Secondary menu

റാന്നിയിൽ കാട്ടുപന്നി വയോധികനെ കുത്തിക്കൊന്നു

manorama - Wed, 09/19/2018 - 12:37
പത്തനംതിട്ട∙ റാന്നി തെക്കെപുറത്തു ഒരാളെ കാട്ടുപന്നി കുത്തിക്കൊന്നു. തെക്കേപ്പുറം മേലേപുരയിൽ മാത്തുക്കുട്ടി (60) ആണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനു ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. പന്നിയും ചത്തു.

പ്രകൃതി വിരുദ്ധ പീഡനം: സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ

manorama - Wed, 09/19/2018 - 12:37
തൃശൂർ∙ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമിശ്രീനാരായണ ധർമവ്രതൻ പിടിയിൽ. ചെന്നൈയിൽനിന്നാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. താമരാക്ഷൻ എന്നാണു പൂർവാശ്രമത്തിലെ പേര്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്.

രണ്ട് സെന്റിലെ വീട്ടിൽ താമസം; ഡിജെയെന്ന് വിശ്വസിപ്പിച്ചു: കുടുക്കിയത് നിരവധി സ്ത്രീകളെ

manorama - Wed, 09/19/2018 - 09:23
കോഴിക്കോട്∙ ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിടിയിലായ ഇരുപതുകാരന്‍ ഒരേസമയം സൗഹൃദം നടിച്ചു കബളിപ്പിച്ചതു നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. എറണാകുളം സ്വദേശിയായ ഫയാസ് മുബീന്‍ ഡിജെയാണെന്നു വ്യാജപ്രചരണം നല്‍കി ഫെയ്സ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ സ്വന്തമാക്കിയിട്ടുണ്ട്.

തെലങ്കാന ദുരഭിമാനക്കൊല: പിതാവും സഹോദരനുമടക്കം ഏഴുപേർ അറസ്റ്റിൽ

manorama - Wed, 09/19/2018 - 09:23
ഹൈദരാബാദ് ∙ ഗര്‍ഭിണിയായ ഭാര്യയുമൊത്ത് ആശുപത്രിയിൽനിന്നു മടങ്ങുംവഴി ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിലായി. കൊല്ലാനുള്ള കരാർ പെൺകുട്ടിയുടെ അച്ഛനിൽനിന്ന് ഒരുകോടി രൂപയ്ക്ക് ഏറ്റെടുത്ത മുഹമ്മദ് അബ്ദുൽ ബാരിയെയും കസ്റ്റഡിയിലെടുത്തതായി തെലങ്കാന പൊലീസ് അറിയിച്ചു. ഗുജറാത്ത് മുൻ

അഴുക്കുചാലിൽ ഇന്ധനം ഒഴുകും; 10 ലക്ഷം ലീറ്റർ മലിനജലത്തിൽനിന്ന് മൂന്നു ടൺ ജൈവ ഇന്ധനം

manorama - Wed, 09/19/2018 - 09:23
ന്യൂഡൽഹി ∙ അഴുക്കുചാലിലെ മലിനജലം ഇനി ഇന്ധനമാകും; ശുദ്ധജലവും. ബാരാപ്പുള്ള അഴുക്കുചാലിലെ മലിനജലം ശുചീകരിച്ച് ഉപയോഗിക്കാനുള്ള പദ്ധതിക്കു തുടക്കമായി. കേന്ദ്ര ബയോടെക്നോളജി മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ച സംവിധാനം കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ ട്രീറ്റ്മെന്റ് ഓഫ് അർബൻ സുവിജ് സ്ട്രീംസ്

സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സ്മാരകം തകർന്നത് ലോറിയിടിച്ചെന്ന് പൊലീസ്

manorama - Wed, 09/19/2018 - 09:23
ബെംഗളൂരു ∙ മുംബൈ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ യെലഹങ്ക ന്യൂ ടൗണിലെ സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരല്ലെന്ന് യെലഹങ്ക പൊലീസ്. നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചാണ് സ്മാരകം തകർന്നത്. ലോറി കസ്റ്റഡിയിൽ എടുത്തു. സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരാണെന്ന്

ഇളയരാജയുടെ പാട്ടുകൾ ഇനിയും വേദികളിൽ പാടും: എസ്.പി.ബാലസുബ്രഹ്മണ്യം‌

manorama - Wed, 09/19/2018 - 09:23
ചെന്നൈ∙ ഇളയരാജയുടെ പാട്ടുകൾ വീണ്ടും വേദികളിൽ പാടുമെന്ന് എസ്.പി.ബാലസുബ്രഹ്മണ്യം. റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ പാടാൻ പാടില്ലെന്നു കാണിച്ചു ഇളയരാജ കഴിഞ്ഞ വർഷം അയച്ച നോട്ടിസിൽ തന്റെ മകന്റെ കമ്പനിയും ഇളയരാജയും തമ്മിലാണു കേസ് നടക്കുന്നതെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും ബാലസുബ്രഹ്മണ്യം

ഷീന ബോറ വധം: ഉഭയസമ്മതപ്രകാരം പിരിയാൻ ഇന്ദ്രാണിയും പീറ്റർ മുഖർജിയും

manorama - Wed, 09/19/2018 - 09:23
മുംബൈ∙ ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജി, ഭർത്താവ് സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി എന്നിവർ ഉഭയസമ്മത പ്രകാരം ബാന്ദ്ര കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകി. പതിവു നടപടിക്രമമനുസരിച്ചു പ്രിൻസിപ്പൽ ജഡ്ജി ശൈലജ സാവന്ത് ദമ്പതികളെ കൗൺസലിങ്ങിന് അയച്ചു. തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇരുവരും

മംഗളൂരുവിൽ വാഹനാപകടം: എറണാകുളം സ്വദേശി മരിച്ചു

manorama - Wed, 09/19/2018 - 09:23
മംഗളൂരു∙ കെ.എസ്. ഹെഗ്‌ഡെ ആശുപത്രി ജീവനക്കാർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു മരണം. മംഗളൂരു തൊക്കോട്ട് ജംക്‌ഷനിൽ പുലർച്ചെ 12ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. എറണാകുളം അണപ്പാറ സ്വദേശിയായ അനൂപാണ് മരിച്ചത്.

ദമ്പതികളുടെ തലയിൽ പിടിച്ചമർത്തി മരണം ഉറപ്പാക്കി; കൃത്യം നടത്തിയത് മദ്യലഹരിയിൽ

manorama - Wed, 09/19/2018 - 09:23
മാനന്തവാടി∙ മക്കിയാട് ഇരട്ടക്കൊലക്കേസ് പ്രതി വിശ്വനാഥൻ കൃത്യം നടത്തിയതു മദ്യലഹരിയിലാണെന്നു പൊലീസ്. സ്ഥിരം മോഷ്ടാവായ ഇയാൾക്കു മദ്യപിച്ചതിനുശേഷം വീടുകളിൽ കയറിനോക്കുന്ന ശീലമുണ്ടെന്നും പറയപ്പെടുന്നു. വിശ്വനാഥനെതിരെ നേരത്തേ സ്ത്രീപീഡനത്തിനും കേസുണ്ട്. കാറിൽ ലോട്ടറി വിറ്റിരുന്ന സമയത്ത് തൊട്ടിൽപാലം മുതൽ

ബിഷപ് ഫ്രാങ്കോ ഇന്ന് പൊലീസിനു‌ മുന്നിൽ ഹാജരാകും; ചോദ്യംചെയ്യൽ തൃപ്പൂണിത്തുറയിൽ

manorama - Wed, 09/19/2018 - 06:21
കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ രാവിലെ 10ന് ഹാജരാകാനാണു ബിഷപ്പിനു ലഭിച്ച നിർദേശം. ഇവിടുത്തെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാകും ചോദ്യംചെയ്യൽ. ഇന്നലെ രാത്രിയോടെയാണു ചോദ്യംചെയ്യൽ തൃപ്പൂണിത്തുറയിലാക്കാൻ തീരുമാനിച്ചത്. ഇന്നലെ

മക്കിയാട് കൊലക്കേസ് പ്രതിയെ തിരഞ്ഞപ്പോൾ തെളി‍ഞ്ഞത് 27 മോഷണക്കേസുകൾ

manorama - Wed, 09/19/2018 - 06:21
മക്കിയാട് ∙ മക്കിയാട് ഇരട്ടക്കൊലക്കേസ് അന്വേഷണത്തിനിടെ നടത്തിയ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് വയനാട് ജില്ലയിലെ 27 മോഷണക്കേസുകൾ. കഴിഞ്ഞ ജൂലായ് 6ന് മക്കിയാട് പൂരിഞ്ഞി വാഴയിൽ ഉമ്മർ– ഫാത്തിമ ദമ്പതികളെ കിടപ്പറയിൽ കൊലപ്പെടുത്തിയയാൾക്കായുള്ള അന്വേഷണത്തിലാണ് ഇത്രയധികം കേസുകൾക്കു തുമ്പുണ്ടായത്. വിവിധ കേസുകളിലായി

മുല്ലപ്പെരിയാർ ചപ്പാത്ത് പുനർനിർമിക്കണമെന്ന് കേരള വനം വകുപ്പിന് തമിഴ്നാടിന്റെ കത്ത്

manorama - Wed, 09/19/2018 - 06:21
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതോടെ തകർന്ന മുല്ലപ്പെരിയാർ ചപ്പാത്ത് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് കേരള വനംവകുപ്പിനു കത്തു നൽകി. വള്ളക്കടവിൽനിന്നു പെരിയാർ വന്യജീവി സങ്കേതത്തിലൂടെ അണക്കെട്ടിലേക്കുള്ള റോഡിലെ ചപ്പാത്താണ് ഓഗസ്റ്റ് 15ന് ഒലിച്ചുപോയത്.

റഫാൽ ഇടപാടിൽ അന്വേഷണം വേണം: കോൺഗ്രസ് സംഘം സിഎജിയെ കാണും

manorama - Wed, 09/19/2018 - 06:21
ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘം കംട്രോളർ ആൻ‍ഡ് ഓഡിറ്റർ ജനറലിനെ (സിഎജി) കാണും. രാവിലെ 11.15നാണു കൂടിക്കാഴ്ച. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ് സിങ് സുർജേവാല, വിവേക് തൻഖ തുടങ്ങിയവർ സംഘത്തിലുണ്ടാകും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചിലപ്പോൾ

നിർമലയ്ക്കെതിരെ ആഞ്ഞടിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ: ചർച്ചയാക്കുന്നത് ദേശീയതയും ദേശവിരുദ്ധതയും

manorama - Wed, 09/19/2018 - 06:21
ന്യൂഡൽഹി∙ ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തുന്നവർ ജെഎൻയുവിലുണ്ടെന്ന കേന്ദ്ര പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ്. ദേശീയതയും ദേശവിരുദ്ധതയും തമ്മിലുള്ള ചർച്ച വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. റഫാൽ, ജിയോ സർവകലാശാല, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി വിഷയങ്ങളിൽനിന്നു

‘വാഗ്ദാനങ്ങളെല്ലാം മോദി നിറവേറ്റുന്നുണ്ട്’; പിള്ളയ്ക്കെതിരെ ഒളിയമ്പ്

manorama - Tue, 09/18/2018 - 23:47
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒളിയമ്പ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ കാര്യമില്ലെന്ന പിള്ളയുടെ പ്രസ്താവനയ്ക്കെതിരെയാണു മുരളീധര പക്ഷത്തെ പ്രമുഖ നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. പെട്രോള്‍വില കുറയ്ക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ്

ചന്ദ്രനിലേക്കുള്ള ആദ്യ വിനോദസഞ്ചാരിയാകാൻ ശതകോടീശ്വരൻ മയേസാവ

manorama - Tue, 09/18/2018 - 23:47
ഹൗത്രോണ്‍∙ ഓൺലൈൻ ഫാഷന്‍ രംഗത്തെ പ്രമുഖ വ്യവസായിയും ജാപ്പനീസ് ശതകോടീശ്വരനുമായ യുസാക്കു മയേസാവയായിരിക്കും ബിഗ് ഫാൽക്കൺ റോക്കറ്റിൽ ചന്ദ്രനു ചുറ്റും സഞ്ചരിക്കുന്ന ആദ്യ സ്വകാര്യ യാത്രികനെന്നു സ്പേസ് എക്സ്. 2023 തുടക്കത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ചാന്ദ്രയാത്രയിൽ ആറോ എട്ടോ ചിത്രകാരൻമാരെ ഒപ്പം കൂട്ടാൻ

ബിഷപ്പിന്റെ അറസ്റ്റിനു തടസ്സമില്ലെന്ന് എസ്പി; കോട്ടയത്ത് വൻ പൊലീസ് സുരക്ഷ

manorama - Tue, 09/18/2018 - 20:36
കോട്ടയം/കൊച്ചി∙ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു തടസ്സമില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എന്നത് അറസ്റ്റിനു തടസ്സമല്ല. ചോദ്യംചെയ്യലിന്‍റെയും തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റു തീരുമാനിക്കുന്നത്. ബുധൻ രാവിലെ പത്തിനു

ലോകത്തിലെ നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിൽ മുറിഞ്ഞു; ഇന്റർനെറ്റ് തടസ്സപ്പെട്ടേക്കും

manorama - Tue, 09/18/2018 - 20:36
കൊച്ചി∙ കുണ്ടന്നൂർ മേൽപാല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞത് ആശങ്ക പരത്തി. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപി

കാർ ഡ്രൈവർ ബൈക്ക് ലോക്ക് ചെയ്തു; റോഡിൽ വീണ വീട്ടമ്മ ബസ് കയറി മരിച്ചു

manorama - Tue, 09/18/2018 - 20:36
ചെങ്ങന്നൂർ∙ കാറിൽ ബൈക്ക് തട്ടിയെന്ന് ആരോപിച്ചു ടാക്സി ഡ്രൈവർ ബൈക്കിന്റെ താക്കോലൂരിയപ്പോൾ ഹാൻഡിലിനു പൂട്ടുവീണ ബൈക്കിൽനിന്നു വീണ വീട്ടമ്മ കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിലാണു സംഭവം. ഇരവിപേരൂർ നന്നൂർ വാഴക്കാലാമലയിൽ രവീന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് (56) മരിച്ചത്.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016