Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. Breaking News Stories Of The Day. Today's Top News Headlines from Kerala India and WorldAdobe Experience Manager
Updated: 31 min 27 sec സമയം മുമ്പ്

യുഎഇ വിമാനം ഖത്തർ തടഞ്ഞെന്ന് ആരോപണം; നിഷേധിച്ച് ഖത്തർ

Mon, 01/15/2018 - 18:58
ദുബായ്/ ദോഹ∙ ബഹ്റൈനിലേക്കു പോയ തങ്ങളുടെ യാത്രാവിമാനത്തെ ഖത്തർ പോർവിമാനങ്ങൾ തടഞ്ഞെന്നു യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിസിഎഎ) ആരോപിച്ചു. എന്നാൽ ആരോപണം ഖത്തർ നിഷേധിച്ചു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ ആണു വിമാനം തടഞ്ഞെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണു

പുതുച്ചേരി വാഹന റജിസ്ട്രേഷൻ: സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു

Mon, 01/15/2018 - 15:18
തിരുവനന്തപുരം∙ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ച കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എംപിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഒരു

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് എംപിമാർ; ഉറപ്പ് മാത്രം പോരെന്ന് ശ്രീജിത്ത്

Mon, 01/15/2018 - 15:18
ന്യൂഡൽഹി∙ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ഉറപ്പു നൽകി കോൺഗ്രസ് നേതാക്കൾ. മന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉറപ്പുനൽകിയതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചു. ജിതേന്ദ്ര സിങ് സിബിഐ ഡയറക്ടറുമായി ഇന്ന് ചർച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്

പാരയാകും ‘പുതുച്ചേരി നമ്പർ’; അന്വേഷണത്തിൽ ആയിരത്തോളം വാഹനങ്ങൾ

Mon, 01/15/2018 - 15:18
കോട്ടയം ∙ പുതുച്ചേരി റജിസ്ട്രേഷനിൽ കേരളത്തിൽ ഓടുന്ന മുഴുവൻ വാഹനങ്ങളും നികുതി വെട്ടിച്ച് എത്തിയതാണെന്നു പറയാനാവില്ല. ന്യായമായ കാരണങ്ങൾ ബോധിപ്പിച്ചു കേരളത്തിൽ ഓടുന്ന വാഹനങ്ങൾക്കു തുടരാം, അല്ലാത്തവർ കുടുങ്ങുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം നൽകുന്ന സൂചന. സംസ്ഥാനത്തു നിന്നു വാങ്ങി

ലോയയുടെ മരണം: പരാതിയില്ലെന്നു മകൻ പറഞ്ഞത് സമ്മർദ്ദത്തിൽ; അന്വേഷണം വേണമെന്ന് ബന്ധു

Mon, 01/15/2018 - 15:18
മുംബൈ∙ പരാതികൾ നിലയ്ക്കാതെ ജസ്റ്റിസ് ലോയ വധക്കേസ്. അച്ഛന്റെ മരണം സംബന്ധിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്ന് ലോയയുടെ മകൻ അനുജ് പറഞ്ഞതിനു പിന്നാലെ പരാതിയുമായി മറ്റൊരു ബന്ധുവാണ് രംഗത്തെത്തിയത്. ലോയയുടെ അമ്മാവൻ ശ്രീനിവാസ് ആണ് അനുജിന്റെ പ്രസ്താവന സമ്മർദ്ദം കൊണ്ടാകാമെന്ന വെളിപ്പെടുത്തൽ നടത്തിയത്.

തോമസ് ചാണ്ടിയുടെ ഹർജി: സുപ്രീംകോടതിയിൽ വീണ്ടും ജ‍ഡ്ജിയുടെ പിന്മാറ്റം

Mon, 01/15/2018 - 15:18
ന്യൂഡല്‍ഹി∙ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍നിന്നു സുപ്രീംകോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെയാണ് പിന്‍മാറിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹർജി നൽകിയിരുന്നത്. കേസ് വെള്ളിയാഴ്ച മറ്റൊരു ബെഞ്ച്

കാഞ്ഞങ്ങാട് വയോധികയുടെ കഴുത്തിൽ കേബിൾ മുറുക്കി സ്വർണവും പണവും മോഷ്ടിച്ചു

Mon, 01/15/2018 - 15:18
കാഞ്ഞങ്ങാട്∙ വയോധികയുടെ കഴുത്തിൽ കേബിൾ മുറുക്കിയ ശേഷം സ്വർണവും പണവും മോഷ്ടിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട. നഴ്സിങ് സൂപ്രണ്ട് കെ.ജാനകിയാണ് ആക്രമണത്തിന് ഇരയായത്. പത്തു പവനും 3000 രൂപയും മോഷണം പോയി. ഇന്നു പുലർച്ചെയാണ് സംഭവം.

ഓഹരി വിപണിയിൽ കുതിപ്പ്; രൂപയുടെ മൂല്യത്തിലും വർധന

Mon, 01/15/2018 - 15:18
മുംബൈ∙ ഇന്ത്യൻ ഓഹരിവിപണിയിൽ കുതിപ്പ് തുടരുന്നു. ബോംബൈ ഓഹരി സൂചികയായ സെൻസെക്‌സും ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയും സർവകാല നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് 2.14 ന് സെൻസെക്സ് 272.89 പോയിന്റ് നേട്ടത്തോടെ 34,865.28 ൽ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 10,748.70 ൽ

പാസ്‌പോര്‍ട്ട് നിറം മാറ്റം പാവപ്പെട്ട തൊഴിലാളികളെ അപമാനിക്കാന്‍: ചെന്നിത്തല

Mon, 01/15/2018 - 15:18
തിരുവനന്തപുരം∙ ഇന്ത്യയില്‍നിന്ന് പുറംരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയുടെ നിറം ഓറഞ്ച് ആക്കി മാറ്റാനുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോകുന്നവരെ രണ്ടാംതര

തിരിച്ചടിച്ച് ഇന്ത്യൻ സേന; ഏഴ് പാക്ക് പട്ടാളക്കാരെ വധിച്ചു, ബങ്കറുകൾ തകർത്തു

Mon, 01/15/2018 - 12:17
ന്യൂഡൽഹി∙ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. മെന്തർ അതിർത്തിയിൽ ഏഴ് പാക്ക് സൈനികരെ വധിച്ചതായി സേന സ്ഥിരീകരിച്ചു. ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിനു പിന്നാലെയാണ് പാക്കി സൈനികരെയും ഇന്ത്യ വകവരുത്തിയത്.

ഹിന്ദുത്വമുള്ള മുസ്‍ലിംകളെ മാത്രമേ താമസിപ്പിക്കൂ: ബിജെപി എംഎൽഎ

Mon, 01/15/2018 - 12:17
ബലിയ∙ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമ്പോൾ ഹിന്ദു സംസ്കാരം ഉൾക്കൊള്ളുന്ന മുസ്‍ലിംകളെ മാത്രമേ രാജ്യത്ത് താമസിപ്പിക്കൂവെന്ന് ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ബൈരിയയിൽ നിന്നുള്ള ജനപ്രതിനിധി സുരേന്ദ്ര സിങ്ങാണ് വിവാദ പരാമർശം നടത്തിയത്. 2024ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. വളരെ കുറച്ചു മുസ്‍ലിംകൾക്കു മാത്രമേ രാജ്യസ്നേഹമുള്ളൂ.

ചോറ്റാനിക്കര കൊലപാതകം: അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം, കാമുകന് വധശിക്ഷ

Mon, 01/15/2018 - 12:17
കൊച്ചി ∙ ചോറ്റാനിക്കര അമ്പാടിമലയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനും ഒന്നാംപ്രതിയുമായ രഞ്ജിത്തിന് വധശിക്ഷ. കോലഞ്ചേരി മീമ്പാറ ഓണംപറമ്പിൽ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂർ കാരിക്കോട്ടിൽ ബേസിൽ, പെൺകുട്ടിയുടെ അമ്മ റാണി എന്നിവർ കുറ്റക്കാരാണെന്ന്

പാസ്പോർട്ട് പരിഷ്കരണം സാധാരണക്കാരെ അപമാനിക്കുന്നത്: ഉമ്മൻചാണ്ടി

Mon, 01/15/2018 - 12:17
കോട്ടയം∙ പാസ്പോർട്ട് പരിഷ്കരണവുമായി ബന്ധപ്പെട്ട ശുപാർശകൾ അങ്ങേയറ്റം വിവേചനപരവും പ്രതിഷേധകരവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടെ ഇല്ലാതാവുക. പത്താംതരം തോറ്റവരെയും സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്നതാണു നീക്കം. സമ്പന്നർക്ക് ഒരു നീതിയും

ബഗ്ദാദിൽ ഇരട്ട ചാവേർ സ്ഫോടനം; 26 മരണം, 90 പേർക്ക് പരുക്ക്

Mon, 01/15/2018 - 12:17
ബഗ്ദാദ്∙ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. 90 പേർക്കു പരുക്കേറ്റു. സെൻട്രൽ ബഗ്ദാദിലെ തയ്യറൻ ചത്വരത്തിൽ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജോയിന്റ് ഓപറേഷൻസ് കമാൻഡ് വക്താവ് ജനറൽ സാദ് മാൻ പറഞ്ഞു.

പുതുച്ചേരി വാഹന റജിസ്ട്രേഷൻ: അമല പോളിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Mon, 01/15/2018 - 12:17
തിരുവനന്തപുരം∙ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ച കേസിൽ നടി അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അമല പോൾ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 15ന് രാവിലെ 10 മുതൽ ഒരുമണിവരെ ക്രൈംബ്രാഞ്ചിനു നടിയെ ചോദ്യം ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്

Mon, 01/15/2018 - 09:01
കൊച്ചി ∙ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്. ഇതടക്കം സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയിൽ ഉന്നയിച്ചേക്കും. ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് വീണ്ടും

ഹരിയാനയിൽ പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ‘നിർഭയ’യെപ്പോലെ ക്രൂരപീഡനം നേരിട്ട്

Mon, 01/15/2018 - 09:01
ചണ്ഡീഗഡ്∙ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നേരിട്ടത് നിർഭയയ്ക്കുണ്ടായ പോലെ വലിയ പീഡനമെന്ന് മെഡിക്കൽ പരിശോധനാഫലം. ശനിയാഴ്ച വൈകിട്ടാണ് കൂട്ടമാനഭംഗത്തിനിരയായ നിലയിൽ പെൺകുട്ടിയെ പുഴക്കരയിൽ കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും

ശ്രീജിത്തിനൊപ്പം സുഹൃത്തുക്കൾ റിലേ നിരാഹാരത്തിന്; സമരത്തെ പിന്തുണച്ച് താരങ്ങൾ

Mon, 01/15/2018 - 09:01
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സാമൂഹ്യമാധ്യമ കൂട്ടായ്മ പ്രതിനിധികളും. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രകടനം

പിള്ളയെയും ഗണേഷിനെയും വേണ്ടെന്ന് പവാറിനോട് ചാണ്ടി, ശശീന്ദ്രൻ വിഭാഗങ്ങൾ

Mon, 01/15/2018 - 09:01
തിരുവനന്തപുരം∙ കേരള കോൺഗ്രസി(ബി)നെ എൻസിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു തോമസ്ചാണ്ടി–എ.കെ.ശശീന്ദ്രൻ വിഭാഗങ്ങൾ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ മുംബൈയിൽ കണ്ട് ആവശ്യപ്പെട്ടു. പാർട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്നു പവാർ ഉറപ്പുനൽകിയെന്നാണു വിവരം. പിള്ള വിഭാഗത്തെ എൻസിപിയി‍ൽ ലയിപ്പിച്ചു

ഓഖി: തിരിച്ചെത്താനുള്ളത് 324 പേർ, സർക്കാരിന് അവ്യക്തത: ലത്തീൻ സഭ

Mon, 01/15/2018 - 09:01
തിരുവനന്തപുരം∙ ലത്തീൻ അതിരൂപതയുടെ പുതിയ കണക്കുപ്രകാരം ഓഖി ദുരന്തത്തിൽപെട്ട മത്സ്യത്തൊഴിലാളികളിൽ തിരിച്ചെത്താനുള്ളതു 324 പേർ. തിരുവനന്തപുരം ജില്ലയിൽനിന്നു 111, തൂത്തൂർ മേഖലയിൽനിന്നു 136, കുളച്ചൽ ഭാഗത്തുനിന്ന് 20, മറ്റു സ്ഥലങ്ങളിൽനിന്ന് 57 എന്നിങ്ങനെയാണു തിരിച്ചെത്താനുള്ളവരുടെ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016