Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 2 മണിക്കൂര്‍ 26 min സമയം മുമ്പ്

കെ.എൻ.ബാലഗോപാലും പി.രാജീവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

Wed, 05/02/2018 - 12:47
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയ അംഗങ്ങളായി കെ.എൻ.ബാലഗോപാലിനെയും പി.രാജീവിനെയും തിരഞ്ഞെടുത്തു. യഥാക്രമം കൊല്ലം, എറണാകുളം ജില്ലാസെക്രട്ടറിമാരാ

പി.പി.ലക്ഷ്മണന് അന്ത്യാഞ്ജലി: കണ്ണൂർ നഗരത്തിൽ ഉച്ചയ്ക്കുശേഷം ഹർത്താൽ

Wed, 05/02/2018 - 12:47
കണ്ണൂർ∙ കഴിഞ്ഞ ദിവസം അന്തരിച്ച ഫിഫ അപ്പീൽ കമ്മിറ്റി മുൻ അംഗവും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റുമായ കണ്ണൂർ രോഹിണിയിൽ പി.പി.ലക്ഷ്‌മണന്റെ (83) സംസ്കാരം ബുധ

കൊളീജിയവും കേന്ദ്രവും ഏറ്റുമുട്ടലിലേക്കോ?; നിർണായക യോഗം ഇന്ന്

Wed, 05/02/2018 - 12:47
ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാർ തിരിച്ചയച്ച സാഹചര്യത്തിൽ, അടുത്ത നടപടിയെക്കുറിച്ച് ആലോചിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ യോഗം ഇന്ന്.

വ്യാജ പീഡന പരാതി: നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Wed, 05/02/2018 - 12:47
കൊച്ചി∙ വ്യാജ പീഡനക്കുറ്റം ആരോപിച്ചു യുവാവിനെ പൊലീസ് കേസില്‍ കുടുക്കിയ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പീഡനക്കേസുകളില്‍ പരാതിക്കാരിയുടെ മൊഴിക്കു കോടതി നല്‍കുന്ന പ്രാധാന്യം കണക്കിലെടുത്ത്, വ്യാജ പരാതികളിലും നടപടി

ലിഗയെ കൊന്നത് പീഡനശ്രമത്തിനിടെയെന്ന് കുറ്റസമ്മതം; അറസ്റ്റ് ഇന്നുണ്ടായേക്കും

Wed, 05/02/2018 - 09:40
തിരുവനന്തപുരം∙ വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായാണു വിവരം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നു പൊലീസ് സൂചന നല്‍കി. അതിനിടെ ലിഗയുടെ കയ്യിലുള്ള പണം തട്ടിയെടുക്കാൻ

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

Wed, 05/02/2018 - 09:40
കോട്ടയം∙ അപസർപ്പക കഥകൾക്ക് മലയാള സാഹിത്യത്തിൽ ജനപ്രിയ മുഖം സമ്മാനിച്ച പ്രശസ്ത എഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ചിട്ടുണ്ട്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ കൂടിയായ മകൻ സലിം

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Wed, 05/02/2018 - 09:40
തിരുവനന്തപുരം∙ വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സർക്കാർ ജോലി നല്‍കാൻ മന്ത്രിസഭാ തീരുമാനം. ധനസഹായമായി പത്തു ലക്ഷം രൂപ നൽകാനും യോഗത്തിൽ തീരുമാനമായി. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി ലഭിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

ആധാറില്ലെങ്കിലും സിം കാർഡ് നൽകാം: മൊബൈൽ കമ്പനികളോട് കേന്ദ്രസർക്കാർ

Wed, 05/02/2018 - 09:40
ന്യൂഡൽഹി∙ ആധാർ കാർഡില്ലെങ്കിലും ആവശ്യക്കാർക്ക് സിം കാർഡ് നല്‍കാൻ കേന്ദ്രസർ‌ക്കാർ അനുമതി. ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്,തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് നിർദേശം. ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായി

പകച്ചുപോയി, കാഴ്ചക്കാരായി നിന്നതല്ല: യുവതിയെ തീവച്ചത് കണ്ടുനിന്ന പഞ്ചായത്തംഗം

Wed, 05/02/2018 - 09:40
തൃശൂര്‍∙ ചെങ്ങാലൂരില്‍ നാട്ടുകാരുടെ മുമ്പിലിട്ട് ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് ദൃക്സാക്ഷികൂടിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരന്‍. പെട്ടെന്നൊരാള്‍ കണ്‍മുന്നില്‍ വെന്തുമരിക്കുന്നതു കണ്ടപ്പോള്‍ കുടുംബശ്രീ അംഗങ്ങളായ

ലിഗയുടെ കൊലപാതകവും കണ്ണുതുറപ്പിക്കുന്നില്ല; ടൂറിസത്തിന്റെ ‘കഴുത്തുഞെരിച്ച്’ ലഹരി മാഫിയ

Wed, 05/02/2018 - 09:40
തിരുവനന്തപുരം∙ തലസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുമ്പോഴും നടപടിയെടുക്കാനാകാതെ എക്സൈസ്. ഇന്റലിജന്‍സ് വിഭാഗം കാര്യക്ഷമമല്ലാത്തതാണ് എക്സൈസ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് വെറുംകയ്യോടെ

ഭരണം ചോദ്യം ചെയ്താൽ നഖങ്ങൾ വെട്ടിമാറ്റും: വീണ്ടും വിവാദപ്രസ്താവനയുമായി ബിപ്ലബ് ദേബ്

Wed, 05/02/2018 - 09:40
അഗർത്തല∙ മാധ്യമങ്ങൾ‌ക്കു മുന്നിൽ മസാല വിളമ്പുന്നുവെന്ന ആരോപണങ്ങൾക്കിടെ വീണ്ടും വിവാദത്തിലകപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മുൻലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമർശത്തിനു മാപ്പു പറഞ്ഞതിനു പിന്നാലെ ഭരണത്തെക്കുറിച്ചു നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലേക്കു നയിച്ചിരിക്കുന്നത്.

സ്വന്തം തട്ടകത്തിൽ ‘സമനില’ വിടാതെ റയൽ; ബയണിനെ വീഴ്ത്തി ഫൈനലിൽ

Wed, 05/02/2018 - 09:40
മഡ്രിഡ്∙ ആരാധകരെ മുൾമുനയിൽ നിർത്തിയ മൽസരത്തിനൊടുവിൽ ജർമൻ‌ ചാംപ്യൻമാരായ ബയൺ‌ മ്യൂണിക്കിനെ പിന്തള്ളി റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യുവിൽ നടന്ന രണ്ടാം പാദം സമനിലയിൽ അവസാനിച്ചതോടെയാണ് റയലിന്റെ മുന്നേറ്റം. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ

പാക്ക് വംശജനായ സാജിദ് ജാവിദ് ബ്രിട്ടന്റെ പുതിയ ഹോം സെക്രട്ടറി

Wed, 05/02/2018 - 09:40
ലണ്ടൻ∙ ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയായി (ആഭ്യന്തരമന്ത്രി) പാക് വംശജനും കൺസർവേറ്റീവ് പാർട്ടിയിലെ യുവ നേതാവുമായസാജിദ് ജാവിദ് നിയമിതനായി. ആഭ്യന്തര സുരക്ഷയും ക്രമസമാധാനവും എമിഗ്രേഷനും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഭരിക്കുന്ന ഹോം സെക്രട്ടറിയുടെ പദവിയിൽ എത്തുന്ന ആദ്യത്തെ വിദേശ വംശജനാണ്

എന്‍റെ മോള് നിന്നുകത്തി, യാചിച്ചിട്ടും ആരും സഹായിച്ചില്ല: നെഞ്ചുപൊട്ടി ജനാർദനൻ

Wed, 05/02/2018 - 00:12
തൃശൂർ∙ മകളെ രക്ഷിക്കണമെന്നു യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നു തൃശൂരില്‍ കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ കാഴ്ചക്കാരായി. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും ശ്രമിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ ‘മനോരമ ന്യൂസി’നോടു പറഞ്ഞു.

പാണ്ഡ്യയുടെ അർധസെഞ്ചുറി പാഴായി; മുംബൈയെ 14 റൺസിന് തകർത്ത് ബാംഗ്ലൂര്‍

Wed, 05/02/2018 - 00:12
ബെംഗളൂരു∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി. 14 റൺസിനാണു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുംബൈയെ തക‍ർത്തത്. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഹാർദിക് പാണ്ഡ്യ മുംബൈയ്ക്കു വേണ്ടി അർധസെഞ്ചു

വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു: മലയാളികളടക്കം മൂന്നു മരണം

Wed, 05/02/2018 - 00:12
മൈസുരു ∙ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലർ എന്നിവരാണു മരിച്ച മലയാളികൾ. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവൻ ഗാർഡൻ‌ അടച്ചു.

ശിവജി സേനക്കാരുടെ വീടിനു നേരെ ബോംബേറ്; പ്രതിയെ മോചിപ്പിച്ച് സിപിഎമ്മുകാർ

Wed, 05/02/2018 - 00:12
കോഴിക്കോട്∙ പേരാമ്പ്രയിൽ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ സിപിഎമ്മുകാരെത്തി മോചിപ്പിച്ചു. ബോംബേറു കേസിലെ പ്രതി സുധാകരനെയാണു ജീപ്പിൽനിന്നു ബലമായി ഇറക്കിക്കൊ

മുഖത്തെ മുറിവല്ല, കുഞ്ഞിന്റെ ജീവനായിരുന്നു വലുത്: അലിവിന്റെ മാലാഖയായി മിതാൻഷി

Tue, 05/01/2018 - 20:52
മുംബൈ∙ ആകാശത്തുനിന്നു മാനവികതയുടെയും മനസ്സലിവിന്റെയും മറ്റൊരു കഥ കൂടി; നായികയായി കയ്യടി നേടി മിതാൻഷി വൈദ്യ. യാത്രക്കാരിയുടെ കയ്യില്‍നിന്നു വീണ പിഞ്ചുകുഞ്ഞിനെ തറയില്‍ വീഴുംമുന്‍പു സാഹസികമായി രക്ഷിച്ചാണു മിതാന്‍ഷി വൈദ്യ താരമായത്. എയര്‍ഹോസ്റ്റസായ മിതാൻഷിയെ വിശിഷ്ടസേവന പുരസ്‌കാരം നൽ‌കി

നൈജീരിയയിലെ പള്ളിയിൽ ബൊക്കോ ഹറം സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു

Tue, 05/01/2018 - 20:52
അബുജ∙ വടക്കു കിഴക്കൻ നൈജീരിയിൽ മുസ്‍ലിം പള്ളിയിലുണ്ടായ സ്ഫോടനങ്ങളിൽ 24 പേർ‌ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയ്ക്കു ശേഷം വിശ്വാസികൾ പ്രാർഥനയ്ക്കു തയാറെടുക്കുന്നതിനിടെയാണു മുബി നഗരത്തിൽ ചാവേർ ആക്രമണം ഉണ്ടായത്. ബൊക്കോ ഹറം ഭീകരരാണ് സ്ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു.

വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിൻ അറസ്റ്റിൽ; കേസിലെ അഞ്ചാം പ്രതി

Tue, 05/01/2018 - 20:52
ആലുവ∙ വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാംപ്രതിയായി ക്രിസ്പിനെയും പ്രതി ചേർത്തു. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. സംഭവം നടന്ന വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016