Secondary menu

പാലക്കാട് ട്രക്കിങ്ങിനു പോയ യുവാവ് മലയിൽ നിന്നു വീണു മരിച്ചു

manorama - Tue, 07/31/2018 - 00:17
പാലക്കാട് ∙ സുഹൃത്തുകളുമൊത്ത് വനത്തിൽ ട്രക്കിങിനു പോയ യുവാവ് തിരിച്ചിറങ്ങുന്നതിനിടെ മലയിൽ നിന്നു വീണു മരിച്ചു. എലപ്പുള്ളി എടുപ്പുകുളത്ത് പരേതനായ അപ്പുക്കുട്ടന്റെ മകൻ കൃഷ്ണദാസ് (29) ആണ് മരിച്ചത്. ഇന്നു വൈകിട്ട് നാലിനു കഞ്ചിക്കോട് കൊട്ടാമുട്ടി വടശ്ശേരിമലയിൽ വഴുക്കൽ പാറയിലായിരുന്നു സംഭവം. രണ്ടുദിവസം

കുട്ടികളെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ: ബിൽ ലോക്സഭ പാസാക്കി

manorama - Mon, 07/30/2018 - 21:00
ന്യൂഡൽഹി∙ പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി. ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 10 വർഷം തടവാക്കി. 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് കുറഞ്ഞ ശിക്ഷ 20 വർഷം തടവ്. കശ്മീരിലെ കഠ്‌വയിൽ

വ്യാജ ഏറ്റുമുട്ടൽ കേസ്; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

manorama - Mon, 07/30/2018 - 21:00
ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യത്തിലെ ഒരു വിഭാഗവും അസം റൈഫിൾ സംഘവും മണിപ്പൂരിൽ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ പ്രതികളുടെ അറസ്റ്റിൽ വീഴ്ച വരുത്തിയ സിബിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു കോടതി അനുവദിച്ച സമയം ഈ മാസം 27–ന് അവസാനിച്ചിരുന്നു. വ്യാജ

വായ്പകൾ തിരിച്ചടച്ചില്ല: എയർ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ അഞ്ച് നോട്ടിസ്

manorama - Mon, 07/30/2018 - 21:00
ന്യൂഡൽഹി∙ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മൂന്നു ബാങ്കുകളും രണ്ടു വിമാന കമ്പനികളും എയർ ഇന്ത്യയ്ക്കു മുന്നറിയിപ്പു നോട്ടിസ് നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎസ്

വിവിധ പദ്ധതികൾക്കായി ഗവ.മെഡിക്കൽ കോളജുകൾക്ക് 18.56 കോടി രൂപയുടെ ഭരണാനുമതി

manorama - Mon, 07/30/2018 - 21:00
തിരുവനന്തപുരം ∙ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം ഗവ. മെഡിക്കൽ കോളജുകളുടെ വിവിധ പദ്ധതികൾക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം മെഡിക്കൽ കോളജിന് 5.50 കോടി രൂപ, ആലപ്പഴ മെഡിക്കൽ കോളജിന് 3.50 കോടി രൂപ, കോട്ടയം മെഡിക്കൽ കോളജിന് 3.56 കോടി

കനത്ത മഴ; ആലപ്പുഴ തീരത്ത് കടലാക്രമണം രൂക്ഷം

manorama - Mon, 07/30/2018 - 21:00
ആലപ്പുഴ ∙ തീരത്തു കടലാക്രമണം രൂക്ഷം. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീർക്കുന്നം, പുറക്കാട്, എന്നിവിടങ്ങളിലാണു കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ഉച്ചയോടെയാണു ശക്തമായ തിരയെത്തി തുടങ്ങിയത്. ആലപ്പുഴയിൽ കനത്ത മഴ തുടരുകയാണ്.

എല്ലാം അറിയാൻ താൻ ദൈവമല്ല; അൽവാർ സംഭവത്തിൽ വസുന്ധര രാജെ

manorama - Mon, 07/30/2018 - 17:59
ജയ്പുർ∙ ആൾകൂട്ട കൊലപാതകങ്ങൾ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണ കാര്യമല്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ. അൽവാറിൽ റക്ബർ ഖാനെന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നതു സംബന്ധിച്ച് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ ഓരോ മൂലയിലും

മോഷണ കുടുംബം, വാദം തനിയെ; വെല്ലുവിളിച്ച്, പേടിപ്പിച്ച് തീവെട്ടി ബാബു

manorama - Mon, 07/30/2018 - 17:59
മലപ്പുറം∙ കോടതിയിലേക്കു കൊണ്ടുപോകുംവഴി പൊലീസുകാരനെ അസഭ്യം പറയുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്ത മോഷ്ടാവ് തീവെട്ടി ബാബുവിന്റെയും ക്ഷമയോടെ എല്ലാം സഹിച്ചിരിക്കുന്ന അകമ്പടി പൊലീസുകാരന്റെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ബസില്‍ ഇവര്‍ക്കൊപ്പം സഞ്ചരിച്ചവരില്‍ ഒരാള്‍

അണികൾ പോലും വായിക്കാത്ത ആർഎസ്എസ് ഭരണഘടന; രാഷ്ട്രീയവും നിഷിദ്ധം

manorama - Mon, 07/30/2018 - 17:59
നാഗ്പുർ∙ ‘രാഷ്ട്രീയത്തിൽനിന്നു പൂർണമായും വിട്ടുനിൽക്കണം. സാമൂഹിക–സാംസ്കാരിക പരിപാടികളിൽ മാത്രം സജീവമാകണം’– രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ഭരണഘടന അണികളോട് അനുശാസിക്കുന്ന കാര്യങ്ങളാണിത്. ഇത്തരത്തിൽ ആർഎസ്എസ് ഭരണഘടനയുടെ അകക്കാഴ്ചകൾ ഉൾപ്പെടെ ലോകത്തിനു മുന്നിലെത്തിക്കുന്നത് ‘ആർഎസ്എസ്: എ വ്യൂ ടു

ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനാകും; കുമ്മനത്തെ തിരികെക്കൊണ്ടുവരും

manorama - Mon, 07/30/2018 - 17:59
ന്യൂഡൽഹി∙ പി.എസ്. ശ്രീധരൻ പിള്ള ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷനാകും. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരണമെന്നാണ് ആർഎസ്എസ് നിലപാട്. വി. മുരളീധരന് ആന്ധ്രയുടെ അധിക ചുമതല നൽകാനും തീരുമാനമായി. അധ്യക്ഷ പദവി തന്നെ

കോടിയേരി ബാലകൃഷ്ണന്റെ കാറിൽ ബസ് ഇടിച്ചു; കാറിന്റെ പിൻഭാഗം തകർന്നു

manorama - Mon, 07/30/2018 - 17:59
കോഴിക്കോട്∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച കാ‍റിന്റെ പിന്നിൽ സ്വകാര്യ ബസ്സിടിച്ച് കാറിന്റെ പിൻവശം തകർന്നു. വടകര ചോറോട് മേൽപ്പാലത്തിനടുത്ത് ഉച്ചയ്ക്കാണു സംഭവം. ആർക്കും പരുക്കില്ല. തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. കോടിയേരി പിന്നീടു മറ്റൊരു കാറിൽ വടകരയ്ക്കു പോയി.

യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ; ആയിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

manorama - Mon, 07/30/2018 - 17:59
ന്യൂഡൽഹി∙ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയതോടെ ആയിരത്തിലേറെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. നദിക്കുകുറുകെയുള്ള റെയിൽവേപാലം താൽകാലികമായി അടച്ചു. കനത്ത മഴ കാരണം ഹരിയാനയിലെ ഹത്‌നി കുണ്ഡ് തടയണയിൽനിന്ന് വൻ തോതിൽ ജലം തുറന്നുവിടുന്നതിനാൽ യമുനയിൽ ഇനിയും ജലനിരപ്പുയരാനിടയുണ്ട്.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016