Secondary menu

ചെങ്ങന്നൂരിന് വേണ്ടി വ്യോമസേനയുടെ ലിങ്ക്, ലോഗിൻ ചെയ്യാം

manorama - Sun, 08/19/2018 - 10:51
പത്തനംതിട്ട∙ ചെങ്ങന്നൂരിനു വേണ്ടി വ്യോമസേനയുടെ ലിങ്ക്. രക്ഷാപ്രവർത്തനം, ഭക്ഷണം ആവശ്യമെങ്കിൽ ഇതിൽ കയറി ലോഗിൻ ചെയ്യാം. https://tinyurl.com/chengannurairforce എന്ന അഡ്രസിൽ കയറിയാണു ലോഗിൻ ചെയ്യേണ്ടത്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുന്നു.

കൊച്ചിയിൽനിന്ന് ചെറുവിമാനങ്ങൾ 20 മുതൽ; തിരുവനന്തപുരത്തേക്ക് കൂടുതൽ സർവീസ്

manorama - Sun, 08/19/2018 - 10:51
കൊച്ചി/ ന്യൂഡൽഹി∙ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് 20 മുതൽ എയർ ഇന്ത്യ സർവീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സർവീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സർവീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തിൽ, നാവികസേനാ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എടിആർ

ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി പറ്റിച്ചു; എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം

manorama - Sun, 08/19/2018 - 10:51
കൊച്ചി∙ പ്രളയക്കെടുതിയില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുമ്പോഴും ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി യാത്രക്കാരെ പറ്റിച്ചു. എറണാകുളത്തുനിന്നു പിറവം - ബെംഗളൂരു ബസില്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ടിക്കറ്റെടുത്തവര്‍ക്കാണു സ്റ്റാന്‍ഡിലെത്തി ഏറെ നേരം നിന്നു നിരാശരായി മടങ്ങേണ്ടി വന്നത്.

കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി; ഇന്ന് സ്പെഷൽ സർവീസുകളും

manorama - Sun, 08/19/2018 - 07:36
കൊച്ചി ∙ കേരളത്തിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും വൈകും. എന്നാൽ, കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് ഞായറാഴ്ച രാവിലെ അഞ്ചിനു പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ് രാവിലെ ആറിനു പുറപ്പെട്ടു.

മഴക്കെടുതിയിൽ ഗതാഗത തടസ്സം തുടരുന്നു; തകർന്നടിഞ്ഞ് റോഡുകൾ

manorama - Sun, 08/19/2018 - 07:36
കോട്ടയം∙ പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച ഗതാഗതതടസ്സം സംസ്ഥാനത്തു പല ഭാഗങ്ങളിലും തുടരുന്നു. ബോട്ട് സർവീസിനു തടസ്സമില്ല. ശബരിമല പാതയിൽ ഗതാഗതം നിരോധിച്ചു. ഇടിഞ്ഞുതാഴ്ന്ന മണ്ണാറക്കുളഞ്ഞി- പമ്പ റോഡിലെ ളാഹ -ചാലക്കയം ഭാഗത്തും ഗതാഗതം വിലക്കി. പ്ലാപ്പള്ളി കമ്പകത്തും വളവിലും അട്ടത്തോടിനു സമീപവും റോഡ്

ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ വെള്ളം ഇറങ്ങുന്നു; രക്ഷാ പ്രവര്‍ത്തനം ശക്തം

manorama - Sun, 08/19/2018 - 01:33
കൊച്ചി∙ ശനിയാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ നിന്നു ശുഭകരമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോെട രക്ഷാ പ്രവര്‍ത്തനം ശക്തമായി. ശനിയാഴ്ച മാത്രം 54 ആളുകളെ രക്ഷപെടുത്തിയതായാണ് കണക്ക്. രാവിലെ

ടെറസിൽ ‘പൂത്തുമ്പി’ പോലെ ഹെലികോപ്റ്റർ; സല്യൂട്ട് ക്യാപ്റ്റൻ രാജ്കുമാർ, ഈ ധൈര്യത്തിന്

manorama - Sat, 08/18/2018 - 22:33
കൊച്ചി ∙ മനമൊന്നായി കേരളം പ്രളയത്തെ നേരിടുമ്പോൾ രക്ഷാപ്രവർത്തനത്തിൽ സാഹസത്തെ ഒപ്പംകൂട്ടി ക്യാപ്റ്റൻ രാജ്കുമാർ. സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം തരംഗം സൃഷ്ടിച്ച് നാവിക സേന നടത്തിയ തകർപ്പൻ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോയിലെ വീരനായകൻ ഇദ്ദേഹമാണ്. നാവികസേനയുടെ സീകിങ് 42 സി എന്ന വമ്പൻ ഹെലികോപ്റ്റർ ഒരു വീടിനു

രക്ഷാപ്രവർത്തനം സൈന്യത്തെ മാത്രം ഏൽപ്പിക്കുന്ന പതിവ് ഒരിടത്തുമില്ല: മുഖ്യമന്ത്രി

manorama - Sat, 08/18/2018 - 22:33
തിരുവനന്തപുരം∙ മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈവിട്ടുപോകുന്ന സാഹചര്യം ഒരിടത്തും നിലവിലില്ല. ചെങ്ങന്നൂരിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവർക്കു ഭക്ഷണം എത്തിക്കാനും അവരെ രക്ഷപ്പെടുത്തി

കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് 20 മുതൽ വിമാന സർവീസുകൾ

manorama - Sat, 08/18/2018 - 22:33
കൊച്ചി ∙ കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് 20 മുതൽ വിമാന സർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ സബ്സിഡറിയായ അലയൻസ് എയർ ബെംഗളൂരുവിൽ നിന്നു കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുക. 70 പേർക്കു യാത്ര ചെയ്യാവുന്ന എടിആർ വിമാനങ്ങളാണു സർവീസിന് ഉപയോഗിക്കുക.രാവിലെ ആറിനും പത്തിനും

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; കോട്ടയം, ആലപ്പുഴ റൂട്ടിലെ സർവീസുകളുടെ സമയക്രമം

manorama - Sat, 08/18/2018 - 22:33
കോട്ടയം∙ എറണാകുളം–കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചതോടെ ഇതുവഴിയുള്ള സർവീസുകൾ റെയിൽവേ പുനക്രമീകരിച്ചു. ഗതാഗതം പുനസ്ഥാപിച്ചതിന്റെ ഭാഗമായി ഇന്നു വൈകിട്ട് കായംകുളം - കോട്ടയം - എറണാകുളം പാതയിൽ ട്രെയൽ റൺ നടത്തിയിരുന്നു. കനത്ത മഴയെ തുടർന്ന് ഇതുവഴിയുള്ള സർവീസ് രണ്ടു ദിവസമായി

കേരളത്തെ സഹായിക്കൂ: മലയാളത്തെ മറക്കാതെ സാമുവൽ റോബിൻസൺ‌

manorama - Sat, 08/18/2018 - 22:33
കോട്ടയം∙ കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതക്കടലിലായ കേരളത്തിനു പിന്തുണയുമായി ‘സുഡാനി’ താരം സാമുവൽ റോബിൻസൺ. സമൂഹമാധ്യമത്തിൽ മലയാളത്തിലിട്ട കുറിപ്പിലാണ് താരം സംസ്ഥാനത്തിന് എല്ലാ പിന്തുണയും അറിയിച്ചത്. തന്റെ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത് കാണാൻ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

വലിയ അപകടത്തിലേക്കാണ് നാട് നീങ്ങുന്നത്: മുന്നറിയിപ്പുമായി പി.സി.വിഷ്ണുനാഥ്

manorama - Sat, 08/18/2018 - 22:33
ചെങ്ങന്നൂർ‌∙ മഴക്കെടുതിയിൽ നടക്കുന്ന രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും മുൻ ചെങ്ങന്നൂർ എംഎൽഎയുമായ പി.സി.വിഷ്ണുനാഥ്. രക്ഷാപ്രവർത്തകർ ആള്‍ക്കാരെ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കുന്നുണ്ട്. പക്ഷേ രാത്രി ഏഴുമണിയാകുമ്പോഴേക്കും ഇത് അവസാനിക്കുന്നു. വൈകീട്ട് ആറുമണക്കു ശേഷം ജനങ്ങൾ

രക്ഷാപ്രവർത്തനത്തിനു സഹായവുമായി ബിഎസ്എൻഎൽ; ലൊക്കേഷൻ അറിയിക്കാൻ എസ്എംഎസ് മാർഗം

manorama - Sat, 08/18/2018 - 22:33
ആലപ്പുഴ∙ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ ബിഎസ്എന്‍എൽ നമ്പർ ഉള്ളവരുടെ ലൊക്കേഷൻ കണ്ടെത്താൻ ബിഎസ്എൻഎൽ അവസരമൊരുക്കുന്നു. ബിഎസ്എൻഎൽ നമ്പർ 1948 എന്ന നമ്പറിലേക്ക് അയച്ചാൽ അവസാനം ആ നമ്പർ ഉണ്ടായിരുന്ന ലൊക്കേഷൻ എസ്എംഎസായി നൽകുന്ന സംവിധാനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ആറുലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാംപുകളില്‍; ഒഡീഷയിൽനിന്നും 240 അംഗ രക്ഷാസംഘം

manorama - Sat, 08/18/2018 - 19:31
തിരുവനന്തപുരം∙പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ഒഡീഷയിൽനിന്നുള്ള 240 അംഗ ഫയർ ആൻഡ് റസ്‌ക്യൂ സംഘം തിരുവനന്തപുരത്തെത്തി. ഇവർ 120 പേരുള്ള രണ്ടു സംഘങ്ങളായി പ്രളയ ബാധിത മേഖലകളിലേക്കു തിരിച്ചു. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് 30 അംഗങ്ങളടങ്ങുന്ന എട്ടു ബറ്റാലിയൻ ഫയർ

കേരളത്തിന് പിന്തുണയുമായി മറ്റു സംസ്ഥാനങ്ങളും നേതാക്കളും; സഹായമൊഴുകുന്നു

manorama - Sat, 08/18/2018 - 19:31
തിരുവനന്തപുരം∙ പ്രളയക്കെടുതിയിലായ കേരളത്തിന് സഹായഹസ്തം നീട്ടി മറ്റു സംസ്ഥാനങ്ങൾ. അടിയന്തര ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരുകളും സഹായം നൽകിയത്.

മന്ത്രി രാജു ജര്‍മനിയില്‍ തന്നെ; തിരക്കു കാരണം മടങ്ങാന്‍ ടിക്കറ്റില്ല

manorama - Sat, 08/18/2018 - 19:31
തിരുവനന്തപുരം∙ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോക മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തിനായി ജര്‍മനിയിലേക്ക് പോയ വനംമന്ത്രി കെ.രാജു നാളെ മടങ്ങിയെത്തും. ഇന്നു മടങ്ങാനായി ശ്രമം നടത്തിയെങ്കിലും യാത്രക്കാരുടെ തിരക്കുള്ളതിനാല്‍ ടിക്കറ്റ് ലഭിച്ചില്ല. മഴക്കെടുതിക്കിടെ

ട്രാക്കിൽ കുടുങ്ങിയവർക്ക് അഭയമായി ഇന്ത്യൻ റെയിൽവേ; ടവർ കാറിലെത്തി രക്ഷിച്ചു

manorama - Sat, 08/18/2018 - 19:31
കൊച്ചി∙ വെള്ളപ്പൊക്കത്തിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർക്ക് അഭയമായി റെയിൽവേയുടെ ടവർ കാർ. ആലുവയിൽ പാലത്തിന്റെ സ്ഥിതി പരിശോധിക്കാൻ പോയ സംഘമാണു വഴിയിൽ പാളത്തിന്റെ അരികിൽ കാത്തുനിന്നവരെ രക്ഷപ്പെടുത്തിയത്. അഞ്ച് തവണ ടവർ കാർ ഒാടിച്ചു ആയിരം പേരെയാണു സംഘം രക്ഷപ്പെടുത്തിയത്.ചൊവ്വര തുരുത്ത്, ചൊവ്വര,

ഇൻഷുറൻസ്: അടിയന്തര ക്ലെയിം അനുവദിക്കണമെന്ന് കമ്പനികൾക്കു നിർദേശം

manorama - Sat, 08/18/2018 - 19:31
കണ്ണൂർ∙ പ്രളയ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ഇൻഷുറൻസ് ക്ലയിമുകൾക്ക് അടിയന്തര പ്രാധാന്യം നൽകി തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(ഐആർഡിഎ) എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും നിർദേശം നൽകി. മരിച്ചവരുടെ മൃതദേഹം ലഭ്യമല്ലെങ്കിൽ പോലും നടപടിക്രമങ്ങളിൽ ഇളവു നൽകണം. 2015ലെ ചെന്നൈ

കോഫി അന്നാൻ ലോകത്തിനു വേണ്ടി മാനുഷികതയുടെ ഭാഗത്തു നിന്നു: ശശി തരൂർ

manorama - Sat, 08/18/2018 - 19:31
ബോണ്‍(ജർമനി)∙ അന്തരിച്ച യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ ലോകത്തിനു വേണ്ടി മാനുഷികതയുടെ ഭാഗത്തു നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്ന് ശശി തരൂർ എംപി. ജര്‍മനിയിലെ ബേണിൽ ലോക മലയാളി കൗൺസിൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മനോരമ ഒാൺലൈനിനോട് പ്രതികരിച്ചത്. 1996 മുതൽ 2006 വരെയാണ് കോഫി അന്നാൻ

'ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ മഹാവിപത്ത്'; എസ്ഐയെ പുറത്താക്കാൻ ഉത്തരവ്

manorama - Sat, 08/18/2018 - 19:31
തിരുവനന്തപുരം∙ പോത്തൻകോട് സബ് ഇൻസ്പെക്ടർ എസ്. ശ്രീജിത്തിനെ പൊലീസ് സേനയിൽ നിന്നു പുറത്താക്കാൻ ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ ഉത്തരവിട്ടു. ശ്രീജിത്ത് കഴക്കൂട്ടം എസ്ഐയായിരുന്നപ്പോൾ ഒരു വാടകക്കാരനെ ബലമായി ഒഴിപ്പിക്കുവാൻ കൂട്ടുനിന്നു എന്നും ഇതു സംബന്ധിച്ച കേസിലെ പ്രതികളെ സഹായിച്ചു എന്നുമുള്ള

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016