Secondary menu

ഹൈക്കോടതി ജ‍ഡ്ജിമാരുടെ നിയമനങ്ങൾക്കെതിരെ ജസ്റ്റിസ് കെമാൽ പാഷ

manorama - Thu, 05/24/2018 - 18:25
കൊച്ചി∙ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് എതിരെ കടുത്ത വിമർശനവുമായി ജസ്റ്റിസ് ബി. കെമാൽപാഷ. ജ‍ഡ്ജിമാരുടെ നിയമനം എതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചു നൽകേണ്ടതില്ല. ഇപ്പോള്‍ നിയമനത്തിനു പരിഗണിക്കുന്ന‌ ചിലർ സ്ഥാനത്തിനു യോഗ്യരല്ല. വിരമിച്ചശേഷം സര്‍ക്കാര്‍ പദവികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം.

കടുത്ത പനിയെത്തുടര്‍ന്നു ചികില്‍സയിലിരിക്കെ മരിച്ച ഒന്നരവയസ്സുകാരിക്കു നിപ്പയില്ല

manorama - Thu, 05/24/2018 - 18:25
കല്‍പറ്റ∙ കടുത്ത പനിയെത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച ഒന്നരവയസ്സുകാരിക്കു നിപ്പ വൈറസ് ബാധയില്ലെന്നു സ്ഥിരീകരണം. നിപ്പയെന്ന സംശയത്തെത്തുടര്‍ന്നു വയനാട് പടിഞ്ഞാറത്തറയിലെ ഒന്നരവയസ്സുകാരിയുടെ രക്തസാംപിളുകള്‍ നേരത്തെ പരിശോധനയ്ക്കയച്ചിരുന്നു. ചികില്‍സ തുടരവെ

കാര്‍ കഴുകുന്ന ഉപകരണത്തില്‍നിന്നു ഷോക്കേറ്റു യുവാവ് മരിച്ചു

manorama - Thu, 05/24/2018 - 18:25
പനമരം∙ കാര്‍ കഴുകുന്ന ഉപകരണത്തില്‍നിന്നു ഷോക്കേറ്റു യുവാവ് മരിച്ചു. എരനെല്ലൂര്‍ വാണിമൂല വി.എസ്. ശ്യാം (22) ആണു മരിച്ചത്. രാവിലെ കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു നിലത്തുവീണ ശ്യാമിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലേഷ്യൻ വിമാനം തകർത്തത് റഷ്യൻ മിസൈൽ; അന്വേഷണ റിപ്പോർട്ട് പുറത്ത്

manorama - Thu, 05/24/2018 - 15:18
ന്യൂജിൻ (നെതർലൻഡ്സ്)∙ മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്. ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം തകർത്തത് റഷ്യൻ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം വ്യക്തമാക്കി.

നായനാർ പ്രതിമ: കുഴപ്പം ശിൽപത്തിന്റേതല്ല സ്ഥാപിച്ച രീതിയുടേതെന്നു ശിൽപി

manorama - Thu, 05/24/2018 - 15:18
കണ്ണൂർ∙ നായനാർ അക്കാദമിയിൽ സ്ഥാപിച്ച ഇ.കെ. നായനാരുടെ പ്രതിമയ്ക്കു കുഴപ്പമൊന്നുമില്ലെന്നു ശിൽപി തോമസ് ജോൺ കോവൂർ. ‘ശിൽപ്പത്തിനല്ല കുഴപ്പം, അതു സ്ഥാപിച്ച രീതിയാണു പ്രശ്നം. ഒൻപതര അടി ഉയരമുള്ള ശിൽപം 11 അടി ഉയരമുള്ള സ്തൂപത്തിലാണു സ്ഥാപിച്ചത്. താഴെ നിന്ന് ഏതാണ്ട് 20 അടി ഉയരത്തിലാണു പ്രതിമയുടെ മുഖം.

മുട്ട കഴിച്ചാല്‍ നിപ്പ വൈറസ് ബാധിക്കുമോ?; മൃഗസംരക്ഷണവകുപ്പ് പറയുന്നതിങ്ങനെ

manorama - Thu, 05/24/2018 - 15:18
തിരുവനന്തപുരം∙ ‘സാര്‍, മുട്ട കഴിച്ചാല്‍ നിപ്പ വൈറസ് ബാധിക്കുമോ? പാല്‍ കുടിക്കാമോ?’ – കഴിഞ്ഞ രണ്ടു ദിവസമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെയും നേരിട്ടും കേള്‍ക്കുന്ന ചോദ്യമാണിത്. ‘മുട്ട കഴിക്കാം, പാല്‍ കുടിക്കാം. കേരളത്തിലെ ഒരു മൃഗത്തിലും നിപ്പ വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല’ -

സുനന്ദാ പുഷ്കർ കേസ് പ്രത്യേക കോടതിയിലേക്കു മാറ്റി; 28ന് പരിഗണിക്കും

manorama - Thu, 05/24/2018 - 15:18
ന്യൂഡൽഹി∙ സുനന്ദാ പുഷ്കർ കേസ് എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ കേൾ‍ക്കുന്ന പ്രത്യേക കോടതിയിലേക്കു മാറ്റാൻ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്രസിങ് ഉത്തരവായി. പ്രത്യേക കോടതി ഈ കേസ് 28ന് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ പരിഗണിക്കും. സുനന്ദ പുഷ്കറിന്റെ മരണത്തിൽ ഭർത്താവും

സിവിൽ പൊലീസ് ഒാഫിസർ പരീക്ഷ മാറ്റിവച്ചു; 60,000 പേർ ഹാൾടിക്കറ്റെടുത്തിട്ടില്ല

manorama - Thu, 05/24/2018 - 15:18
തിരുവനന്തപുരം∙ സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് 26നു നടത്താനിരുന്ന പരീക്ഷ പിഎസ്‌സി മാറ്റിവച്ചു. 31–05–2018 വരെ കോഴിക്കോട് ജില്ലയിൽ നടക്കാനിരുന്ന പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ മാറ്റിവച്ചത്. കോഴിക്കോട് ഉൾപ്പെടെയുള്ള എല്ലാ

നിപ്പ: പിഎസ്‌സി പരീക്ഷകൾ മാറ്റി

manorama - Thu, 05/24/2018 - 15:18
തൃശൂർ∙ നിപ്പ പനിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തിവയ്ക്കാനുള്ള സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി പബ്ലിക് സർവീസ് കമ്മിഷൻ സെക്രട്ടറി അറിയിച്ചു. ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പൊലീസ് വകുപ്പിലെ സിവിൽ പൊലീസ് ഓഫിസർ,

മേയ് 30നും 31നും ബാങ്ക് ജീവനക്കാർ പണിമുടക്കും

manorama - Thu, 05/24/2018 - 15:18
കൊച്ചി∙ ഈ മാസം 30നും 31നും ദേശവ്യാപകമായി പണിമുടക്കുമെന്നു ബാങ്കിങ് മേഖലയിലെ സംഘടനകൾ. സഹകരണ, ഗ്രാമീൺ ബാങ്കുകളിൽ പണിമുടക്കില്ല.

മൈക്ക് പെൻസിനെതിരെ ‘ചൂടൻ’ ഭാഷയിൽ ഉത്തര കൊറിയ; യുഎസ് ബന്ധം വഷളാകുന്നു?

manorama - Thu, 05/24/2018 - 15:18
സോൾ∙ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തര കൊറിയയുടെ പരിഹാസം. വരാനിരിക്കുന്ന യുഎസ് – ഉത്തര കൊറിയ കൂടിക്കാഴ്ച റദ്ദുചെയ്യുമെന്ന ഭീഷണികള്‍ നിലനിൽക്കുന്നതിനിടെയാണു യുഎസ് വൈസ് പ്രസിഡന്റിനെതിരെ ഉത്തര കൊറിയയുടെ പുതിയ പരാമർശം. കൊറിയൻ മാധ്യമമായ കെഎസിഎന്‍എ

നിപ്പ വൈറസ്: കേരളത്തിലെ ഇന്നത്തെ മുന്നൊരുക്കം ഇങ്ങനെ

manorama - Thu, 05/24/2018 - 15:18
തിരുവനന്തപുരം∙ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമായതിനാല്‍ മറ്റു വകുപ്പുകളുടെ പൂര്‍ണ സഹകരണം ആരോഗ്യവകുപ്പിനു ലഭിക്കുന്നുണ്ട്. നിപ്പ വൈറസിനെതിരെ സംസ്ഥാനത്ത് ഇന്നു നടന്ന പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ: ∙ കോഴിക്കോട് മലപ്പുറം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവനടൻ അറസ്റ്റിൽ

manorama - Thu, 05/24/2018 - 15:18
തൃശൂർ∙ സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച യുവനടൻ അറസ്റ്റിലായി. ഉടൻ റിലീസ് ചെയ്യുന്ന ഒരു സിനിമയിലും ഏതാനും ഷോർട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖ് (19) ആണ് അറസ്റ്റിലായത്. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട പതിനേഴുകാരിയെ

ഷമേജ് വധക്കേസ്: മൂന്ന് സിപിഎമ്മുകാർ കൂടി അറസ്റ്റിൽ

manorama - Thu, 05/24/2018 - 15:18
കണ്ണൂർ∙ തലശേരി ന്യൂമാഹിയിൽ ആർഎസ്എസ് പ്രവർത്തകൻ യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ന്യൂ മാഹി സ്വദേശികളായ മുഹമ്മദ് ഫൈസൽ, പി.സജീഷ്, കെ.രഹിൻ എന്നിവരാണ് അറസ്റ്റിലായത്. മാഹി റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷ

ലഫ്. ജനറൽ ദേവരാജ് അൻബു കരസേനയുടെ പുതിയ സഹമേധാവി

manorama - Thu, 05/24/2018 - 15:18
ന്യൂഡൽഹി∙ ലഫ്. ജനറൽ ദേവരാജ് അൻബു കരസേനയുടെ പുതിയ സഹമേധാവിയാകും (വൈസ് ചീഫ് ഒാഫ് ദി ആർമി സ്റ്റാഫ്). ഈ മാസം 31നു വിരമിക്കുന്ന സഹമേധാവിയും മലയാളിയുമായ ലഫ്. ജനറൽ ശരത് ചന്ദിന്റെ പിൻഗാമിയായാണു അൻബുവിന്റെ നിയമനം. ജൂൺ ഒന്നിനു ചുമതലയേൽക്കും. നിലവിൽ വടക്കൻ സേനാ കമാൻഡ് മേധാവിയാണ് (ജനറൽ ഒാഫിസർ കമാൻഡിങ് ഇൻ

തൂത്തുക്കുടി സമരം: മുഖ്യമന്ത്രിയെ കാണാനെത്തിയ സ്റ്റാലിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കി

manorama - Thu, 05/24/2018 - 12:07
ചെന്നൈ∙ തമിഴ്നാട് സെക്രട്ടേറിയറ്റിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്ത ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കി. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി പാർട്ടി നേതാക്കളുമൊത്ത്

തൂത്തുക്കുടി പ്രക്ഷോഭം: സ്ത്രീകളെയും കുട്ടികളെയും മർദിക്കുന്ന വിഡിയോ പുറത്ത്

manorama - Thu, 05/24/2018 - 12:07
ചെന്നൈ∙ സ്റ്റെർലൈറ്റ് വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ആക്രമണങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പൂട്ടിയിരുന്ന വാതിൽ പൊളിച്ച് അകത്തു കയറി പൊലീസ് മർദിച്ചെന്നും കുട്ടികളെയടക്കം പിടിച്ചു കൊണ്ടുപോയെന്നുമുള്ള പരാതികളാണു പുറത്തു വരുന്നത്. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെപ്പോലും മര്‍ദിക്കുന്നതിന്റെ

പിണറായി അഹങ്കാരം വെടിയണമെന്ന് ബിപ്ലബ്; ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം

manorama - Thu, 05/24/2018 - 12:07
വരാപ്പുഴ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനു ത്രിപുര സർക്കാർ അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചു. ശ്രീജിത്തിന്റെ വീട്ടിൽ എത്തിയപ്പോഴാണു മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പ്രഖ്യാപനം നടത്തിയത്. ത്രിപുര സർക്കാരിന്റെ ചെക്ക് ബിജെപി കേരള ഘടകത്തിന് അയച്ചുകൊടുക്കും. അവർ ശ്രീജിത്തിന്റെ

അക്ഷയ ലോട്ടറി ഒന്നാം സമ്മാനം 60 ലക്ഷം രൂപ ചുമട്ടുതൊഴിലാളിയായ കെ.ആർ.സുനിലിന്

manorama - Thu, 05/24/2018 - 12:07
കണ്ണൂർ∙ കേരള സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ചിറ്റാരിക്കാലിലെ ചുമട്ടുതൊഴിലാളിയായ കെ.ആർ. സുനിലിനു ലഭിച്ചു. ചെറുപുഴ ബസ് സ്റ്റാൻഡിലെ തമ്പൂരാൻ ലോട്ടറി സ്റ്റാളിൽനിന്നെടുത്ത എഎസ് 698927 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളയാളാണു സുനിൽ.

ഇന്നലെ കണ്ടിട്ടും പരസ്പരം മിണ്ടിയില്ല; ഇന്ന് പിണറായിക്ക് ആശംസകളുമായി മമത

manorama - Thu, 05/24/2018 - 12:07
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനു പിറന്നാൾ ആശംസകൾ നേർന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത്. ബുധനാഴ്ച കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേദിയിൽ പരസ്പരം കണ്ടിട്ടും മിണ്ടാതെ നടന്നവരാണു പിണറായി വിജയനും മമതാ ബാനർജിയും. ദേശീയ തലത്തിലെ പ്രതിപക്ഷ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016