Secondary menu

ഗർഭച്‌ഛിദ്രം: ഹിതപരിശോധന കഴിഞ്ഞു; അയർലൻഡ് ‘യെസ്’ പറയുമോ?

manorama - Fri, 05/25/2018 - 22:49
ഡബ്ലിൻ∙ ഗർഭച്‌ഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഹിതപരിശോധനയിൽ അയർലൻഡിൽ മികച്ച പ്രതികരണം. ജനം വൻതോതിൽ വോട്ടു ചെയ്യാനെത്തിയതോടെ ഗർഭച്‌ഛിദ്രത്തിന് അനുകൂലമായിട്ടായിരിക്കും ഫലം പുറത്തുവരികയെന്ന് ഏറെക്കുറെ ഉറപ്പായി. ഗർഭച്‌ഛിദ്രം തടയുന്ന നിലവിലെ നിയമത്തെ മാറ്റിമറിക്കാൻ പോന്നതായിരിക്കും

വില ഒരു കോടി; ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് മൂന്നു പേർ പിടിയിൽ

manorama - Fri, 05/25/2018 - 22:49
തിരുവനന്തപുരം∙ ഒരു കോടിയിലധികം രൂപ വിലവരുന്ന ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടി. എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സിഐ ടി. അനികുമാറും സംഘവും ചേർന്നു നടത്തിയ നീക്കത്തിലാണ് 10 കിലോ ഹഷീഷ് ഓയിൽ പിടിച്ചെടുത്തത്. ഹഷീഷ്

അട്ടപ്പാടിയില്‍ ഇനി കൂടുതൽ പോഷകം; സാമൂഹിക അടുക്കളയിലേക്ക് ആറു കോടി

manorama - Fri, 05/25/2018 - 22:49
പാലക്കാട് ∙ അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിലെ പേ‍ാഷകക്കുറവ് പരിഹരിക്കാൻ ആരംഭിച്ച സാമൂഹിക അടുക്കളയുടെ നടത്തിപ്പിനു സാമൂഹിക നീതിവകുപ്പ് ആറുകേ‍ാടി രൂപ അനുവദിച്ചു. ആവശ്യത്തിനു തുകയില്ലാത്തതിനാൽ അടുക്കളയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. മധുവിന്റെ കെ‍ാലപാതകവുമായി ബന്ധപ്പെട്ട് നടന്ന ആദിവാസി

എച്ച്എസ്എസ് സ്ഥിരം അധ്യാപക നിയമനം: 40 കുട്ടികളെങ്കിലും വേണമെന്നു നിർദേശം

manorama - Fri, 05/25/2018 - 22:49
തിരുവനന്തപുരം∙ നാൽപതു കുട്ടികളെങ്കിലുമില്ലാത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി ബാച്ചുകളിൽ സ്ഥിരം അധ്യാപക നിയമനം നടത്തരുതെന്നു സർക്കാർ ഉത്തരവായി. ഈ വ്യവസ്ഥ പാലിച്ചു വേണം അടുത്ത അധ്യയന വർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ടത്. 2014 നവംബറിലെ സർക്കാർ ഉത്തരവു പ്രകാരം അനുവദിച്ച ഹയർ സെക്കൻഡറി ബാച്ചുകളിൽ,

ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇനി മിസോറം ഗവർണർ

manorama - Fri, 05/25/2018 - 19:48
ന്യൂഡൽഹി∙ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിൽബിജെപി സംസ്ഥാന അധ്യക്ഷനാണ് കുമ്മനം.1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരം ഈസ്റ്റിൽ മൽസരിച്ചു. പിന്നീട് സംഘ് പ്രചാരകനായി. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. കോട്ടയം കുമ്മനം സ്വദേശി.കഴിഞ്ഞ തവണ നിയമസഭയിലേക്ക്

കാത്തിരുന്ന പരിശോധനാ ഫലങ്ങളെത്തി; വവ്വാലുകളല്ല നിപ്പ വൈറസ് പരത്തിയത്

manorama - Fri, 05/25/2018 - 19:48
തിരുവനന്തപുരം∙ കേരളത്തിലെ നിപ്പ വൈറസ് ബാധയ്ക്കു പിന്നില്‍ വവ്വാലുകളല്ലെന്നു സ്ഥിരീകരണം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലെ വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്.

മൂന്നാം ഐപിഎൽ ഫൈനൽ 175 റൺസ് അകലെ; കടക്കുമോ കൊൽക്കത്ത?

manorama - Fri, 05/25/2018 - 19:48
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനൊന്നാം സീസണിന്റെ കലാശപ്പോരിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 175 റൺസ് ദൂരം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഓപ്പണറായെത്തിയ

എസ്ഐയെ മർദിച്ചെന്നു പരാതി: അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

manorama - Fri, 05/25/2018 - 19:48
തിരുവനന്തപുരം∙ ജില്ലാ കോടതിയിൽ ജാമ്യഹർജിയുടെ പൊലീസ് റിപ്പോർട്ടുമായി വന്ന വിഴിഞ്ഞം പോർട്ട് എസ്ഐ അശോക് കുമാറിനെ കോടതി വളപ്പിനുള്ളിൽ മർദിച്ചെന്ന പരാതിയിൽ രണ്ട് അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. അഭിഭാഷകനായ വള്ളക്കടവ് മുരളി, കണ്ടാലറിയാവുന്ന മറ്റൊരു അഭിഭാഷകൻ എന്നിവർക്കെതിരായാണു വഞ്ചിയൂർ പൊലീസ്

എച്ച് – 4 വീസയിൽ ജോലി നിയന്ത്രണം: ചട്ടം അന്തിമഘട്ടത്തിലെന്ന് യുഎസ്

manorama - Fri, 05/25/2018 - 19:48
വാഷിങ്ടൻ∙ എച്ച് 1 ബി വീസ ഉള്ളവരുടെ പങ്കാളികൾക്കുള്ള എച്ച് – 4 വീസയിൽ ജോലി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്ന് ട്രംപ് ഭരണകൂടം. എച്ച് – 4 വീസയുള്ളവരിലെ ചില വിഭാഗക്കാർക്കാണ് ജോലി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഹോംലാൻഡ്

ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം: കാവലിനു പൊലീസ്, എന്നിട്ടും പ്രതി ചാടി

manorama - Fri, 05/25/2018 - 19:48
പാലക്കാട്∙ അട്ടപ്പാടി പീഡനക്കേസിൽ പെ‍ാലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടത് അഗളി കാറയിലെ വീനസ് രാജ് എന്ന പ്രതി. ഇടനിലക്കാരിയായ യുവതി ഉൾപ്പെടെ 12 പ്രതികളിൽ നാലുപേ‍രെ മണ്ണാർക്കാട് മജിസ്ട്രേട്ട് കേ‍ാടതിയിലും ബാക്കിയുള്ളവരെ പാലക്കാട് സെഷൻസ് കേ‍ാടതിയിലുമാണ് ഹാജരാക്കേണ്ടത്. നാലുപേരെ കേ‍ാടതിയിൽ ഹാജരാക്കുമ്പേ‍ാൾ വീനസ് രാജ് ഉൾപ്പെടെ

മദ്യക്കുപ്പിയിലെ ഹോളോഗ്രാം: കമ്പനിയെ കൊണ്ടു വരാനുള്ള നീക്കം മന്ത്രി അറിയാതെ

manorama - Fri, 05/25/2018 - 19:48
തിരുവനന്തപുരം∙ കർണാടക തിരസ്കരിച്ച മദ്യക്കുപ്പിയിലെ ഹോളോഗ്രാം ലേബൽ നിർമാണ കമ്പനിയെ കേരളത്തിലേക്കു കൊണ്ടു വരാൻ ഉന്നത ഉദ്യോഗസ്ഥർ നീക്കം നടത്തിയതു എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയാതെ. ഇതേത്തുടർന്നു ബന്ധപ്പെട്ട ഫയൽ മന്ത്രിയുടെ ഓഫിസിൽ വിളിച്ചു വരുത്തി പരിശോധിച്ചു. കഴിഞ്ഞ സർക്കാർ 2016 ൽ ഇറക്കിയ ഉത്തരവു

എസ്എസ്എൽസി പരീക്ഷ: അടുത്ത വർഷത്തെ തീയതി പ്രഖ്യാപിച്ചു

manorama - Fri, 05/25/2018 - 19:48
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് ആറു മുതൽ 25 വരെ നടക്കും. മാർച്ച് ആറിന് മലയാളം ഒന്നാം പേപ്പറോ‌ടെയാണ് പരീക്ഷയ്ക്കു തുടക്കമാകുക. ഏഴിന് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ നടക്കും. മാർച്ച് 11– ഇംഗ്ലീഷ്, 13– ഹിന്ദി, 14– ഫിസിക്സ്, 18– കണക്ക്, 19– ബയോളജി, 21–കെമിസ്ട്രി, 25–

മാലിന്യത്തിനു‌ള്ള ഇടമല്ല ജലാശയമെന്നു തിരിച്ചറിയണം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

manorama - Fri, 05/25/2018 - 19:48
കൊച്ചി∙മാലിന്യം തള്ളാനുള്ള ഇടമല്ല ജലാശയങ്ങളെന്നു ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജലാശയങ്ങളിലെ മാലിന്യം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടലിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ ശുചിത്വസാഗരം പദ്ധതിയിലൂടെ നടപടികളെടുക്കുന്നുണ്ട്. കൊല്ലത്തു പദ്ധതി നടപ്പാക്കി

അന്ന് ഐസക് വാശി പിടിച്ചു, ഇന്ന് ശ്രമം വോട്ടുതട്ടാൻ: രമേശ് ചെന്നിത്തല

manorama - Fri, 05/25/2018 - 19:48
തിരുവനന്തപുരം∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ധന വില വര്‍ധനവിലെ അധികലാഭം വേണ്ടെന്നു വയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന തിരഞ്ഞടുപ്പില്‍ വോട്ടു തട്ടാനുള്ള തരംതാണവിദ്യ മാത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില വര്‍ധനവില്‍

പൊതുമേഖല സ്ഥാപനങ്ങളിൽ സർക്കാർ താൽപര്യം കാണിക്കുന്നില്ല: ഗവർണർ

manorama - Fri, 05/25/2018 - 19:48
കൊച്ചി∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ അടുത്തകാലത്തായി സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നു ഗവർണർ പി.സദാശിവം. കൊച്ചിൻ പോർട് ട്രസ്റ്റിന്റെ തുറമുഖദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾ നമ്മുടെ പ്രതിച്ഛായ വർധിപ്പിക്കുന്നവയാണ്. സുപ്രീം കോടതിയിൽ ഞാൻ

കണ്ണൂരിൽ സിപിഎം–ലീഗ് സംഘർഷം; രണ്ടു പേർക്കു പരുക്ക്

manorama - Fri, 05/25/2018 - 19:48
കണ്ണൂർ∙ പെടേനയിൽ സിപിഎം-ലീഗ് സംഘർഷത്തില്‍ രണ്ട് സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. പെടേന ജുമാ മസ്ജിദിനകത്തു നിന്നു മുസ്‌ലിം ലീഗ് പ്രവർത്തകർ പിരിവ് നട നടത്തുന്നതു തടഞ്ഞതുമായി ബന്ധപ്പെട്ടാണു സംഘർഷം. അടുത്തിടെ ലീഗിൽ നിന്നു രാജിവച്ച് സിപിഎമ്മിൽ ചേർന്ന എം.സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി എന്നിവർക്കാണു

മെഖുനു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; കൊടുങ്കാറ്റ് വരുന്നു

manorama - Fri, 05/25/2018 - 19:48
സലാല∙ മെഖുനു ചുഴലിക്കാറ്റിനു ശക്തിയേറി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. തീരദേശത്തു നിന്ന് 140 കിലോമീറ്റര്‍ അകലെയാണു കാറ്റ് നിലവില്‍ ഉള്ളതെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കേന്ദ്ര ഭാഗത്തു നിന്ന് 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. സലാലയിലും പരിസരങ്ങളിലും ശക്തമായ

ബിജെപി ഭ്രാന്തൻ കൊലയാളി; യോഗി കാപട്യക്കാരൻ: ശിവസേന

manorama - Fri, 05/25/2018 - 19:48
മുംബൈ∙ വഞ്ചകനെന്നു വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു ശക്തമായ മറുപടി നൽകി ശിവസേന. ബിജെപി ‘ഭ്രാന്തനായ കൊലയാളി’യാണെന്നും എതിരെ വരുന്ന ആരെയും കുത്തിമലർത്താൻ മടിയില്ലെന്നും സഖ്യകക്ഷിയായ ശിവസേന. മറാത്ത പോരാളിയായ ഛത്രപതി ശിവജിയുടെ ഫോട്ടോയിൽ മാല ചാർത്തുമ്പോൾ ചെരുപ്പ് മാറ്റാതിരുന്ന

ലൈംഗിക ആരോപണം: ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ കീഴടങ്ങി

manorama - Fri, 05/25/2018 - 19:48
ന്യൂയോർക്ക്∙ ലൈംഗിക ആരോപണം നേരിട്ട ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ന്‍സ്റ്റീൻ കീഴടങ്ങി. ന്യൂയോർക്ക് സിറ്റി പൊലീസ് അധികൃതർക്കു മുന്നിലാണ് വെള്ളിയാഴ്ച കീഴടങ്ങിയത്. സ്ത്രീകളുടെ സമ്മതമില്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നാണു വെയ്ൻസ്റ്റീനിന്റെ നിലപാട്. സഹോദരൻ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ കമ്പനിയുടെ സഹഅധ്യക്ഷ സ്ഥാനത്തുനിന്ന് ആരോപണങ്ങളെത്തുടർന്ന് വെയ്ൻസ്റ്റീനെ പുറത്താക്കിയിരുന്നു.

അപൂർവ മുന്നറിയിപ്പ്: കേരളത്തിലേക്ക് അതിശക്തമായ മഴ, കനത്ത ജാഗ്രതാ നിർദേശം

manorama - Fri, 05/25/2018 - 16:38
തിരുവനന്തപുരം∙ കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വളരെ അപൂർവമായി മാത്രമേ ഇത്തരം മുന്നറിയിപ്പ് നൽകാറുള്ളൂ. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ജാഗ്രതാനിർദേശം നൽകി. 21 സെ.മീ. വരെ മഴ കേരളത്തിൽ ലഭിക്കുമെന്നും ഈ സാഹചര്യത്തിൽ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016