Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. Breaking News Stories Of The Day. Today's Top News Headlines from Kerala India and WorldAdobe Experience Manager
Updated: 31 min 38 sec സമയം മുമ്പ്

യുവഹൃദയങ്ങളെ ത്രസിപ്പിച്ച ‘പ്ലേബോയ്’സ്ഥാപകൻ ഹ്യൂഗ് ഹെഫ്‌നർ ഇനി ഓർമ

Thu, 09/28/2017 - 17:09
ലൊസാഞ്ചലസ്∙ ലോക പ്രശസ്‌ത അഡൽറ്റ് മാഗസിൻ ‘പ്ലേബോയ്’ ഉടമ ഹ്യൂഗ് ഹെഫ്നർ(91) അന്തരിച്ചു. അറുപതുകളിൽ തന്റെ മാഗസിനിലൂടെ ‘ഇക്കിളിവായന’യിൽ ചരിത്രം സൃഷ്ടിച്ച ഹെഫ്നർ ‘പ്ലേബോയ് മാൻഷൻ’ എന്ന സ്വന്തം വസതിയിലാണ് അന്തരിച്ചതെന്ന് പ്ലേബോയ് എന്റർപ്രൈസസ് അറിയിച്ചു.പ്രായപൂർത്തിയായവർക്ക് ‘ഗുണമേന്മ’ഏറെയുള്ള

കൊല്ലത്ത് കപ്പൽ വള്ളത്തിലിടിച്ച സംഭവം: അന്വേഷണം അവസാനിപ്പിച്ചു

Thu, 09/28/2017 - 17:09
തിരുവനന്തപുരം∙ ഹോങ്കോങ് കപ്പൽ കൊല്ലം തീരത്ത് മീൻപിടിത്ത വള്ളത്തിലിടിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു. ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന കെഎസ്എൽ ആങ്യാങ് കപ്പൽ കമ്പനി അധികൃതരും വള്ളത്തിന്റെ ഉടമകളും ഒത്തുതീർപ്പിലെത്തിയതോടെയാണ് അന്വേഷണം അവസാനിച്ചത്. ഓഗസ്റ്റ് 25നാണ് നീണ്ടകരയിൽനിന്ന് പോയ

മാണിയുടെ എൽഡിഎഫ് പ്രവേശനം: കാനത്തെ തള്ളി ഇ.പി.ജയരാജൻ

Thu, 09/28/2017 - 17:09
കോട്ടയം ∙ കെ.എം. മാണിയെ എൽഡിഎഫിൽ എടുക്കുന്ന വിഷയത്തിൽ കാനം രാജേന്ദ്രനെ തളളി സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജൻ. ജില്ലാ പഞ്ചായത്തിലുൾപ്പെടെ തദ്ദേശസ്ഥാപനങ്ങളിൽ സിപിഎമ്മിനെ പിന്തുണയക്കാൻ‌ കേരളാ കോൺഗ്രസ് സമീപകാലത്ത് കൈക്കൊണ്ട തീരുമാനങ്ങൾ സ്വാഗതാർഹമാണ്. ഈ വിഷയത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞത്

സിഎംപി നേതാവ് കെ.ആർ. അരവിന്ദാക്ഷന് ജന്മനാടിന്റെ വിട

Thu, 09/28/2017 - 17:09
കോട്ടയം∙ അന്തരിച്ച സിഎംപി നേതാവ് കെ.ആർ. അരവിന്ദാക്ഷന്റെ മൃതദേഹം സംസ്കരിച്ചു. കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണി,

യശ്വന്തിന്റെ പരാമർശം രാജ്യ താൽപ്പര്യം മുൻനിർത്തി: ശത്രുഘ്നൻ സിൻഹ

Thu, 09/28/2017 - 13:47
ന്യൂ‍ഡൽഹി∙ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന സർക്കാർ നടപടികളെ വിമർശിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച് ബിജെപി എംപിയും ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിൻഹ. യശ്വന്തിന്റെ പരാമർശത്തെ തള്ളിക്കളയേണ്ട കാര്യമില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരിൽ ഒരാളാണ് യശ്വന്ത് സിൻഹ. അദ്ദേഹം പറഞ്ഞത്

ഗുർമീതിന് ബുള്ളറ്റ് പ്രൂഫ് കാർ ലഭിച്ചതെങ്ങനെ? പൊലീസ് അന്വേഷണത്തിന്

Thu, 09/28/2017 - 13:47
പഞ്ച്കുള∙ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വാഹനശേഖരത്തിൽ അന്തംവിട്ട് പൊലീസ്. ഗുർമീതിന്റെ അറസ്റ്റിനു പിന്നാലെ 56 ആഢംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 30 എണ്ണവും ടൊയോട്ട ഫോർച്യൂണർ, ഇന്നോവ, പോർഷെ കാറുകളാണ്. കൂടാതെ ഒരു ബുള്ളറ്റ്

മഞ്ഞലയിൽ മുങ്ങിത്തോർത്തി.. പ്രണയഗാനം പാടി, സദസിനെ കയ്യിലെടുത്ത് വിഎസ്

Thu, 09/28/2017 - 13:47
തിരുവനന്തപുരം∙ പ്രസംഗം മാത്രമല്ല, പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം സമ്മാനിക്കുന്നതിനിടെയായിരുന്നു വിഎസിന്റെ ഗാനാലാപനം. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി..’ എന്ന ഹിറ്റ് പ്രണയ

യശ്വന്തിന്റെ വിമർശനങ്ങളെ പ്രതിരോധിക്കാൻ മകനെ രംഗത്തിറക്കി ബിജെപി

Thu, 09/28/2017 - 13:47
ന്യൂഡൽഹി∙ മുതിർന്ന നേതാവ് യശ്വന്ത് സിൻഹയുടെ പരാമർശങ്ങളെ പ്രതിരോധിക്കാൻ മകനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിൻഹയെ കളത്തിലിറക്കി ബിജെപി. പുതിയ ഇന്ത്യയുടെ നിർമിതിക്കായും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശക്തമായ പരിഷ്കരണങ്ങൾ അത്യാവശ്യമാണെന്നാണ് ജയന്ത് സിൻഹയുടെ പ്രതികരണം. ദേശീയ

വടകര സ്റ്റേഷനിൽ ഗ്രേഡ് എസ്ഐയും എഎസ്ഐയും തമ്മിൽ കയ്യാങ്കളി

Thu, 09/28/2017 - 13:47
കോഴിക്കോട് ∙ വടകര പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ്ഐയും എഎസ്ഐയും തമ്മിൽ കയ്യാങ്കളി. എസ്ഐ രാമകൃഷ്ണനും എഎസ്ഐ സത്യനും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. സംഭവം അറിഞ്ഞ ഉടൻ ഇരുവരെയും ഡിവൈഎസ്പി വിളിച്ചു വരുത്തി വിശദീകരണം തേടി.

ടോസ് ഓസീസിന്, ബാറ്റിങ് തിരഞ്ഞെടുത്തു; പത്താം ജയം ലക്ഷ്യമിട്ട് ഇന്ത്യ

Thu, 09/28/2017 - 13:47
ബെംഗളൂരൂ ∙ ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. അഞ്ച് മൽസരങ്ങളുടെ പരമ്പര 3–0 ത്തിനു സ്വന്തമാക്കി കഴിഞ്ഞ ഇന്ത്യ മൂന്നു മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ച് ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്സർ

ഇടവേളയ്ക്കുശേഷം സംസ്ഥാനത്തു വീണ്ടും മഴ

Thu, 09/28/2017 - 13:47
കോട്ടയം∙ ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്തു വീണ്ടും മഴയെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു. എറണാകുളം, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണുണ്ടായത്. അടുത്ത രണ്ടു ദിവസങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ

അടൂർ പ്രകാശ് കോന്നി താലൂക്കിൽ അനുവദിച്ച 1,843 പട്ടയങ്ങൾ റദ്ദാക്കി

Thu, 09/28/2017 - 13:47
പത്തനംതിട്ട ∙ അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ കോന്നി താലൂക്കിൽ അനുവദിച്ച 1,843 പട്ടയങ്ങൾ കോന്നി തഹസിൽദാർ റദ്ദാക്കി. വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധനയില്ലാതെയാണ് പട്ടയം നൽകിയതെന്നും ഇനി പരിശോധന കഴിഞ്ഞ് അർഹമായ പട്ടയങ്ങൾ മാത്രം നൽകിയാൽ മതിയെന്നും നിർദേശം ലഭിച്ചതിനാലാണ് റദ്ദാക്കലെന്ന്

മദ്യനയത്തിൽ ഹിതപരിശോധനയ്ക്ക് എൽഡിഎഫ് സർക്കാർ തയാറുണ്ടോ? സുധീരൻ

Thu, 09/28/2017 - 13:47
കോഴിക്കോട് ∙ മദ്യനയത്തിൽ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് എൽഡിഎഫ് സർക്കാർ തയാറുണ്ടോയെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ചോദിച്ചു. മദ്യവിരുദ്ധ ഐക്യവേദി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജ റിപ്പോർട്ടുകളുണ്ടാക്കി മന്ത്രിമാർ കള്ളം

കൂൽഭൂഷനു പകരം മറ്റൊരു ഭീകരനെ തരാമെന്ന് ‘ഒരാൾ’ പറഞ്ഞു: പാക്ക് മന്ത്രി

Thu, 09/28/2017 - 10:46
ന്യൂയോർക്ക്∙ പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ സമീപിച്ചിരുന്നതായി പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. കുൽഭൂഷണിനു പകരമായി 2014ൽ പെഷാവർ സ്കൂളിൽ ആക്രമണം നടത്തിയ ഭീകരനെ കൈമാറാമെന്നായിരുന്നു വാഗ്ദാനം. ഒരു രാജ്യത്തിന്റെ ദേശീയ സുരക്ഷാ

കൊല്ലത്ത് വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധു പൊലീസ് പിടിയിൽ

Thu, 09/28/2017 - 10:46
കൊല്ലം ∙ കഴിഞ്ഞ ദിവസം കാണാതായ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയിൽ. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി രാജേഷിനെ (27) കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏരൂർ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ബുധനാഴ്ച മുതലാണ് കാണാതായത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ റിമാൻഡ് ഒക്ടോബർ 12 വരെ നീട്ടി

Thu, 09/28/2017 - 10:46
കൊച്ചി∙ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അടുത്തമാസം 12 വരെയാണ് നീട്ടിയത്. വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു നടപടി ക്രമങ്ങൾ. ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റു ചെയ്തത്.

സ്മാർട് ഫോൺ വിപ്ലവത്തിന് ഛത്തീസ്ഗഡ്; 55.60 ലക്ഷം പേർക്ക് സൗജന്യ ഫോൺ

Thu, 09/28/2017 - 10:46
റായ്പുർ∙ അടുത്ത രണ്ടര വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ മൊബൈൽ ഫോൺ വിപ്ലവം കൊണ്ടുവരാൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പദ്ധതി. സംസ്ഥാനത്ത് 55.60 ലക്ഷം ജനങ്ങൾക്കു സൗജന്യമായി സ്മാർട് ഫോൺ വിതരണം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു.ഛത്തീസ്ഗഡ് കമ്യൂണിക്കേഷൻ റെവലൂഷൻ സ്കീമിന്റെ (എസ്കെവൈ) ഭാഗമായാണു നടപടി. 230 കോടി രൂപ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016