Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: ഒരു മണിക്കൂര്‍ 29 min സമയം മുമ്പ്

നീറ്റ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Mon, 06/04/2018 - 11:59
ന്യൂഡൽഹി∙ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്​) പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുനനത്. മേയ് ആറിന് നടന്ന

കെവിന്റേത് കൊലപാതകമെന്ന് മുഖ്യമന്ത്രി; കൊല്ലിച്ചത് സിപിഎമ്മെന്ന് പ്രതിപക്ഷം

Mon, 06/04/2018 - 11:59
തിരുവനന്തപുരം∙ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കേസിൽ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെവിന്റെ ദുരഭിമാനക്കൊല കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത്തരം ജീർ‌ണ സംസ്കാരത്തിനെതിരെ കേരളം

വരാപ്പുഴ കസ്റ്റഡി മരണം: പങ്ക് വെളിപ്പെട്ടിട്ടില്ല, എ.വി. ജോർജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Mon, 06/04/2018 - 11:59
തിരുവനന്തപുരം∙ ശ്രീജിത്തിന്റെ കസ്റ്റ‍ഡി മരണത്തില്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എസ്പിയുടെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്നും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വരാപ്പുഴ,

മധ്യപ്രദേശിൽ 60 ലക്ഷം വ്യാജ വോട്ടർമാർ; കോണ്‍ഗ്രസ് പരാതിയിൽ തിര. കമ്മിഷൻ അന്വേഷണം

Mon, 06/04/2018 - 11:59
ഭോപ്പാൽ∙ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലെ വോട്ടർ പട്ടികയിൽ നടന്ന വ്യാപക ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവന്നു. 60 ലക്ഷത്തോളം വ്യാജ വോട്ടർമാരുടെ പട്ടികയാണ് പ്രതിപക്ഷമായ കോൺഗ്രസ്, പരാതിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന

ഫ്യൂഗോ അഗ്നിപർവത സ്ഫോടനം: ഗ്വാട്ടിമാലയിൽ 25 മരണം

Mon, 06/04/2018 - 11:59
ഗ്വാട്ടിമാല‌ സിറ്റി∙ ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനത്തെ തുടർന്നു ഗ്വാട്ടിമാലയിൽ 25 മരണം. 20 പേർക്കു പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്നു പുറത്തു വന്ന ചാരവും പാറക്കഷ്ണങ്ങളും നിറഞ്ഞതിനാൽ ഗ്വാട്ടിമാല ദേശീയ വിമാനത്താവളം അടച്ചു. ഇൗ വർഷം രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ അഗ്നിപർവത സ്ഫോടനമാണിത്. വൊൽകാനോ

ട്രംപ് – കിം ചർച്ചയ്ക്കു മുന്നോടിയായി ഉത്തര കൊറിയയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റി

Mon, 06/04/2018 - 11:59
സിയോൾ∙ യുഎസുമായുള്ള ചർച്ചയ്ക്കു മുന്നോടിയായി മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റി ഉത്തര കൊറിയ. മാറ്റങ്ങളെ കരുതലോടെ നിരീക്ഷിച്ച് ദക്ഷിണ കൊറിയയും. ജൂൺ 12ന് സിംഗപ്പൂരിലാണ് യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടികാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഉത്തര

വയൽകിളി സമരനായിക ജാനകിയുടെ പശുക്കൾക്കു നേരെ ബോംബേറെന്ന് വ്യാജ പ്രചരണം

Mon, 06/04/2018 - 11:59
തളിപ്പറമ്പ്∙ വയൽകിളി സമരനായിക നമ്പ്രാടത്ത് ജാനകിയുടെ പശുക്കൾക്കു നേരെ ബോംബേറെന്ന വ്യാജ പ്രചരണം പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പശുക്കൾക്കു നേരെ ബോംബെറിഞ്ഞുവെന്നു സുരേഷ് കീഴാറ്റൂരിന്റെ ഫെയ്സ്ബുക്കിലാണത്രെ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടതു പിൻവലിച്ചതായും പറയുന്നു. ഇതിനു ശേഷം ജോയ് മോൻ എന്ന

ഈരാറ്റുപേട്ട നഗരസഭ: യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്രൻ നഗരസഭാധ്യക്ഷൻ

Mon, 06/04/2018 - 11:59
കോട്ടയം∙ ഇൗരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്രൻ നഗരസഭാധ്യക്ഷനായി. 14 യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ വി.കെ. കബീറാണു പുതിയ അധ്യക്ഷൻ. ജനപക്ഷത്തിന്റെ പിന്തുണയോടെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം വിജയിച്ചതോടെയാണ് സിപിഎം അംഗമായിരുന്ന മുൻ ചെയർമാനായ ടി.എം. റഷീദിനു സ്ഥാനം നഷ്ടപ്പെട്ടത്.

കേന്ദ്ര എക്സൈസ് ഇൻസ്പെക്ടർ കെട്ടിടത്തിൽനിന്നു വീണു മരിച്ചു

Mon, 06/04/2018 - 11:59
കൊച്ചി∙ കേന്ദ്ര എക്സൈസിലെ കംപ്യൂട്ടർ സെൽ ഇൻസ്പെക്ടർ വിഷ്ണു മരിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് ഇന്നലെ രാത്രി താഴേക്കു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വാട്സാപ് ഹര്‍ത്താല്‍: 1595 പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി

Mon, 06/04/2018 - 08:52
തിരുവനന്തപുരം∙ വാട്സാപ് വഴി ആഹ്വാനം ചെയ്തു ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 385 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ,

കെവിന്റെ മരണം രക്ഷ‌പ്പെടാന്‍ ശ്രമിക്കുന്നതിനിടെ; പൊലീസിന്റെ കണ്ടെത്തൽ ഇങ്ങനെ

Mon, 06/04/2018 - 08:52
കോട്ടയം∙ ഗുണ്ടാസംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ വീണാണു കെവിന്‍ മരിച്ചതെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും പ്രതികളുടെയും സാക്ഷി അനീഷിന്‍റെ മൊഴിക്കും പുറമെ സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തിലാണു നിഗമനം. മരണഭയത്താല്‍ രക്ഷപ്പെടുന്നതിനിടെയാണു

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറിനു സമം: ചിദംബരം

Mon, 06/04/2018 - 08:52
താനെ∙ മൂന്നു ടയറും പഞ്ചറായ കാറിനെപ്പോലെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്നു മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ഇന്ധന വില വർധന തുടങ്ങി പലകാര്യങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനമാണു ചിദംബരം അഴിച്ചുവിട്ടത്. മഹാരാഷ്ട്ര കോൺഗ്രസ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു

തന്റെ വിജയം യുഡിഎഫിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടി: സജി ചെറിയാൻ

Mon, 06/04/2018 - 08:52
യുഡിഎഫിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണു തന്റെ വിജയമെന്നു സജി ചെറിയാന്‍ മനോരമ ന്യൂസിനോട്. പ്രതിപക്ഷം ദുര്‍ബലമായി. മന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ല. തന്നെ ജയിപ്പിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു വിജയം

സിഐടിയുവിന്റെ ആ വാദം പൊളിഞ്ഞു; സിന്തൈറ്റ് സൂപ്പര്‍വൈസറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Mon, 06/04/2018 - 08:52
എറണാകുളം∙ കോലഞ്ചേരിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസില്‍ ശനിയാഴ്ച സിഐടിയു പണിമുടക്കിനിടെ വ്യാപക അക്രമം നടന്നതിന്‍റെ തെളിവായി ദൃശ്യങ്ങള്‍. പൊലീസ് നോക്കിനില്‍ക്കെ പ്ലാന്‍റ് സൂപ്പര്‍വൈസറെ വളഞ്ഞിട്ടു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. അക്രമം നടത്തിയിട്ടില്ലെന്ന സിഐടിയു യൂണിയന്‍റെ വാദം ഇതോടെ

വാരാപ്പുഴ കസ്റ്റഡി മരണം: എസ്പി ഊരി; ഡിവൈഎസ്പി കുടുങ്ങി

Mon, 06/04/2018 - 05:37
തിരുവനന്തപുരം∙ വാരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ മുൻ റൂറൽ എസ്പി: എ.വി.ജോർജിനെയും ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെയും പ്രതിയാക്കില്ലെന്നു സൂചന. ഇതോടെ നിലവിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരിൽ അന്വേഷണം അവസാനിക്കും. അതേസമയം മേൽനോട്ടത്തിലും കൃത്യനിർവഹണത്തിലും ഗുരുതര വീഴ്ച വരുത്തിയ പ്രഭുല്ലചന്ദ്രനെതിരെ അച്ചടക്ക

ലീല മേനോൻ എന്നും സാഹസിക; തോറ്റോടി ഹൃദ്രോഗവും പക്ഷാഘാതവും അർബുദവും

Sun, 06/03/2018 - 23:28
കോട്ടയം∙ പത്രപ്രവർത്തനം എന്നൊരു മേഖലയെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാത്ത പെൺകുട്ടി. സാഹസികതയും വ്യത്യസ്തതയും കൂടപ്പിറപ്പ്. തന്നെക്കുറിച്ചുള്ള വാർത്ത വായിച്ചു പ്രചോദിതയായാണ് 40–ാം വയസ്സിൽ ലീല മേനോൻ പത്രപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. അക്കാലത്ത് സ്ത്രീകൾ ചെയ്യാതിരുന്നൊരു ജോലിയുടെ പേരിൽ–

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് 12ന്

Sun, 06/03/2018 - 23:28
കണ്ണൂർ ∙ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് 12ന് ആയിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കോളജുകളും അന്നേ തുറക്കൂ. അഞ്ചിനു തുറക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളജും കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ

മുൻ ഡിജിപി അഡ്വ. പി.ജി.തമ്പി ആലപ്പുഴയിൽ അന്തരിച്ചു

Sun, 06/03/2018 - 23:28
ആലപ്പുഴ∙ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. പി.ഗോപാലകൃഷ്ണൻ തമ്പി (അഡ്വ. പി.ജി.തമ്പി) നിര്യാതനായി. 79 വയസ്സായിരുന്നു. എഴുത്തുകാരനും പ്രാസംഗികനുമാണ്. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നോവലിസ്റ്റ് പി.വി.തമ്പി എന്നിവർ സഹോദരങ്ങളാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പി.കൃഷ്ണപിള്ളയുടെയും

ലക്ഷ്മി മേനോൻ മിസ് ക്വീൻ ഓഫ് ഇന്ത്യ; പിന്തള്ളിയത് 18 സുന്ദരിമാരെ

Sun, 06/03/2018 - 23:28
ആലപ്പുഴ ∙ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് ക്വീൻ ഓഫ് ഇന്ത്യയായി മലയാളി ലക്ഷ്മി മേനോൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 സുന്ദരിമാരെ പിന്തള്ളിയാണ് ലക്ഷ്മി സൗന്ദര്യറാണിയായത്. പഞ്ചാബിൽ നിന്നുള്ള സിമ്രാൻ മൽഹോത്ര ഫസ്റ്റ് റണ്ണറപ്പും ന്യൂഡൽഹി സ്വദേശി ഐശ്വര്യ സഹ്‌ദേവ്

ജനം ടിവിയുടെ ബ്യൂറോ ഓഫിസിനു നേരെ അക്രമം; മാധ്യമപ്രവർത്തകന് മർദനമേറ്റു

Sun, 06/03/2018 - 23:28
കൊച്ചി∙ ജനം ടിവിയുടെ ബ്യൂറോ ഓഫിസിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ബ്യൂറോ ചീഫ് എസ്.ശ്രീകാന്തിനു മർദനമേറ്റു. ടിവിയിൽ ഒരു ക്ഷേത്രത്തിന്റെ ദുരവസ്ഥയെ കുറിച്ചുവന്ന വാർത്തയിൽ പ്രകോപിതരായ ചിലരാണ് അക്രമം നടത്തിയതെന്നും പള്ളുരുത്തി സ്വദേശി ഉദയനടക്കം മൂന്നു പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016