Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 25 min 17 sec സമയം മുമ്പ്

നീന്തൽ പഠിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

Mon, 10/15/2018 - 09:27
കട്ടച്ചിറ മൂന്നാംകുറ്റി തവളയില്ലാക്കുളത്തിൽ അനുജനോടൊപ്പം നീന്തൽ പഠിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. മൂന്നാംകുറ്റി വൃന്ദാവനത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സുമേഷ് കുമാറിന്റെ മകൻ അജയ് സുമേഷ് ആണു മരിച്ചത് | Plus One Student Death

കുറ്റിപ്പുറം സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

Mon, 10/15/2018 - 09:27
മലപ്പുറം∙ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മൽ വാഴയിൽ സെയ്‌തലവി (56)യാണു മരിച്ചത് | Death At Calicut Airport

ശശിക്കു വേണ്ടി നിന്നാൽ 14 ലക്ഷം; പാർട്ടി കമ്മിഷൻ അന്വേഷിക്കും

Mon, 10/15/2018 - 06:26
പാലക്കാട് ∙ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ. ശശി എംഎൽഎയ്ക്ക് അനുകൂലമായി മൊഴി നൽകാൻ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ലോക്കൽ സെക്രട്ടറിയുടെ... PK Sasi Rape Allegation . CPM

എന്റെ രൂക്ഷനോട്ടത്തിൽ അയാൾ പതറി: അനു ചന്ദ്ര; ദുരനുഭവം വെളിപ്പെടുത്തി ഡോ. ഷിനു

Mon, 10/15/2018 - 06:26
തൃശൂർ∙ ‘മീടൂ’ ക്യാംപയിനിൽ സിനിമാരംഗത്തുനിന്ന് ഒരു പിന്നണി പ്രവർത്തക കൂടി. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താൻ സംവിധാന സഹായിയായ ഒരു ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ തന്നെ രാത്രി ക്ഷണിച്ചതായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. താൻ രൂക്ഷമായി നോക്കിയപ്പോൾ അയാൾ തല കുനിച്ചു എന്നും അനു ചന്ദ്ര

ആലപ്പുഴയിൽ നവജാത ശിശു മരിച്ചനിലയിൽ; അമ്മ പൊലീസ് കസ്റ്റഡിയിൽ

Mon, 10/15/2018 - 00:17
ആലപ്പുഴയിൽ നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇടപ്പോൺ സ്വദേശിനിയായ യുവതിയാണ് പൊലീസ് കസ്റ്റഡിയിൽ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുന്നത് | Mother Arrested On New Born Baby Death

വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പണം തട്ടി; നൈജീരിയൻ പൗരൻ പിടിയില്‍

Mon, 10/15/2018 - 00:17
മരുന്നുകമ്പനിയുടെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പണം തട്ടിയ കേസിൽ നൈജീരിയൻ പൗരനെ മഹാരാഷ്‌ട്രയിലെ പാൽഗഡ് ജില്ലയിൽനിന്ന് മഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇദുമെ ചാൾസ് ഒന്യാമയേച്ചി (32) ആണ് അറസ്‌റ്റിലായത് | Nigerian Citizen Arrested On Fraud Website Case

ചായവിൽപനക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാൻ ബിജെപിക്കേ സാധിക്കൂ: അമിത് ഷാ

Sun, 10/14/2018 - 20:59
ന്യൂഡൽഹി∙ സാധാരണക്കാരനായൊരു ചായവിൽപനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദം വരെയെത്തിക്കാൻ ബിജെപിക്കു മാത്രമേ സാധിക്കുവെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ | Aim To Win Over 200 Plus Seats In MP Said Amit Shah

ബോളിവുഡിൽ വീണ്ടും മീ ടൂ; സുഭാഷ് ഘായ്ക്കെതിരെ നടി കെയ്റ്റ് ശർമ

Sun, 10/14/2018 - 20:59
മുംബൈ ∙ ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ്ക്കെതിരെ മീ ടൂ പീഡനപരാതിയുമായി നടിയും മോഡലുമായ കെയ്റ്റ് ശർമ. മുംബൈ വെർസോവ സ്‌റ്റേഷനിലാണു കെയ്റ്റ് പരാതി നൽകിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്‌തെന്നാണു പരാതി. MeToo Campaign, Subhash Ghai, Kate Sharma

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

Sun, 10/14/2018 - 20:59
തിരുവനന്തപുരം∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു | Holiday For All Schools On October 17

വ്യാജൻമാര്‍ക്ക് ഇനി പിടിവീഴും; ഏകീകൃത ഡ്രൈവിങ് ലൈസന്‍സുമായി കേന്ദ്രസര്‍ക്കാര്‍

Sun, 10/14/2018 - 20:59
ന്യൂഡൽഹി∙ രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2019 ജൂലൈ മാസത്തിനകം സംവിധാനം പ്രാവര്‍ത്തികമാക്കും. മൈക്രോ ചിപ്പ് അടക്കംചെയ്ത ലൈസന്‍സാണു ജനങ്ങളിലേക്കെത്തുന്നത് | Government Of India Decide To Make Unified Driving Licence For Country

ശബരിമലയെ അയോധ്യയെപ്പോലെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ല: മുല്ലപ്പള്ളി

Sun, 10/14/2018 - 20:59
ശബരിമലയെ അയോധ്യയെപ്പോലെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോൾ നടക്കുന്ന സമരങ്ങളിൽ കൊടിപിടിച്ചു രാഷ്ട്രീയം കലർത്തരുതെന്ന പന്തളം രാജകുടുംബത്തിന്റെ അഭിപ്രായം കോൺഗ്രസ് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു | KPCC President On Sabarimala Women Entry Issue

പൊലീസിൽ പരാതി നൽകൂ: മീ ടൂ ആരോപണങ്ങൾ തള്ളി വൈരമുത്തു

Sun, 10/14/2018 - 20:59
മീ ടൂ വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കവി വൈരമുത്തു വീണ്ടും രംഗത്ത്. പൊലീസിൽ പരാതി നൽകിയാൽ ആരോപണം അസത്യമെന്നു കോടതിയിൽ തെളിയുമെന്ന് അദ്ദേഹം പറഞ്ഞു ​| Vairamuthu Reject Allegations On Metoo

രണ്ടാം വിമോചന സമരത്തിനു ചിലർ കോപ്പുകൂട്ടുന്നു: ജാഗ്രത വേണമെന്ന് കോടിയേരി

Sun, 10/14/2018 - 17:48
ശബരിമല സമരത്തിൽ‌ ജാഗ്രത വേണമെന്ന് സിപിഎമ്മിന്റെ മുന്നറിയിപ്പ്. രണ്ടാം വിമോചന സമരത്തിനു ചിലർ കോപ്പുകൂട്ടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകോപനപരമായ നിലപാടു പാടില്ല. കോടതി വിധി പഠിച്ചു ജനങ്ങളെ സമീപിക്കണമെന്നും കോടിയേരി വ്യക്തമാക്കി | More Alert Need On Sabarimala Issue Said CPM State Secretary

അനുനയ ശ്രമങ്ങൾക്കു തിരിച്ചടി; യുവതീ പ്രവേശനം ചർച്ച ചെയ്യാനില്ലെന്ന് പന്തളം കൊട്ടാരം

Sun, 10/14/2018 - 17:48
ശബരിമല യുവതി പ്രവേശന വിഷയത്തിൽ അനുനയ ശ്രമത്തിനു നീക്കം നടത്തുന്ന സംസ്ഥാന സർക്കാരിനു തിരിച്ചടി. ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിന് പന്തളം കൊട്ടാരം പ്രതിനിധികൾ ഉപാധിവച്ചു ​| No More Discussions On Women Entry At Sabarimala Said Pandalam Kottaram

തോക്ക് പണിമുടക്കി; വെടിശബ്ദം വായ് കൊണ്ട് അനുകരിച്ച് പൊലീസുകാരൻ– വിഡിയോ

Sun, 10/14/2018 - 17:48
ലക്നൗ∙ തിര നിറച്ച തോക്ക് സാങ്കേതിക തകരാറിനെത്തുടർന്ന് വെടിയുതിർക്കാനാകാത്ത അവസ്ഥയുണ്ടായപ്പോൾ ഉത്തർപ്രദേശിലെ ഈ പൊലീസുകാരൻ പിന്നീടൊന്നും ആലോചിച്ചില്ല. സംബാൽ ജില്ലയിലെ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ ഇനിയെന്തെന്ന്. UP Cop Mimics Gunshot. Manorama Online

സി.കെ.ജാനു എൻഡ‍ിഎ വിട്ടു; വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപണം

Sun, 10/14/2018 - 17:48
തിരുവനന്തപുരം∙ സി.കെ.ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡ‍ിഎ വിട്ടു. എൻഡിഎ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണു മുന്നണി വിടുന്നതെന്നു സി.കെ.ജാനു പറഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു CK Janu And Her Party Left NDA

ശബരിഗിരി പദ്ധതിയുടെ ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടത്ര സംവിധാനമില്ല: ജോസഫ് എം. പുതുശേരി

Sun, 10/14/2018 - 14:39
പത്തനംതിട്ട∙ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയുള്ള ജില്ലയായിട്ടും പത്തനംതിട്ടയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടത്ര സംവിധാനമില്ലാത്തതു ജില്ലയുടെ സുസ്ഥിര വികസനത്തെ ബാധിക്കുമെന്നു കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി. ഈ പ്രളയത്തിലും വേണ്ടത്ര മുന്നറിയിപ്പു നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ജില്ലയിൽ പ്രളയ കാലത്ത് എത്ര അളവിൽ മഴ ലഭിച്ചു എന്നതു സംബന്ധിച്ചു കൃത്യമായ വിവരമില്ലാത്ത സ്ഥിതിയുമാണ്. No Weather Monitoring System In Pathanamthitta. Joseph M Puthussery | Manorama Online

കോസ്മോസ് ബാങ്കിന്റെ 94 കോടി തട്ടിയത് ഉത്തരകൊറിയൻ ഹാക്കർമാർ

Sun, 10/14/2018 - 14:39
കൊച്ചി∙ പുണെ ആസ്ഥാനമായ കോസ്മോസ് ബാങ്കിന്റെ 94 കോടിയോളം രൂപ ഓണ്‍ലൈനായി തട്ടിയെടുത്തത് ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണെന്നും ഇതിനായി ഇന്ത്യയിലെ ഐപി അഡ്രസുകൾ (ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കംപ്യൂുട്ടറിനെ തിരിച്ചറിയുന്ന പ്രത്യേക സംഖ്യ) ഹാക്ക് ചെയ്തിട്ടുണ്ടെന്നും പ്രമുഖ ആന്റി വൈറസ് സോഫ്റ്റ് വെയർ നിര്‍മാതാക്കളായ | North Korean Hacker | Cosmos Bank |ManoramaOnline

അതു ലൈംഗിക പീഡനമല്ല: വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി

Sun, 10/14/2018 - 11:36
കൊച്ചി∙ ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. വര്‍ഷങ്ങള്‍ക്കുമുന്‍പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നുപറഞ്ഞതു ലൈംഗികപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്നു രേവതി വ്യക്തമാക്കി. അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെത്തുടര്‍ന്നു ഭയപ്പെട്ടാണു പെണ്‍കുട്ടി തന്നെ വിളിച്ചത്. Actress Revathi. WCC. AMMA. Manorama Online

പ്രശ്നങ്ങള്‍ പരിഹരിക്കണം, ആവശ്യപ്പെട്ടാൽ സർക്കാർ ഇടപെടും: ‘അമ്മ’യോടു ബാലൻ

Sun, 10/14/2018 - 11:36
തിരുവനന്തപുരം∙ ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നു മന്ത്രി എ.കെ. ബാലന്‍. വനിതാകൂട്ടായ്മയ്ക്കു തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ എത്രയുംവേഗം നീക്കണം. സര്‍ക്കാര്‍ പ്രശ്നത്തില്‍ കക്ഷിയല്ല, ആവശ്യപ്പെട്ടാല്‍മാത്രം ഇടപെടും. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. WCC Shocking Revelations Against AMM, AK Balan, VS Sunilkumar, J Mercykutti Amma

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016