Secondary menu

രാഹുൽ 14ന് തിരുവനന്തപുരത്ത്; ഓഖി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും

manorama - Thu, 12/07/2017 - 19:47
തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ബാധിതരെ സന്ദർശിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡിസംബർ 14നു തിരുവനന്തപുരത്തെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പടയൊരുക്കം’ ജാഥയുടെ സമാപന സമ്മേളനത്തിൽ അദേഹം പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും

ലോക സാംസ്കാരിക ഉൽസവം യമുനയ്ക്കു നാശം വരുത്തി: ഹരിത ട്രൈബ്യൂണൽ

manorama - Thu, 12/07/2017 - 19:47
ന്യൂഡൽഹി∙ ലോക സാംസ്‌കാരിക ഉൽസവം യമുനാ നദിയുടെ പരിസ്ഥിതിക്കു കാര്യമായ നാശം വരുത്തിയെന്നും അതിന് ഉത്തരവാദികൾ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ്ങാണെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ. എന്നാൽ നേരത്തേ ചുമത്തിയതിൽ കൂടുതൽ പിഴ ചുമത്താൻ ട്രൈബ്യൂണൽ തയാറായില്ല. ആർട്ട് ഓഫ് ലിവിങ് പിഴ അടച്ചതിനുശേഷം വിദഗ്ധ

പട്ടയം റദ്ദാക്കൽ: ജോയ്സ് ജോർജ് എംപി കലക്ടർക്ക് അപ്പീൽ നൽകി

manorama - Thu, 12/07/2017 - 19:47
തൊടുപുഴ∙ കൊട്ടാക്കമ്പൂരിലെ 28 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിക്കെതിരെ ജോയ്സ് ജോർജ് എംപി ഇടുക്കി കലക്ടർക്ക് അപ്പീൽ നൽകി. അപ്പീൽ ഫയലിൽ സ്വീകരിച്ചു. ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറാണ് കഴിഞ്ഞമാസം ഒൻപതിന് ജോയ്സ് ജോർജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. അനധികൃതമായി ഭൂമി

ഇനി അവശേഷിക്കുന്നത് യുദ്ധം എന്നു തുടങ്ങുമെന്ന ചോദ്യം മാത്രം: ഉത്തരകൊറിയ

manorama - Thu, 12/07/2017 - 16:38
സോൾ∙ പ്രകോപനം തുടരുകയാണെങ്കിൽ കൊറിയൻ പെനി‍ൻസുലയിൽ ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. മേഖലയിൽ യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പുതിയ ഭീഷണി.ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിന്റെ ഭാഗമായി മേഖലയിലുള്ളത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: രാജ്കോട്ട് വെസ്റ്റിലേത് രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം

manorama - Thu, 12/07/2017 - 16:38
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം രാജ്കോട്ട് വെസ്റ്റിലേത്. ബിജെപിയുടെ കരുത്തുറ്റ കോട്ടയായ ഇവിടെ മുഖ്യമന്ത്രി വിജയ് രൂപാണിയെ നേരിടുന്നതു രാജ്കോട്ട് ഈസ്റ്റിലെ സിറ്റിങ് എംഎൽഎ ഇന്ദ്രനീൽ രാജ്ഗുരുവാണ്. ഗുജറാത്തിലെ ഏറ്റവും സമ്പന്നനായ സാമാജികനാണ്

ചായക്കടയിൽനിന്ന് പടർന്ന് പന്തലിച്ച് പനീർസെൽവം; ആസ്തി 2200 കോടി

manorama - Thu, 12/07/2017 - 16:38
ചെന്നൈ∙ തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും കുടുംബവും അധികാരത്തിന്റെ പിന്തുണയോടെ സമ്പാദിച്ചത് 2200 കോടി രൂപ. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ പനീർസെൽവം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നു

കന്യാകുമാരി ദേശീയപാത ഉപരോധിച്ച് മൽസ്യത്തൊഴിലാളി പ്രതിഷേധം; ട്രെയിനുകൾ റദ്ദാക്കി

manorama - Thu, 12/07/2017 - 16:38
കുഴിത്തുറൈ∙ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി‍ ജില്ലയിൽ വന്‍ പ്രതിഷേധം. ജനങ്ങൾ കുഴിത്തുറൈയില്‍ ദേശീയപാതയും റയില്‍വേ സ്റ്റേഷനും ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി

രാജസ്ഥാനിൽ യുവാവിനെ ജീവനോടെ കത്തിച്ച് വിഡിയോ പകർത്തി; ഒരാൾ പിടിയിൽ

manorama - Thu, 12/07/2017 - 16:38
രാജ്സമന്ദ് (രാജസ്ഥാൻ)∙ ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയായ മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചു. മുഹമ്മദ് ഭട്ട ഷെയ്ഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണു സംഭവം. യുവാവിനെ മർദിച്ചു കത്തിക്കുന്നത് വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ

ഐസിസി റാങ്കിങ്ങിൽ കോഹ്‍ലിക്ക് മുന്നേറ്റം; രണ്ടാം സ്ഥാനത്ത്

manorama - Thu, 12/07/2017 - 16:38
ദുബായ്∙ തകർപ്പൻ ഫോമിൽ തുടരുന്ന ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിക്ക് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നേറ്റം. തുടർച്ചയായുള്ള സെഞ്ചുറികളുടെയും ശ്രീലങ്കയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറി പ്രകടനത്തിന്റെയും പിൻബലത്തില്‍ ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‍ലി രണ്ടാം സ്ഥാനത്തേക്കുയർന്നു. മൂന്ന് സ്ഥാനങ്ങൾ

മുന്നറിയിപ്പ് ഫയലിൽ കെട്ടിവച്ച സർക്കാരിന്റേത് വലിയ വീഴ്ച: ചെന്നിത്തല

manorama - Thu, 12/07/2017 - 16:38
തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവ‌ച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണു ചുഴലിക്കാറ്റാണെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ

ജെയിംസ് ആനപ്പറമ്പിൽ ആലപ്പുഴ രൂപതയുടെ നിയുക്ത ബിഷപ്

manorama - Thu, 12/07/2017 - 16:38
ആലപ്പുഴ∙ ആലപ്പുഴ രൂപതയുടെ നാലാമത് മെത്രാനായി ഫാ. ജയിംസ് ആനാപറമ്പിലിനെ നിയമിച്ചു. പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായാണു നിയമനം. ബിഷപ് ‍ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടന്ന ചടങ്ങിലാണു പിൻഗാമിയെ പ്രഖ്യാപിച്ചത്. കൊച്ചി കണ്ടക്കടവ് സ്വദേശിയായ ഫാ. ജയിംസ് പാലാരിവട്ടം

മൂന്നാറിൽ ‘പോർമുഖം തുറന്ന്’ സിപിഐ; ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു

manorama - Thu, 12/07/2017 - 16:38
തൊടുപുഴ∙ മൂന്നാര്‍ സംരക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി സിപിഐ. സംസ്ഥാന നേതാവ് പി. പ്രസാദ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പി. പ്രസാദ്. പരാതി സംസ്ഥാന നേതൃത്വം അറിഞ്ഞാണെന്നു പ്രസാദിന്റെ നടപടിയില്‍നിന്നു വ്യക്തമാണ്. കേന്ദ്ര, സംസ്ഥാന

മോഷണക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയവര്‍ ഈരാറ്റുപേട്ടയിൽ വീണ്ടും പിടിയിൽ

manorama - Thu, 12/07/2017 - 16:38
തളിപ്പറമ്പ്∙ കടകളിൽനിന്നു കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പികൾ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയവർ വീണ്ടും പിടിയിലായി .തൊടുപുഴ കുറ്റിപൂവത്തിങ്കൽ ശ്രീജിത്ത് (35), പൂഞ്ഞാർ ചിറ്റമ്പാറ വീട്ടിൽ ബിനു (38) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ

സിപിഎം കുടിയിറക്കിയ ദലിത് കുടുംബത്തിന് സിപിഐ അഭയമേകും

manorama - Thu, 12/07/2017 - 16:38
തൊടുപുഴ∙ കുമളി മുരുക്കടിയില്‍ സിപിഎം കുടിയിറക്കിയ ദലിത് കുടുംബത്തിനു സിപിഐ അഭയമേകും. സിപിഎം പാര്‍ട്ടി ഓഫിസാക്കിയ വീടു വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണു സിപിഐ നേതൃത്വത്തിന്റെ തീരുമാനം. സംഭവം വിവാദമായതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതൃത്വവും നടപടികള്‍

തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തിൽ 10 മരണം; ആരെയും തിരിച്ചറിഞ്ഞിട്ടില്ല

manorama - Thu, 12/07/2017 - 16:38
ചെന്നൈ∙ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 10 മരണം. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. നാഗര്‍കോവിലില്‍നിന്നു തിരുപ്പതിയിലേക്കു പോയവരാണ് അപകടത്തില്‍പ്പെട്ടത്. മധുര-തിരുച്ചിറപ്പള്ളി ദേശീയപാതയിലെ തുവരന്‍കുറിച്ചിയില്‍

ആധാർ ബന്ധിപ്പിക്കൽ: കാലാവധി മാർച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

manorama - Thu, 12/07/2017 - 12:53
ന്യൂ‍ഡൽഹി∙ ബാങ്ക് അക്കൗണ്ടും വിവിധ സർക്കാർ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സർക്കാർ. നിലവിൽ ഡിസംബർ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാർച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ ആധാർ നമ്പർ ഇല്ലാത്തവർക്കു മാത്രമേ കാലാവധി നീട്ടൽ

ഇന്ത്യൻ ഡ്രോൺ അതിർത്തി കടന്നു; പുതിയ ആരോപണവുമായി ചൈന

manorama - Thu, 12/07/2017 - 12:53
‌ബെയ്ജിങ്∙ അതിർത്തിയിലെ ഇന്ത്യ – ചൈന തർക്കങ്ങൾക്കു താത്കാലിക ശമനത്തിനുശേഷം ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയുടെ ഡ്രോൺ ചൈനീസ് വ്യോമാർതിര്‍ത്തിയിലേക്കു കടന്നെന്നും അതിർത്തിക്കു സമീപം തകർന്നു വീണെന്നുമാണു പുതിയ റിപ്പോർട്ടുകള്‍.നീക്കത്തിലൂടെ ചൈനയുടെ അതിർത്തിയിലെ

ബ്രിട്ടനെ ത്രസിപ്പിച്ച ‘നൂറ്റാണ്ടിലെ വിവാദനായിക’ ക്രിസ്റ്റിൻ കീലർ വിടവാങ്ങി

manorama - Thu, 12/07/2017 - 12:53
ലണ്ടൻ∙ ശീതയുദ്ധകാലത്ത് ബ്രിട്ടനെ നടുക്കിയ ‘നൂറ്റാണ്ടിലെ വിവാദനായിക’ ക്രിസ്റ്റിൻ കീലർ (75) ആരവങ്ങളില്ലാതെ ലോകത്തോട് വിടപറഞ്ഞു. ബ്രിട്ടന്റെ രഹസ്യങ്ങൾ റഷ്യയിലെത്തിച്ച ‘പ്രഫ്യൂമോ’ ചാരവൃത്തിക്കേസിലെ മാദകറാണി, അവസാനകാലത്ത് തീർത്തും ദരിദ്രയായിരുന്നു. തെക്കൻ ഇംഗ്ലണ്ടിലെ ഫാൺബറോയിലെ ആശുപത്രിയിൽ

ഇസ്രയേൽ തലസ്ഥാനം: യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

manorama - Thu, 12/07/2017 - 12:53
ന്യൂഡൽഹി∙ ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീൻ വിഷയത്തിൽ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ യുഎസിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടനും നിലപാടെടുത്തിരുന്നു.ഇന്ത്യയുടെ പ്രതികരണം തേടി വിദേശകാര്യ മന്ത്രാലയത്തെ

യുഎസ് തീരുമാനത്തെ എതിർത്ത് ബ്രിട്ടൻ; എംബസി ജറുസലമിലേക്ക് മാറ്റില്ല

manorama - Thu, 12/07/2017 - 12:53
ലണ്ടൻ∙ ടെൽ അവീവിനു പകരം ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുറന്നെതിർത്ത് ബ്രിട്ടൻ. അമേരിക്കയുടെ പാത പിന്തുടരാൻ തങ്ങളില്ലെന്നു ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016