Secondary menu

 

ചരിത്രം

പാണ്ടിത്തിട്ട പ്രദേശത്ത് ദൈവാശ്രയത്തിലും ഭക്തിയിലും നില നിന്ന് വന്ന ഏതാനും ചില സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങള്‍ അന്നു നിലവിലുണ്ടായിരുന്ന തലവൂര്‍ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ കൂടി വന്നിരുന്നു. തങ്ങളുടെ ആത്മീയകാര്യങ്ങളും കര്‍മമാദികളും അവിടെ തുടര്‍ന്ന് കൊണ്ട് പോകുന്നത് പല പ്രകാരങ്ങളിലും ദുഷ്കരമായി തോന്നിയതിനാല്‍ പാണ്ടിത്തിട്ട പ്രദേശത്ത് തന്നെ താല്‍കാലിക അടിസ്ഥാനത്തില്‍ ഒരു ദേവാലയം സ്ഥാപിച്ചു. തുടര്‍ന്ന് അന്നത്തെ കൊല്ലം മെത്രാസന ഇടവകയുടെ മെത്രാപോലീത്ത ആയിരുന്ന നി. വ. ദി. ശ്രീ.

വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ വാര്‍ഷിക പൊതു യോഗം 2012 ഏപ്രില്‍  മാസം 15 നു സംയുക്ത പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിയില്‍ വച്ച് നടന്നു.  ഇടവക വികാരി ബഹു. സി. ഡാനിയേലച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീ കെ. വൈ തോമസ്‌ കുട്ടി 2011വര്‍ഷത്തെ  ഇടവക പ്രവര്ത്തന റിപ്പോര്ട്ടും വാര്‍ഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് 2012 വര്‍ഷത്തേക്കുള്ള   ഭാരവാഹികളെയും ഭരണസമിതിയേയും  പൊതുയോഗം തെരെഞ്ഞെടുത്തു.

ഉയിര്‍പ്പ് പെരുന്നാള്‍ ആശംസകള്‍


മഹത്തായ ത്യാഗത്തിന്‍റെയും സമാധാനത്തിന്‍റെയും തത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന ഈ ഉയിര്‍പ്പ് പെരുന്നാള്‍ ദിവസത്തില്‍ പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫെന്‍സ് ഓര്‍ത്തോഡോക്സ് പള്ളിയുടെ ഹൃദ്യമായ ആശംസകള്‍ 

വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതു യോഗം 2012 ഏപ്രില്‍ മാസം 15 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സംയുക്ത പ്രാര്‍ത്ഥന യോഗത്തിനു ശേഷം ബഹു. ഇടവക വികാരി റവ. ഫാ. സി. ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടുന്നതാണ്.

 

ഓശാന പെരുന്നാള്‍

കര്‍ത്താവിന്റെ കഷ്ടാനുഭവത്തിനു മുന്നോടിയായി താന്‍ ജരുസലെമിലേക്ക് എഴുന്നള്ളിയതിന്റെ ഓര്‍മ്മകളുമായി നാം ഓശാന പെരുന്നാള്‍ ആചരിക്കുന്നു. തന്നെത്താന്‍ താഴ്ത്തി കഴുതപ്പുറത്തേറി എഴുന്നള്ളിയ ദൈവപുത്രനെ ഒലിവിന്‍ കൊമ്പുകളും, പുഷ്പങ്ങളും, ഈന്തപ്പനയോലകളും, ഹോശാന സ്തുതികളുമായി യെരുശലേം നഗരം സ്വീകരിച്ചു.

Pages

Copyright St.Stephens Orthodox Christian Youth Movement 2011