Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 52 min 53 sec സമയം മുമ്പ്

ജെസ്നയുടെ വീടിനു സമീപത്തെ പെട്ടിയിൽ നിർണായക വിവരങ്ങളെന്ന് പൊലീസ്

Mon, 06/18/2018 - 20:38
പത്തനംതിട്ട∙ കാണാതായ ജെസ്നയെക്കുറിച്ചു വിവരങ്ങൾ ഏതുവഴിയും കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ വിജയിച്ചതായി സൂചന. ജെസ്നയുടെ വിവരങ്ങൾ തേടി പൊലീസ് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണ പെട്ടിയിൽ പൊലീസിന് പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടിയെന്നാണറിയുന്നത്.12 സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ്

കാലവർഷക്കെടുതി: മരിച്ചവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ ധനസഹായം

Mon, 06/18/2018 - 20:38
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീടു നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം രൂപ നൽകും. ഭൂമി ഒഴുകിപ്പോയവർക്ക് പരമാവധി ആറു ലക്ഷം രൂപ വരെ ലഭിക്കും. വിള ഇൻഷുറൻസ്

മൂന്നാം ക്ലാസുകാരന്റെ കൊലപാതകം: അയൽവാസിക്കു ജീവപര്യന്തം കഠിന തടവ്

Mon, 06/18/2018 - 20:38
കാസർകോട്∙ സഹോദരിക്കൊപ്പം സ്കൂളിലേക്കു പോയ മൂന്നാം ക്ലാസ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി യുവാവിനു ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും. കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസിൽ തെങ്ങുകയറ്റ തൊഴിലാളി ഇരിയ കണ്ണോത്ത് വിജയകുമാറിനാണു

പൊലീസിൽ ജീർണ സംസ്കാരമുണ്ട്; സർക്കാരിന്റേത് സമതുലിത സമീപനം: മുഖ്യമന്ത്രി

Mon, 06/18/2018 - 20:38
തിരുവനന്തപുരം∙ പൊലീസ് മാറേണ്ടത് ഉത്തരവിലൂടെയല്ല സംസ്കാരത്തിലൂടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു സ്ത്രീക്കും വിശ്വസിക്കാവുന്ന രീതിയില്‍ കയറിചെല്ലാവുന്ന കേന്ദ്രമായി സ്റ്റേഷന്‍ മാറണം. മൂന്നാംമുറയും അഴിമതിയും കുറഞ്ഞുവരുന്നു, എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. അവിടെയെല്ലാം ശക്തമായ

മണലി പുഴയിൽ ഫിനോൾ കലർന്നെന്നു സംശയം; പമ്പിങ്ങിന് നിയന്ത്രണം

Mon, 06/18/2018 - 20:38
തൃശൂർ∙ കുതിരാനിൽ ലോറി മറിഞ്ഞു ഫിനോൾ ഒഴുകി മണലി പുഴയിൽ എത്തിയെന്നു സംശയം. പുഴയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ്ങിനു നിയന്ത്രണം ഏർപ്പെടുത്തി. മേയ് 30നുണ്ടായ അപകടത്തിൽ ഫിനോൾ നിറച്ച ടാങ്കർ ദേശീയപാതയിൽ ഭൂഗർഭപാതയുടെ തൃശൂർ ഭാഗത്തെ കവാടത്തിനരികിൽ മറിയുകയായിരുന്നു. എതിരെ വന്ന ട്രെയ്‌ലർ നിയന്ത്രണം വിട്ട്

ഡിജിപി നിര്‍ദേശിച്ചിട്ടും പുല്ലുവില; ക്യാംപ് ഫോളോവേഴ്‌സിന് അടിമപ്പണി തന്നെ!

Mon, 06/18/2018 - 17:35
തിരുവനന്തപുരം ∙ ക്യാംപ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്കു നിയോഗിക്കരുതെന്നു ഡിജിപി നിര്‍ദേശം നല്‍കിയിട്ടും ജീവനക്കാരെ തിരികെ വിടാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നു പരാതി. വീട്ടുജോലിയിലുള്ള ക്യാംപ് ഫോളോവേഴ്‌സിനെ പല ജില്ലകളിലും ക്യാംപിലേക്കു മടക്കിവിട്ടിട്ടില്ലെന്നു ക്യാംപ് ഫോളോവേഴ്‌സ്

മറ്റൊരു ‘ദോക് ലാ’ താങ്ങാവുന്നതിലപ്പുറം; ത്രിരാഷ്ട്ര ഉച്ചകോടിയാവാം: ചൈന

Mon, 06/18/2018 - 17:35
ന്യൂഡൽഹി ∙ മറ്റൊരു ദോക് ലാ ആവർത്തിക്കാതിരിക്കാൻ ഇന്ത്യയും ചൈനയും പരസ്പരം സ്വീകാര്യമായ പരിഹാരങ്ങൾ കണ്ടെത്തണമെന്നു ചൈനീസ് നയതന്ത്ര പ്രതിനിധി ലുഓ സവോഹുയി. ചൈനീസ് എംബസിയിൽ നടന്ന സെമിനാറിൽ ‘വുഹാനപ്പുറം: ഇന്ത്യ–ചൈന ബന്ധം മുമ്പോട്ട് എങ്ങനെ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘പ്രത്യേക

കോഴിക്കോട് ഉരുള്‍പൊട്ടൽ: അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി, മരണം 14

Mon, 06/18/2018 - 17:35
കോഴിക്കോട് ∙ കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ കാണാതായവരിൽ അവസാനത്തെയാളുടെ മൃതദേഹവും കിട്ടി. ഇതോടെ ആകെ മരണസംഖ്യ 14 ആയി. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണു കണ്ടെത്തിയത്. നാളുകളായി തുടരുന്ന തിരച്ചിലിനും ഇതോടെ അവസാനമാകും.

ചെയ്യാന്‍ പാടില്ലാത്തതാണു ഗണേഷ് ചെയ്തത്: വിമർശനം കടുപ്പിച്ച് സിപിഐ

Mon, 06/18/2018 - 17:35
കൊല്ലം ∙ വാഹനത്തിനു സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയ്ക്കെതിരെ സിപിഐ. ചെയ്യാന്‍ പാടില്ലാത്തതാണു ഗണേഷ് ചെയ്തതെന്നു സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ പറഞ്ഞു. സംയമനവും

ആവേശത്തിൽ ടി.വി.രാജേഷ് എംഎൽഎ; ‘ചെളിയിലമർന്ന്’ അർജന്റീന

Mon, 06/18/2018 - 17:35
പരിയാരം ∙ ലോകകപ്പ് ആവേശത്തിനിടെ വയലിലെ ചെളി ഫുട്ബോൾ മത്സരത്തിൽ പങ്കാളിയായി ടി.വി.രാജേഷ് എംഎൽഎ. സ്വന്തം നാടായ കുളപ്പുറം വയലിൽ അർജന്റീന ഫാൻസ്‌ നടത്തിയ മഡ് ഫുട്ബോൾ മത്സരത്തിലാണ് എംഎൽഎയും കളിക്കാരനായത്. ഞായറാഴ്ച വൈകിട്ട് മത്സരം ഉദ്ഘാടനം ചെയ്യാനാണ് എംഎൽഎ എത്തിയത്. യുവാക്കളുടെ ആവേശം കണ്ടപ്പോൾ ഷർട്ടും

നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

Mon, 06/18/2018 - 17:35
മുംബൈ∙ ഓഹരി വിപണിയിൽ നഷ്ട വ്യാപാരം. 73.88 പോയിന്റ് ഇടിഞ്ഞ് ബിഎസ്ഇ സെൻസെക്സ് 35,548.26 ൽ എത്തി. ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 17.80 പോയിന്റ് താഴ്ന്ന് 10,799.90 ലാണു വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ് (1.25%) െസക്ടറാണു മികച്ച മുന്നേറ്റം ഉണ്ടാക്കിയത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ് ഓയിൽ കമ്പനി

ബിജെപി സംസ്ഥാന സമിതി യോഗം തൃശൂരിൽ; അജണ്ടയിൽ പ്രസിഡന്റ് ഇല്ല

Mon, 06/18/2018 - 17:35
തൃശൂർ∙ ബിജെപി സംസ്ഥാന കോർകമ്മിറ്റി യോഗം തൃശൂരിൽ പുരോഗമിക്കുന്നു. സംസ്ഥാന സമിതി ഭാരവാഹികളുടെ യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. എന്നാൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളൊന്നും ചർച്ചയിൽ ഇല്ല. കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു

ജാനകി അമ്മാൾ പുരസ്കാരം ഡോ.ചെറിയാന്

Mon, 06/18/2018 - 17:35
തിരുവനന്തപുരം∙ വർഗീകരണ ശാസ്ത്രത്തിനു കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഏർപെടുത്തിയ ഡോ. ഇ.കെ.ജാനകി അമ്മാൾ പുരസ്കാരം (അഞ്ചു ലക്ഷം രൂപ) സുവോളജിക്കൽ സർവേ ഒാഫ് ഇന്ത്യ മുൻ അഡീഷനൽ ഡയറക്ടർ പി.ടി.ചെറിയാന്. പ്രമുഖ സസ്യ വർഗീകരണ ശാസ്ത്രജ്ഞയും മലയാളിയും ബൊട്ടാനിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ മുൻ

നാടുകാണി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാരന് അദ്ഭുത രക്ഷപ്പെടൽ

Mon, 06/18/2018 - 17:35
എടക്കര∙ നാടുകാണി ചുരം പാതയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു; യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചുരത്തിൽ വ്യൂപോയിന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണു സംഭവം. മണ്ണാർക്കാട് സ്വദേശി തനിച്ചാണു ജീപ്പിലുണ്ടായിരുന്നത്. 50 അടിയോളം താഴ്ചയിൽ ചെന്നുജീപ്പ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു.

കോൺഗ്രസ്, കേരള കോൺ. വോട്ടുകൾ; ജനപക്ഷത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം

Mon, 06/18/2018 - 17:35
കോട്ടയം ∙ പഞ്ചായത്ത് അംഗമായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും കേരള കോൺഗ്രസ് എമ്മിന്റെയും വോട്ടുകൾ നേടി ജനപക്ഷം അംഗം തിടനാട് പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്തംഗമായ ലീനാ ജോർജാണു പുതിയ പ്രസിഡന്റ്.14 അംഗ പഞ്ചായത്തിൽ കോൺഗ്രസിനു നാലും കേരള കോൺഗ്രസിനു നാലും ജനപക്ഷത്തിനു മൂന്നും സിപിഎം, സിപിഐ, ബിജെപി

ശ്രീജിത്ത് കസ്റ്റഡി മരണം: ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ജാമ്യം

Mon, 06/18/2018 - 17:35
കൊച്ചി∙ വരാപ്പുഴയിലെ ശ്രീജിത്തി​ന്റെ കസ്​റ്റഡി മർദനവും മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികളായ ആർടിഎഫ് ഉദ്യോഗസ്​ഥർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധകളോടെയാണു ജാമ്യം. ആർടിഎഫ് ഉദ്യോഗസ്ഥരായ പി.പി. സന്തോഷ്​കുമാർ, ജിതിൻ ഷാജി, എം.എസ്. സുമേഷ് എന്നിവർക്കാണു ജാമ്യം അനുവദിച്ചത്. ആർടിഎഫ്

മദ്യവർജനം നയത്തിൽ മാത്രം; കണ്ണൂരിൽ ബീയർ ഉൽപാദന കേന്ദ്രത്തിന് സർക്കാർ അനുമതി

Mon, 06/18/2018 - 14:32
തിരുവനന്തപുരം ∙ മദ്യവര്‍ജനമാണ് നയമെന്ന് ആവര്‍ത്തിക്കുമ്പോഴും പുതിയ മദ്യ ഉല്‍പാദനശാലകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിമാസം അഞ്ചു ലക്ഷം കേയ്‌സ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി കണ്ണൂര്‍ ജില്ലയിലെ വാരത്തു സ്ഥാപിക്കാന്‍ ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് സര്‍ക്കാര്‍

മെസി ഗോളടിക്കാത്തതിൽ വിഷമിക്കുന്നവരേ, കണ്ണീരണിയും ഇൗ കാഴ്ചയും നിങ്ങൾ കാണുക!

Mon, 06/18/2018 - 14:32
കോഴിക്കോട്∙ ‘ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ഒരു ദുഃസ്വപ്നം കണക്കെ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാർത്തകൾ... എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍... തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാർഥനകൾ... നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ

ഗർഭിണിയായ ആട് ടാറിൽ കുടുങ്ങി; ദുരിതക്കാഴ്ച മലപ്പുറത്തുനിന്ന്

Mon, 06/18/2018 - 14:32
കോട്ടയ്ക്കൽ∙ മലപ്പുറത്ത് കോട്ടയ്ക്കലിൽ മരവട്ടം - മൈലാടി റോഡ് നവീകരണത്തിനുശേഷം പാറപ്പുറത്ത് ഒഴിച്ച ടാറിൽ ആട് കുടുങ്ങി. മരവട്ടത്ത് കഴിഞ്ഞ ദിവസമാണു സംഭവം. രണ്ടു മാസം മുൻപാണു നഗരസഭ റോഡ് റീ ടാർ ചെയ്തത്. പണിക്കുശേഷം ബാക്കിയായ ടാർ പാറപ്പുറത്ത് അലക്ഷ്യമായി ഒഴിക്കുകയായിരുന്നു. മഴ പെയ്തതോടെ ഇളകിയ ടാർ കഴിഞ്ഞ

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: റെയിൽവേ മന്ത്രി പീയുഷ് ഗോയൽ

Mon, 06/18/2018 - 14:32
ന്യൂഡൽഹി∙ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന പ്രചാരണം തെറ്റെന്നു റയിൽവേ മന്ത്രി പിയുഷ് ഗോയൽ. കേരളത്തിലെ പല പദ്ധതികളും വൈകുന്നതിനു കാരണം സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്തു നൽകാൻ മടിക്കുന്നതു കൊണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധവശങ്ങള്‍ പരിശോധിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂ. റെയില്‍വെ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016