Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 18 min 43 sec സമയം മുമ്പ്

സംസ്ഥാനത്ത് പാചകവാതക ക്ഷാമമില്ല; പ്രതിസന്ധി നേരിടാൻ വിപുലമായ സംവിധാനങ്ങൾ

Sun, 08/19/2018 - 16:59
തിരുവനന്തപുരം ∙ പ്രളയത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ പാചകവാതകത്തിന് ക്ഷാമമുണ്ടാകാതിരിക്കാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ബിപിസിഎൽ ചീഫ് ജനറൽ മാനേജർ പി.പീതാംബരൻ. കേരളത്തിൽ മൊത്തം ആവശ്യമുള്ള പാചകവാതകവും ഡീസലും പെട്രോളും കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽനിന്നു ഭാരത് പെട്രോളിയമാണ്

പ്രളയദുരിതത്തിൽ അഞ്ജുവിന് മാംഗല്യം; ക്യാംപിൽ നിന്നു മണ്ഡപത്തിലേക്ക്

Sun, 08/19/2018 - 16:59
മലപ്പുറം∙ ദുരിതക്കടലിലും മാംഗല്യത്തിന്റെ ആനന്ദ തീരത്ത് അ‍ഞ്ജു. മലപ്പുറം എംഎസ്പി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽനിന്ന് നേരേ കതിർമണ്ഡപത്തി

സഹായം ഒരു ക്ലിക്ക് അകലെ; ഉപകാരപ്രദം ഈ വെബ്സൈറ്റുകൾ

Sun, 08/19/2018 - 16:59
കോട്ടയം∙ മഴക്കെടുതിയിൽ കുടുങ്ങിയവർക്ക് ഒരു ക്ലിക്ക് അകലത്തിൽ സഹായമൊരുക്കി ടെക് ലോകവും. എവിടെയെല്ലാം സഹായങ്ങൾ ലഭ്യമാകുമെന്ന വിവരങ്ങൾ രേഖപ്പെടുത്താവുന്ന വെ

തിരുവനന്തപുരത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു; പേപ്പാറയിൽ ഒരു ഷട്ടർ അടച്ചു

Sun, 08/19/2018 - 16:59
തിരുവനന്തപുരം∙ മഴ കുറഞ്ഞതോടെ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതാണു ജലനിരപ്പ് കുറയാൻ സഹായകമായത്. പേപ്പാറ അണക്കെട്ടിന്റെ ഒരു ഷട്ടർ അടച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് 107.46 മീറ്ററാണു പേപ്പാറയിലെ ജലനിരപ്പ്. രണ്ടു ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടുണ്ട്.

കുമരകത്തും തിരുവാർപ്പിലും ജലപ്രളയം; സുരക്ഷിതകേന്ദ്രങ്ങൾ തേടാൻ നിർദ്ദേശം

Sun, 08/19/2018 - 13:52
കോട്ടയം ∙ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ അതീവഗുരുതര സ്ഥിതിയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശം. കുമരകം, തിരുവാർപ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശമുള്ളത്.

ആലുവയിൽ വെള്ളമിറങ്ങി; എറണാകുളം–തൃശൂർ റോഡിൽ ഗതാഗതം പുനരാരംഭിച്ചു

Sun, 08/19/2018 - 13:52
കൊച്ചി∙ ആലുവ, പറവൂർ മേഖലയിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാർത്താണ്ഡവർമ പാലംവഴി തൃശൂർ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആർടിസി സ്റ്റാൻഡിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാൻഡിൽനിന്നു തൃശൂരിലേക്ക് 15

മഴ മാറിയെങ്കിലും ഇടുക്കിയിൽ ദുരിതം തുടരുന്നു; ഒറ്റപ്പെട്ട് ഒട്ടേറെ പ്രദേശങ്ങൾ

Sun, 08/19/2018 - 13:52
ഇടുക്കി∙ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കനത്ത പ്രതിസന്ധി തീർത്ത ഇടുക്കിയിൽ മഴ മാറിയെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഉപ്പുതോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്നു കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സൂചന ലഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ ഉരുൾപൊട്ടിയതിനെ

സംസ്ഥാനത്തു റോഡ്, ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നു

Sun, 08/19/2018 - 13:52
കോട്ടയം∙ പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച ഗതാഗതതടസ്സം നീങ്ങി സംസ്ഥാനത്തു പലയിടത്തും ആശ്വാസ സർവീസുകൾ. ബോട്ട് സർവീസിനു തടസ്സമില്ല. എറണാകുളം–തൃശൂർ ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എംസി റോഡിലും ഗതാഗതം പുനഃസ്ഥാപിച്ചു.റോഡ്പത്തനംതിട്ട ∙ പന്തളത്തു വെള്ളക്കെട്ട് കുറഞ്ഞതിനാൽ ഗതാഗതം

തൃശൂരിൽനിന്ന് കോട്ടയം, എറണാകുളം, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു സർവീസ് തുടങ്ങി

Sun, 08/19/2018 - 13:52
തൃശൂർ ∙ കെഎസ്ആർടിസി തൃശൂർ ഡിപ്പോയിൽനിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സർവീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളിൽ വെള്ളക്കെട്ടു ഭീഷണി തുടരുന്നതിനാൽ തിരുവനന്തപുരത്തേക്കുള്ള ബസുകളിൽ ചിലത് കോട്ടയം വരെ മാത്രമാണ് സർവീസ് നടത്തുന്നത്. അതേസമയം, ചെങ്ങന്നൂരിൽ

രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകളെ അറസ്റ്റ്‌ ചെയ്തു

Sun, 08/19/2018 - 13:52
ആലപ്പുഴ∙ രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തു. ലേക്ക്സ് ആൻഡ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. തേജസ് ഉടമ സിബിയെക്കൂടി

ചെങ്ങന്നൂർ വഴിയുള്ള എംസി റോഡിൽ കെഎസ്ആർടിസി ഗതാഗതം പുനരാരംഭിച്ചു

Sun, 08/19/2018 - 13:52
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ വഴിയുള്ള എംസി റോഡിൽ കെഎസ്ആർടിസി ഗതാഗതം പുനരാരംഭിച്ചു. എണ്ണം കുറവാണെങ്കിലും മറ്റു ഡിപ്പോകളുടെ കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം ബസുകൾ ചെങ്ങന്നൂർ വഴി കടന്നു പോകുന്നുണ്ട്. അതേസമയം, ചെങ്ങന്നൂർ ഡിപ്പോയിലെ ബസുകള്‍ സർവീസ് ആരംഭിച്ചിട്ടില്ല. പത്തനംതിട്ട- അടൂർ റൂട്ടിലും ബസ് സർവീസ്

കൊല്ലം ജില്ലയിൽ മഴയ്ക്ക് ശമനം; കൂടുതൽ ക്യാംപുകൾ തുറക്കില്ല

Sun, 08/19/2018 - 13:52
കൊല്ലം∙ ജില്ലയിൽ മഴയ്ക്കു ശമനം. കല്ലടയാറ്റിൽ ജലനിരപ്പ് താഴ്ന്നു. വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നിന്നു വെള്ളമിറങ്ങിത്തുടങ്ങി. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ടി വരില്ലെന്നാണ് കണക്കൂകൂട്ടൽ. ചില ക്യാംപുകൾ ഇന്നു പിരിച്ചുവിടും. കുട്ടനാട്ടിലെ പ്രളയ ബാധിതർക്കായി ഓച്ചിറയിൽ കൂടുതൽ ക്യാംപുകൾ

തൊഴില്‍ വകുപ്പിന്റെ കേന്ദ്രീകൃത കോ-ഓര്‍ഡിനേഷന്‍ സംവിധാനം ആരംഭിച്ചു

Sun, 08/19/2018 - 13:52
തിരുവനന്തപുരം∙ കേരളത്തിലെ മഴക്കെടുതിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ തൊഴില്‍ വകുപ്പ് കേന്ദ്രീകൃത കോ-ഓര്‍ഡിനേഷന്‍ സംവിധാനം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മിഷണര്‍ എ.അലക്‌സാണ്ടര്‍ ഇതു സംബന്ധിച്ച

മലപ്പുറത്ത് മഴയ്ക്കു ശമനം, തോരാതെ ദുരിതം; 33,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ

Sun, 08/19/2018 - 13:52
മലപ്പുറം∙ മഴക്കെടുതി പ്രതിസന്ധി സൃഷ്ടിച്ച മലപ്പുറം ജില്ലയിൽ വെള്ളം ഇറങ്ങിയെങ്കിലും ജനങ്ങൾ ഇപ്പോഴും ദുരിതത്തിൽ. ജില്ലയുടെ വിവിധ ഭാഗങ്ങവിലായി 184 ക്യാംപുകളിൽ 33,000ൽ അധികം ആളുകളാണ് ഇപ്പോഴുമുള്ളത്. വീടുകൾ ശുചീകരിക്കാതെയും നന്നാക്കിയെടുക്കാതെയും ഇവർക്ക് താമസ സ്‌ഥലത്തേക്കു മടങ്ങാനാവില്ല. ശുചീകരണത്തിനും

കുത്തിയതോട്ടിൽ കുടുങ്ങി 1500 പേര്‍; ആറു മരണം, നീക്കിയത് രണ്ടു മൃതദേഹങ്ങൾ

Sun, 08/19/2018 - 10:51
പറവൂർ∙ മഹാപ്രളയത്തില്‍ പള്ളിക്കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ച പറവൂര്‍ കുത്തിയതോടില്‍ ദുരന്തത്തിന് ഇരയായവരുടെ കാഴ്ച ദയനീയമായി തുടരുന്നു. കെട്ടിടം തകര്‍ന്നു മരിച്ച ആറുപേരില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമാണ് ആറുദിവസം പിന്നിട്ടിട്ടും ഇവിടെനിന്നു നീക്കം ചെയ്തത്. 1500 പേരാണ് ഇപ്പോഴും ഇവിടെ

ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; തീവ്രമാകാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Sun, 08/19/2018 - 10:51
പത്തനംതിട്ട∙ സംസ്ഥാനത്ത് ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. ന്യൂനമർദങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി രൂപമെടുത്തതിനെ തുടർന്ന് ഒരാഴ്ചയായി തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തിലെ പ്രളയനില ഗുരുതരമാക്കിയത്. അത് ഏതാനും ദിവസം കൂടി തുടരുന്ന സ്ഥിതിയാണ്. എന്നാൽ തീവ്രമഴയ്ക്കു

ചെങ്ങന്നൂരിന് വേണ്ടി വ്യോമസേനയുടെ ലിങ്ക്, ലോഗിൻ ചെയ്യാം

Sun, 08/19/2018 - 10:51
പത്തനംതിട്ട∙ ചെങ്ങന്നൂരിനു വേണ്ടി വ്യോമസേനയുടെ ലിങ്ക്. രക്ഷാപ്രവർത്തനം, ഭക്ഷണം ആവശ്യമെങ്കിൽ ഇതിൽ കയറി ലോഗിൻ ചെയ്യാം. https://tinyurl.com/chengannurairforce എന്ന അഡ്രസിൽ കയറിയാണു ലോഗിൻ ചെയ്യേണ്ടത്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുന്നു.

കൊച്ചിയിൽനിന്ന് ചെറുവിമാനങ്ങൾ 20 മുതൽ; തിരുവനന്തപുരത്തേക്ക് കൂടുതൽ സർവീസ്

Sun, 08/19/2018 - 10:51
കൊച്ചി/ ന്യൂഡൽഹി∙ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് 20 മുതൽ എയർ ഇന്ത്യ സർവീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സർവീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സർവീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തിൽ, നാവികസേനാ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എടിആർ

ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി പറ്റിച്ചു; എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം

Sun, 08/19/2018 - 10:51
കൊച്ചി∙ പ്രളയക്കെടുതിയില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുമ്പോഴും ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി യാത്രക്കാരെ പറ്റിച്ചു. എറണാകുളത്തുനിന്നു പിറവം - ബെംഗളൂരു ബസില്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ടിക്കറ്റെടുത്തവര്‍ക്കാണു സ്റ്റാന്‍ഡിലെത്തി ഏറെ നേരം നിന്നു നിരാശരായി മടങ്ങേണ്ടി വന്നത്.

കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി; ഇന്ന് സ്പെഷൽ സർവീസുകളും

Sun, 08/19/2018 - 07:36
കൊച്ചി ∙ കേരളത്തിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും വൈകും. എന്നാൽ, കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് ഞായറാഴ്ച രാവിലെ അഞ്ചിനു പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ് രാവിലെ ആറിനു പുറപ്പെട്ടു.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016