Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 18 min സമയം മുമ്പ്

തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.രാജു; ജർമനിയിൽ‌ നിന്ന് തിരിച്ചെത്തി

Mon, 08/20/2018 - 18:15
തിരുവനന്തപുരം ∙ ജർ‌മനി സന്ദർശനത്തിനു ശേഷം മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തി. യാത്ര പാർട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് നാട്ടിലെത്തിയ മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വി

പരസ്യത്തിന് 5000 കോടി, കേരളത്തിന് 500 കോടി: മോദിക്കെതിരെ കോൺഗ്രസ്

Mon, 08/20/2018 - 18:15
ന്യൂഡൽഹി ∙ കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുറച്ചു കോൺഗ്രസ്. 5000 കോടി രൂപയ്ക്കു പരസ്യം ചെയ്യുന്ന മോദി കേരളത്തിനുള്ള അടിയന്തര

വീടുകളിൽ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യത: മുന്നറിയിപ്പുകളുമായി കെഎസ്ഇബി

Mon, 08/20/2018 - 18:15
തിരുവനന്തപുരം∙ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയവർ തിരികെയെത്തുമ്പോൾ വൈദ്യുതി സംബന്ധിച്ചു ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിങ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി, എംസിബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയ

പ്രളയത്തിൽ രക്ഷകരായി; ഇനി വീടുകളിൽ കരുതലും കാവലും ഒരുക്കാൻ പൊലീസ്

Mon, 08/20/2018 - 18:15
തിരുവനന്തപുരം∙ മഴക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍, ഒഴിഞ്ഞു കിടക്കുന്ന വീടുകളിലെ മോഷണം തടയാന്‍ പ്രത്യേക പട്രോളിങുമായി പൊലീസ്

ഒരേക്കർ ഭൂമി സംഭാവന; താരങ്ങളായി സ്വാഹയും അനുജൻ ബ്രഹ്മയും

Mon, 08/20/2018 - 18:15
പയ്യന്നൂർ∙ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നു കേരളത്തിലേക്കു സഹായം പ്രവഹിക്കുന്നതിനിടെ ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്നു വിശേഷിപ്പിച്ചു ‘കൊച്ചു സംഭാവന’ നൽകി വിദ്യാർഥി സഹോദരങ്ങൾ. അച്ഛൻ തങ്ങൾക്കു കരുതിവച്ച

ഓഹരി വിപണിയിൽ നേട്ടം; സെൻസെക്സും നിഫ്റ്റിയും റെക്കോർഡിൽ

Mon, 08/20/2018 - 18:15
മുംബൈ∙ ആഗോള വിപണിയിലെ നേട്ടവും രൂപയുടെ തിരിച്ചുവരവും ആഭ്യന്തര വിപണിയിൽ കാഴ്ച്ചവച്ചതു മികച്ച മുന്നേറ്റം. ഇരു സൂചികകളും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ആദ്യമായി 11,500 പോയിന്റ് കടന്ന നിഫ്റ്റി 81 പോയിന്റ് ഉയർന്ന് 11,551.75ല്‍ വ്യാപാരം അവസാനിപ്പിച്ചു. റെക്കോർഡ് നേട്ടമുണ്ടാക്കിയ സെൻസെക്സ് 330.87

ശശി തരൂരിനു ജനീവയിലേക്കു പറക്കാം, അനുമതി നല്‍കി കോടതി

Mon, 08/20/2018 - 18:15
ന്യൂഡൽഹി ∙ അന്തരിച്ച ഐക്യരാഷ്ട്ര സംഘടന മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്‍റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിക്കാൻ ജനീവയിലേക്കു പോകാൻ ശശി തരൂർ എംപിക്കു കോടതിയുടെ അനുമതി. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണ് ശശി തരൂർ ഇപ്പോൾ. അന്നാന്‍റെ കീഴിൽ പത്തു വർഷത്തോളം തരൂർ

നാവികസേന ഗർഭിണിയെ രക്ഷിച്ച വീടിനു മുകളിൽ ഹൃദയത്തിൽ നിന്നൊരു നന്ദി!

Mon, 08/20/2018 - 14:58
കൊച്ചി ∙ ആരായിരിക്കും അങ്ങനൊരു നന്ദി ആ വീടിനു മുകളിൽ എഴുതിയിട്ടത്? ആരായാലും അതു ഹൃദയത്തിൽനിന്നു വന്നതാണ്. ആലുവ ചെങ്ങമനാട്ടു പൂർണഗർഭിണിയായ സാജിദയെന്ന യുവതിയെ നാവിക സേനാ കമാൻഡർ വിജയ് വർമയും സംഘവും അതിസാഹസികമായി വീടിനു മുകളിൽനിന്നാണ് രക്ഷിച്ചത്. നാവികസേനാ ആശുപത്രിയിൽ എത്തിയ യുവതി ഉച്ചയോടെ ആൺകുഞ്ഞിനു

കൊതുകുകൾ, ഫംഗസ് ബാധ, പാമ്പുകടി: അതിജീവനത്തിന്റെ ആദ്യകടമ്പകൾ

Mon, 08/20/2018 - 14:58
മഴക്കാർമേഘങ്ങൾ നീങ്ങി കേരളം അതിജീവനത്തിന്റെ കരുതലിലേക്ക് കൺതുറക്കുമ്പോൾ കടക്കേണ്ട കടമ്പകൾ ഏറെ. ദുരിതാശ്വാസ ക്യാംപുകൾ എകോപനത്തിന്റെ പുതിയ പാഠങ്ങളുമായി മുന്നേറുമ്പോൾ ദുരിതബാധിതരെ കാത്തിരിക്കുന്നത് നിരവധി കടമ്പകളാണ്. ദുരിതമേഖലയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും മറ്റു വസ്തുക്കളുടെയും നിലവാരം

കോട്ടയത്ത് വെള്ളം ഇറങ്ങിത്തുടങ്ങി; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിൽ

Mon, 08/20/2018 - 14:58
കോട്ടയം∙ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിൽ. കുമരകം, വൈക്കം മേഖലകളിൽ വെള്ളപ്പൊക്കത്തിനു നേരിയ ആശ്വാസമുണ്ട്. ഇന്നു രാവിലെയോടെ വെള്ളം ഇറങ്ങി തുടങ്ങി. ∙ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നു. 23,259 കുടുംബങ്ങളിലെ 89,178 അംഗങ്ങൾ ക്യാംപുകളിൽ

പ്രളയം: രക്ഷയ്ക്കെത്തിയത് 2884 മത്സ്യത്തൊഴിലാളികൾ‌, 642 വള്ളങ്ങൾ

Mon, 08/20/2018 - 14:58
കൊല്ലം∙ സംസ്ഥാനത്ത് പ്രളയദുരിതബാധിതരെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഫിഷറീസ് വകുപ്പും മത്സ്യഫെഡും 15 മുതൽ

‘കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പണം വേണ്ട സർ’‍: ചങ്കിൽതൊട്ട് ഖായിസ്

Mon, 08/20/2018 - 14:58
മഹാപ്രളയത്തില്‍നിന്നു കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പ്രതിഫലമൊന്നും ആഗ്രഹിക്കുന്നില്ലെന്ന മത്സ്യത്തൊഴിലാളിയുടെ വിഡിയോ വൈറല്‍. നാവികസേനയ്ക്കു പോലും കടന്നുചെല്ലാന്‍ പറ്റാത്തയിടങ്ങളില്‍ സ്വമേധയാ കടന്നുചെന്നു കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നതില്‍ വിജയകരമായ പങ്കുവഹിച്ച കടലിന്റെ

എറണാകുളത്ത് രക്ഷാപ്രവർത്തനം തുടരുന്നു; പെരിയാറിലെ ജലനിരപ്പ് താഴ്ന്നു

Mon, 08/20/2018 - 14:58
കൊച്ചി ∙ എറണാകുളം ജില്ലയിൽ പ്രളയം ദുരന്തം വിതച്ച മേഖലകളിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. കുത്തിയതോട്ടിൽ പെരുവെള്ളത്തിൽനിന്നു രക്ഷപ്പെടാൻ അഭയം തേടിയ പള്ളിേമടയുടെ ഭിത്തി ഇടിഞ്ഞു വീണു മരിച്ച ആറു പേരിൽ നാലു പേരുടെ മൃതദേഹം കൂടി ഇന്നു കണ്ടെടുത്തതായി സൂചന. രണ്ടു പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം

സർക്കാർ വിരുദ്ധ പ്രസ്താവനകളിൽനിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണം: മന്ത്രി ഐസക്

Mon, 08/20/2018 - 14:58
ആലപ്പുഴ ∙ ജനങ്ങളുടെ പ്രവർത്തനമാണു ദുരിതാശ്വാസ പ്രവർത്തനത്തില്‍ നിർണായകമായതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സർക്കാരിനുള്ള അംഗീകാരമാണെന്നു മന്ത്രി ജി.സുധാകരൻ. ജനങ്ങളെ സംഘടിപ്പിക്കാൻ സാധിച്ചതു സർക്കാരിൽ അവർക്കുള്ള വിശ്വാസം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെതിരായ പ്രസ്താവനകളിൽനിന്ന് ഈ സമയത്തു

കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആര്‍എസ്എസ്; ആഹ്വാനം വിമര്‍ശനങ്ങള്‍ക്കിടെ

Mon, 08/20/2018 - 14:58
ന്യൂഡൽഹി∙ പ്രളയക്കെടുതി നേരിടാന്‍ കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആര്‍എസ്‌എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്നുവെന്ന വിമര്‍ശനത്തിനിടെയാണു കേരളത്തിനൊപ്പം നില്‍ക്കണമെന്ന ആര്‍എസ്എസിന്‍റെ ആഹ്വാനം. ജീവന്‍

പശുക്കടത്ത് ആരോപിച്ച് കൊല: രാജസ്ഥാൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

Mon, 08/20/2018 - 14:58
ന്യൂഡൽഹി ∙ പശുക്കടത്ത് ആരോപിച്ച് അൽവറിൽ ആൾക്കൂട്ടം യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനോടു സുപ്രീംകോടതി വിശദീകരണം തേടി. രാജസ്ഥാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ്

നീരവ് മോദി യുകെയിലെന്നു സ്ഥിരീകരണം, വിട്ടുകിട്ടാന്‍ ഇന്ത്യ

Mon, 08/20/2018 - 14:58
ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ ഇടനിലക്കാരാക്കി വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് മോദിയുടെ സാന്നിധ്യം ബ്രിട്ടൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 13,500 കോടി രൂപയുടെ വായ്പതട്ടിപ്പു പുറത്തുവരുന്നതിന് ആഴ്ചകൾക്കു

പ്രളയക്കെടുതി: കേരളത്തിനു കൈത്താങ്ങായി സുപ്രീംകോടതി ജഡ്ജിമാരും

Mon, 08/20/2018 - 14:58
ന്യൂഡൽഹി ∙ പ്രളയക്കെടുതി നേരിടാൻ കേരളത്തിനു സഹായവുമായി സുപ്രീംകോടതി ജഡ്ജിമാരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാകും ജഡ്ജിമാർ സഹായം എത്തിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 25 ജഡ്ജിമാരാണ് പരമോന്നത കോടതിയിലുള്ളത്. ഓരോ ജഡ്ജിയും 25,000 രൂപ വീതം സംഭാവന ചെയ്യുമെന്നാണു സൂചന.

നല്ല ബന്ധം ആഗ്രഹിക്കുന്നു: ഇമ്രാനെ അഭിനന്ദിച്ച് മോദി

Mon, 08/20/2018 - 14:58
ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതിനായുള്ള ക്രിയാത്മകവും അർഥവത്തുമായ നടപടികളുമായി മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇമ്രാൻഖാന് അയച്ച അഭിനന്ദന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം

സഹായം തേടിയ പെൺകുട്ടികളെ മാനഭംഗം ചെയ്തെന്നു പരാതി, 11 അംഗ സംഘം പിടിയിൽ

Mon, 08/20/2018 - 14:58
ലൊഹർദാഗ∙ ബൈക്ക് കേടുവന്നതിനെ തുടർന്ന് സഹായം അഭ്യർഥിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പതിനൊന്നംഗ സംഘം മാനഭംഗപ്പെടുത്തിയതായി പരാതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും ഇവരിൽ ഒരാളുടെ വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016