Secondary menu

എം. മുരളി യുഡിഎഫ് സ്ഥാനാർഥി; ചെങ്ങന്നൂർ തിരിച്ചു പിടിക്കാൻ കോൺഗ്രസ്

manorama - Tue, 02/27/2018 - 12:51
കോട്ടയം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എം. മുരളി യുഡിഎഫ് സ്ഥാനാർഥിയാകും. മുരളിയെ സ്ഥാനാർഥിയാക്കാൻ നേതൃത്വം ഏകാഭിപ്രായത്തിൽ‌ എത്തിയെന്നാണു സൂചന. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങളൊരുക്കാൻ തിരുവഞ്ചൂർ

മലനിരകളിൽ ഫെൻ ഒളിപ്പിച്ച ‘നിധിപ്പെട്ടി’ തേടി സാഹസിക യാത്ര; നാലാമനും കൊല്ലപ്പെട്ടു

manorama - Tue, 02/27/2018 - 12:51
മലനിരകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ മൂല്യമുള്ള നിധി. അതു തേടിയെത്തുന്നവരെല്ലാം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. സിനിമാക്കഥയല്ല, യഥാർഥത്തിൽ സംഭവിക്കുന്നതാണ്. വടക്കേ അമേരിക്കയിലെ

സ്പീക്കർ പിണറായിയുടെ എറാന്‍മൂളിയാകരുത്: വി.ടി.ബല്‍റാം

manorama - Tue, 02/27/2018 - 12:51
തിരുവനന്തപുരം∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്നു വി.ടി.ബല്‍റാം എംഎല്‍എ. സ്പീക്കര്‍ ഭരണകക്ഷിയുടെ പിണിയാളാകരുത്. പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും സഭയിലെ കയ്യാങ്കളികള്‍ സൂചിപ്പിച്ചു ബല്‍റാം പറഞ്ഞു.

കേന്ദ്ര വഖഫ് ബോർഡ് അംഗം ജമാലിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

manorama - Tue, 02/27/2018 - 12:51
കാസർകോട്∙ കേന്ദ്ര വഖഫ് ബോർഡ് അംഗത്തിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കാസർകോട് സ്വദേശി ബി.എം.ജമാലിന്റെ വീട്ടിലാണു പരിശോധന. പാലക്കുന്ന് തിരുവക്കോളിയിലെ വീട്ടിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റാണു

കണ്ണൂർ വളയംചാലിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു; മൂന്നു പേർക്കു ഗുരുതര പരുക്ക്

manorama - Tue, 02/27/2018 - 12:51
കണ്ണൂർ∙ കണിച്ചാർ വളയംചാലിൽ പാചകവാതക സിലിണ്ടറിനു തീപിടിച്ചു വീട്ടമ്മയടക്കം മൂന്നു പേർക്കു ഗുരുതര പരുക്ക്. വളയംചാലിലെ വെട്ടുനിരപ്പിൽ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജൻ (68) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയാണു സംഭവം.

മാണിയുടെ ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി: കേസ് പിൻവലിച്ച് സർക്കാർ

manorama - Tue, 02/27/2018 - 12:51
തിരുവനന്തപുരം∙ 2015ൽ ബജറ്റ് ദിനത്തിൽ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സർക്കാർ പിൻവലിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ആറ് എൽഡിഎഫ് എംഎൽഎമാർക്കെതിരായ കേസാണു പിൻവലിച്ചത്. കേസിൽ പ്രതിയായ വി.ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ചാണു തീരുമാനം. ഇതു സംബന്ധിച്ചു സർക്കാർ നിയമോപദേശം തേടിയിരുന്നു.

ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം; നിയമസഭ പിരിഞ്ഞു

manorama - Tue, 02/27/2018 - 09:49
തിരുവനന്തപുരം∙ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്നു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

നീരവ് മോദിയുടെ തട്ടിപ്പ് 11,400 കോടിയിൽ ഒതുങ്ങില്ലെന്ന് പഞ്ചാബ് നാഷനൽ ബാങ്ക്

manorama - Tue, 02/27/2018 - 09:49
ന്യൂഡല്‍ഹി∙ വജ്രവ്യപാരി നീരവ്മോദി 1,300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി). നേരത്തെ പിഎൻബിയിൽനിന്നു നീരവ് 11,400 കോടി തട്ടിച്ച വിവരം പുറത്തുവന്നിരുന്നു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിലാണു പുതിയ തട്ടിപ്പു കണ്ടെത്തിയത്. ഇതോടെ ഔദ്യോഗിക കണക്കുപ്രകാരം

അവ്യക്തത തുടരുന്നു; ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും

manorama - Tue, 02/27/2018 - 06:49
ദുബായ്∙ നടി ശ്രീദേവിയുടേത് അപകടമരണമാണെന്നു വ്യക്തമായ സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും. അതിനിടെ ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം

മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

manorama - Tue, 02/27/2018 - 06:49
കൻഗ്ര (ഹിമാചൽ പ്രദേശ്)∙ മൂന്നരവയസ്സുകാരിയെ ഇരുപത്തഞ്ചുകാരൻ പീഡിപ്പിച്ചു. ഹിമാചൽ പ്രദേശിലെ കൻഗ്രയിലെ ഹരിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെതന്നെ പ്രതിയായ ബണ്ടിയെ അറസ്റ്റ് ചെയ്തു. ഇയാളെ പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്. വിദഗ്ധ പരിശോധനകൾക്കായി പെൺകുട്ടിയെ തൻഡ

ജമ്മു കശ്മീരിലെ ചോദ്യപ്പേപ്പറിൽ പാക്ക് അധിനിവേശ കശ്മീർ ‘ആസാദ് കശ്മീർ’ ആയി

manorama - Tue, 02/27/2018 - 06:49
ജമ്മു∙ ജമ്മു കശ്മീർ സർവീസ് സെലക്‌ഷന്‍ റിക്രൂട്ട്മെന്റ് ബോർഡ് (ജെകെഎസ്എസ്ആർബി) നടത്തിയ പരീക്ഷയിലെ ചോദ്യം വിവാദമായി. പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നാണ് അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ചോദ്യപ്പേപ്പർ തയാറാക്കിയയാളെ കരിമ്പട്ടികയിൽപ്പെടുത്തി.‘ജമ്മു കശ്മീരിന് വടക്കും കിഴക്കും

മോദിയുടെ സമാധാന കരാർ തുണയാകുമോ? നാഗാലാൻഡ് ഇന്നു വിധിയെഴുതും

manorama - Tue, 02/27/2018 - 03:44
കോഹിമ∙ കോടികള്‍ കിലുങ്ങുന്ന തിരഞ്ഞെടുപ്പാണ് നാഗാലാൻഡിലേത്; പകുതിയിലേറെ സ്ഥാനാർഥികളും കോടിപതികൾ. ഇന്നു നടക്കുന്ന നിയമസഭാ വോട്ടെടുപ്പിൽ ബിജെപി നേട്ടം കൊയ്യാൻ തയാറെടുക്കുമ്പോൾ കോൺഗ്രസിന്റെ നില പരുങ്ങലിലാണ്. മൂന്നു മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിനു സമ്മാനിച്ച കോൺഗ്രസിന് 60 അംഗ നിയമസഭയിലേക്ക് ഇത്തവണ 18

മേഘാലയ പോളിങ് ബൂത്തിലേക്ക്; വിധി നിർണയിക്കുക പ്രാദേശിക പാർട്ടികൾ

manorama - Tue, 02/27/2018 - 03:44
ഷില്ലോങ്∙ എത്രയെത്ര കന്യാസ്ത്രീകളെയും അച്ചന്മാരെയുമാണ് അന്യനാടുകളിൽ നിന്നു രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചതെന്ന് മേഘാലയയിലെ ഗാരോ കുന്നുകളിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരഭരിതനായി പറഞ്ഞെങ്കിലും മേഘാലയയിൽ ബിജെപി നേരിടുന്നതു കടുത്ത വെല്ലുവിളി. ന്യൂനപക്ഷവിരുദ്ധരെന്ന ഇമേജിൽ നിന്നു രക്ഷപ്പെടാൻ

ഹാൾ ടിക്കറ്റ് എടുത്തു മുങ്ങിയാൽ പിഎസ്‌സി പിഴയിടും

manorama - Tue, 02/27/2018 - 03:44
തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോ‍ഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ കമ്മിഷനു നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാർഥികളിൽ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നു പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. സ്ഥിരമായി ഇങ്ങനെ വിട്ടു നിൽക്കുന്നവരെ

ചീഫ് സെക്രട്ടറിയെ മർദ്ദിച്ചെന്ന പരാതി; മന്ത്രിമാരെ 'ലൈവ്' ആക്കാൻ ആം ആദ്മി സർക്കാർ

manorama - Tue, 02/27/2018 - 00:42
ന്യൂഡൽഹി∙ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ എംഎൽഎമാർ മർദ്ദിച്ചെന്ന പരാതിക്കു പിന്നാലെ നിർണായക നീക്കവുമായി ആം ആദ്മി സർക്കാർ. എല്ലാ മന്ത്രിമാരുടെയും പരിപാടികളും യോഗങ്ങളും ‘ലൈവാ’യി ജനങ്ങളിലേക്കെത്തിക്കാനാണ് സർക്കാർ ആലോചന. ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചെന്ന തരത്തിൽ ഉയർന്ന പരാതികൾ തടയുകയാണ്

ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ?; ശ്രീദേവിക്ക് സംഭവിച്ചതെന്ത് ?

manorama - Mon, 02/26/2018 - 21:39
നടി ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്, ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ്. മരണത്തിനു കാരണമായി ‘മുങ്ങിമരണം’ എന്നു റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയതിനാൽ

കൊല്ലം ട്രിനിറ്റി സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ സർക്കാരിന് ശുപാർശ

manorama - Mon, 02/26/2018 - 21:39
കൊല്ലം∙ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ ശുപാർശ. എൻഒസി റദ്ദാക്കണമെന്ന കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകലയുടെ റിപ്പോർട്ട് അംഗീകരിച്ചാണു നടപടി. ഇതു സംബന്ധിച്ച‌ ശുപാർശ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനു സമർപ്പിച്ചു. ബാലാവകാശ കമ്മിഷനും ശ്രീകല റിപ്പോർട്ട് നൽകിയിരുന്നു. സ്കൂളിലെ

ഷുഹൈബിനെ കൊല്ലാൻ പിന്തുടർന്നത് രണ്ടു ദിവസം: നിര്‍ണായക വെളിപ്പെടുത്തൽ

manorama - Mon, 02/26/2018 - 21:39
കണ്ണൂർ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ‌ പുതിയ വെളിപ്പെടുത്തലുകൾ. കൊലയാളി സംഘം തുടർച്ചയായി രണ്ട് ദിവസം ഷുഹൈബിനെ പിന്തുടർന്നതായി പൊലീസിന് വിവരം ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്ന പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്.ഒപ്പം

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് മുഹമ്മദ്

manorama - Mon, 02/26/2018 - 21:39
കണ്ണൂർ‌∙ഷു‌ഹൈബ് വധത്തിൽ സിബിഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഷു‌ഹൈബിന്റെ കുടുംബം. സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് ആവശ്യപ്പെട്ടു. ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടർ പോയന്റിലായിരുന്നു ഷുഹൈബിന്റെ പിതാവ്

തോട്ടം മേഖലയില്‍ വേതനം നേരിട്ട് നല്‍കാന്‍ നടപടി: മുഖ്യമന്ത്രി

manorama - Mon, 02/26/2018 - 21:39
തിരുവനന്തപുരം∙ തോട്ടം തൊഴിലാളികള്‍ക്കു വേതനം നേരിട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ബാങ്ക് വഴിയാണു തൊഴിലാളികള്‍ക്കു കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. തോട്ടം മേഖലയില്‍ എടിഎം കൗണ്ടറുകള്‍ ഇല്ലാത്തതിനാല്‍ ഏറെ ദൂരം

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016