Secondary menu

സീറ്റുമാറി ഇരുന്നതിന് ജോർജിന്റെ ‘കൊട്ട്’; ഒരാഴ്ചയ്ക്കകം പിണറായിയുടെ തിരിച്ചടി

manorama - Mon, 02/05/2018 - 15:42
തിരുവനന്തപുരം ∙ നിയമസഭയിൽ സീറ്റു മാറിയിരുന്നതിനു തന്നെ വിമർശിച്ച പി.സി. ജോർജിന് അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കഴിഞ്ഞ ജനുവരി 30ന് നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കവെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പി.സി. ജോർജിന്റെ വിമർശനം.നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയേണ്ട

ആലപ്പുഴ മെഡി.കോളജിൽ വീണ്ടും അനാസ്ഥ; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

manorama - Mon, 02/05/2018 - 15:42
ആലപ്പുഴ∙ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി (36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അഞ്ചു ദിവസം മുൻപായിരുന്നു ജിനിയുടെ പ്രസവം. ശ്വാസതടസ്സവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ

വിവാഹത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ല: സുപ്രീംകോടതി

manorama - Mon, 02/05/2018 - 15:42
ന്യൂഡൽഹി∙ പ്രായപൂർത്തിയായ രണ്ടുപേരുടെ വിവാഹത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്നു സുപ്രീംകോടതി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണു സുപ്രധാന നിരീക്ഷണം നടത്തിയത്.‘മാതാപിതാക്കളോ സമൂഹമോ മറ്റുള്ളവരോ ആരുമായിക്കൊള്ളട്ടെ,

ജനുവരിയിൽ മലയാളികൾ ചർച്ച ചെയ്ത വാർത്തകൾ: അറിയാം മൂന്നര മിനിറ്റിൽ

manorama - Mon, 02/05/2018 - 15:42
ജനുവരി മാസത്തെ ഓരോ ദിവസവും കടന്നുപോയത് വാർത്താ പ്രാധാന്യമുള്ള സംഭവവികാസങ്ങളിലൂടെയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ് കോടിയേരിക്കെതിരെ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം എന്ന വാർത്തയാണു ജനുവരിയിൽ മലയാളികൾ മനോരമ ഓൺലൈനിൽ ഏറ്റവുമധികം വായിച്ചത്. ആരോപണത്തെ

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി: പി.രാജു തുടരും

manorama - Mon, 02/05/2018 - 15:42
കൊച്ചി∙ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി.രാജു തുടരും. സെക്രട്ടറിയെ ഏകകണ്ഠേനയാണു തിരഞ്ഞെടുത്തതെങ്കിലും ജില്ലാ കൗണ്‍സിലിലേക്ക് മല്‍സരം നടന്നു. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍നിന്ന് കൂടുതല്‍ ആളുകള്‍ സിപിഐയിലെത്തുമെന്ന് പി.രാജു പറഞ്ഞു.സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചയാൾ‌ക്കെതിരെ മല്‍സരിച്ചാണ്

യാത്രാവിലക്ക് ബിനോയിയുടെ സ്വകാര്യപ്രശ്നം, സിപിഎം ഇടപെടില്ല: എസ്ആർപി

manorama - Mon, 02/05/2018 - 15:42
ന്യൂഡൽഹി ∙ ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് പരിഹരിക്കാന്‍ സിപിഎം ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യപ്രശ്നമാണ്. കോടതിക്ക് അകത്തോ പുറത്തോ പ്രശ്നം പരിഹരിക്കാന്‍ ബിനോയ് കോടിയേരി തന്നെയാണു ശ്രമിക്കേണ്ടതെന്നും എസ്.രാമചന്ദ്രന്‍

വരുമാനത്തെ ബാധിക്കും, ഇന്ധന നികുതി കുറയ്ക്കാനാകില്ല: തോമസ് ഐസക്

manorama - Mon, 02/05/2018 - 12:06
തിരുവനന്തപുരം∙ ഇന്ധനവില വർധിക്കുന്നതിനിടെ, പെട്രോളിനും ‍ഡീസലിനുള്ള നികുതി കുറയ്ക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.കുടിശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിനു2441 കോടി രൂപ ലഭിക്കാനുണ്ടെന്ന്

ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്ക്; കേരളത്തിലേക്ക് മടങ്ങാനാകില്ല

manorama - Mon, 02/05/2018 - 12:06
ദുബായ്∙ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക്. ജാസ് ടൂറിസത്തിന്റെ പരാതിയിൽ യുഎഇയാണു ബിനോയ്ക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ നിലവിൽ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങി.

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടിസ് അയയ്ക്കും

manorama - Mon, 02/05/2018 - 12:06
ന്യൂഡൽഹി∙ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീംകോടതി നോട്ടിസ് അയയ്ക്കും. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാനും സുപ്രീംകോടതി

'ബിനോയ് അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല': ബിനീഷ് കോടിയേരി

manorama - Mon, 02/05/2018 - 12:06
തിരുവനന്തപുരം ∙ ബിനോയ് കോടിയേരിക്കു യാത്രാവിലക്കുണ്ടെന്ന മനോരമ ന്യൂസ് വാർത്ത സ്ഥിരീകരിച്ച് സഹോദരൻ ബിനീഷ് കോടിയേരി. ഒരു മില്യൺ ദിര്‍ഹത്തിനുള്ള കേസ് നിലവിലുള്ളതായി ബിനീഷ് വ്യക്തമാക്കി. ബിനോയ്ക്ക് ദുബായിൽ യാത്രാവിലക്കുണ്ടെന്നും ഇതിനെതിരെ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകുമെന്നും ബിനീഷ് മാധ്യമപ്രവർത്തകരോടു

മലയാളികളുമായി കാണാതായ കപ്പൽ കണ്ടെത്താൻ ശ്രമം തുടരുന്നു: സുഷമ സ്വരാജ്

manorama - Mon, 02/05/2018 - 12:06
ന്യൂ‍ഡൽഹി∙ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം

നടിയെ ആക്രമിച്ച കേസ്: ആറ് സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ദിലീപിന് കൈമാറി

manorama - Mon, 02/05/2018 - 12:06
കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ സിസിടിവി ദൃശ്യങ്ങൾ നടൻ ദിലീപിനു കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും ദിലീപിനു കൈമാറിയിട്ടുണ്ട്.മുഖ്യപ്രതി പൾസർ

രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാൻ മുലപ്പാൽ വിറ്റ് ഒരമ്മ തെരുവിൽ

manorama - Mon, 02/05/2018 - 12:06
ബെയ്ജിങ്∙ രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാൻ അമ്മ മുലപ്പാൽ വിൽക്കുന്നു. ചൈനയിലാണു സംഭവം. അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വിവരം വ്യാപകമായി പ്രചരിച്ചു. ഇതേത്തുടർന്നു രാജ്യാന്തര മാധ്യമമായ ബിബിസി ഉൾപ്പെടെയുള്ളവ ചിത്രം സഹിതം വാർത്ത നൽകിയിട്ടുണ്ട്. ചൈനയിലെ ഷെൻഴെൻ മേഖലയിലെ തെരുവിൽനിന്ന്

പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കണമെങ്കിൽ അക്രമം നിർത്തണം: ബിജെപി

manorama - Mon, 02/05/2018 - 12:06
കോട്ടയം∙ പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കണമെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമം അവസാനിപ്പിക്കണമെന്നു ബിജെപി ദേശിയ സമിതിയംഗം സി.കെ. പത്മനാഭൻ. സിപിഎം അക്രമത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തുന്ന സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.കെ. പത്മനാഭൻ.

റീ–ഇംബേഴ്സ്മെന്റിനു പകരം എംഎൽഎമാർക്ക് ഇൻഷുറൻസ്; നിർദേശം നടപ്പായില്ല

manorama - Mon, 02/05/2018 - 12:06
തിരുവനന്തപുരം∙ നിയമസഭാ സാമാജികരുടെ മെഡിക്കൽ റീ–ഇംബേഴ്സ്മെന്റിനു പരിധി ഏർപ്പെടുത്തണമെന്ന ജസ്റ്റിസ് ജയിംസ് കമ്മിഷന്റെ റിപ്പോർട്ട് നടപ്പിലാക്കാതെ സംസ്ഥാന സർക്കാർ. റീ–ഇംബേഴ്സ്മെന്റിനു പകരം ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന നിർദേശമാണു സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത്. ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിഷൻ

നഷ്ടം തുടർന്ന് ഓഹരിവിപണി; സെൻസെക്സ് 320 പോയിന്റ് ഇടിഞ്ഞു

manorama - Mon, 02/05/2018 - 12:06
മുംബൈ∙ മൂലധനനേട്ട നികുതി ഏൽപിച്ച ആഘാതം വിട്ടുമാറാതെ ഓഹരി വിപണി. ഇടിവോടെ വ്യാപാരം ആരംഭിച്ച വിപണിയിൽ ബിഎസ്‌സി സെൻസെക്സ് 327.41 പോയിന്റ് ഇടിഞ്ഞ് 34739.34 ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 102.35 പോയിന്റ് നഷ്ടത്തിൽ 10658.25 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലുണ്ടായ

മനോരമ ബജറ്റ് പ്രഭാഷണം ഇന്ന്

manorama - Mon, 02/05/2018 - 12:06
കൊച്ചി∙ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള വാർഷിക ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ. പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ ഡോ. അജിത് റാനഡെയാണു പ്രഭാഷകൻ. മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ പത്തൊൻപതാമത്തേതാണിത്. നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചാമത്തെ സമ്പൂർണ ബജറ്റിനെ

പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അനുസരിക്കരുത്; സൈന്യത്തോട് മാല്വദീപ് സര്‍ക്കാർ

manorama - Mon, 02/05/2018 - 12:06
മാലെ∙ മാലദ്വീപ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായാല്‍ അനുസരിക്കരുതെന്ന് സൈന്യത്തോട് മാല്വദീപ് സര്‍ക്കാര്‍. രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരത്തിനായി നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്നും മാല്വദീപ് പ്രസിഡന്റ് യാമീന്‍ പറഞ്ഞു. മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനും ജുഡീഷ്യറിയും

ഐപിസി ജനറൽ മിനിസ്റ്റർ ടി.എസ്. ഏബ്രഹാം നിര്യാതനായി

manorama - Mon, 02/05/2018 - 12:06
കൊല്ലം∙ ഇന്ത്യ പെന്തക്കോസ്തു സഭ മുൻ ജനറൽ പ്രസിഡന്റും ഇപ്പോൾ ജനറൽ മിനിസ്റ്ററുമായ ടി.എസ്. ഏബ്രഹാം (95) കുമ്പനാട് ഹെബ്രോൻപുരത്തെ വസതിയിൽ‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഐപിസി സ്ഥാപക നേതാവ് പാസ്റ്റർ കെ.ഇ. ഏബ്രഹാമിന്റെ മകനാണ്.

പെട്രോൾ – ഡീസൽ വില കുതിക്കുന്നു; കൂടുതൽ കണ്ണൂരിൽ, കുറവ് എറണാകുളത്ത്

manorama - Mon, 02/05/2018 - 08:34
തിരുവനന്തപുരം∙ പ്രതിഷേധങ്ങൾക്കിടെ ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയർന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെട്രോൾ വിലയിൽ വർധനയുണ്ട്. എന്നാൽ ഡീസൽ വില രണ്ടു ദിവസം കൂടിയാണു വർധിച്ചത്. വില ഏറ്റവും കൂടുതൽ കണ്ണൂരും കുറവ്

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016