Secondary menu

ബിജെപി വിരുദ്ധ മുദ്രാവാക്യത്തിൽ അറസ്റ്റ്: സോഫിയ ലോയിസിന് ജാമ്യം

manorama - Tue, 09/04/2018 - 11:10
ചെന്നൈ∙ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ് െചയ്ത യുവ എഴുത്തുകാരി സോഫിയലോയിസിനു ജാമ്യം ലഭിച്ചു. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണു തൂത്തുക്കുടി കോടതിയിൽനിന്നു സോഫിയയ്ക്കു ജാമ്യം ലഭിച്ചത്. തൂത്തുക്കുടി വിമാനത്താവളത്തിൽ വച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ

'ദലിത്' ഇനി വേണ്ട; വാക്ക് വിലക്കി കേന്ദ്രം; ചാനലുകൾക്ക് കത്തയച്ചു

manorama - Tue, 09/04/2018 - 11:10
ന്യൂഡൽഹി∙ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരെ കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ 'ദലിത്' എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകൾക്കു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിർദേശം. മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ചു നേരത്തെയുള്ള ഒരു ഉത്തരവു ചൂണ്ടിക്കാട്ടിയാണു നിർദേശം വന്നിട്ടുള്ളത്.

ശശിക്കെതിരെ പീഡനപരാതി ലഭിച്ചു; സ്ഥിരീകരണവുമായി സീതാറാം യച്ചൂരി

manorama - Tue, 09/04/2018 - 11:10
പാലക്കാട് ∙ ഷൊർണൂർ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം നേതൃത്വത്തിന്റെ സ്ഥിരീകരണം. പരാതി ലഭിച്ചതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു. തുടര്‍ നടപടി സ്വീകരിക്കാൻ കേരള ഘടകത്തിനു നിര്‍ദേശം നൽകിയതായും യച്ചൂരി പറഞ്ഞു.അതേസമയം

കോട്ടയം മെഡിക്കൽ കോളജിലെ അണുനശീകരണ വിഭാഗത്തിൽ തീപിടിത്തം

manorama - Tue, 09/04/2018 - 11:10
കോട്ടയം∙ മെഡിക്കൽ കോളജിലെ അണുനശീകരണ വിഭാഗത്തിൽ തീപിടിത്തം. തൊട്ടു മുകളിൽ ശസ്ത്രക്രിയാ വിഭാഗമാണ്. തീയണയ്ക്കാൻ ശ്രമം തുടരുന്നു.

പരാതിയെക്കുറിച്ച് അറിയില്ല; നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗം: പി.കെ. ശശി

manorama - Tue, 09/04/2018 - 11:10
പാലക്കാട് ∙ തനിക്കെതിരെ യുവതി പാർട്ടി നേതൃത്വത്തിനു പരാതി നൽകിയതിനെക്കുറിച്ച് അറിയില്ലെന്നു പി.കെ. ശശി എംഎൽഎ. സിപിഎം ഇക്കാര്യത്തിൽ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായാണു ഞാൻ മുന്നോട്ടുപോകുന്നത്. അതു നാട്ടിലെ ജനങ്ങൾക്കു നന്നായി അറിയാം. എന്നെ രാഷ്ട്രീയമായി തകർക്കാൻ പലരും

ഹൈദരാബാദ് നൈസാം മ്യൂസിയത്തിൽ മോഷണം; സ്വർണ പാത്രം, കപ്പ് നഷ്ടപ്പെട്ടു

manorama - Tue, 09/04/2018 - 11:10
ഹൈദരാബാദ്∙ പുരാനി ഹവേലിയിലെ നൈസാം മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സ്വർണം കൊണ്ടുള്ള പാത്രം, കപ്പ്, സോസർ, സ്പൂൺ എന്നിവ മോഷണം പോയി. ഹൈദരബാദിലെ അവസാന നൈസാം ഉപയോഗിച്ചിരുന്നതാണ് ഇത്. ഞായറാഴ്ചയാണു മോഷണം നടന്നത്. തിങ്കളാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് ഇവ കാണാനില്ലെന്ന വിവരം അറിയുന്നത്. അധികൃതരുടെ പരാതിയിൽ പൊലീസ്

കലോൽസവം വേണ്ടെന്നു വച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത: പൊതു വിദ്യാഭ്യാസ ഡയറക്ടർ

manorama - Tue, 09/04/2018 - 11:10
തിരുവനന്തപുരം∙ ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതായി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ വരുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ 'മികവിന്റെ വർഷം' എന്ന ആശയം യാഥാർത്ഥ്യമാക്കും വിധം

ഹഖാനി നെറ്റ്‍വർക്ക് സ്ഥാപകൻ മരിച്ചു; വിവരം പുറത്തുവിട്ടത് അഫ്ഗാൻ താലിബാൻ

manorama - Tue, 09/04/2018 - 11:10
കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ തീവ്രവാദി സംഘടനയായ ഹഖാനി നെറ്റ്‍വർക്കിന്‍റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി മരിച്ചതായി അഫ്ഗാൻ താലിബാന്‍. ദീർഘകാലമായി അസുഖ ബാധിതനായിരുന്നുവെന്ന് ഒരു പ്രസ്താവനയില്‍ താലിബാൻ വ്യക്തമാക്കി. ജലാലുദ്ദീന്‍ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനിയാണു നിലവിൽ ഹഖാനി നെറ്റ്‌വർക്കിനെ

വ്യോമസേനയുടെ മിഗ്–27 വിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ

manorama - Tue, 09/04/2018 - 11:10
ന്യൂഡൽഹി∙ വ്യോമസേനയുടെ മിഗ് 27 വിമാനംരാജസ്ഥാനിലെ ജോധ്പുറിനു സമീപം തകർന്നു വീണു. പൈലറ്റ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പതിവു പറക്കലിന്റെ സമയത്തായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു വ്യോമസേന അധികൃതർ അറിയിച്ചു.കഴിഞ്ഞ ജൂണിൽ മറ്റൊരു മിഗ് 27 വിമാനവും സമാന രീതിയിൽ

ക്രിസ്മസ് യാത്ര കഠിനം; നാലു മാസം മുൻപേ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ്ലിസ്റ്റായി

manorama - Tue, 09/04/2018 - 11:10
ചെന്നൈ∙ പ്രളയം മൂലം ഓണത്തിനു നാട്ടിലെത്താൻ സാധിക്കാതിരുന്ന ചെന്നൈ മലയാളികൾ വീട്ടുകാരോടു പറഞ്ഞിരിക്കുന്നതു ക്രിസ്മസ് ആഘോഷിക്കാൻ ഉറപ്പായും നാടെത്താമെന്നാണ്. ട്രെയിനിൽ ഇനിയും ടിക്കറ്റ് ലഭിക്കാത്തവർ ഈ ഉറപ്പ് എങ്ങനെ പാലിക്കുമെന്ന ആശങ്കയിലാണ്. ഇത്തവണ ഡിസംബർ 25 ചൊവ്വാഴ്ചയാണ്. തിങ്കളാഴ്ച കൂടി അവധിയെടുത്താൽ

നിലയ്ക്കാത്ത മഴ; ഡൽഹി നഗരത്തിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

manorama - Tue, 09/04/2018 - 11:10
ന്യൂഡൽഹി ∙ കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വൻ ഗതാഗതക്കുരുക്ക്. രണ്ടു ദിവസമായി പെയ്യുന്ന മഴ കാരണം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകൾ നിറഞ്ഞ് മലിനജലം റോഡുകളിലൂടെ ഒഴുകിയത് കാൽനടയാത്ര ദുഷ്കരമാക്കി. ഇന്നലെ രാവിലെ മുതൽ ഇടിയോടുകൂടിയാണു മഴപെയ്തത്. ലോധി റോഡ്, പാലം

പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി; പാർട്ടിയിൽ നടപടി

manorama - Tue, 09/04/2018 - 08:01
ന്യൂഡൽഹി∙ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിർദേശിച്ചു. പീഡന ആരോപണം ഉന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ പരാതിയിലാണു നടപടി. എംഎൽഎയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും

പമ്പയെ ‘തിരിച്ചുപിടിച്ചു’; സന്നിധാനത്ത് എത്താൻ താൽക്കാലിക സംവിധാനം

manorama - Tue, 09/04/2018 - 08:01
ശബരിമല∙ കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് സന്നിധാനത്തെത്താൻ താൽക്കാലിക സംവിധാനം ഒരുക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളിൽ അടിഞ്ഞുകൂടിയിരുന്ന മണ്ണു മാറ്റി. കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് ത്രിവേണി പാലത്തിലൂടെ മറുകര എത്തി നടന്നു പോകാം. ഗതിമാറി ഒഴുകിയ

സൗമ്യയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്കെതിരായ നടപടി രാഷ്ട്രീയം നോക്കിയല്ലെന്ന് ആർ.ശ്രീലേഖ

manorama - Tue, 09/04/2018 - 08:01
കണ്ണൂർ ∙ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യയെ തുടർന്ന് ജയിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തതിലെ ആരോപണങ്ങൾ തള്ളി ജയിൽ ഡിജിപി ആർ.ശ്രീലേഖ. ജയിൽ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത‍ു കൃത്യമായ ബോധ്യത്തോടെയാണ്. നടപടിക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന ആരോപണം ശരിയല്ല. ഡിജിപിയുടെ റിപ്പോർട്ട്

കന്യാസ്ത്രീയുടെ പരാതി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ തീരുമാനമായില്ല

manorama - Tue, 09/04/2018 - 08:01
കോട്ടയം ∙ കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. കേസിൽ പൊലീസ് ഉന്നതതല യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണ സംഘത്തിനുമേൽ സമ്മർദമില്ലെന്ന് ഡിവൈഎസ്പി കെ. സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു. അടുത്ത ആഴ്ച വീണ്ടും യോഗം

വീട്ടിൽ ഒരു വിപണി: ക്ലാസിഫൈഡ് പരസ്യം സൗജന്യം

manorama - Tue, 09/04/2018 - 08:01
കോട്ടയം∙ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങി വീട്ടിലെ ഉപയോഗശേഷം വിൽക്കുന്ന സാധനങ്ങൾക്കു മനോരമ ക്ലാസിഫൈഡ്‌സിൽ സൗജന്യമായി പരസ്യം നൽകാം. പ്രളയക്കെടുതിക്കു ശേഷം പുതിയ ജീവിതം കെട്ടിപ്പടുക്കാൻ വീട്ടിൽനിന്നു ചെയ്യുന്ന ചെറുകിട സംരംഭങ്ങൾ, പ്ലമിങ്, ഇലക്ട്രിക്കൽ ജോലി തുടങ്ങിയ സേവനങ്ങൾ എന്നിവയും പുതിയ

ബിജെപിക്കെതിരെ മുദ്രാവാക്യം; ഗവേഷണ വിദ്യാർഥിനിക്കെതിരെ കേസ്, പ്രതിഷേധം

manorama - Mon, 09/03/2018 - 22:20
ചെന്നൈ ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ യാത്ര ചെയ്ത വിമാനത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ ഗവേഷണ വിദ്യാർഥിനിക്കെതിരെ പൊലീസ് കേസെടുത്തു. കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയും തമിഴ്നാട് സ്വദേശിനിയുമായി ലോയിസ് സോഫിയയെയാണ് തമിഴിസൈയുടെ

പ്രളയ ദുരിതാശ്വാസ'ക്കൊള്ള'; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മന്ത്രി മൊയ്തീൻ

manorama - Mon, 09/03/2018 - 22:20
തിരുവനന്തപുരം ∙ ദുരിതാശ്വാസത്തില്‍‌ നഷ്ടം പെരുപ്പിച്ച് കാട്ടിയ മലപ്പുറത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തൃക്കലങ്ങോട് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ടി അലി ഫൈസലിനും താത്ക്കാലിക ജീവനക്കാരനായ ഓവർസിയർ എ. സതീശനുമെതിരെയാണ് നടപടി. അലിയെ സസ്പെൻഡ് ചെയ്തു. സതീശനെ പിരിച്ചുവിട്ടു. മനോരമ ന്യൂസ്

നോട്ടുനിരോധനമല്ല, രഘുറാം രാജന്റെ നയങ്ങളാണ് വില്ലൻ: നീതി ആയോഗ് ഉപാധ്യക്ഷൻ

manorama - Mon, 09/03/2018 - 19:19
ന്യൂഡൽഹി∙ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇടക്കാലത്ത് മന്ദഗതിയിലാക്കിയതു നോട്ടുനിരോധനമല്ലെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ നയങ്ങളാണെന്നും നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. നിഷ്ക്രിയ ആസ്തികളുമായി ബന്ധപ്പെട്ടു രഘുറാം രാജൻ സ്വീകരിച്ച നയങ്ങളുടെ പോരായ്മയാണു വളർച്ചാനിരക്കിനെ ബാധിച്ചത്. അല്ലാതെ

കാലവർഷം കവർന്നത് 1,400ൽ അധികം ജീവനെന്ന് കേന്ദ്രം: കേരളത്തിൽ മാത്രം 488 മരണം

manorama - Mon, 09/03/2018 - 19:19
ന്യൂഡൽഹി∙ കേരളത്തിൽ 488 പേരുൾപ്പെടെ പത്തു സംസ്ഥാനങ്ങളിലായി 1,400ൽ അധികം പേരുടെ ജീവനാണ് മഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മൂലം നഷ്ടമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവർഷം സാരമായി ബാധിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016