Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 11 min 15 sec സമയം മുമ്പ്

കത്തുകളിലൂടെ ഞങ്ങൾ ‘സ്നേഹ’ത്തിലായി: കിമ്മിനെ പുകഴ്ത്തി ഡോണൾഡ് ട്രംപ്

Sun, 09/30/2018 - 10:30
വാഷിങ്ടൻ∙ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്നേഹത്തിൽ വീണതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയിൽനിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്നേഹം തുടങ്ങിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാർഥികൾക്കു വേണ്ടി വെസ്റ്റ്

ശബരിമല: വിശ്വാസികളായ സ്ത്രീകൾ കയറുമെന്നു തോന്നുന്നില്ല, റിവ്യുഹർജി പരിഗണനയിൽ: ദേവസ്വം

Sun, 09/30/2018 - 10:30
തിരുവനന്തപുരം∙ ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വിയോജിപ്പു നിലനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറുമെന്നു തോന്നുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. വിധി സംബന്ധിച്ച തുടർനടപടികൾ ബോർഡ് യോഗം ചേർന്നു തീരുമാനിക്കും.

ഒരൊറ്റ ട്വീറ്റ്; ഇലോൺ മസ്കിന്റെ ചെയർമാൻ സ്ഥാനം തെറിച്ചു, രണ്ടു കോടി പിഴയും

Sun, 09/30/2018 - 10:30
വാഷിങ്ടൻ∙ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയുടെ ചെയര്‍മാൻ സ്ഥാനത്തു നിന്ന് ഇലോൺ മസ്ക് ഒഴിയുന്നു. കമ്പനി സ്വകാര്യവൽക്കരിക്കുന്നുവെന്ന തരത്തിൽ അനാവശ്യ പ്രസ്താനവകൾ നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച സംഭവത്തെത്തുടർന്നാണു സ്ഥാനനഷ്ടം. ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ ടെസ്‌ലയും മസ്ക്കും രണ്ടു കോടി

കെഎസ്ആർടിസിക്ക് ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്; നിലപാട് കടുപ്പിച്ച് തച്ചങ്കരി

Sun, 09/30/2018 - 10:30
തിരുവനന്തപുരം∙ ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും തമ്മിൽ വീണ്ടും ഭിന്നത. വായ്പ തിരിച്ചടവ് ഇനത്തില്‍ കെടിഡിഎഫ്സിക്ക് കെഎസ്ആര്‍ടിസി ദിവസം മൂന്നരക്കോടി രൂപ വീതം നല്‍കണമെന്നു ചെയര്‍മാനും ഗതാഗത സെക്രട്ടറിയുമായ കെ.ആര്‍.ജ്യോതിലാല്‍ ഉത്തരവിറക്കിയതിനെ തുടർന്നാണിത്. പണം നൽകാനാവില്ലെന്നു കെഎസ്ആർടിസി എംഡി ടോമിൽ ജെ.തച്ചങ്കരി നിലപാട് എടുത്തതോടെ ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായി.

പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരർ തുടരെ വെടിയുതിർത്തു; ഒരു പൊലീസുകാരനു പരുക്ക്

Sun, 09/30/2018 - 10:30
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപിയാനിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിലേക്കെത്തിയ ഭീകരർ തുടരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ജപ്പാനെ വിറപ്പിച്ച് ‘ട്രാമി’; ഇന്നേവരെയില്ലാത്ത മഴയും കൂറ്റൻ തിരമാലകളുമെന്ന് മുന്നറിയിപ്പ്

Sun, 09/30/2018 - 07:23
കഗോഷിമ∙ തെക്കൻ ദ്വീപുകളിൽ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നു. ട്രാമിക്കൊപ്പം കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകർ നൽകിയിരിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച മുന്നറിയിപ്പും നൽകിയിട്ടുണ്ട് .യക്കുഷിമ ദ്വീപിൽ

ആ പ്രചാരണം തെറ്റ്; കോഴിക്കോട് യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്നു സ്ഥിരീകരണം

Sun, 09/30/2018 - 07:23
കോഴിക്കോട്∙ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്നു സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് മരണകാരണം എച്ച്‌വൺഎൻവൺ ആണെന്നു തെളിഞ്ഞത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ യുവാവ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരമുണ്ടായിരുന്നു.

സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്കു വെളിവില്ല; വിധി പുനഃപരിശോധിക്കണം: കെ. സുധാകരൻ

Sat, 09/29/2018 - 22:11
കണ്ണൂർ∙ ശബരിമല വിഷയത്തിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾക്കെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധിച്ച തലയ്ക്കു വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. എന്തിനും ഏതിനും കോടതി ഇടപെടുകയാണ്.

ഗൗരി ലങ്കേഷ് വധം: കുറ്റം സമ്മതിക്കുന്നതിന് 25 ലക്ഷം രൂപ വാഗ്ദാനമെന്നു പ്രതി

Sat, 09/29/2018 - 22:11
ബെംഗളൂരു∙മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ച സംഭവത്തിൽ കുറ്റം സമ്മതിക്കുന്നതിന് കർണാടക പൊലീസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതിയുടെ വെളിപ്പെടുത്തൽ. കുടുംബത്തിനെതിരെ ഭീഷണി മുഴക്കിയാണു തന്നെക്കൊണ്ടു കുറ്റം സമ്മതിപ്പിച്ചതെന്നു മറ്റൊരു പ്രതിയും ആരോപിച്ചു.കേസിൽ പ്രതികളായ

യുഎസിലേക്ക് അനധികൃതമായി കടന്ന ഇന്ത്യക്കാരുടെ സംഖ്യയിൽ മൂന്നിരട്ടി വർധന

Sat, 09/29/2018 - 22:11
വാഷിങ്ടൻ ∙ അനധികൃത കടന്നുകയറ്റത്തിന്‍റെ പേരിൽ യുഎസിൽ ഈ വർഷം ഇതുവരെ അറസ്റ്റിലായ ഇന്ത്യക്കാരുടെ സംഖ്യ മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (സിബിപി). ഓരോ ആളിനും 25,000 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള തുക കള്ളക്കടത്തു സംഘങ്ങൾക്കു നൽകിയാണ് ഇവര്‍ മെക്സിക്കോ

വേണം രാത്രികാല വിനോദ കേന്ദ്രങ്ങൾ; സാംസ്കാരിക ജീർണതയല്ലെന്ന് കെടിഎം സെമിനാർ

Sat, 09/29/2018 - 22:11
കൊച്ചി∙ സംസ്ഥാനത്തെ ടൂറിസം വികസനത്തിന് രാത്രികാല വിനോദ കേന്ദ്രങ്ങൾ വരണമെന്ന് കേരള ട്രാവൽമാർട് സെമിനാറിൽ വിലയിരുത്തൽ. വിനോദ സഞ്ചാര മേഖലയിലെ മാറുന്ന പ്രവണതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഈ ആവശ്യം ഉയർന്നു വന്നത്. സജീവമായ രാത്രികാല വിനോദകേന്ദ്രങ്ങള്‍ കേരളത്തിലില്ലെങ്കില്‍ സംസ്ഥാനത്തെ ടൂറിസം

നിംഹാൻസ് മോഡൽ ചികിൽസാ കേന്ദ്രവുമായി എക്സൈസ്

Sat, 09/29/2018 - 22:11
കൊച്ചി∙ മദ്യപാനവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ സഹായവുമായി എക്സൈസ് വകുപ്പ് തന്നെ രംഗത്തെത്തുന്നു. ലഹരിയിൽനിന്ന് ആളുകളെ മോചിപ്പിക്കുക എന്ന ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പിന്റെ ഡീ അഡിക്ഷന്‍ സെന്റര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ വൈകാതെ പ്രവർത്തനം ആരംഭിക്കും. 20 കിടക്കകളുളള വാര്‍ഡാണ് ആശുപത്രിയില്‍

പാക്കിസ്ഥാൻ കൊലയാളികളെ സംരക്ഷിക്കുന്നു: യുഎന്നിൽ സുഷമാ സ്വരാജ്

Sat, 09/29/2018 - 19:02
ന്യൂയോർക്ക്∙ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎൻ‌ പൊതുസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരതയാണു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറഞ്ഞ അവർ പാക്കിസ്ഥാനെ കടന്നാക്രമിക്കുകയായിരുന്നു. വർഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീഷണി നേരിടുന്നത് അയൽപ്പക്കത്തുനിന്നാണ്. കൊലയാളികളെ

ദക്ഷിണേന്ത്യയിലെ വലിയ ലഹരിമരുന്ന് വേട്ട: കൊച്ചിയിൽ 200 കോടിയുടെ എംഡിഎംഎ പിടിച്ചു

Sat, 09/29/2018 - 19:02
കൊച്ചി∙ നഗരത്തിൽ 200 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് എക്സൈസ് പിടികൂടി. 30 കിലോ തൂക്കമുള്ള എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി പദാർഥമാണു പിടികൂടിയത്. നഗരത്തിലെ പാഴ്‌സൽ സർവിസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്.പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത

കണ്ണൂരിൽ‌നിന്ന് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ച് 11 രാജ്യാന്തര വിമാനകമ്പനികൾ

Sat, 09/29/2018 - 19:02
തിരുവനന്തപുരം ∙ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ 11 രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചതായി വിമാനത്താവള കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ രണ്ടു വർഷ കാലയളവിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ

പാക്ക് രഹസ്യാന്വേഷണ ഏജൻസിയുമായി ‘മഹാസഖ്യം’: മോദിക്കും അമിത് ഷായ്ക്കുമെതിരെ കോൺഗ്രസ്

Sat, 09/29/2018 - 19:02
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മഹാസഖ്യത്തിലാണെന്നു കോൺഗ്രസ്. ദേശതാൽപര്യങ്ങളെയും സുരക്ഷയെയും പ്രധാനമന്ത്രി വഞ്ചിച്ചിരിക്കുകയാണെന്നും കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. പഠാൻകോട്ട് സൈനികത്താവളം

ബ്രൂവറി വിവാദം: ജയരാജന്റെ വാദം തെറ്റ്, അനുമതി നൽകിയത് അഞ്ചിനെന്ന് ചെന്നിത്തല

Sat, 09/29/2018 - 19:02
തിരുവനന്തപുരം∙ ബ്രൂവറിക്കായി സ്ഥലം അനുവദിച്ച സംഭവത്തിൽ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന തെറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്കായി കിൻ‌ഫ്ര സ്ഥലം നൽകിയില്ലെന്ന വാദം തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. അനുമതി നൽകിയത് ഈ മാസം അഞ്ചിനാണ്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഒപ്പിട്ട ഉത്തരവ്

ശബരിമല സ്ത്രീ പ്രവേശനം; അവകാശങ്ങൾ ഏറ്റവും മുകളിലെന്നു മറക്കരുത്: ജി.സുധാകരൻ

Sat, 09/29/2018 - 19:02
കോഴിക്കോട് ∙ ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധി അധികാരങ്ങൾ അനുഭവിച്ചു വന്ന പലർക്കും ബുദ്ധിമുട്ടായേക്കാമെന്നു മന്ത്രി ജി.സുധാകരൻ. അവകാശങ്ങളാണ് എല്ലാത്തിനു മുകളിലെന്ന് ആരും മറക്കരുത്. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി ലോക ശ്രദ്ധ ആകർഷിക്കുന്ന ചരിത്രസംഭവമാണെന്നും

പുടിൻ അടുത്തയാഴ്ച എത്തും; പ്രതിരോധ കരാറുകളിൽ ഇന്ത്യയ്ക്കു തീരുമാനിക്കാമെന്ന് റഷ്യ

Sat, 09/29/2018 - 19:02
ന്യൂയോർക്ക് ∙ റഷ്യയുമായി 2015 ൽ ഒപ്പുവച്ചിട്ടുള്ള പ്രതിരോധ ഇടപാടുകളിൽ ഏതു രീതിയിലാണു മുന്നോട്ടു പോകേണ്ടതെന്നും ഏതെല്ലാം ആയുധങ്ങളാണ് ആവശ്യമെന്നു തീരുമാനിക്കേണ്ടതും ഇന്ത്യയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോ. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണു

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016