Secondary menu

വിമാന യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ‘ദംഗൽ’ നായിക സൈറ വസീം

manorama - Sun, 12/10/2017 - 11:38
ന്യൂഡൽഹി ∙ ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികനിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ഹിന്ദി ചലച്ചിത്ര നടി സൈറ വസീം രംഗത്ത്. ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് എയർ വിസ്താര വിമാനത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ‘ദംഗൽ’ എന്ന സിനിമയിലൂടെ പ്രശസ്തയായ

28 റൺസിനിടെ ആറാം വിക്കറ്റും നഷ്ടം; ‘ചരിത്രമെഴുതി’ ടീം ഇന്ത്യ

manorama - Sun, 12/10/2017 - 11:38
∙ ധരംശാല ഏകദിനത്തിൽ ഇന്ത്യയുടെ ബാറ്റിങ് തകർച്ച തുടരുന്നു. ഭേദപ്പെട്ട രീതിയിൽ ബാറ്റു ചെയ്തുവന്ന ഹാർദിക് പാണ്ഡ്യയെയും പുറത്താക്കി ശ്രീലങ്ക വീണ്ടും ആഞ്ഞടിച്ചതോടെ ഏകദിനത്തിലെ ചെറിയ സ്കോറിൽ ഇന്ത്യ പുതിയ ‘റെക്കോർഡ്’ സ്ഥാപിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. 15.3 ഓവറിൽ ആറിന് 28 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 10

ഗുരുവായൂരിൽ ശീവേലിക്കിടെ മൂന്ന് ആനകൾ ഇടഞ്ഞു; പാപ്പാനടക്കം നാലുപേർക്ക് പരുക്ക്

manorama - Sun, 12/10/2017 - 11:38
ഗുരുവായൂര്‍ ∙ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ മൂന്ന് ആനകള്‍ ഇടഞ്ഞു. ശീവേലിക്കിടെ പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം. ഏഴേകാലോടെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിനു സമീപം എത്തിയപ്പോൾ

ഉടുമൽപേട്ടയിൽ കാർ പുഴയിലേക്കു മറിഞ്ഞ് മൂന്നു യുവാക്കൾ മരിച്ചു

manorama - Sun, 12/10/2017 - 11:38
പാലക്കാട്∙ ഉടുമൽപ്പേട്ടയ്ക്കു സമീപം കാർ പുഴയിലേക്കു മറിഞ്ഞ് അങ്കമാലി സ്വദേശികളായ മൂന്നു യുവാക്കൾ മരിച്ചു. ഒരാളെ കാണാതായി. അങ്കമാലി മഞ്ഞപ്ര പുതുശ്ശേരി വീട്ടിൽ ജോസ് പി. ജോസഫിന്റെ മകൻ ആൽഫ (19) രക്ഷപെട്ടു. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. മൂന്നാറിൽ നിന്ന് ഉടുമൽപ്പേട്ട വഴി പൊള്ളാച്ചിയിലേക്ക് വരുമ്പോൾ

ഓഖി ദുരന്തത്തിൽ ലക്ഷദ്വീപില്‍ കുടുങ്ങിയ 79 പേരെ തിരിച്ചെത്തിച്ചു

manorama - Sun, 12/10/2017 - 08:26
കൊച്ചി ∙ ഓഖി ദുരന്തത്തിൽ ലക്ഷദ്വീപില്‍ കുടുങ്ങിയ 79 മല്‍സ്യത്തൊഴിലാളികൾ കൂടി തിരിച്ചെത്തി. ഏഴു ബോട്ടുകളിലായാണ് ഇവർ കൊച്ചിയിൽ തീരമണഞ്ഞത്. ഇതിൽ അവശരായ ഒന്‍പതുപേരെ എറണാകുളം ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയിലും രാവിലെയുമായി എത്തിയ സംഘത്തിലെ 12 പേർ മലയാളികളാണ്. ബാക്കിയുള്ളവരിൽ ഏറെപ്പേരും

ജോസ് കെ.മാണിയെ ഉപാധ്യക്ഷൻ‌ ആക്കിയത് ഒഴിവു വന്നതിനാൽ: നേതൃമാറ്റത്തിനെതിരെ മോൻസ്

manorama - Sun, 12/10/2017 - 08:26
കോട്ടയം ∙ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, പാർട്ടിയിൽ നേതൃമാറ്റം അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി പി.ജെ. ജോസഫ് വിഭാഗം. നേതൃപദവികള്‍ സംബന്ധിച്ചു ലയനസമയത്തു ധാരണയുണ്ടാക്കിയിട്ടുള്ളതാണെന്ന് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ്

പനീർസെൽവത്തിന്റെ അനധികൃത സ്വത്തിൽ സിബിഐ അന്വേഷണം വേണം: ദിനകരൻ

manorama - Sun, 12/10/2017 - 08:26
ചെന്നൈ∙ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ടി.ടി.വി.ദിനകരൻ. സ്വത്തുസമ്പാദത്തെക്കുറിച്ച് മനോരമ ന്യൂസും ദ് വീക്കും പുറത്തുവിട്ട വിവരങ്ങൾ നിർണായകമാണ്. ശേഖർ റെഡ്ഡിയുടെ ഡയറിയിൽ വിഐപികളുടെ പേരുൾപ്പെട്ടതടക്കം അന്വേഷിക്കണമെന്നും ദിനകരൻ

കേരളത്തിൽ കഴിഞ്ഞ കൊല്ലം റാഞ്ചിയത് 163 കുട്ടികളെ

manorama - Sun, 12/10/2017 - 05:20
കോട്ടയം∙ കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു തട്ടിക്കൊണ്ടു പോയത് 241 പേരെ. ഇതിൽ 163 കുട്ടികൾ. കുട്ടികളിൽ 145 പേർ പെൺകുട്ടികളാണെന്നും ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക പീഡനവും ഭിക്ഷാടനവും ഉൾപ്പെടെയുള്ള ഉദ്ദേശ്യത്തോടെയാണു കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. 2015ൽ 271

വാക്കുതർക്കത്തിനിടെ സിആർപിഎഫ് ജവാൻ നാലു സഹപ്രവർത്തകരെ വെടിവച്ചുകൊന്നു

manorama - Sat, 12/09/2017 - 23:08
ഭോപ്പാൽ ∙ ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ മൂന്ന് ഓഫിസർമാർ ഉൾപ്പെടെ നാലു സഹപ്രവർത്തകരെ വെടിവച്ചു കൊലപ്പെടുത്തി. ഇവരുമായി ഉടലെടുത്ത കടുത്ത വാക്കുതർക്കത്തിനു പിന്നാലെ പ്രകോപിതനായാണ് ജവാന്‍ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തത്. ദക്ഷിണ ബസ്തറിലെ ബസാഗുഡയിലുള്ള 168–ാം ബറ്റാലിയനിലെ ജവാനായ ശാന്ത്റാമാണ്

തർക്കം തുടരുന്നു; കോൺഗ്രസ് ബന്ധത്തിൽ നിലപാടു വിശദീകരിക്കാൻ യച്ചൂരി, കാരാട്ട്

manorama - Sat, 12/09/2017 - 23:08
ന്യൂ‍ഡൽഹി ∙ കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോയിൽ തര്‍ക്കം തുടരുന്നു. രാഷ്ട്രീയധാരണ വേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തതോടെയാണ് തര്‍ക്കം നീണ്ടത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും ഞായറാഴ്ച പിബിയില്‍

ജനറേറ്റർ മോഷ്ടിച്ച മൂന്ന് ഉത്തരകൊറിയക്കാർ ജപ്പാനിൽ പിടിയിൽ

manorama - Sat, 12/09/2017 - 23:08
ടോക്ക്യോ∙ ആൾത്താമസമില്ലാത്ത ദ്വീപിൽ നിന്ന് ജനറേറ്റർ മോഷ്ടിക്കാൻ ശ്രമിച്ചതിന് ബോട്ടുൾപ്പെടെ മൂന്ന് ഉത്തര കൊറിയക്കാരെ ജപ്പാൻ കസ്റ്റഡിയിലെടുത്തു. കൊറിയയിൽ നിന്നുള്ള ബോട്ടുകൾ മീൻ പിടിത്തത്തിനുൾപ്പെടെ ജപ്പാൻ തീര‍ത്തെത്തുന്നത് പതിവാകുന്നതിനിടെയാണ് പുതിയ സംഭവം. ആളില്ലാത്തതും ശവശരീരങ്ങൾ നിറഞ്ഞതുമായ

ഹമ്പന്തോഡ തുറമുഖം ഇനി ചൈനയുടെ നിയന്ത്രണത്തിൽ; ഇന്ത്യയ്ക്ക് ആശങ്ക

manorama - Sat, 12/09/2017 - 20:00
കൊളംബോ ∙ ഇന്ത്യയ്ക്ക് കടുത്ത ആശങ്കകൾ സമ്മാനിച്ച് ഹമ്പന്തോഡ തുറമുഖം ശ്രീലങ്ക 99 വർഷത്തേക്കു ചൈനയ്ക്കു പാട്ടത്തിനു കൈമാറി. തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ) ചൈനയിലെ കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകാനുള്ള കരാറിൽ ശ്രീലങ്കയും ചൈനയും അടുത്തിടെ

കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന രേഖയ്ക്കു സഹായവുമായി യുഎസ് കമ്പനി

manorama - Sat, 12/09/2017 - 20:00
തിരുവനന്തപുരം∙ കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ഇന്ത്യയിലെ ആദ്യ സ്ത്രീ തൃശൂർ ചേറ്റുവ സ്വദേശിനി രേഖയ്ക്കു സഹായഹസ്തവുമായി അമേരിക്കൻ കമ്പനി. രേഖയുടെ പഴയ വള്ളത്തിന്റെയും എൻജിന്റെയും സ്ഥിതി പരിശോധിച്ച് ആവശ്യമായതു ചെയ്യാമെന്നും മത്സ്യബന്ധനത്തിനു സഹായിക്കുന്ന ആധുനിക ഉപകരണങ്ങൾ സൗജന്യമായി നൽകാമെന്നും

കൊറോമിനസിനു രണ്ടാം ഹാട്രിക്; ബ്ലാസ്റ്റേഴ്സിനെതിരെ ഗോവ 5–2നു മുന്നിൽ

manorama - Sat, 12/09/2017 - 20:00
∙ എഫ്സി ഗോവ–കേരളാ ബ്ലാസ്റ്റേഴ്സ് മൽസരത്തിന് ഗോൾമഴയോടെ തുടക്കം. ആദ്യ പത്തുമിനിറ്റിനിടെ രണ്ടു ഗോളുകൾ പിറന്ന മൽസരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഏഴാം മിനിറ്റിൽ മാർക്കോസ് സിഫ്നിയോസ് നേടിയ ഗോളിൽ മുന്നിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിനെ രണ്ടു മിനിറ്റിനുള്ളിൽ ഗോൾ തിരിച്ചടിച്ചാണ് ഗോവ സമനിലയിലെത്തിച്ചത്.

വിശാലിന്റെ പത്രിക തള്ളിയ ആർകെ നഗർ റിട്ടേണിങ് ഓഫിസറെ നീക്കി

manorama - Sat, 12/09/2017 - 20:00
ചെന്നൈ ∙ തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ആർകെ നഗറിലെ റിട്ടേണിങ് ഓഫിസർ കെ. വേലുസാമിക്കു സ്ഥലംമാറ്റം. പ്രവീൺ പി. നായരാണ് ഇദ്ദേഹത്തിന് പകരമെത്തുന്ന പുതിയ റിട്ടേണിങ് ഓഫിസർ. മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുന്ന നടൻ വിശാലിന്റെ പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കു

ഗുജറാത്ത് വോട്ടെടുപ്പിൽ ക്രമക്കേട് ആരോപണം, ഓഖിയിൽ കേന്ദ്രസംഘം: വാർത്തകൾ അറിയാം

manorama - Sat, 12/09/2017 - 20:00
വോട്ടിങ് യന്ത്രം ‘മൊബൈലിൽ’; ഗുജറാത്തിൽ ‘ബ്ലൂടൂത്ത്’ ആരോപണവുമായി കോൺഗ്രസ് അഹമ്മദാബാദ് ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിൽ വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. വോട്ടിങ് യന്ത്രത്തിൽ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് ആരോപണം...വിശദമായ

ഓഖി ചുഴലിക്കാറ്റ്: പ്രത്യേക കേന്ദ്രസംഘം ദുരന്ത മേഖലകൾ സന്ദർശിക്കും

manorama - Sat, 12/09/2017 - 20:00
ന്യൂഡൽഹി ∙ ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക സംഘം ദുരന്തബാധിത മേഖലകൾ സന്ദർശിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാനം

തരൂരിന്റെത് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി പരാജയം മറയ്ക്കാനുള്ള ശ്രമം: ബിജെപി

manorama - Sat, 12/09/2017 - 20:00
തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ തിരുവനന്തപുരം എംപി ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. ദുരിതബാധിത മേഖലയില്‍ ചുറ്റിയടിച്ച് മടങ്ങുക മാത്രമാണ് എംപിയെന്ന നിലയില്‍ ശശി തരൂര്‍ ചെയ്തത്.

വോട്ടിങ് യന്ത്രം ‘മൊബൈലിൽ’; ഗുജറാത്തിൽ ‘ബ്ലൂടൂത്ത്’ ആരോപണവുമായി കോൺഗ്രസ്

manorama - Sat, 12/09/2017 - 16:27
അഹമ്മദാബാദ് ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിൽ വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. വോട്ടിങ് യന്ത്രത്തിൽ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് ആരോപണം. പോർബന്ദറിലെ മു‌സ്‌ലിം ഭൂരിപക്ഷമുള്ള മൂന്നു പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രവുമായി ബ്ലൂ

മൃതദേഹങ്ങൾ കൂട്ടത്തോടെ കൊണ്ടുവരുന്നെന്ന റിപ്പോർട്ട് തെറ്റ്: ഡിഫൻസ് പിആർഒ

manorama - Sat, 12/09/2017 - 16:27
കൊല്ലം ∙ ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നുവെന്ന വിവരം തെറ്റെന്ന് തിരുവനന്തപുരത്തെ ഡിഫൻസ് പിആർഒ. ഇത്തരമൊരു സംഭവമില്ലെന്നു പിആർഒ അറിയിച്ചു.നേവിയുടെ കപ്പലിൽ മൃതദേഹങ്ങൾ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016