Secondary menu

കശ്മീരിലെ ബന്ദിപ്പോറയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

manorama - Thu, 03/01/2018 - 14:27
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഹജിൻ മേഖലയിലാണ് സംഭവം. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷക്രുദ്ദീൻ ഗ്രാമത്തിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ സന്ദേശത്തെത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു സേന. സൈന്യത്തിനുനേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.

399 രൂപയ്ക്ക് ഇന്ത്യയിൽ എവിടെയും പരിധിയില്ലാതെ വിളിക്കാം; പ്ലാനുമായി ബിഎസ്എൻഎൽ

manorama - Thu, 03/01/2018 - 14:27
കൊല്ലം∙ 399 രൂപയ്ക്ക് ഇന്ത്യയിൽ എവിടെയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാൻ സാധിക്കുന്ന പോസ്റ്റ്പെയ്‌ഡ്‌

പിഎൻബി തട്ടിപ്പ്: മെഹുൽ ചോക്സിയുടെ 1217 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

manorama - Thu, 03/01/2018 - 14:27
മുംബൈ∙ പിഎൻബി വായ്പാ തട്ടിപ്പുകേസിൽ മെഹുൽ ചോക്സിക്കെതിരെ കടുത്ത നടപടികളുമായി എൻഫോഴ്സമെന്റ് (ഇഡി). രാജ്യത്തിന്‍റെ വിവിധയിടങ്ങളിലുള്ള 1,217 കോടിരൂപ വിലമതിക്കുന്ന 41 സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി.

ഷുഹൈബ് വധം: ആയുധം ഒളിപ്പിച്ചയാൾ ഉൾപ്പെടെ രണ്ടു സിപിഎമ്മുകാർ അറസ്റ്റിൽ

manorama - Thu, 03/01/2018 - 14:27
മട്ടന്നൂർ∙ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി.ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു.

കായംകുളത്ത് ബൈക്കിനു പിന്നിൽ ടിപ്പറിടിച്ച് മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

manorama - Thu, 03/01/2018 - 14:27
കായംകുളം∙ ബൈക്കിനു പിന്നിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. ആലപ്പുഴ കളർകോട് സ്വദേശി രാജമ്മ (60), ഇവരുടെ കൊച്ചു മകൻ മിഥുൻ (6) എന്നിവരാണു മരിച്ചത്.

സെൻകുമാറിനെ ‘വേട്ടയാടാൻ’ പൊതുപണം; സർക്കാർ നഷ്ടമാക്കിയത് 20 ലക്ഷം

manorama - Thu, 03/01/2018 - 11:04
തിരുവനന്തപുരം∙ മുൻ ഡിജിപി ടി.പി.സെൻകുമാറിനോടുള്ള വാശിതീർക്കാൻ സുപ്രീംകോടതി വരെ പോയതിനു പിണറായി സര്‍ക്കാരിന്റെ ഖജനാവിനു ചെലവ് 20 ലക്ഷം രൂപ. സുപ്രീംകോടതിയിൽ ഹാജരായ

നീക്കിവച്ചത് 5000 കോടി, കിട്ടിയതോ വട്ടപ്പൂജ്യം; ആത്മഹത്യയിൽ അഭയം തേടുന്ന ആദിവാസികൾ

manorama - Thu, 03/01/2018 - 11:04
പത്തുവർഷത്തിനിടെ ആദിവാസി ക്ഷേമത്തിനു സംസ്ഥാന സർക്കാർ നീക്കിവച്ചത് 5000 കോടി. ചെലവാക്കിയതിനു കണക്കില്ല. കേരളത്തിലെ ആകെ ആദിവാസി ജനസംഖ്യ 4,84,839. ഈ തുക ബാങ്ക്

മോദി ‘തരംഗമോ’ മണിക് സർക്കാർ ‘പ്രകമ്പനമോ’; ത്രിപുരയിൽ വിരിയുമോ താമര?

manorama - Thu, 03/01/2018 - 11:04
വർഷം - 2008 ഫെബ്രുവരി രംഗം - ത്രിപുരയിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദി വിഷയം – മണിക് സർക്കാർ ഭരണത്തിന്റെ കെടുകാര്യസ്ഥതയും വികസനമുരടിപ്പും ആറാം ശമ്പളക്കമ്മിഷൻ ശുപാർശകൾ കേന്ദ്രം അംഗീകരിച്ചിട്ടും നാലാം ശമ്പളക്കമ്മിഷൻ ശുപാർശകൾക്ക് അനുസരിച്ചു ശമ്പളം നൽകുന്ന ത്രിപുര

താലിബാനെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കാം: അഫ്ഗാന്‍ പ്രസിഡന്റ്

manorama - Thu, 03/01/2018 - 11:04
കാബൂൾ∙ താലിബാനെ രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാന്‍ തയാറാണെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഗനി. യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കു നേരത്തെ താലിബാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ്

ലോകത്തിന്റെ ചാന്ദ്നി, എന്റെ പ്രണയിനി; ശ്രീദേവിക്ക് ബോണിയുടെ ഓർമക്കുറിപ്പ്

manorama - Thu, 03/01/2018 - 11:04
മുംബൈ∙ അന്തരിച്ച നടി ശ്രീദേവിയെ സ്മരിച്ച് ഭർത്താവ് ബോണി കപൂറിന്റെ സ്നേഹാർദ്രമായ ഓർമക്കുറിപ്പ്. തനിക്കും രണ്ടു പെൺമക്കൾക്കും നേരിട്ട ദുരന്തത്തെക്കുറിച്ച് വാക്കുകളിലൂടെ വ്യക്തമാക്കുകയാണു ബോണി. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ബുധൻ രാത്രിയാണു ബോണിയുടെ

ആഗോള വിപണിയിലെ ഇടിവിൽ‌ ഉലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി

manorama - Thu, 03/01/2018 - 11:04
മുംബൈ∙ നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ ഇടിവ്. ആഗോള വിപണിയിലെ ഇടിവിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയില്‍ പ്രകടമാകുന്നത്. പൊതുമേഖല ബാങ്ക് ഓഹരികളും

കെ.എം.മാണി അഴിമതിക്കാരൻ തന്നെ: കോടിയേരിക്കു മറുപടിയുമായി സുധാകർ റെഡ്ഡി

manorama - Thu, 03/01/2018 - 11:04
മലപ്പുറം∙ കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും (എം) മുന്നണിയിലേക്കു സ്വീകരിക്കാൻ ഒരുങ്ങുന്ന സിപിഎമ്മിനെ ‘വെട്ടി’ സിപിഐ ദേശീയ നേതൃത്വം. മുൻ ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരന്‍ തന്നെയാണെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

ചെങ്ങന്നൂരിൽ ആര്?; നിർണായക യോഗങ്ങളുമായി സിപിഎമ്മും ബിജെപിയും

manorama - Thu, 03/01/2018 - 11:04
ചെങ്ങന്നൂര്‍∙ ഉപതിരഞ്ഞെ‌ടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെയും ബിജെപിയുടെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരും. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗവും കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്ന ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗവുമാണ് ഇന്ന്

'ടോയിസ് ആ‍ര്‍ അസ്', 'മേപ്ലിന്‍' പ്രതിസന്ധിയിൽ‍; 5000 പേരുടെ തൊഴിൽ തുലാസില്‍

manorama - Thu, 03/01/2018 - 11:04
ലണ്ടന്‍∙ ബേബി കെയര്‍ ഉല്‍പന്നങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും റീട്ടെയിൽ വിതരണക്കാരായ ബ്രിട്ടനിലെ ‘ടോയിസ് ആര്‍ അസ്’ ശൃംഖലയുടെ പ്രവ‍ര്‍ത്തനം നിലയ്ക്കുന്നു. അവതാളത്തിലായ കമ്പനിയുട‌െ ഭരണം അഡ്മിനിസ്ട്രേറ്ററെ ഏല്‍പിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നിരവധി മലയാളികള്‍ ഉള്‍പ്പെടെ മൂവായിരത്തിലേറെ

ചുട്ടുപൊള്ളിക്കും, ഇക്കുറി വേനൽ; പാലക്കാട് താപനില 40 ഡിഗ്രി

manorama - Thu, 03/01/2018 - 07:13
തിരുവനന്തപുരം∙ ഇത്തവണ വേനൽ ചുട്ടുപൊള്ളും. കേരളത്തിൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി ചൂട് 0.5 ഡിഗ്രി വരെ കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഈ മൂന്നുമാസം കുറഞ്ഞ താപനിലയിലും വർധനയുണ്ടാകും. വേനൽമഴ തുടങ്ങാൻ ഏപ്രിൽ പകുതി കഴിയും.കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷമായി വേനൽക്കാലത്തെ ചൂട്

ബസ് ചാർജ് വർധന ഇന്നു മുതൽ; കെഎസ്ആർടിസിക്ക് കിലോമീറ്ററിന് 70 പൈസ

manorama - Thu, 03/01/2018 - 07:13
തിരുവനന്തപുരം∙ ബസ് നിരക്കു വർധന ഇന്നു മുതൽ നിലവിൽ വരും. മിനിമം ചാർജ് എട്ടു രൂപയായി. രണ്ടാമത്തെ ഫെയർ സ്റ്റേജിലും എട്ടു രൂപയായിരിക്കും നിരക്ക്. വിദ്യാർഥി കൺസഷൻ മിനിമം നിരക്ക് ഒരു രൂപയായി തുടരും. കെഎസ്ആർടിസി, കെയുആർടിസി നിരക്കുകളും ഇന്നുമുതൽ വർധിക്കും.

സിപിഐ സംസ്ഥാന സമ്മേളനം ഇന്നു മുതൽ മലപ്പുറത്ത്

manorama - Thu, 03/01/2018 - 07:13
മലപ്പുറം∙ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം. രാവിലെ പത്തിന് കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം സി.എ. കുര്യൻ പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾ ആരംഭിക്കും. 680 പ്രതിനിധികളാണു പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 3.30ന് റെഡ്

515 കോടി രൂപയുടെ പുതിയ ബാങ്ക് തട്ടിപ്പ്; കാനറാ ബാങ്ക് പരാതി നൽ‌കി

manorama - Thu, 03/01/2018 - 03:37
ന്യൂഡൽഹി ∙ മറ്റൊരു ബാങ്ക് തട്ടിപ്പിന്റെ പരാതിയുമായി കാനറാ ബാങ്ക് രംഗത്ത്. കൊൽക്കത്ത ആസ്ഥാനമായുള്ള ആർപി ഇൻഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടർമാരും ചേർന്ന് 515 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നു കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നൽകി. പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡ

ഭക്ഷണത്തിനു പകരം ലൈംഗികചൂഷണം; സിറിയയിൽ സന്നദ്ധപ്രവർത്തകർക്കെതിരെ പരാതി

manorama - Thu, 03/01/2018 - 00:17
ഡമാസ്കസ്∙ ലോക മനഃസാക്ഷിയെ മരവിപ്പിച്ച വിഷവാതക പ്രയോഗത്തിന്റെ വാർത്തയ്ക്കു പിന്നാലെ സിറിയയിൽ സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ നടത്തിയ ലൈംഗിക ചൂഷണത്തിന്റെ റിപ്പോർട്ടും പുറത്ത്. സിറിയൻ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നൽകുന്ന ഭക്ഷണം വിതരണം ചെയ്യുന്നവർ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ

താപനില ഉയരാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

manorama - Thu, 03/01/2018 - 00:17
തിരുവനന്തപുരം∙ വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെയുള്ള ദിവസങ്ങളില്‍ ശരാശരിയില്‍നിന്നു 4 മുതല്‍ 10 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016