Secondary menu

ചെങ്ങന്നൂരിൽ 30,000 പേർ ഇനിയും പ്രളയ മേഖലയിൽ; കുട്ടനാട്ടിൽ 10,000 പേർ

manorama - 18 min 56 sec മുന്‍പ്
തിരുവനന്തപുരം∙ പ്രളയദുരിതത്തിൽനിന്ന് ജനങ്ങളെ കരകയറ്റാനുള്ള രക്ഷാദൗത്യം അന്തിമ ഘട്ടത്തിൽ. കുട്ടനാട്ടിലെ രക്ഷാ പ്രവർത്തനം ഔദ്യോഗികമായി അവസാനിച്ചെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. പുറത്തെത്താൻ അഭ്യർഥിച്ച എല്ലാവരെയും എത്തിച്ചു. 30,000 പേർ ഇനിയും പ്രളയ മേഖലയിലുണ്ട്. എന്നാൽ, ഇവരാരും അപകട പ്രദേശങ്ങളിൽ

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്: കർശന നടപടിയെന്ന് മന്ത്രി; 39 വ്യാപാരികൾക്കെതിരെ കേസ്

manorama - 18 min 56 sec മുന്‍പ്
തിരുവനന്തപുരം∙ പ്രളയബാധയുടെ പശ്ചാത്തലത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമൻ. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ വ്യാപാരികളുടെയും ലോറി ഉടമകളുടെയും സംഘടനാ പ്രതിനിധികൾ, സൂപ്പർ മാർക്കറ്റുകളുടെയും ഇന്ധന കമ്പനികളുടെയും

വീട്ടിനുള്ളിൽ കണ്ടത് 35 പാമ്പുകളെ! തിരിച്ചെത്തിയ ഗൃഹനാഥയുടെ അനുഭവം

manorama - 18 min 56 sec മുന്‍പ്
ഭർത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാം ദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ. രണ്ടു മക്കളും ഭർത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയിൽ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈൽ ഫോൺ പോലും കൈയിലുണ്ടായിരുന്നില്ല. ഒരു ജന്മത്തിന്റെ സമ്പാദ്യം

തെറ്റ് ചെയ്തില്ലെന്നു രാജു, ചെയ്തെന്നു കാനം; മന്ത്രിക്കെതിരെ സിപിഐയിൽ ശക്തമായ വികാരം

manorama - 18 min 56 sec മുന്‍പ്
തിരുവനന്തപുരം∙ വിവാദത്തെ തുടർന്നു ജർമനി യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയ മന്ത്രി കെ. രാജു, താൻ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നു പ്രതികരിച്ചു. മന്ത്രി ചെയ്തതിൽ പാർട്ടിക്ക് അസംതൃപ്തിയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ വ്യക്തമാക്കിയതിനു പിന്നാലെയാണു യാത്രയെ രാജു

മടങ്ങിപ്പോകാൻ സർക്കാർ പറയുംവരെ കേരളത്തിൽ പ്രവർത്തനം തുടരും: കരസേന

manorama - 18 min 56 sec മുന്‍പ്
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ മടങ്ങിപ്പോകാൻ നിർദേശിക്കുംവരെ കേരളത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുമെന്നും 1500 സൈനികർ ഇപ്പോഴും വിവിധ ഭാഗങ്ങളിൽ സജീവമായി രംഗത്തുണ്ടെന്നും കരസേന ദക്ഷിണ മേഖലാ കമാൻഡ് മേധാവി ലഫ്. ജനറൽ ഡി.ആർ. സോണി. 70 സംഘങ്ങളായാണ് കരസേന പ്രവർത്തിക്കുന്നത്. ഇനിയും

അനുപ്രിയയുടെ സന്മനസ്സിന് സമ്മാനമായി എല്ലാ പിറന്നാളിനും സൈക്കിൾ നൽകുമെന്ന് ഹീറോ

manorama - 18 min 56 sec മുന്‍പ്
ചെന്നൈ∙ ജന്മദിനത്തിൽ സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം കേരളത്തിന്റെ ദുരിതമകറ്റാൻ നൽകിയ രണ്ടാംക്ലാസുകാരിക്ക്, പിറന്നാൾ ദിനങ്ങളിൽ ഇനി സ്വപ്ന സമ്മാനം. ചെന്നൈ വില്ലുപുരം ശിവറാം നഗറിൽ താമസിക്കുന്ന അനുപ്രിയ ആണ് പത്താം ജന്മദിനത്തിൽ സൈക്കിൾ വാങ്ങാ‍ൻ നാലുവർഷമായി കൂട്ടിവച്ച 8,846 രൂപ കേരള മുഖ്യമന്ത്രിയുടെ

കാറിന്റെ ബോണറ്റിൽ പത്തടി നീളമുള്ള പെരുമ്പാമ്പ്

manorama - 18 min 56 sec മുന്‍പ്
മേപ്പയൂർ∙ മഴയത്ത് വിളിക്കാതെ കാറിൽ വന്നുകയറിയ അതിഥിയെക്കണ്ട് കീഴരിയൂരുകാർ ഞെട്ടി; ഒത്ത നീളവും വണ്ണവുമുള്ളൊരു പെരുമ്പാമ്പ്. കീഴരിയൂർ നമ്പൂരികണ്ടി അബ്ദുൽസലാമിന്റെ കാറിലാണ് പെരുമ്പാമ്പ് വന്നു കയറിയത്. കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. അബ്ദുൽസലാമിന്റെ വീട്ടുമുറ്റത്താണ് കാർ

വിഷുക്കൈനീട്ടം കിട്ടിയ തുക ദുരിതാശ്വാസത്തിനു നൽകി ശാരികയും ചാരുതയും

manorama - 6 മണിക്കൂര്‍ 30 min മുന്‍പ്
കണ്ണൂർ∙ പ്രളയബാധിതരെ സഹായിക്കാൻ അച്ഛൻ കൊടുത്തത്രയും പണമൊന്നും ശാരികയുടെയും ചാരുതയുടെയും കയ്യിലുണ്ടായിരുന്നില്ല. എന്നാൽ കൊടുത്ത പണത്തിന്റെ മൂല്യം അതിനൊപ്പ

ദുരിതാശ്വാസ ക്യാംപുകളിൽ അടയാളങ്ങളുമായി വരേണ്ട: സംഘടനകളോട് മുഖ്യമന്ത്രി

manorama - 6 മണിക്കൂര്‍ 30 min മുന്‍പ്
തിരുവനന്തപുരം∙ ദുരിതാശ്വാസ ക്യാംപുകളിൽ ചില സംഘടനകൾ അവരുടെ അടയാളങ്ങളുമായി കയറുന്നത് അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ക്യാംപിലെ അന്തേവാസികളെ സഹായിക്കാൻ കൊണ്ടുവരുന്ന വസ്തുക്കൾ ചുമത

ചാലക്കുടിപ്പുഴയിൽ മുതലയെ കണ്ടു; നാട്ടുകാർ കുരുക്കിട്ട് പിടികൂടി

manorama - 6 മണിക്കൂര്‍ 30 min മുന്‍പ്
തൃശൂർ∙ ചാലക്കുടിപ്പുഴയിൽ മുതലയെ കണ്ടെത്തി. പരിയാരത്തിനു സമീപം കാഞ്ഞിരപ്പിള്ളിയിൽ കണ്ടെത്തിയ മുതലയെ നാട്ടുകാർ പിടികൂടി. പുഴയില്‍ ഇരവിഴുങ്ങി വിശ്രമിക്കുമ്പോഴായിരുന്നു മുതല നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനം: സഹായത്തിന് ജടായു എർത്‌സ് സെന്ററിന്റെ ഹെലികോപ്റ്ററും

manorama - 6 മണിക്കൂര്‍ 30 min മുന്‍പ്
കൊല്ലം∙ ദുരിത ബാധിതരെ രക്ഷിക്കാനും ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും ജടായു എര്‍ത്‍സ് സെന്ററിന്റെ ഹെലികോപ്റ്ററും. ജടായു എർത്‌സ് സെന്ററിന്റെ ലോക്കല്‍ ഫ്ളെയിങ്ങിനുള്ള ചിപ്സണ്‍ ഏവിയേഷ

ഡ്യൂട്ടിക്കിടെ പഞ്ചാബിൽ‌ മലയാളി ജവാൻ മരിച്ചു

manorama - 6 മണിക്കൂര്‍ 30 min മുന്‍പ്
കണ്ണൂർ∙ പഞ്ചാബ് 45 കെഡി റെജിമെന്റിലെ നായിക് (ഒഎഫ്സി) ചെറാട്ട്മൂലയിലെ ടി.സി.കിഷോർ (38) ഡ്യുട്ടിക്കി

മത്സ്യത്തൊഴിലാളികളെ ആദരിക്കും; ദുരിതാശ്വാസ നിധിയിൽ 210 കോടി: മുഖ്യമന്ത്രി

manorama - Mon, 08/20/2018 - 21:34
തിരുവനന്തപുരം ∙ പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നൽകും. രക്ഷാപ്രവർത്തനത്തിൽ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ

നഷ്ടം 470 കോടി; 5 ചെറുകിട വൈദ്യുതി നിലയങ്ങള്‍ തകർന്നെന്നും കെഎസ്ഇബി

manorama - Mon, 08/20/2018 - 21:34
‌തിരുവനന്തപുരം∙ പ്രളയക്കെടുതിയില്‍ വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍‍ പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി. മഴക്കെടുതിയില്‍ 470 കോടി രൂപയുടെ നഷ്ടം ഉണ്ടായി. വൈദ്യുതി

ദുരിതാശ്വാസ വസ്തുക്കൾ ട്രെയിൻ വഴി സൗജന്യമായി എത്തിക്കും: റെയിൽവേ

manorama - Mon, 08/20/2018 - 21:34
പാലക്കാട് ∙ പ്രളയ ദുരിതാശ്വാസത്തിനുള്ള വസ്തുക്കൾ ട്രെയിൻ വഴി സൗജന്യമായി എത്തിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി. സ്ഥാപനങ്ങളും യാത്രക്കാരും കെ‍ാണ്ടുവരുന്ന സാധനസാമഗ്രികൾക്ക്

ഡൽഹിയിൽനിന്ന് 5 ടൺ വസ്തുക്കൾ; ദുരിതാശ്വാസ നിധിയിലേക്ക് 1.12 കോടി

manorama - Mon, 08/20/2018 - 21:34
ന്യൂഡൽഹി ∙ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കുള്ള സഹായമായി ഡൽഹി കേരളഹൗസിൽ സമാഹരിച്ച അഞ്ച് ടൺ അവശ്യവസ്തുക്കൾ വിമാനമാർഗം കേരളത്തിൽ എത്തിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയുമായാണു സാധനങ്ങൾ എത്തിച്ചത്. കേരള ഹൗസിലെ

സരസ് മേളയില്‍ പങ്കെടുത്ത മുഴുവന്‍ സംരംഭകരെയും സുരക്ഷിതരാക്കി: കുടുംബശ്രീ

manorama - Mon, 08/20/2018 - 21:34
തിരുവനന്തപുരം∙ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച ദേശീയ സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേളകളില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍ സംരംഭകര്‍ക്കും സുരക്ഷയൊരുക്കി കുടുംബശ്രീ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ഓഗസ്റ്റ് 14 മുതല്‍ 23 വരെ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സരസ് മേളയില്‍

ചെങ്ങന്നൂരിൽ പരാതിയുമായി സൈന്യം; ഉദ്യോഗസ്ഥരെ ശകാരിച്ച് സജി ചെറിയാൻ

manorama - Mon, 08/20/2018 - 21:34
ചെങ്ങന്നൂര്‍∙ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ ചെങ്ങന്നൂരിൽ ആരോപണ പ്രത്യാരോപണങ്ങളും സജീവം. റവന്യൂ ഉദ്യോഗസ്ഥര്‍ പരാജയമെന്ന വിമര്‍ശനവുമായി സൈന്യം രംഗത്തെത്തി. ഇക്കാര്യം അവര്‍ സജിചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. ഏകോപനത്തിനു വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതാണു പ്രധാന പ്രശ്നമായി സൈന്യം ചൂണ്ടിക്കാട്ടുന്നത്.

ശശി തരൂരിന് ജനീവയിലേക്ക് പോകാൻ കോടതി അനുമതി

manorama - Mon, 08/20/2018 - 21:34
ന്യൂഡൽഹി∙ ഐക്യരാഷ്ട്ര സംഘടന മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്‍റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തുന്നതിനായി ജനീവയിലേക്ക് പോകാൻ ശശി തരൂർ എംപിക്ക് കോടതി അനുമതി. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണു ശശി തരൂർ ഇപ്പോൾ.

കേരളത്തിന് 50 കോടിയുടെ സഹായവുമായി ഡോ. ഷംസീർ വയലിൽ

manorama - Mon, 08/20/2018 - 18:15
അബുദാബി∙ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീർ വയലിൽ. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഎംഡി ഡോ.ഷംസീർ വയലിൽ സമൂഹമാധ്യമത്തിൽ അറിയിച്ചു. ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016