Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: ഒരു മണിക്കൂര്‍ 48 min സമയം മുമ്പ്

ട്രംപുമായുള്ള ബന്ധം പുറത്തുവിടുന്നതു വിലക്കി സ്ത്രീകൾക്കു പണം: മുൻ അഭിഭാഷകൻ കുറ്റം സമ്മതിച്ചു

Wed, 08/22/2018 - 10:24
ന്യൂയോർക്ക്∙ 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡോണൾഡ് ട്രംപിന്‍റെ നിർദേശാനുസരണം അദ്ദേഹവുമായുള്ള ബന്ധം പുറത്തു പറയുന്നതു വിലക്കി രണ്ടു സ്ത്രീകളെ പണം നൽകി സ്വാധീനിച്ചതായി ട്രംപിന്‍റെ മുൻ അഭിഭാഷകന്‍ മൈക്കൽ കോഹൻ. മാന്‍ഹാട്ടൻ കോടതിയിലാണ് കോഹൻ കുറ്റസമ്മതം നടത്തിയത്. കോടതിയിൽ ട്രംപിന്‍റെ

ദുരിതാശ്വാസനിധിയിലേക്ക് രണ്ടരപ്പവന്റെ സ്വർണ്ണവള നൽകി നവദമ്പതികൾ

Wed, 08/22/2018 - 10:24
പാലക്കുന്ന് (കാസർകോട്)∙ കാരുണ്യ പ്രവർത്തനത്തിനു സാക്ഷ്യം വഹിച്ചു കതിർ മണ്ഡപം. ഞായറാഴ്ച പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ വേദിയാണു പ്രളയ ദുരിതത്തിൽ കഴിയുന്ന കേരളീയ ജനതയ്ക്കു കൈത്താങ്ങായത്. വധുവും വരനും വിവാഹ ആഭരണത്തിൽനിന്നു നിറഞ്ഞ മനസ്സോടെ രണ്ടരപവന്റെ സ്വർണ്ണവള വധുവിന്റെ കൈയ്യിൽനിന്ന് ഊരി

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ സര്‍ക്കാര്‍

Wed, 08/22/2018 - 10:24
ഇസ്|ലാമാബാദ്∙ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാവിധ രാഷ്ട്രീയ സെന്‍സര്‍ഷിപ്പും നീക്കിയതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ഹുസൈന്‍ അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

Wed, 08/22/2018 - 10:24
ന്യൂഡല്‍ഹി∙ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: മഹരൂഖ് ഗുരുദാസ് കാമത്ത്. മകന്‍: ഡോ. സുനില്‍ കാമത്ത്.രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐടി

കുട്ടനാട്ടിൽ വെള്ളത്തിന്റെ മെല്ലെപ്പോക്ക്; വീടുകളിലേക്ക് മടങ്ങാൻ ആഴ്ചകളെടുക്കാം

Wed, 08/22/2018 - 10:24
കുട്ടനാട് ∙ തുടർച്ചയായ രണ്ടാം ദിവസവും അന്തരീക്ഷം തെളിഞ്ഞതോടെ കായലിലെയും നദികളിലെയും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്നലെ മണിമലയാറ്റിൽ ഒരടിയോളം വെള്ളം കുറഞ്ഞു. അണക്കെട്ടുകളിൽനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതു തുടരുന്നതിനാൽ പമ്പയുടെ തീരങ്ങളിലെ ജലനിരപ്പിലെ കുറവ് സാവധാനമാണ്. കായലിൽനിന്നു കടലിലേക്കുള്ള

മുംബൈയില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം: രണ്ടു മരണം

Wed, 08/22/2018 - 10:24
മുംബൈ∙ പരേലില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ കുടുങ്ങിയവരെ ക്രെയിന്‍ ഉപയോഗിച്ചു പുറത്തെത്തിച്ചു. ഹിന്ദ്മാതാ സിനിമാ ഹാളിനു സമീപത്തുള്ള ക്രിസ്റ്റല്‍ ടവറിലാണു തീപിടിത്തമുണ്ടായത്. തീ

ദുരിതത്തിന്റെ അണക്കെട്ട് തുറന്നതാര്? ബാണാസുര തുറന്നത്‌ കലക്ടർ പോലും അറിഞ്ഞില്ല

Wed, 08/22/2018 - 07:22
സംസ്ഥാനത്തു വൻദുരിതം വിതച്ച വെള്ളത്തിന്റെ കുത്തിയൊഴുക്കിനു കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ. പലയിടത്തും മുന്നറിയിപ്പുപോലും നൽകിയില്ല. ബാണാസുര ഷട്ടർഉയർത്തിയത് കലക്ടർപോലും അറിഞ്ഞില്ല ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയർത്തിയതാണു

ബലിപെരുന്നാൾ നിറവിൽ ഹജ് തീർഥാടകർ

Wed, 08/22/2018 - 07:22
മക്ക ∙ പുണ്യഭൂമിയിൽ ബലിപെരുന്നാൾ ആഘോഷത്തിന്റെ ധന്യതയിൽ ഹജ് തീർഥാടകർ. ജംറയിൽ ആദ്യദിനത്തിലെ കല്ലേറു കർമം പൂർത്തിയാക്കിയ ശേഷം ബലി അർപ്പണം. പിന്നീട് മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ– മർവ നടത്തവും പൂർത്തിയാക്കിയതോടെ ഹജ് കർമങ്ങൾക്ക് അർധവിരാമമായി. തുടർന്ന്, ഇഹ്റാം മാറി പുതുവസ്ത്രമണിഞ്ഞ ഹാജിമാർ പരസ്പരം

ഒന്നു കയറണം, ഒരു സെൽഫി വേണം; ഹെലികോപ്റ്റർ ‘വിളിച്ചുവരുത്തി’ ചിലർ ചെയ്തത്

Wed, 08/22/2018 - 07:22
തിരുവനന്തപുരം ∙ ഹെലികോപ്റ്ററിൽ ഒന്നു കയറണമെന്ന യുവാവിന്റെ മോഹം നഷ്ടപ്പെടുത്തിയത് വ്യോമസേനയുടെ വിലപ്പെട്ട മണിക്കൂറുകൾ!. ചെങ്ങന്നൂരിലെ ആറാട്ടുപുഴ മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച രക്ഷാപ്രവർത്തനത്തിനെത്തിയ വ്യോമസേനാ ഹെലികോപ്റ്ററിനു നേരെയാണ് ജോബി ജോയ് എന്ന യുവാവ് രക്ഷയ്ക്കായി കൈവീശിക്കാട്ടിയത്. ഉടൻ ഹെലികോപ്റ്റർ

യുഎഇ നൽകിയ 700 കോടി പ്രതിസന്ധിയില്‍; തടസ്സം കേന്ദ്രസർക്കാർ നയം

Wed, 08/22/2018 - 01:03
ന്യൂഡല്‍ഹി∙ പ്രളയദുരിതാശ്വാസത്തിനായി യുഎഇ കേരളത്തിനു നല്‍കിയ എഴുനൂറ് കോടി രൂപയും െഎക്യരാഷ്ട്രസഭയുടെ സഹായവും പ്രതിസന്ധിയിൽ‍. ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നയമാണു ഇതിനു തടസമാകുന്നത്. വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു

മഴയിൽ ഒലിച്ചു വന്ന വ്യാജവാർത്തകളെ തുടച്ചു നീക്കിയപ്പോൾ...

Wed, 08/22/2018 - 01:03
നൂറു പേരെ കൊല്ലുന്ന ചട്ടുകത്തലയൻ പാമ്പു മുതൽ സോഡിയം പോളി അക്രിലേറ്റു വരെയുള്ള വ്യാജവാർത്തകളാണ് മഴയ്ക്കൊപ്പം ഒലിച്ചു വന്നത്. പലതും സത്യമെന്ന് ആരെയും വിശ്വസിപ്പിക്കുന്നവ. എന്നാൽ ആ നുണകളുടെ മുനയൊടിച്ച് ഒട്ടേറെ വിദഗ്ധരാണ് രംഗത്തെത്തിയത്. മനോരമ ഓൺലൈനും അവർക്കൊപ്പം #FactCheck ക്യാംപെയ്നിൽ പങ്കു ചേർന്നു.

മൂന്നു മണിക്കൂർ കനത്ത മഴയെന്ന് തെറ്റായ സന്ദേശം; പരിഭ്രാന്തരായി ജനം

Tue, 08/21/2018 - 22:03
തിരുവനന്തപുരം∙ ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് തെറ്റായ സന്ദേശം പ്രചരിച്ചത് ആറു ജില്ലകളിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. ആറുജില്ലകളിൽ രാത്രി പത്തു മണിയോടെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഈ സന്ദേശം പഴയതാണെന്നറിയാതെ ആറു ജില്ലകളിലെയും എസ്പിമാർ കാറ്റിനെ നേരിടാൻ മുന്നൊരുക്കം തുടങ്ങി.

സർക്കാരിനെ സഹായിക്കാന്‍ സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്; 16.43 കോടി രൂപ ലഭിച്ചെന്ന് കോടിയേരി

Tue, 08/21/2018 - 22:03
തിരുവനന്തപുരം ∙ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിനെ സഹായിക്കാൻ സിപിഎം 18, 19 തിയതികളിൽ നടത്തിയ ബക്കറ്റ് പിരിവിലൂടെ ലഭിച്ചത് 16.43 കോടി രൂപ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഏരിയാ കമ്മിറ്റികൾ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു

എൻ.എൻ. വോറയെ നീക്കി; സത്യപാൽ മലിക് കശ്മീർ ഗവർണറാകും

Tue, 08/21/2018 - 22:03
ന്യൂഡൽഹി∙ എൻ.എൻ. വോറയെ ജമ്മു കശ്മീർ ഗവർണര്‍ സ്ഥാനത്തു നിന്നു നീക്കി. നിലവിലെ ബിഹാർ ഗവർണർ സത്യപാൽ മലിക്കിനാണു പകരം ചുമതല. പത്തുവർഷത്തിലധികമായി കശ്മീർ ഗവർണറുടെ ചുമതല വഹിക്കുന്നയാളാണ് എൻ.എൻ. വോറ.മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചതിനാൽ കശ്മീർ സംസ്ഥാന സർക്കാരിനു ഭൂരിപക്ഷം

പണമല്ലാതെ കേരളത്തിന് അയച്ചതെല്ലാം വെറുതേ ആകുമോ?; ആശങ്കയോടെ പ്രവാസികൾ

Tue, 08/21/2018 - 22:03
ലണ്ടൻ ∙ പ്രവാസി സംഘടനകളുടെ ദുരിതാശ്വാസ ശ്രമങ്ങൾ പലതും പാഴ്‍വേലയാകുമോ? പണമല്ലാത്ത സഹായങ്ങളെല്ലാം വിദേശത്തുനിന്നും നാട്ടിലെത്തിക്കാനും എത്തിച്ചാൽ തന്നെ അതു വിതരണം ചെയ്യാനും ഏറെ കടമ്പകൾ കടക്കേണ്ടിവരുമെന്നാണു നിലവിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾ സഹായം പണമായി

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016