Secondary menu

പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറങ്ങി; പഴയത് പിൻവലിക്കില്ല

manorama - Fri, 01/05/2018 - 20:00
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറക്കി. മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകൾ ചോക്കലേറ്റ് ബ്രൗൺ നിറത്തിലുള്ളതാണ്. നോട്ടിന്റെ പിൻഭാഗത്ത് അശോകചക്രത്തിന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ നൂറുകോടി നോട്ടുകളാണ് പുറത്തിക്കുകയെന്നും, നിലവിൽ

ബഹളംവച്ച് സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യമല്ല: വെങ്കയ്യ നായിഡു

manorama - Fri, 01/05/2018 - 20:00
ന്യൂഡൽഹി ∙ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് തുടർച്ചയായി രാജ്യസഭയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന അംഗങ്ങൾ അതേക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ

ബിജെപിക്ക് തന്നെ ഭയം; പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്ന് മേവാനി

manorama - Fri, 01/05/2018 - 20:00
ന്യൂഡൽഹി∙ മുംബൈയിൽ റാലിയിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ദലിത് നേതാവ് ജിഗ്‍നേഷ് മേവാനി. മഹാരാഷ്ട്രയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് മേവാനി ആവശ്യപ്പെട്ടു. ‘പുണെയിൽ സംസാരിച്ചതിൽ ഒരു വാക്കുപോലും

ഷെഫിൻ ജഹാന് കുരുക്കിട്ട് എൻഐഎ; കനകമലക്കേസ് പ്രതികളെ ചോദ്യം ചെയ്യും

manorama - Fri, 01/05/2018 - 16:47
കൊച്ചി ∙ ഹാദിയ കേസിന്‍റെ ഭാഗമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കനകമലക്കേസ് പ്രതികളെയും എൻഐഎ ചോദ്യം ചെയ്യും. ടി.മൻസീത്, ഷഫ്‌വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കുള്ള

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികൾക്ക് പരുക്ക്

manorama - Fri, 01/05/2018 - 16:47
കോഴിക്കോട് ∙ പയ്യന്നൂരിൽ നിന്നു കോഴിക്കോട്ട് പഠനയാത്രയ്ക്ക് എത്തിയ ഷേണായിസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. അഞ്ച് അധ്യാപകരും 38 വിദ്യാർഥികളും ബസിലുണ്ടായിരുന്നു. എട്ടു പേർക്ക് സാരമായ പരുക്കേറ്റു. മറ്റുള്ളവരുടെ പരുക്ക്

ആർഎസ്എസ് ബന്ധമുള്ള ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകാത്തതിനെതിരെ കുമ്മനം

manorama - Fri, 01/05/2018 - 16:47
തിരുവനന്തപുരം ∙ യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ' 21 മന്ത്സ് ഓഫ് ഹെൽ ' എന്ന ഡോക്യുമെന്ററിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസമായ അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആർഎസ്എസ് പ്രവർത്തകരെപ്പറ്റിയാണ്

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി

manorama - Fri, 01/05/2018 - 16:47
കുറ്റിപ്പുറം ∙ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിനു സമീപം ഭാരതപ്പുഴയോടു ചേർന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. വിശദ പരിശോധനകൾക്കായി ഇവ മലപ്പുറം എആർ

ഉത്തരകൊറിയയെ സ്വന്തം മിസൈൽ ‘ചതിച്ചു’? നഗരം തകർന്നതായി റിപ്പോർട്ട്

manorama - Fri, 01/05/2018 - 16:47
ലണ്ടൻ ∙ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ ലോക സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്ന ഉത്തര കൊറിയയെ, അവരുടെ തന്നെ മിസൈലുകളിലൊന്ന് ‘ചതിച്ച’തായി റിപ്പോർട്ട്. തുടർ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ ലോകത്തിന്റെ ഉറക്കം കെടുത്തിയ 2017 ലാണ് സംഭവം. വിക്ഷേപിച്ച ഉടനെ തകർന്നുവീണ മിസൈൽ, ഉത്തരകൊറിയയിലെ ടോക്ചോൺ നഗരത്തെ

ട്രംപിന്റെ നിലപാട് ചൈന–പാക്ക് ബന്ധത്തെ സഹായിക്കുന്നു: ചൈനീസ് മാധ്യമങ്ങൾ

manorama - Fri, 01/05/2018 - 16:47
ബെയ്ജിങ്∙ പാക്കിസ്ഥാനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അടുപ്പം വർധിപ്പിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ‌. പുതുവർഷത്തിൽ ട്വിറ്ററിലൂടെയാണ് ട്രംപ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. 15 വർഷത്തിനിടെ 3300 കോടി ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാനിൽനിന്നു

മുത്തലാഖില്‍ മോദിക്ക് ദുഷ്ടലാക്ക്, മുസ്‌‌ലിം സ്ത്രീകളുടെ വക്താവാകാന്‍ ശ്രമം: കോടിയേരി

manorama - Fri, 01/05/2018 - 16:47
മലപ്പുറം∙ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ സിപിഎം. മുസ്‍ലിംകളെ ഉപദ്രവിക്കാനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് മുസ്‍ലിം സ്ത്രീകളുടെ വക്താവായി മാറാനാണ് മോദിയുടെ ശ്രമം. തനിയെ ഹജ്ജിന് പോകുന്ന മുസ്‍ലിം

മുത്തലാഖ് ബിൽ രാജ്യസഭ കടന്നില്ല; ശീതകാല സമ്മേളനം അവസാനിച്ചു

manorama - Fri, 01/05/2018 - 16:47
ന്യൂഡൽഹി∙ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ബില്‍ രാജ്യസഭയുടെ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭരണ- പ്രതിപക്ഷങ്ങൾക്കിടയിലെ ഭിന്നത അയവില്ലാതെ തുടരുന്നതിനാല്‍ ചര്‍ച്ചയ്ക്കെടുത്തില്ല. ബിജെപിയും കോണ്‍ഗ്രസും പാര്‍ട്ടി

ഹജ് നയത്തിന് സ്റ്റേയില്ല; സ്വകാര്യ മേഖലയിൽ 25 ശതമാനം ക്വാട്ട എന്തിനെന്ന് കോടതി

manorama - Fri, 01/05/2018 - 16:47
ന്യൂഡൽഹി∙ ദേശീയ ഹജ് നയത്തിന് സുപ്രീംകോടതി സ്റ്റേയില്ല. നറുക്കെടുപ്പ് നടപടിയുമായി ഹജ് കമ്മിറ്റികള്‍ക്കു മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ക്വോട്ട നല്‍കുന്നത് എന്തിനെന്ന്

കോഴിക്കോട്, വയനാട് സബ്കളക്ടർമാർക്ക് പ്രണയ സാഫല്യം, വിവാഹം മധുരയിൽ

manorama - Fri, 01/05/2018 - 16:47
കോഴിക്കോട്∙ വയനാട് സബ് കളക്ടർ എൻ.എസ്.കെ. ഉമേഷും കോഴിക്കോട് സബ് കളക്ടർ വി.വിഗ്‍നേശ്വരിയും വിവാഹിതരാകുന്നു. ഫെബ്രുവരി അഞ്ചിന് തമിഴ്നാട് മധുരയിലെ ചിന്ന ചൊക്കിക്കുളത്ത് വച്ചാണ് വിവാഹം. തമിഴ്നാട് മധുര സ്വദേശികളായ ഇരുവരും ഐഎഎസ് ട്രെയിനിങ് സമയത്താണ് കണ്ടുമുട്ടുന്നത്. മികച്ച സൗഹൃദം ഇരുവർക്കും ഇടയിൽ

കേസ് തീർപ്പാക്കാമെന്ന ഹർജി പിൻവലിച്ചു; ശശീന്ദ്രന്റെ മന്ത്രിസ്ഥാനം പ്രതിസന്ധിയിൽ

manorama - Fri, 01/05/2018 - 13:41
കൊച്ചി ∙ ഫോൺ കെണി വിവാദത്തിൽ മുൻമന്ത്രി എ.കെ.ശശീന്ദ്രനു തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയിരുന്ന ഹർജി പിൻവലിച്ചു. ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റുന്നതിനു തൊട്ടുമുൻപാണ് നീക്കം. കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ കക്ഷി ചേർന്നവരും

ട്രംപിന്റെ പ്രസ്താവനകൾക്ക് ‘ഇന്ത്യയുടെ ഭാഷ’: പാക്ക് വിദേശകാര്യമന്ത്രി

manorama - Fri, 01/05/2018 - 13:41
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന പ്രസ്താവനകൾക്ക് ‘ഇന്ത്യയുടെ ഭാഷ’യെന്ന് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അഫ്ഗാനിസ്ഥാനിൽ നേരിട്ട പരാജയത്തിനു തങ്ങളെ ബലിയാടാക്കുകയാണ് യുഎസെന്നും ആസിഫ് ആരോപിച്ചു.പാക്കിസ്ഥാനു ദോഷകരമായ സാഹചര്യമുണ്ടാക്കുന്നതിനാണു

ബോണക്കാട് കുരിശുമല യാത്ര: വിശ്വാസികളെ പൊലീസ് തടഞ്ഞു, സംഘർഷം

manorama - Fri, 01/05/2018 - 13:41
തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ കുരിശുമല യാത്ര പൊലീസ് തടഞ്ഞു. വിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തി വീശിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ്. ജനക്കൂട്ടം പൊലീസിനെ കല്ലെറിഞ്ഞതായി ആക്ഷേപമുണ്ട്. നിരവധി പേർക്കു പരുക്കേറ്റു.

വഴിയടഞ്ഞ് തിരുവനന്തപുരം – ബെംഗളുരു ട്രെയിൻ; ഇനി റെയിൽവെ കനിയണം

manorama - Fri, 01/05/2018 - 13:41
കൊച്ചി∙ തിരുവനന്തപുരം- ബെംളുരു ട്രെയിൻ വിവാദം പുതിയ വഴിത്തിരിവിൽ. 2014ൽ പ്രഖ്യാപിച്ച സമയക്രമത്തിൽ ട്രെയിനോടിക്കണമെങ്കിൽ കേരളത്തിനു അടിയന്തരമായി ദക്ഷിണ റെയിൽവേ കോച്ചുകൾ അനുവദിക്കണം. മുൻപ് അനുവദിച്ച കോച്ചുകൾ തിരികെ കൊണ്ടുപോയത് ദക്ഷിണ റെയിൽവെ ആയതിനാൽ ഇനി റെയിൽവേ ബോർഡിന്റെ കനിവിൽ മാത്രമാണ്

മാർക്‌സിസ്‌റ്റ് വിരുദ്ധ രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ചു: കോടിയേരി

manorama - Fri, 01/05/2018 - 13:41
പെരിന്തൽമണ്ണ∙ മാർക്‌സിസ്‌റ്റ് വിരുദ്ധ രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ചതായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അതുകൊണ്ടാണു കെ.എം.മാണിയെപ്പോലെയുള്ളവർ യുഡിഎഫ് വിട്ടു മാറി നിൽക്കുന്നത്. വരാൻ പോകുന്ന മാറ്റത്തിന്റെ സൂചനയാണു യുഡിഎഫിലെ ഓരോ ഘടകകക്ഷികളും കാണിക്കുന്നത്. കോൺഗ്രസുമായി ചേർന്നു

സ്കൂൾ കലോല്‍സവത്തില്‍ ലോകായുക്ത ഇടപെടേണ്ട: ഹൈക്കോടതി

manorama - Fri, 01/05/2018 - 13:41
കൊച്ചി ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ലോകായുക്ത ഉത്തരവുകളുമായി പങ്കെടുക്കുന്നതിന് ഹൈക്കോടതി വിലക്ക്. ലോകായുക്തയുടെ ഉത്തരവുകൾ ഹൈക്കോടതി പിൻവലിച്ചു. ഇത്തരത്തിൽ ഉത്തരവിറക്കാൻ‌ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കലോൽസവത്തിൽ പങ്കെടുക്കാനായി മൽസരാർഥികൾ ലോകായുക്തയിൽനിന്നു സമ്പാദിച്ച 52

ഭുവനേശ്വറിന് മൂന്നു വിക്കറ്റ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

manorama - Fri, 01/05/2018 - 13:41
കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റ് മൽസരത്തില്‍ ഇന്ത്യയ്ക്കു മികച്ച തുടക്കം. 12 റൺസ് കൂട്ടിച്ചേർ‌ക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകൾ‌ ഇന്ത്യ വീഴ്ത്തി. റൺസൊന്നുമെടുക്കാതെ ഓപ്പണര്‍ ഡീൻ എൽഗര്‍, എയ്ഡൻ മർക്രാം (അഞ്ച്), ഹാഷിം അംല (മൂന്ന്) എന്നിവരാണു പുറത്തായത്. എബി ഡിവില്ലിയേഴ്സ് (നാല്), ക്യാപ്റ്റൻ ഹാഫ്ഡുപ്ലെസിസ് (ഒന്ന്) എന്നിവരാണ് ക്രീസിൽ.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016