Secondary menu

അവൻ വരും, അവൻ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നു: ശ്രീധരന്‍ പിള്ള

manorama - Tue, 09/18/2018 - 13:24
ണ്ണൂർ∙ മറ്റു പാർട്ടികളിൽനിന്നു ചുമതലയുള്ള പല രാഷ്ട്രീയ പ്രവർത്തകരും ബിജെപിയിലേക്കു വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ആരൊക്കെ വരും തുടങ്ങിയ തന്ത്രങ്ങൾ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്താൻ കഴിയില്ല. അവൻ വരും, അവൻ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നും ശ്രീധരൻ

മഠത്തിൽ പീഡനശ്രമമുണ്ടായി; രക്ഷയ്ക്ക് ശരീരം പൊളളിച്ചു: ദയാബായി

manorama - Tue, 09/18/2018 - 13:24
കോട്ടയം∙ കന്യാസ്ത്രീയാകാൻ മഠത്തിൽ ചേർന്ന കാലത്ത് മോശം അനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞ് സാമൂഹിക പ്രവർത്തക ദയാബായി. മഠത്തിൽ പോകുന്നതിനു മുൻപ് ഇതേപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ല. മഠത്തിലെ കാലത്താണ് വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയിൽനിന്ന് മോശം അനുഭവമുണ്ടായത്. തനിച്ചായ സാഹചര്യത്തിൽ വൈദികനായ ഒരാൾ

'ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ല': സംഘര്‍ഷത്തില്‍ കേരള ബന്ധം

manorama - Tue, 09/18/2018 - 13:24
ന്യൂഡല്‍ഹി : വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ തുടരുന്നു. പുതിയ യൂണിയന്‍ പ്രസിഡന്റ് എന്‍. സായ് ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ക്കു മര്‍ദനമേറ്റതായി പരാതിയുണ്ട്. സര്‍വകലാശാലാ ക്യാംപസിലെ സംഘര്‍ഷാവസ്ഥ

വരൂ കേരളത്തിലേക്ക് വരൂ: ടൂറിസം മന്ത്രിയും സംഘവും ഡൽഹിയിൽ

manorama - Tue, 09/18/2018 - 13:24
ന്യൂഡൽഹി∙ ഇന്നോളം അനുഭവിക്കാത്ത പ്രളയദുരിതത്തിൽ നാടുവീണുപോയപ്പോൾ, കേരള ടൂറിസവും വീണുവെന്നതു സത്യം തന്നെ. പക്ഷേ, ഞങ്ങൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു.. വിദേശ മാധ്യമങ്ങളുമായി സംവാദം നടത്താനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണിജോർജും ഡയറക്ടർ പി.ബാലകിരണിനും ഒരേ ശബ്ദം. ടൂറിസം രംഗത്ത്

ഇന്ത്യയിൽ ശിശുമരണനിരക്ക് കുറയുന്നു, എന്നിട്ടും 2017 ൽ എട്ടു ലക്ഷം മരണം

manorama - Tue, 09/18/2018 - 13:24
ന്യൂഡൽഹി ∙ ഇക്കഴിഞ്ഞ വർഷം ഇന്ത്യയിൽ 8,02,000 ശിശുക്കൾ മരണമടഞ്ഞതായി യുഎൻ റിപ്പോർട്ട്. അഞ്ചു വർഷത്തെ ശിശുമരണ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 2017 ലേത് കുറവാണെന്നും ഐക്യരാഷ്ട്സംഘടനയുടെ കീഴിലുള്ള യുഎൻഐജിഎംഇ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017 ൽ ഇന്ത്യയിൽ 6,05,000 നവജാത ശിശുക്കളും 5 മുതൽ 14

'കള്ളപ്പണം വെളുപ്പിച്ചു': കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്റ് കേസ്

manorama - Tue, 09/18/2018 - 13:24
ന്യൂഡൽഹി∙ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ന്യൂഡൽഹിയിലെ കർണാടക ഭവൻ ഉദ്യോഗസ്ഥനായ ആഞ്ജനേയ ഹനുമന്തയ്യ ഉൾപ്പെടെയുള്ളവരെയും കള്ളപ്പണം വെളുപ്പിൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസിൽ

എംഎല്‍എമാരില്‍ അതിസമ്പന്നര്‍ കര്‍ണാടകയില്‍; വാര്‍ഷിക വരുമാനം 1.1 കോടി

manorama - Tue, 09/18/2018 - 13:24
ന്യൂഡല്‍ഹി∙ രാജ്യത്തെ എംഎല്‍എമാരില്‍ അതിസമ്പന്നന്മാര്‍ കര്‍ണാടകയില്‍. കര്‍ണാടകയിലെ 203 എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 1.1 കോടി. പ്രതിമാസം ഏതാണ്ട് ഒമ്പതു ലക്ഷം രൂപയിലേറെ. കേരളത്തിലെ 56 എംഎല്‍എമാരുടെ കണക്കാണു പരിശോധിച്ചത്. 14.16 കോടിയാണ് ഇവരുടെ ആകെ വരുമാനം. ശരാശരി വാര്‍ഷിക വരുമാനം 25.29 ലക്ഷം.

സജീവ് ജോസഫ് എഐസിസി വിദേശകാര്യ സെക്രട്ടറി; ബിഹാറിന് 4 വർക്കിങ് പ്രസിഡന്റുമാർ

manorama - Tue, 09/18/2018 - 13:24
ന്യൂഡൽഹി∙ എഐസിസി വിദേശകാര്യവിഭാഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുനഃസംഘടിപ്പിച്ചു. മലയാളിയായ സജീവ് ജോസഫിനെ സെക്രട്ടറിയായി നിയമിച്ചു. സജീവിനെ കൂടാതെ ദീപേന്ദർ ഹൂഡയെയും സെക്രട്ടറിയായി നിയമിച്ചു. ഭുവനേശ്വർ കാലിത, പ്രതാപ് സിങ് ബജ്‌വ എന്നിവരാണ് വൈസ് ചെയർമാൻമാരെന്ന് പാർട്ടി ജനറൽ സെക്രട്ടറി അശോക്

പൊന്നാട പട്ടിണി മാറ്റില്ല; പ്രളയത്തിൽ രക്ഷകരായവർക്ക് അവഗണന

manorama - Tue, 09/18/2018 - 13:24
തിരുവനന്തപുരം ∙ മഹാപ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അവഗണിച്ച് സര്‍ക്കാര്‍. കേടായ എന്‍ജിന്‍ വളളങ്ങളുടെ അറ്റകുറ്റപ്പണിക്കു ഭൂരിപക്ഷം പേര്‍ക്കും ധനസഹായം നല്‍കിയില്ല. സ്വന്തമായി വള്ളങ്ങള്‍ നന്നാക്കിയവര്‍ ബില്ലുകള്‍ സമര്‍പ്പിച്ചു മൂന്നാഴ്ച കഴിഞ്ഞു. തകര്‍ന്ന നൂറ്റിഅൻപതോളം വള്ളങ്ങള്‍

പി.കെ.ശശിക്കെതിരായ മാർച്ചിൽ സംഘർഷം:കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനു പരുക്ക്

manorama - Tue, 09/18/2018 - 13:24
പാലക്കാട് ∙ ചെർപ്പുളശേരിയിൽ പി.കെ. ശശി എംഎൽഎയുടെ ഒ‍ാഫിസിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷം. പെ‍ാലീസിന്റെ ലാത്തിയടിയിൽ പരുക്കേറ്റ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎ സ്ഥാനം ഒഴിയണമെന്നും ഡിവൈഎഫ്ഐ നേതാവിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ

മക്കിയാട് ഇരട്ടക്കൊല: പ്രതി അറസ്റ്റിൽ; കൊലപാതകം മോഷണത്തിനിടെയെന്ന് പൊലീസ്

manorama - Tue, 09/18/2018 - 13:24
മാനന്തവാടി∙ നാടിനെ നടുക്കിയ മക്കിയാട് ഇരട്ടക്കൊലക്കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കലമാട്ടുമ്മല്‍ മരുതോരുമ്മല്‍ വിശ്വനാഥന്‍ (42) ആണ് അറസ്റ്റിലായത്. കൃത്യം നടന്ന് രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിവരങ്ങള്‍ ഔദ്യോഗികമായി

പാക് സൈനികരുടെ തല വെട്ടുന്നുണ്ട്; പ്രദര്‍ശിപ്പിക്കാറില്ല: നിര്‍മല സീതാരാമന്‍

manorama - Tue, 09/18/2018 - 13:24
ന്യൂഡല്‍ഹി∙ പാക് സൈനികരുടെ തല വെട്ടുന്നുണ്ടെന്നും എന്നാല്‍ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് നിര്‍മല പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് പരോക്ഷമായി പ്രതികരിച്ചത്. പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍

ജനവിശ്വാസം കൂട്ടുന്ന വിധിയെന്നു ബിജു; പഠിച്ചശേഷം പ്രതികരണമെന്ന് ജോസ് കെ. മാണി

manorama - Tue, 09/18/2018 - 13:24
തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ട് തള്ളിയത് ജനവിശ്വാസം കൂട്ടുന്ന വിധിയാണെന്നു ബാറുടമയും കേസിലെ പരാതിക്കാരനുമായ ബിജു രമേശ്. വിധി ചാരിതാര്‍ഥ്യം നല്‍കുന്നു. ഇത്രയധികം സ്വാധീനമുണ്ടായിട്ടും റിപ്പോര്‍ട്ട് തള്ളിയതില്‍ സന്തോഷം.

കോടതി വിധിയിൽ വിഷമമില്ല, എത്ര വേണമെങ്കിലും അന്വേഷിക്കട്ടേ: കെ.എം. മാണി

manorama - Tue, 09/18/2018 - 13:24
കോട്ടയം∙ വിജിലൻസ് റിപ്പോർട്ട് തള്ളിയ കാര്യത്തിൽ തനിക്കു പ്രത്യേകിച്ച് വിഷമമൊന്നുമില്ലെന്നും കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും കെ.എം.മാണി. യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളുടെ കാലത്തു മൂന്നു തവണ അന്വേഷിച്ച കേസാണിത്. താൻ തെറ്റു ചെയ്തതായി ഒരു തെളിവും കണ്ടെത്താനായിട്ടില്ല. വീണ്ടും

മകന്റെ സംസ്കാരച്ചടങ്ങിന് എത്തിയ സൈനികനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

manorama - Tue, 09/18/2018 - 13:24
ശ്രീനഗർ∙ അപകടത്തിൽ മരിച്ച മകന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സൈനികനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ടെറിറ്റോറിയൽ ആർമിയിലെ ലാൻസ് നായിക് മുക്താര്‍ അഹമ്മദ് മാലിക്ക് ആണ് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ഷുറത്ത് ഗ്രാമത്തിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ അദ്ദേഹത്തിനു നേരെ

ബാർ കോഴ കേസിൽ കെ.എം. മാണിക്ക് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് തള്ളി

manorama - Tue, 09/18/2018 - 10:19
തിരുവനന്തപുരം∙ ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു.

ലാൻഡിങ് സംവിധാനം പ്രവർത്തനരഹിതം; എയർഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

manorama - Tue, 09/18/2018 - 10:19
ന്യൂഡല്‍ഹി∙ 370 യാത്രക്കാരുമായി ന്യുയോര്‍ക്കിലേക്കു പറന്ന എയര്‍ ഇന്ത്യ ബോയിങ് 777-300 വിമാനം വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത് ക്യാപ്റ്റന്‍ രസ്തം പാലിയയുടെ മനസാന്നിധ്യം ഒന്നു കൊണ്ടു മാത്രം. ലാന്‍ഡിങ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍

കന്യാസ്ത്രീയുടെ പരാതി: ബിഷപ്പിന് അനുകൂലമായി നിലപാടു മാറ്റി നിർണായക സാക്ഷി

manorama - Tue, 09/18/2018 - 10:19
കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കന്യാസ്ത്രീയുടെ ഇടവക വികാരി നിലപാടു മാറ്റി. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ഇപ്പോൾ പറയുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുൻപു കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവുപോലും

ക്യാപ്റ്റന്റെ ഓര്‍മകളില്‍ മഹാനഗരം: സിനിമയിലെത്തിയതു മുംബൈയിലെ സ്‌റ്റേജില്‍നിന്ന്

manorama - Tue, 09/18/2018 - 10:19
മുംബൈ ∙ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടൊരിക്കലും മറക്കാത്ത തരത്തില്‍ അടുപ്പിക്കുന്ന സ്വഭാവത്തിനുടമ- അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഇങ്ങനെ ഓര്‍ക്കാനാണു മുംബൈയിലെ സുഹൃത്തുക്കള്‍ക്കിഷ്ടം. മുംബൈയില്‍ നാടകരംഗത്തു സജീവമായിരിക്കുന്ന കാലത്താണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. എക്കാലവും അദ്ദേഹം

റഷ്യൻ സൈനിക വിമാനം റഡാറിൽനിന്നു കാണാതായി; വെടിവച്ചിട്ടതെന്ന് സംശയം

manorama - Tue, 09/18/2018 - 10:19
മോസ്കോ∙ 14 പേരുമായി പോയ റഷ്യൻ സൈനിക വിമാനം തിങ്കളാഴ്ച രാത്രി റഡാറിൽനിന്നു കാണാതായി. മെഡിറ്ററേനിയൻ കടലിനുമുകളിൽ വച്ച് പൊടുന്നനെയാണു റഷ്യൻ ഐഎൽ-20 വിമാനം കാണാതായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. റഷ്യൻ സമയം രാത്രി 11ഓടെയായിരുന്നു ഇത്. സിറിയൻ തീരത്തുനിന്ന് 35 കിലോമീറ്റർ അകലെയായിരുന്നു അപ്പോൾ വിമാനം.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016