Secondary menu

ഗ്രൂപ്പ് സമവാക്യം പാലിക്കാത്തതിൽ അതൃപ്തി; ഹൈക്കമാന്‍ഡിനെ എതിര്‍ക്കാനും വയ്യ

manorama - Thu, 09/20/2018 - 13:22
തിരുവനന്തപുരം ∙ കോൺഗ്രസ് ഹൈക്കമാൻഡ് കെപിസിസി നേതൃത്വത്തെ അഴിച്ചുപണിതതിനു പിന്നാലെ പാർട്ടിയിൽ അസംതൃപ്തി പുകയുന്നു. ഹൈക്കമാന്‍ഡിനോട് അടുത്തുനില്‍ക്കുന്നവരും സംസ്ഥാന രാഷ്ട്രീയവുമായി സജീവ ബന്ധമില്ലാത്തവരുമായവരെ പൂര്‍ണമായും ചുമതല എൽപ്പിച്ചതിൽ ഗ്രൂപ്പ് നേതാക്കൾക്കു അതൃപ്തിയുണ്ട്. കെ.സുധാകരന്‍ വര്‍ക്കിങ്

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു; അന്വേഷണം ആരംഭിച്ചു

manorama - Thu, 09/20/2018 - 13:22
കണ്ണൂർ∙ ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു. പേരാവൂർ മണ്ഡലം സെക്രട്ടറി പായം കരിയാലിലെ പുള്ളിയാനിക്കാട്ടിൽ ജിജോ(37)യ്ക്കാണു വെട്ടേറ്റത്. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകാലുകൾക്കും പരുക്കേറ്റിട്ടുണ്ട്.ബുധനാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘം കരിയാൽ ടൗണിൽ

കണ്ണൂരിൽ സ്കൂട്ടറിൽ നിന്നു വീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

manorama - Thu, 09/20/2018 - 13:22
കണ്ണൂർ∙ സ്കൂട്ടറിൽ നിന്നു റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു. തന്നട കുണ്ടത്തിൽ പീടിക സമീപം സഫിയത്ത് (36) ആണ് മരിച്ചത്. ചാല - തന്നട റോഡിൽ ബുധനാഴ്ച വൈകിട്ടു നാലിനായിരുന്നു അപകടം. സഹോദരനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു വരുന്നതിനിടയിൽ പർദ്ദ ചക്രത്തിൽ കുടുങ്ങിയായിരുന്നു അപകടം. ഉടൻ കണ്ണൂരിലെ സ്വകാര്യ

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരേ കല്ലേറ്; രണ്ടു കുട്ടികൾക്ക് പരുക്ക്

manorama - Thu, 09/20/2018 - 13:22
കണ്ണൂർ∙ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരേ കല്ലേറ്. പിഞ്ചു കുഞ്ഞടക്കം രണ്ടു കുട്ടികൾക്കു പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് ആക്രമണം. പള്ളിപ്പാലത്തെ ചെറിയമഠം റെന്നി, പുത്തലത്തെ കുപ്പിൽ പുത്തൻ വീട്ടിൽ അനിയൻ കുഞ്ഞ് എന്നിവരുടെ വീടുകൾക്കു നേരേയായിരുന്നു ആക്രമണം. റെന്നിയുടെ മകൻ പ്ലസ് ടു വിദ്യാർഥി

അണക്കെട്ടു സുരക്ഷയ്ക്ക് കേന്ദ്രത്തിന്റെ 3,466 കോടി; മുല്ലപ്പെരിയാര്‍ ഇല്ല

manorama - Thu, 09/20/2018 - 10:15
കോട്ടയം ∙ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡ്രിപ്പ്(ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്) പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 3466 കോടി രൂപയുടെ അനുമതി നല്‍കിയെങ്കിലും 120 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇതിലില്ല.

ബിഷപ് രണ്ടാംദിവസത്തെ ചോദ്യംചെയ്യലിനെത്തി; അറസ്റ്റിനു സാധ്യത

manorama - Thu, 09/20/2018 - 10:15
കൊച്ചി∙ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ രണ്ടാം ദിവസത്തെ ചോദ്യംചെയ്യലിനായി ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറയിലെ പൊലീസ് കേന്ദ്രത്തിലെത്തി. ഇന്നു ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയാനായില്ലെങ്കിൽ ബിഷപ്പിനെ അറസ്റ്റു ചെയ്തേക്കുമെന്നാണു സൂചന. ആദ്യദിവ

ജീവനക്കാരുടെ അശ്രദ്ധ; യാത്രക്കാർക്ക് രക്തസ്രാവവും തലവേദനയും, വിമാനം തിരിച്ചിറക്കി

manorama - Thu, 09/20/2018 - 10:15
ന്യൂഡൽഹി∙ ജീവനക്കാരുടെ ശ്രദ്ധക്കുറവിനെ തുടർന്നു വിമാന യാത്രക്കാർക്കു ചെവിയിൽനിന്നും മൂക്കിൽനിന്നു രക്തസ്രാവം. മുംബൈയിൽനിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരിൽ മുപ്പതിലധികം പേർക്കാണു രക്തസ്രാവം ഉണ്ടായത്. പല‌ർക്കും തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടർന്നു വിമാനം

ഡിജെയെന്നു പരിചയപ്പെടുത്തി പീഡനവും; ഫയാസിനെതിരെ പരാതിയുമായി കൂടുതൽ പേർ

manorama - Thu, 09/20/2018 - 10:15
കോഴിക്കോട്∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോഴിക്കോട് ചേവായൂര്‍ പൊലീസ് പിടികൂടിയ ഇരുപതുകാരനെതിരെ കൂടുതല്‍ പരാതി. ഫയാസ് മുബീന്‍ ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങിയിരുന്നതായും അറിയിച്ച് സ്ത്രീകളുള്‍പ്പെടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ വിവരം അറിയിച്ചവരില്‍ പലരും

പാഠമായി മഹാപ്രളയം; ദുരന്ത നിവാരണ അതോറിറ്റി പൊളിച്ചെഴുതാൻ സർക്കാർ

manorama - Thu, 09/20/2018 - 10:15
തിരുവനന്തപുരം∙ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. അതോറിറ്റി സെക്രട്ടറിയായി സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ആലോചന. | Kerala Floods | Rebuild Kerala

ജയലളിതയുടെ ചികിൽസ: സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി

manorama - Thu, 09/20/2018 - 10:15
ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിൽസാ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി ആറുമുഖസാമി കമ്മിഷനെ അറിയിച്ചു. നാൽപത്തിയഞ്ചു ദിവസങ്ങൾ മാത്രമെ ദ‍ൃശ്യങ്ങൾ സൂക്ഷിക്കാറുള്ളൂ എന്നും പഴയദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള സംവിധാനമില്ലെന്നുമാണ് ആശുപത്രി നൽകിയ വിശദീകരണം. ജയ

അഭിമന്യു കൊലക്കേസ്: ക്യാംപസ് ഫ്രണ്ട് ജില്ലാ നേതാവ് അറസ്റ്റിൽ

manorama - Thu, 09/20/2018 - 10:15
കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാംപസ് ഫ്രണ്ട് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ക്യാംപസ് ഫ്രണ്ട് കൊച്ചി ജില്ലാ സെക്രട്ടറി ആലുവ പെരുമ്പാവൂർ സ്വദേശി ആരിഫ് ബിൻ സലിമാണ് പൊലീസ് പിടിയിലായത്. Abhimanyu Murder Case

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് സംസ്ഥാന ഘടകങ്ങളിൽ ചേരിപ്പോര്

manorama - Thu, 09/20/2018 - 07:13
ന്യൂഡൽഹി∙ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കച്ചമുറുക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കി സംസ്ഥാന ഘടകങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു തിരഞ്ഞെടുപ്പ് വിജയം എന്ന ഏക ലക്ഷ്യത്തിനായി നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന നിർദേശം ദേശീയ നേതൃത്വം പലകുറി നൽകിയെങ്കിലും

ഇന്ത്യയല്ല, ഭീഷണി ആഭ്യന്തര ഭീകരർ‌: പാക്ക് സേനയിലെ ‘പുതുതലമുറ’

manorama - Thu, 09/20/2018 - 01:59
വാഷിങ്ടൻ∙ പാക്കിസ്ഥാൻ സൈന്യത്തിലെ പുതുതലമുറയിൽ ഭൂരിഭാഗവും ഇന്ത്യയേക്കാൾ വലിയ ഭീഷണിയായി സ്വന്തം നാട്ടിലെ ഭീകരവാദികളെ കണ്ടുതുടങ്ങിയതായി പഠന റിപ്പോർ‌ട്ട്. സൈന്യത്തിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കാൻ സാധ്യതയുള്ള പുതുതലമുറ ഓഫിസർമാരുടെ മനോഭാവത്തിലാണു മാറ്റം പ്രകടമാകുന്നത്. സ്വകാര്യ സംഭാഷണങ്ങളിലും അത്താഴ

ദാരിദ്ര നിർമാർജനം ലക്ഷ്യം; കുടുംബശ്രീ മാതൃക പകർത്താൻ ഉത്തര്‍പ്രദേശ്

manorama - Thu, 09/20/2018 - 01:59
തിരുവനന്തപുരം ∙ സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാർജനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മാതൃക പകര്‍ത്താന്‍ ഉത്തര്‍പ്രദേശും. കുടുംബശ്രീ എന്‍ആര്‍ഒയ്ക്ക് (നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍) വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന ഗ്രാമീണ

ബിഷപ്പിനെ ചോദ്യം ചെയ്തതു ഹൈടെക് മുറിയിൽ; തേടിയത് 150 ഉത്തരങ്ങൾ

manorama - Wed, 09/19/2018 - 22:38
കൊച്ചി∙ ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതു കേരളത്തിലെ ഏറ്റവും ആധുനിക കേന്ദ്രങ്ങളിലൊന്നില്‍. ഇവിടെ മണിക്കൂറുകള്‍ നീളുന്ന വിശദമായ ചോദ്യം ചെയ്യലിന് ആദ്യമായി വിധേയനാവുന്ന വ്യക്തിയാണു ബിഷപ്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും സമാനമായ മുറി

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷൻ; ബെന്നി ബഹനാന്‍ യുഡിഎഫ് കൺവീനർ

manorama - Wed, 09/19/2018 - 22:38
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ കോൺഗ്രസിനു പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രനാണു പുതിയ കെപിസിസി അധ്യക്ഷൻ. മൂന്നു വർക്കിങ് പ്രസിഡന്റുമാരുണ്ട്– എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്. യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി

പി.കെ.ശശിക്കെതിരായ പീഡനപരാതി: നാലു മണിക്കൂർ മൊഴിയെടുത്ത് അന്വേഷണ കമ്മിഷൻ

manorama - Wed, 09/19/2018 - 22:38
തിരുവനന്തപുരം∙ ഡിവൈഎഫ്ഐ പ്രവർത്തകയുടെ പീഡനപരാതിയില്‍ സിപിഎം അന്വേഷണ കമ്മിഷന്‍ പി.കെ.ശശി എംഎല്‍എയുടെ മൊഴിയെടുത്തു. എകെജി സെന്‍ററിലാണു കമ്മിഷന്‍ അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും ശശിയുടെ മൊഴിയെടുത്തത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നു നാലുമണിക്കൂർ നീണ്ട മൊഴിയെടുക്കലിൽ പി.കെ.ശശി ആവർത്തിച്ചു.

ബിഷപിന്റെ ചോദ്യം ചെയ്യലിനിടെ ആശങ്ക പടർത്തി ‘സമര പ്രവർത്തക’

manorama - Wed, 09/19/2018 - 22:38
കൊച്ചി ∙ കന്യാസ്ത്രീയെ പീ‍ഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യുന്നതിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കുമ്പോൾ ക്രൈംബ്രാഞ്ച് ഓഫിസ് പരിസരത്തു ‘സമര പ്രവർത്തക’യെ കണ്ടത് ആശങ്ക പരത്തി. ഇവരെ സമരപ്പന്തലിൽ കണ്ടു പരിചയമുള്ള ചിലർ പൊലീസിനെ അറിയിച്ചതോടെ വനിതാ പൊലീസെത്തി തടഞ്ഞു. ‘പത്രവാർത്ത കണ്ടറിഞ്ഞു

മെഡിക്കൽ പ്രവേശന പ്രതിസന്ധി: നിർണായക ഇടപെടലുമായി സുപ്രീംകോടതി

manorama - Wed, 09/19/2018 - 19:34
ന്യൂഡൽഹി∙ മെഡിക്കൽ പ്രവേശന പ്രതിസന്ധിക്കു ശാശ്വതപരിഹാരം കാണാന്‍ സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സിലിനെയും രാജ്യത്തെ മെഡിക്കല്‍ കോളജുകളെയും ഒറ്റശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതു പഠിക്കാന്‍ സാങ്കേതിക വിദഗ്ധൻ നന്ദന്‍ നിലേകനിയെ കോടതി നിയോഗിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ തര്‍ക്കവും കേസുകളും തുടര്‍ച്ചയാകുന്ന

ട്രെയിൻ വൈകൽ; പരാതിയെഴുത്തു സമരവുമായി ‘ഫ്രണ്ട്സ് ഓൺ റെയിൽസ്’

manorama - Wed, 09/19/2018 - 19:34
കൊച്ചി∙ അശാസ്ത്രീയ ടൈംടേബിൾ പരിഷ്കരണത്തിലും ട്രെയിനുകൾ വൈകി ഓടുന്നതിലും പ്രതിഷേധിച്ചു യാത്രക്കാരുടെ കൂട്ടായ്മ ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടിപ്പിച്ച പരാതിയെഴുത്തു സമരത്തിനു കൊച്ചിയിൽ തുടക്കം. എറണാകുളം സൗത്ത് സ്റ്റേഷനിൽ എ.സമ്പത്ത് എംപിയും ഹൈബി ഈഡൻ എംഎൽഎയും പരാതി എഴുതി സമരം ഉദ്ഘാടനം ചെയ്തു. ട്രെയിനുകൾ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016