Secondary menu

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രിൻസിപ്പലും ക്ലർക്കും അറസ്റ്റിൽ

manorama - Thu, 09/20/2018 - 16:25
പട്ന ∙ രാജ്യത്തിന്റെ യശസ്സിനു മങ്ങലേൽപ്പിച്ചു പട്നയിൽ ക്രൂരമാനഭംഗം. അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെയും ക്ലർക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ക്ലർക്ക് അല്ല, അധ്യാപകനാണ് അറസ്റ്റിലായതെന്നും വിവരമുണ്ട്.പട്നയിലെ ഫുൽവാരിഷ് ഷരീഫ് പൊലീസ് സ്റ്റേഷൻ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളിൽനിന്ന് ഒഴിവാക്കി വത്തിക്കാൻ

manorama - Thu, 09/20/2018 - 16:25
ന്യൂഡൽഹി∙ സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാൻ അംഗീകരിച്ചു. മുംബൈ ബിഷപ് എമിരറ്റിസ് (ആക്സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ

കേന്ദ്ര ജിഎസ്ടിയിൽ സെസ്; 2000 കോടി അധികം ലഭിക്കുമെന്ന് തോമസ് ഐസക്

manorama - Thu, 09/20/2018 - 16:25
തിരുവനന്തപുരം ∙ പ്രളയദുരിതം നേരിടാൻ കേന്ദ്ര ജിഎസ്ടിയിൽ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഇതുവഴി രണ്ടു വർഷത്തിനുള്ളിൽ 2,000 കോടി രൂപ

അതൃപ്തിയില്ല, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തിനു നന്ദി: കെ.സുധാകരന്‍

manorama - Thu, 09/20/2018 - 16:25
കൊച്ചി∙ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടികയിൽ താൻ അതൃപ്തനാണെന്ന വാര്‍ത്ത നിഷേധിച്ച് കെ.സുധാകരന്‍. പുതിയ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനത്തിനു ഗുണം ചെയ്യും. വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തില്‍ എഐസിസി നേതൃത്വത്തോടു നന്ദി അറിയിക്കുന്നു. അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ നിരാശയില്ല. ഇനിയും അ

എതിർക്കുന്നവർ വിജയിക്കില്ല; പാക്കിസ്ഥാൻ കാലാതീത സുഹൃത്ത്: ഇന്ത്യയെ ഉന്നമിട്ട് ചൈന

manorama - Thu, 09/20/2018 - 16:25
ബെയ്ജിങ്∙ തങ്ങളുടെ അഭിമാനപദ്ധതികളെ എതിർക്കുന്ന ഇന്ത്യയ്ക്ക് ഒളിയമ്പുമായി ചൈന. സമാധാനത്തിനും വികസനത്തിനുമായുള്ള പദ്ധതികളെ എതിർക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയോടാണു ഷി ചിൻപിങ്ങിന്റെ അഭിപ്രായപ്രകടനം.ഷിയുടെ

സമ്മർദം ശക്തം; ‘സാലറി ചാലഞ്ചി’ന് കൂട്ടത്തോടെ നോ പറയാനൊരുങ്ങി ജീവനക്കാര്‍

manorama - Thu, 09/20/2018 - 16:25
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിനു കൂട്ടത്തോടെ വിസമ്മതം പറയാന്‍ ഒരുങ്ങി പ്രതിപക്ഷ സംഘടനകള്‍. വിസമ്മതം പറയുന്നവരെ പിന്തിരിപ്പിക്കാന്‍ ഭരണപക്ഷ സംഘടനകള്‍ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണു ശനിയാഴ്ച എല്ലാ വകുപ്പുകളിലേയും

സംസ്ഥാനത്ത് ഐഎഎസ് ക്ഷാമം: 231 പേർ വേണ്ടിടത്ത് ഉള്ളത് 115 പേർ

manorama - Thu, 09/20/2018 - 16:25
പത്തനംതിട്ട∙ കേരളത്തിൽ ഭരണനിർവഹണത്തിന് ഐഎഎസുകാരുടെ കാര്യമായ കുറവുണ്ടെന്നു സർക്കാരിന്റെ രേഖകൾ. ചിലർക്ക് ‘ചുമതലാഭാരം’ കൂടുതലും. പല വകുപ്പുകളിലെ തന്നെ വെവ്വേറെ ചുമതലകൾ വഹിക്കേണ്ടിവരുന്നതോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. സംസ്ഥാനത്ത് 126 സീനിയർ ഡ്യൂട്ടി

ജപ്പാനിൽ വൻ ഡിജിറ്റൽ കവർച്ച; ഹാക്ക് ചെയ്തത് 60 ദശലക്ഷം ഡോളർ

manorama - Thu, 09/20/2018 - 16:25
ടോക്കിയോ∙ ജപ്പാനിൽ വൻ ഡിജിറ്റൽ കറൻസി കവർച്ച; നഷ്ടപ്പെട്ടത് 60 ദശലക്ഷം ഡോളർ. ഒസാക കേന്ദ്രീകരിച്ചുള്ള ടെക് ബ്യൂറോയുടെ സെർവർ ഹാക്ക് ചെയ്താണു ഡിജിറ്റൽ കറൻസി മോഷ്ടിച്ചത്. ഡിജിറ്റൽ കറൻസി എക്സ്ചേഞ്ചായ ‘സെയ്ഫി’ന്റെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു ടെക് ബ്യൂറോ ആണ്.

ലഹരിക്കായി ചുമ മരുന്ന്; ജുവനൈല്‍ ഹോമില്‍ രണ്ടു പേരെ വെടിവച്ചു കൊന്നു

manorama - Thu, 09/20/2018 - 16:25
പട്‌ന∙ ജുവനൈല്‍ ഹോമില്‍ ലഹരിക്കായി ചുമ മരുന്ന് ഉപയോഗിച്ചിരുന്ന അഞ്ചു കൗമാരക്കാര്‍ വാര്‍ഡനേയും പതിനേഴുകാരനായ മറ്റൊരു അന്തേവാസിയേയും വെടിവച്ചു കൊന്ന ശേഷം രക്ഷപ്പെട്ടു. ജനതാദള്‍ പ്രാദേശിക നേതാവിന്റെ മകനുള്‍പ്പെടെ അഞ്ചു പേരാണ് പുര്‍ണിയ നഗരത്തിലെ ജുവനൈല്‍ ഹോമില്‍നിന്നു രക്ഷപ്പെട്ടത്. നിരവധി കേസുകളില്‍

ജമ്മുകശ്മീരിൽ ആക്റ്റിങ് ഡിജിപിക്കു തുടരാം: സുപ്രീംകോടതി

manorama - Thu, 09/20/2018 - 16:25
ശ്രീനഗർ∙ ജമ്മുകശ്മീരിൽ ആക്റ്റിങ് ഡിജിപിയായി നിയമിതനായ ദിൽബാഗ് സിങ്ങിന് തൽക്കാലം സ്ഥാനത്തു തുടരാമെന്ന് സുപ്രീംകോടതി. ഈ മാസം ഏഴിനാണ് എസ്.പി.വൈദിൽ നിന്ന് ദിൽബാഗ് സിങ് സ്ഥാനം ഏറ്റെടുത്തത്. ആക്റ്റിങ് ഡിജിപിയെ നിയമിക്കാനുള്ള തീരുമാനത്തിന് അംഗീകാരം തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നേരത്തേ

എംഎൽഎ ഹോസ്റ്റലിലെ പീഡനപരാതി: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകൾ

manorama - Thu, 09/20/2018 - 16:25
തൃശൂർ∙ എംഎൽഎ ഹോസ്റ്റലിൽ സ്ത്രീത്വത്തെ അപമാനിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിൽഡിവൈഎഫ്ഐ നേതാവ് ആർ.എൽ. ജീവലാലിനെതിരെ തെളിവുകൾ. സംഭവദിവസം ജീവലാൽ എംഎൽഎ ഹോസ്റ്റലിൽ താമസിച്ചതിനാണ് തെളിവുകൾ ലഭിച്ചത്. ഇരിങ്ങാലക്കുട എംഎൽഎയുടെ മുറിയിലാണ് ജീവലാൽ താമസിച്ചത്. രഹസ്യമൊഴിയിൽ യുവതി പരാതി ആവർത്തിച്ചാൽ ജീവലാലിനെ

വായ്പ തിരിച്ചുപിടിക്കാൻ മല്യയുടെ രണ്ടു കോപ്റ്ററുകൾ വിറ്റു; 8.75 കോടി രൂപയ്ക്ക്

manorama - Thu, 09/20/2018 - 16:25
ബെംഗളൂരു∙ വിവാദ വ്യവസായി വിജയ് മല്യയുടെ രണ്ടു സ്വകാര്യ ഹെലികോപ്റ്ററുകൾ ഡൽഹി ആസ്ഥാനമായുള്ള ചൗധരി ഏവിയേഷൻ എന്ന കമ്പനി സ്വന്തമാക്കി. പ്രത്യേക ട്രൈബ്യൂണൽ നടത്തിയ ഇ–ലേലത്തിലൂടെയാണ് 8.75 കോടി രൂപക്ക് ഹെലികോപ്റ്ററുകൾ വാങ്ങിയതെന്ന് കമ്പനി വക്താവ് അറിയിച്ചു. ഒരു ഹെലികോപ്ടറിന് 4.37 കോടി രൂപയാണ് മുടക്കിയത്.

എട്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട്: ദമ്പതികൾ ഉൾപ്പെടെ നാലു പേര്‍ അറസ്റ്റില്‍

manorama - Thu, 09/20/2018 - 16:25
കൊല്ലം∙ എട്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പുനലൂർ പൊലീസ് പിടികൂടി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും വ്യാജ നോട്ടുകളാണ് തിരുവനന്തപുരം കാരേറ്റിലെ വീട്ടിൽ നിന്നു പിടിച്ചത്. കാരേറ്റ് സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ അവസാനം പുനലൂരിൽ ഒരു ബാറിൽ ലഭിച്ച രണ്ടായിരത്തിന്റെ

പ്രളയബാധിതർക്ക് ധനസഹായം: വിതരണം പുർത്തിയാക്കാൻ രേഖകളിലെ പിഴവ് തടസമെന്ന് എറണാകുളം കലക്ടർ

manorama - Thu, 09/20/2018 - 16:25
കൊച്ചി∙ പ്രളയ ദുരിതബാധിതരിൽ അടിയന്തര ധനസഹായത്തിന് അർഹരായവരുടെ പട്ടികയിൽ ഉണ്ടായിട്ടും ചിലർക്കു പണം ലഭിക്കാത്തത് ബാങ്ക് രേഖകൾ നൽകിയതിലെ പിഴവു മൂലമെന്നു ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള. അതേ സമയം സഹായം ലഭിച്ചിട്ടില്ലാത്തവർ വില്ലേജ് ഓഫിസിൽ രേഖകളുമായി എത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന

പരീക്കര്‍ക്കു പകരക്കാരന്‍: ഗോവന്‍ മണ്ണില്‍ വിയര്‍ത്ത് ബിജെപി

manorama - Thu, 09/20/2018 - 13:22
ന്യൂഡല്‍ഹി∙ ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കു പകരക്കാരനെ കണ്ടെത്താനാവാതെ ബിജെപി കടുത്ത പ്രതിസന്ധിയില്‍. പരീക്കറെ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു മൂന്നു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍

പ്രണയിച്ചു വിവാഹിതരായവരെ വെട്ടിപ്പരുക്കേൽപ്പിച്ച് പിതാവ്; നടുക്കം മാറാതെ ഹൈദരാബാദ്

manorama - Thu, 09/20/2018 - 13:22
ഹൈദരാബാദ്∙ തെലങ്കാന ദുരഭിമാനക്കൊലയുടെ നടുക്കം വിട്ടുമാറും മുൻപേ ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ കൊല്ലാൻ ശ്രമം. ഹൈദാബാദിലെ എരഗഡയിലാണു പുതിയ സംഭവം. മാധവി, സന്ദീപ് ദിദ്‌ല എന്നീ ദമ്പതികൾക്കു നേരെയാണു കൊലപാതക ശ്രമം നടന്നത്. ഉയർന്ന ജാതിയിൽപ്പെട്ട മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണു പ്രണയിച്ചു

വാടകവീടിന്റെ പടികയറി ‘തിരുവോണം’; 10 കോടി തൃശൂർ അടാട്ടെ വീട്ടമ്മയ്ക്ക്

manorama - Thu, 09/20/2018 - 13:22
തൃശൂർ ∙ കേരള ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസലയ്ക്ക്.ഭര്‍ത്താവ് മരിച്ച വൽസല (56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്. ചിറ്റിലപ്പിള്ളിയിലെ പഴയ വീടു തകർന്നതിനെത്തുടർന്ന് പുതിയ വീടു വയ്ക്കുന്നതിനാണ് ഇവര്‍ വാടക

സ്വപ്നച്ചിറകു വിടർത്തി ആദ്യ യാത്രാവിമാനമെത്തി; പ്രതീക്ഷകളിൽ കണ്ണൂർ

manorama - Thu, 09/20/2018 - 13:22
കണ്ണൂർ∙ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ‌ വിമാനമിറങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് ഇറങ്ങിയത്. കണ്ണൂരിൽ ലാൻഡ് ചെയ്യുന്ന ആദ്യ വലിയ യാത്രാ വിമാനമാണിത്. ആറു തവണ താഴ്ന്നു പറന്നു പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ് നടത്തിയത്.

ലോക്സഭയിൽ വരവറിയിക്കാൻ കമൽഹാസൻ; തന്ത്രം മെനയുക ട്രംപിന്റെ പ്രചാരകൻ

manorama - Thu, 09/20/2018 - 13:22
ചെന്നൈ∙ തമിഴ്നാട്ടില്‍ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമല്‍ഹാസന്‍. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച അവിനാശ് ഇരിഗവരപു ആയിരിക്കും കമല്‍ഹാസനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുക. പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള

പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ്ഓഫിസ്, സുകന്യസമൃദ്ധി നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂട്ടി

manorama - Thu, 09/20/2018 - 13:22
ന്യൂഡൽഹി∙ സാധാരണക്കാരുടെ സേവിങ്സ് പദ്ധതികളുടെ പലിശനിരക്ക് കൂട്ടി കേന്ദ്ര സർക്കാർ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), പോസ്റ്റ്ഓഫിസ് നിക്ഷേപം തുടങ്ങിയവയുടെ ഒക്ടോബർ–ഡിസംബർ പാദത്തിലെ പലിശയാണു വർധിപ്പിച്ചത്. 30നും 40നും ഇടയിൽ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016