Secondary menu

ഒടുവിൽ കുമാരസ്വാമിയുടെ മാപ്പ്; കർണാടകയിൽ ഇനി മാറി വീശുമോ കാറ്റ്?

manorama - Fri, 05/25/2018 - 16:38
ബെംഗളൂരു∙ അതു മികച്ചൊരു തുടക്കമായി എച്ച്.ഡി. കുമാരസ്വാമിക്ക്. രണ്ടു തരത്തിലാണത്; ഒന്ന്, വിശ്വാസവോട്ടെടുപ്പെന്ന കടമ്പയിലെ ‘ഈസി’ വോക്ക് ഓവർ. ബിജെപി ബഹിഷ്കരിച്ചതോടെ ആ കടമ്പ എളുപ്പമായി. രണ്ടാമത്തേത്, ഒരു പക്ഷേ, വിശ്വാസവോട്ടെടുപ്പു ദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. പന്തീരാണ്ടിനു ശേഷമുള്ള ഒരു

പറക്കും കുറുക്കന്റെ ചിറകേറി നിപ്പ; വീഴ്ത്താൻ പേരില്ലാത്ത പോരാളി

manorama - Fri, 05/25/2018 - 16:38
കോട്ടയം ∙ കേരളത്തിൽ നിപ്പ വൈറസ് ചികിത്സയ്ക്ക് ഓസ്ട്രേലിയയിൽനിന്നു മരുന്നു ലഭിക്കുമോ? എം 102.4 ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി എന്ന ഔഷധം കൊണ്ടു വരുന്നതിനായി ശ്രമങ്ങൾ തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തിലാണ് ശ്രമം. മഹാമാരിയായ നിപ്പ, ഹെൻഡ്ര വൈറസ് പകർച്ചവ്യാധികളെ തുരത്താൻ

സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് തയാര്‍; ആരൊക്കെ പാസാകും?

manorama - Fri, 05/25/2018 - 16:38
തിരുവനന്തപുരം ∙ മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറായി. വിവിധ വകുപ്പുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസാണ് ക്രോഡീകരിച്ച് റിപ്പോര്‍ട്ട് രൂപത്തിലാക്കിയത്. വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും മാര്‍ക്കിടുന്ന രീതിയിലല്ല

നിപ്പ ഭീഷണി: കാലിക്കറ്റ്, ആരോഗ്യ സർവകലാശാലകൾ പരീക്ഷകൾ മാറ്റി

manorama - Fri, 05/25/2018 - 16:38
തൃശൂർ / മലപ്പുറം ∙ നിപ്പാ വൈറസ് ഉയർത്തുന്ന പനിഭീഷണിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവച്ചതായി ആരോഗ്യ സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും അറിയിച്ചു. ആരോഗ്യ സർവകലാശാല നാളെ മുതൽ ജൂൺ രണ്ടുവരെ നടത്താനിരുന്ന തിയറി പരീക്ഷകളാണ് മാറ്റിയത്. കോഴിക്കോട് ജില്ലയിൽ പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ അറിയാം

manorama - Fri, 05/25/2018 - 16:38
ന്യൂഡൽഹി∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അനിൽ സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. 11.86 ലക്ഷം വിദ്യാർഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്.

വിപണിക്കു നേട്ടം, രൂപയുടെ മൂല്യത്തിൽ നേരിയ ഉയർച്ച

manorama - Fri, 05/25/2018 - 16:38
മുംബൈ ∙ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 261 പോയിന്റ് ഉയർന്ന് ബിഎസ്ഇ സെൻസെക്സ് 34,924 ൽ ക്ലോസ് ചെയ്തു. ബാങ്കിങ്, ഫിനാൻഷ്യൽ, ഓയിൽ, മെറ്റൽ സ്റ്റോക്കുകൾക്കുണ്ടായ നേട്ടം വിപണിക്ക് തുണയായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 91 പോയിന്റ് ഉയർന്ന് 10,605 ലാണു വ്യാപാരം അവസാനിച്ചത്. നിഫ്റ്റി

ഇസ്തിരിപ്പെട്ടിയിൽനിന്ന് തീപടർന്ന് വീടിന്റെ മേൽക്കൂര കത്തി

manorama - Fri, 05/25/2018 - 16:38
മലപ്പുറം ∙ ഇസ്തിരിപ്പെട്ടിയിൽനിന്ന് തീ പടർന്ന് വീടിന്റെ മേൽക്കൂര കത്തിനശിച്ചു. ഊർങ്ങാട്ടി തച്ചണ്ണ കപ്പച്ചാലി പേരക്കുട്ടിയുടെ വീട്ടിൽ ഉച്ചയ്ക്കാണ് സംഭവം. ആളപായമില്ല. ഉപയോഗിച്ച ശേഷം ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാൻ മറന്നതാണെന്നു പറയുന്നു. ഇസ്തിരിപ്പെട്ടി വച്ച മേശ, മുറിയിലെ വസ്ത്രങ്ങൾ, അലമാര എന്നിവ ആദ്യം

ചരിത്രമെഴുതി, വേദി പങ്കിട്ട് പ്രധാനമന്ത്രി മോദി, ഷെയ്ഖ് ഹസീന, മമത

manorama - Fri, 05/25/2018 - 16:38
കൊൽക്കത്ത∙ വിശ്വഭാരതി സർവകലാശാലയുടെ 49–ാമത്ബിരുദദാന ചടങ്ങിൽ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവകലാശാലയാണ് വിശ്വഭാരതി. പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായിട്ടാണ് മോദി ഇവിടം

സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ യുവാവ് ലോറി കയറി മരിച്ചു

manorama - Fri, 05/25/2018 - 16:38
തളിപ്പറമ്പ് ∙ സ്കൂട്ടറിൽ ലോറിയിടിച്ചു റോഡിലേക്കു തെറിച്ചു വീണ യുവാവ് ലോറി കയറി മരിച്ചു. കണ്ണൂരിൽ ദേശീയപാത ഏഴാം മൈൽ പെട്രോൾ പമ്പിനു സമീപമുണ്ടായ അപകടത്തിൽ പരിയാരം പൊയിൽ സ്വദേശി ഉമ്മർ കുട്ടിയാണു മരിച്ചത്. കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറിന്റെ പിറകിൽ ലോറി തട്ടി ഉമ്മർകുട്ടി റോഡിലേക്കു

നീറ്റ് ഉത്തരസൂചികയും റെസ്പോൺസ് ഷീറ്റും പ്രസിദ്ധീകരിച്ചു

manorama - Fri, 05/25/2018 - 16:38
ന്യൂഡൽഹി ∙ നാഷനൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ് (നീറ്റ്) 2018 ന്റെ ഉത്തര സൂചികയും ഒഎംആർ ഷീറ്റും ടെസ്റ്റ് ബുക്‌ലെറ്റിന്റെ കോഡും സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് സിബിഎസ്ഇ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കാവുന്നതാണ്. പരാതികളുണ്ടെങ്കിൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ

ചൂടിൽ തളരില്ല, രോഗം വീഴ്ത്തില്ല; പുത്തൻ വിളകളുമായി കാർഷിക സർവകലാശാല

manorama - Fri, 05/25/2018 - 16:38
തൃശൂർ ∙ മൂന്നു വർഷത്തിനുശേഷം പുതിയ വിളയിനങ്ങളുമായി കാർഷിക സർവകലാശാല. രോഗപ്രതിരോധ ശേഷിയുള്ള ആറ് നെല്ലിനങ്ങൾ ഉൾപ്പെടെ 23 വിളകളാണു സർവകലാശാല വികസിപ്പിച്ചത്. ഉയർന്ന താപനിലയെ അതിജീവിക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. പൗർണമി, മനു രത്ന, ലാവണ്യ, ജ്യോത്സന, സുപ്രിയ, അക്ഷയ എന്നിവയാണു നെല്ലിനങ്ങൾ. വെള്ളരി, പയർ,

പെൺകുട്ടിയുമായി ഹോട്ടലിൽ: സൈനികനെതിരെ നടപടിയെടുക്കുമെന്ന് ബിപിൻ റാവത്ത്

manorama - Fri, 05/25/2018 - 16:38
ശ്രീനഗർ∙ ഹോട്ടൽ അധികൃതരുമായി തർക്കമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മേജർ ലീതുൽ ഗോഗൊയ് തെറ്റുകാരനെന്നു കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. ഇന്ത്യൻ സൈന്യത്തിൽ ആരെങ്കിലും, ഏതു റാങ്കിലുള്ളതാണെങ്കിലും, തെറ്റു ചെയ്തതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കും.

ബസിനുള്ളിൽ യുവതിയുമായി സീറ്റുതർക്കം; യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു

manorama - Fri, 05/25/2018 - 16:38
തിരുവനന്തപുരം∙ വെഞ്ഞാറമൂട് കെഎസ്ആർടിസി ബസിൽ യുവതിയുമായി സീറ്റിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യാത്രക്കാരനെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചു. വർക്കല പിച്ചകശേരിയിൽ സുരേഷിനാണ് (38) പരുക്കേറ്റത്.ബസിലുണ്ടായ തർക്കത്തെപ്പറ്റി യുവതി ഫോണിലൂടെ ഭർത്താവിനെ അറിയിച്ചു. ബസ് വെഞ്ഞാറമൂട് കെഎസ്ആർടിസി

അച്ചൻകോവിലാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു

manorama - Fri, 05/25/2018 - 16:38
ചെങ്ങന്നൂർ ∙ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കിട്ടി. ചെറിയനാട് വൈഎടി ജംക്‌ഷനിൽ തച്ചിരേത്ത് തെക്കേതിൽ ടി.പി.പ്രവീൺകുമാറിന്റെ (സച്ചു -17) മൃതദേഹമാണു തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഡിബിഎച്ച്എസിൽ പ്ലസ് വൺ വിദ്യാർഥിയാണ്. നാലു സുഹൃത്തുക്കളോടൊപ്പം പൊറ്റമേൽ കടവ്

സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്‍റെ മാതാവ് നിര്യാതയായി

manorama - Fri, 05/25/2018 - 16:38
കൊച്ചി ∙ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്‍റെ മാതാവ് പൊന്നമ്മ ഭാസ്കരൻ പിളള (84) നിര്യാതയായി. തൃപ്പുണിത്തുറയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പുണിത്തുറയിൽ നടക്കും.

നിപ്പ: ലളിതകലാ അക്കാദമി ഫോട്ടോപ്രദർശനം മാറ്റിവച്ചു

manorama - Fri, 05/25/2018 - 16:38
തൃശൂർ∙ ഏറെ പ്രതിഷേധമുയർന്നതേത്തുടർന്ന് 31 മുതൽ ജൂൺ ആറു വരെ കോഴിക്കോട് ആർട് ഗാലറിയിൽ ലളിതകലാ അക്കാദമി നടത്തുമെന്നു പ്രഖ്യാപിച്ച ഫൊട്ടോഗ്രഫി ആൻഡ് കാർട്ടൂൺ പ്രദർശനം മാറ്റിവച്ചു. നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കലക്ടർ പൊതുപരിപാടികൾ മാറ്റിവയ്ക്കാൻ ഉത്തരവിട്ടതിനെത്തുടർനാണിത്. രണ്ടുവർഷമായി

നിപ്പ ഭീതിയിൽ അയൽക്കാർ; തമിഴ്നാട്ടിലും കർണാ‌‌ടകയിലും ജാഗ്രത

manorama - Fri, 05/25/2018 - 13:19
കോട്ടയം∙ കേരളത്തെ പിടിച്ചുകുലുക്കിയ നിപ്പ വൈറസ് ഭീതി അയൽ സംസ്ഥാനങ്ങളിലേക്കും. തമിഴ്നാട്ടിലും കർണാടകയിലും നിപ്പ പരക്കുന്നെന്നാണു റിപ്പോർട്ട്. തമിഴ്നാട് സർക്കാർ പ്രതിരോധനടപടിക

കഫീൽ ഖാൻ തൽക്കാലം വരേണ്ടെന്ന് കേരള സർക്കാർ; വിഷമമുണ്ടെന്ന് ഡോക്ടർ

manorama - Fri, 05/25/2018 - 13:19
കോഴിക്കോട്∙ കേരളത്തില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെ ഇവിടെയെത്താൻ താൽപര്യം പ്രകടിപ്പിച്ചു, ഗോരഖ്പൂരിലെ ‍ശിശുരോഗ വിദഗ്ധൻ ഡോക്ടർ കഫീൽ ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ സന്തോഷപൂർവം അദ്ദേഹത്തെ സ്വാഗതം ചെയ്തു. എന്നാൽ കേരളത്തിലേക്കു

അട്ടപ്പാടിയിൽ 12 വയസ്സുകാരിക്ക് പീഡനം; ഇടനിലക്കാരി ഉൾപ്പെടെ 12 പേർ അറസ്റ്റിൽ

manorama - Fri, 05/25/2018 - 13:19
പാലക്കാട് ∙ അട്ടപ്പാടിയിൽ 12 വയസ്സുകാരി ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഇടനിലക്കാരിയായ സ്ത്രീ ഉൾപ്പെടെ 12 പ്രതികളെ ഷേ‍ാളയൂരില്‌‍ അറസ്റ്റുചെയ്തു. ആനക്കട്ടി സ്വദേശി ഇന്ദുജ (19), വീനസ് രാജ് (20) കാരറ, നെല്ലിപ്പതി സ്വദേശികളായ രതീഷ് (20), ശിവകുമാർ (22), കുമാർ (23), ഭൂതിവഴി സ്വദേശികളായ രാജേഷ് (25),

അ‌ടുത്ത ആഴ്ച കേരളത്തിൽ കനത്ത മഴ; നേരത്തേയെത്തും കാലവർഷം

manorama - Fri, 05/25/2018 - 13:19
തിരുവനന്തപുരം∙ അടുത്ത ഒരാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാൻ കാരണം. അതേസമയം, അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ആൻഡമാൻ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016