Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 33 min 40 sec സമയം മുമ്പ്

കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

Sun, 06/17/2018 - 22:58
കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന കോട്ടയം താലൂക്കിലെ ഗവ. എൽപിഎസ് കണിയാംകുന്ന്, ഗവ. എൽപിഎസ് അയർകുന്നം, ഗവ. യുപിഎസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം, ചങ്ങനാശേരി താലൂക്കിലെ എൻഎസ്എസ് ‌യുപിഎസ് പുഴവാത്, ഗവ.എൽപിഎസ് പെരുന്ന, ഗവ.യുപിഎസ് പെരുന്ന, വൈക്കം താലൂക്കിലെ എസ്എൻ എൽപിഎസ്

കായംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

Sun, 06/17/2018 - 22:58
കായംകുളം∙ കൊറ്റുകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. തൃക്കുന്നപ്പുഴ കുറവൻ പുരയ്ക്കൽ തങ്കച്ചന്റെ ഭാര്യ റെജില (48) ആണു മരിച്ചത്. മകൻ ധനേഷിനു പരുക്കേറ്റു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.

ആദ്യപകുതിയിൽ മെക്സിക്കോ 1–0ന് മുന്നിൽ; ജർമനി വിയർക്കുന്നു

Sun, 06/17/2018 - 19:50
മോസ്കോ∙ ലോകകപ്പ് കിരീടം നിലനിർത്തുന്ന രാജ്യമാകാൻ ജർമനി പടയൊരുക്കം തുടങ്ങുന്നു. ഗ്രൂപ്പ് എഫിലെ ആദ്യ മൽസരത്തിൽ മെക്സിക്കോയാണ് ജർമനിക്ക് എതിരാളി. കരുത്തിൽ ഒട്ടും പിന്നിലല്ലാത്ത മെക്സിക്കോയ്ക്കെതിരെ ജർമനിയുടെ ആയുധങ്ങൾ ഏൽക്കുമോ? ആദ്യപകുതി പുരോഗമിക്കുമ്പോൾ മെക്സിക്കോ ലീഡു നേടുന്നു. മൽസരത്തിന്റെ തൽസമയ

ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും കൂട്ട്; പൊലീസിൽ ഒരുപാട് അലവലാതികൾ: പന്ന്യൻ

Sun, 06/17/2018 - 19:50
കോട്ടയം ∙ അധോലോക സംഘത്തിനും ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോൾ പൊലീസുകാരാണു കൂട്ടെന്നും പൊലീസിൽ ഒരുപാട് അലവലാതികളുള്ള കാലമാണിതെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. ഒരു വിഭാഗം പൊലീസുകാർ ക്രിമിനൽ പണിയാണെടുക്കുന്നത്. ഒരു ചെറുപ്പക്കാരനെ ആളുമാറി കസ്റ്റഡിയിൽ എടുത്തു മർദ്ദിച്ചു

ഞങ്ങൾ രാഷ്ട്രീയ യുദ്ധത്തിന്റെ ഇരകൾ: സർക്കാരിനെതിരെ ഐഎഎസുകാർ

Sun, 06/17/2018 - 19:50
ന്യൂഡൽഹി∙ തങ്ങൾക്കെതിരെ തെറ്റായ വാർത്തകളാണു പ്രചരിക്കുന്നതെന്നും രാഷ്ട്രീയ യുദ്ധത്തിൽ ഇരകളാകുകയാണെന്നും ഡൽഹിയിലെ ഐഎഎസുകാർ. ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ മുഖ്യമന്ത്രി ലഫ്. ഗവർണറുടെ ഓഫിസില്‍ ധർണയിരിക്കുകയും എഎപി പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണു വിശദീകരണവുമായി ഐഎഎസ്

കേരളം ഇന്ത്യയ്ക്കു മാതൃക; വിഭവ വിതരണത്തില്‍ തുല്യത വേണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

Sun, 06/17/2018 - 19:50
ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സംസ്ഥാനങ്ങള്‍ക്കു തുല്യ വിഭവ വിതരണം അനുവദിച്ചാല്‍ മാത്രമെ ഫെഡറല്‍ സംവിധാനം അര്‍ഥപൂര്‍ണമാകുകയുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിതി ആയോഗിന്റെ നാലാമതു ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവര്‍ഷം മുമ്പ് നിലവില്‍ വന്ന

കെഎസ്ആർടിസിക്ക് വൻ പിഴ; 1.9 ലക്ഷം തെറ്റു ചെയ്തവ‍ർക്കു സുഖസവാരി

Sun, 06/17/2018 - 19:50
തിരുവനന്തപുരം∙ ഇതര സംസ്ഥാന വാഹനങ്ങൾക്കു തോന്നിയപടി കേരളത്തിൽ വാഹനമോടിക്കാം, പിഴയും കേസുമായി ആരും പിറകെ വരില്ല. നാളിതുവരെ ഇതരസംസ്ഥാന വാഹനങ്ങൾ സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘനം നടത്തിയത് 1.9 ലക്ഷം തവണ. പക്ഷേ ഖജനാവിലേക്കു പിഴയായി ലഭിച്ചത് പൂജ്യം രൂപ! വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ചാർജ് ചെയ്ത്

വരാപ്പുഴ കേസിൽ രാഷ്ട്രീയ ഇടപെടൽ; പിണറായി വാക്കു പാലിച്ചില്ല: ഉമ്മൻചാണ്ടി

Sun, 06/17/2018 - 19:50
കൊച്ചി∙ വരാപ്പുഴ കേസിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാക്കു പാലിച്ചില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി മുൻ നിലപാടിൽനിന്നു പിന്നോട്ടുപോകുന്നെന്നു നിയമോപദേശത്തിൽ വ്യക്തമാണ്. നിയമോപദേശം അംഗീകരിച്ചാൽ ഇക്കാര്യത്തിൽ

കുളത്തിൽ മീൻ പിടിക്കുന്നതിനിടെ തെന്നിവീണ് യുവാവ് മരിച്ചു

Sun, 06/17/2018 - 19:50
വാളയാർ ∙ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ മീൻ പിടിക്കുന്നതിനിടെ കാൽതെന്നി വീണ് യുവാവ് മരിച്ചു. പുതുശ്ശേരി വേനോലി നെല്ലിക്കൽ‍ പറമ്പിൽ കണ്ടൻക്കുട്ടിയുടെ മകൻ സതീഷ്കുമാറാണ് (36) മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. ലോറിഡ്രൈവറായ സതീഷ്കുമാർ അവധിദിനമായതിനാൽ വീടിനു തൊട്ടടുത്തുള്ള ആക്കാംകുന്നം

മലപ്പുറത്ത് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Sun, 06/17/2018 - 19:50
മലപ്പുറം∙ എടക്കര പാലുണ്ടയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ചുങ്കത്തറ മുണ്ടപ്പാടം സ്വദേശികളായ ബിപിൻ (35), സുധീഷ് (38) എന്നിവരാണു മരിച്ചത്.

എരുമേലി എലിവാലിക്കരയിൽ കാറപകടം; വയോധിക മരിച്ചു

Sun, 06/17/2018 - 19:50
കോട്ടയം ∙ എരുമേലി എലിവാലിക്കരയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. പോസ്റ്റ് തകർത്ത കാർ സമീപത്തെ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന ഓലിക്കര മറിയാമ്മയാണു (80) മരിച്ചത്.

ഹസനും സുധീരനും ഉമ്മൻചാണ്ടിയും ഒരേ വേദിയിൽ; ‘സീറ്റ്’ പ്രസംഗത്തിനിടെ ബൽറാമും

Sun, 06/17/2018 - 16:48
തൃശൂർ ∙ അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ; നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങൾ പണ്ടുമുണ്ടെന്ന് വി.എം.സുധീരൻ. കെ.പി.വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയിൽ സംസാരിക്കവെയാണ് ഇരുവരും അഭിപ്രായങ്ങളാൽ ഏറ്റുമുട്ടിയത്. സീറ്റിനു വേണ്ടി യുവാക്കളും

ഋഷിരാജ് സിങ്ങിന് വീടന്വേഷിച്ചു, ചെന്നെത്തിയത് ചാരക്കേസിൽ: സെൻകുമാർ

Sun, 06/17/2018 - 16:48
കൊല്ലം∙ തിരുവനന്തപുരത്ത് 1994ൽ ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിന് പൊലീസ് ക്വാർട്ടഴ്സോ വാടകവീടോ ലഭിക്കാത്തതിന്റെ പരിണതഫലമാണ് ഐഎസ്ആർഒ ചാരക്കേസെന്നും അല്ലാതെ സിഐഎയും ക്രയോജനിക് എൻജിനൊന്നുമല്ലെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ.കൊല്ലം പ്രസ് ക്ലബിന്റെ പികെ. തമ്പി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ‘ഭരണം

സമാരയിൽ തുല്യശക്തികളുടെ പോരാട്ടം; കോസ്റ്ററിക്ക സെർബിയയ്ക്കെതിരെ

Sun, 06/17/2018 - 16:48
നിഷ്നി∙ ലോകകപ്പ് ആവേശം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പ് ഇയിലും പോരാട്ടങ്ങൾക്ക് അരങ്ങുണരുന്നു. കോസ്റ്ററിക്കയും സെർബിയയുമാണ് ഈ ഗ്രൂപ്പിൽനിന്ന് ആദ്യം മുഖാമുഖമെത്തുന്നത്. ബ്രസീൽ, സ്വിറ്റ്സർലൻഡ് എന്നീ വമ്പൻമാർ ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് മുന്നേറ്റം സ്വപ്നം കാണണമെങ്കിൽ പോലും ഇരുടീമുകൾക്കും ഇന്ന്

യുപി പൊലീസിന്റെ പ്രവർത്തനം ആരുടെയോ നിർദേശമനുസരിച്ച്: കഫീൽഖാൻ

Sun, 06/17/2018 - 16:48
ലക്നൗ ∙ സഹോദരനു വെടിയേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടർ കഫീൽ ഖാൻ. ഉത്തർ പ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണമോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി നടത്തുന്ന അന്വേഷണമോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരുടെയോ നിർദേശമനുസരിച്ചാണു യുപി പൊലീസ്

പന്തിൽ കൃത്രിമം: ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനെതിരെ ഐസിസി

Sun, 06/17/2018 - 16:48
സെന്റ് ലൂസിയ ∙ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തുചുരണ്ടൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഐസിസി. മൽസരത്തിൽ പന്തിൽ കൃത്രിമം നടത്തിയെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ചു റൺസ് അനുവദിച്ചു

പാല്‍, പച്ചക്കറി, മത്സ്യ വിതരണം കൂടുതല്‍ സുഗമമാകും; ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ വരുന്നു

Sun, 06/17/2018 - 16:48
തിരുവനന്തപുരം∙ സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും, വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍

സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലിരുന്ന നാലു വയസ്സുകാരി മരിച്ചു

Sun, 06/17/2018 - 16:48
കൊച്ചി∙ മരട് കാട്ടിത്തറ റോഡിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാലു വയസ്സുകാരി കരോൾ തെരേസയാണു മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ന്യൂസിലാൻഡിൽ നഴ്സുമാരായ വൈറ്റില ജനത വൻപുള്ളി വീട്ടിൽ ജോബി ജോർജിന്റെയും ജോമോളിന്റെയും മകളാണ് കരോൾ.

ഷട്ടർ ഉയർത്തി; കാർഷിക ആവശ്യത്തിനും മുല്ലപ്പെരിയാർ ജലം തമിഴ്നാട്ടിലേക്ക്

Sun, 06/17/2018 - 16:48
തൊടുപുഴ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കാർഷികാവശ്യങ്ങൾക്കായി തമിഴ്നാട് വെള്ളം കൊണ്ടു പോയി തുടങ്ങി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം തേക്കടിയിലെത്തി ഷട്ടർ ഉയർത്തി വെള്ളം കൊണ്ടു പോകുന്നത് ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിൽ നിന്നുള്ള വിവിധ കർഷക സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ, പൂജകൾക്കും

യുപിയിൽ പതിനേഴുകാരനു നേരെ പ്രകൃതി വിരുദ്ധ പീഡനം: മലദ്വാരത്തിൽ ദണ്ഡ് കയറ്റി

Sun, 06/17/2018 - 16:48
ഗാസിയാബാദ് (യുപി)∙ പതിനേഴുകാരനെ അഞ്ചു പേർ ചേർന്നു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി മലദ്വാരത്തിൽ ഇരുമ്പു ദണ്ഡ് കയറ്റി. ഗാസിയാബാദിലെ മോദി നഗറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണു സംഭവം. മോട്ടോർ സൈക്കിൾ അറ്റകുറ്റ പണികൾക്കായി നൽകിയ ശേഷം തിരികെ വീട്ടിലേക്കു വരുന്നതിനിടെയാണ് അഞ്ചംഗ സംഘം ഇയാളെ അക്രമിച്ചത്.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016