Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 14 min 40 sec സമയം മുമ്പ്

ഓഹരി വിപണിയിൽ ഉണർവോടെ തുടക്കം; രൂപയും നില മെച്ചപ്പെടുത്തി

Fri, 10/12/2018 - 12:21
കൊച്ചി∙ കഴിഞ്ഞ ദിവസവും തകർച്ചയോടെ വ്യാപാരം അവസാനിച്ച ഓഹരി വിപണിയിൽ ഇന്ന് ഉണർവോടെ തുടക്കം. ബിഎസ്ഇ 34291.92ന് ഓപ്പൺ ചെയ്തപ്പോൾ നിഫ്റ്റി 10221.55ലായിരുന്നു വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി വ്യാപാരം 10400ന് മുകളിൽ നിലനിർത്താനായാൽ | The NSE Nifty reclaimed the 10,400-level | Manorama Online

ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിനു നേട്ടം; അഞ്ചിടത്തു യുഡിഎഫ്‌

Fri, 10/12/2018 - 12:21
സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. ഫലമറിഞ്ഞ 16 സീറ്റുകളില്‍ 11 എണ്ണം എല്‍ഡിഎഫ് സ്വന്തമാക്കി. അഞ്ചിടത്തു മാത്രമാണ് യുഡിഎഫിനു നേട്ടം. 79 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. | Byelection | Manorama Online

കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയ നിലയിൽ ഹോട്ടൽ മുറിയിൽ യുവതിയുടെ മൃതദേഹം

Fri, 10/12/2018 - 12:21
ന്യൂഡൽഹി∙ കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയ നിലയിൽ ഹോട്ടൽ മുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡൽഹിയിലെ പഹർഗഞ്ച് മേഖലയിലാണ് സംഭവം. കഴുത്തിൽ വയർ ചുറ്റിയ നിലയിൽ യുവതിയെ കണ്ട ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

ടിആർഎസിനെ വെല്ലാൻ വിശാല സഖ്യം; അമിതാവേശം വിനയാകുമോ?

Fri, 10/12/2018 - 09:20
ഒമ്പതു മാസങ്ങൾക്കു മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കി മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ മുഖ്യമന്ത്രി; ബദ്ധവൈരികളായ കോണ്‍ഗ്രസുമായി ചരിത്രത്തിലാദ്യമായി കൂട്ടുകൂടി തെലുങ്കു ദേശം പാർട്ടി. പ്രാദേശിക പാർട്ടികളുടെ വിളനിലമായ തെലങ്കാനയിൽ... Telangana Election. TRS. TDP. Congress. Manorama Online

200 കോടിയുടെ എംഡിഎംഎ കടത്തിനുപിന്നില്‍ മലേഷ്യന്‍ മാഫിയ; വലവിരിച്ച് എക്സൈസ്

Fri, 10/12/2018 - 09:20
കൊച്ചി∙ 200 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിനു പിന്നില്‍ മലേഷ്യ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര ലഹരികടത്ത് സംഘമെന്നു വിവരം. ചെന്നൈയ്ക്കു സമീപമുള്ള ട്രിപ്ലികെയ്ൻ ആണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനമേഖല. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാളായ പ്രശാന്തില്‍നിന്നാണ് എക്സൈസിനു... Drugs Bust Case. Manorama Online

ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു

Fri, 10/12/2018 - 09:20
ചെന്നൈ∙ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. 136 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെ 1.19-നാണു വിമാനത്തിന്റെ രണ്ടു പിന്‍ ചക്രങ്ങള്‍. Air India Flight Hit Wall. Manorama Online

16,700 കിലോമീറ്റർ വെറും 6 മണിക്കൂർ...!!! ആ വിമാനം ഇപ്പോഴും പറന്നുകൊണ്ടിരിക്കുന്നു...

Fri, 10/12/2018 - 09:20
പുതിയ റെക്കോർഡിടുന്ന ഈ ഭൂഖണ്ഡാന്തര യാത്രയുടെ ടേക്ക്ഓഫ് സിംഗപ്പൂരിൽനിന്ന്; സമാപിക്കുന്നത് യുഎസിൽ ന്യൂയോർക്കിനു സമീപം നെവാർക്കിൽ. ഒറ്റപ്പറക്കലിൽ മൊത്തം 16,700 കിലോമീറ്റർ. യാത്രാസമയം 18 മണിക്കൂർ 25 മിനിറ്റ്. ഇതിനിടയിലെ 12 മണിക്കൂറും | longest flight,singapore changi airport,singapore airlines,Qantas

നടിയെ ആക്രമിച്ച കേസ്: സിനിമാ സംഘടനകളുടെ നിലപാടിനെതിരെ അഞ്ജലി മേനോൻ

Thu, 10/11/2018 - 23:49
കോട്ടയം ∙ നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോൻ. 2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘മീ ടൂ’ ക്യാംപെയിന് ബോളിവുഡ് നൽകുന്ന പിന്തുണ വലുതാണെന്നും ​| Anjali Menon on Actress Attack Case | #Metoo

എറണാകുളം–ചെന്നൈ യാത്രയ്ക്ക് എസി സ്ലീപ്പർ; കേരളത്തിലേക്ക് പുതിയ ബസുകളുമായി തമിഴ്നാട്

Thu, 10/11/2018 - 23:49
കൊച്ചി∙എറണാകുളം– ചെന്നൈ സർവീസിനു പുതിയ എസി സ്ലീപ്പർ ബസുമായി തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ(എസ്ഇടിസി). പഴയ അൾട്രാ ഡീലക്സ് ബസിനു പകരമാണു ഉറങ്ങാൻ സൗകര്യമുളള സ്ലീപ്പർ ബസ് ഏർപ്പെടുത്തിയത്. Tamilnadu RTC Start New AC Sleeper Bus Service

മിസോറമിലും കൊഴിഞ്ഞുപോക്കില്‍ കുഴഞ്ഞ് കോണ്‍ഗ്രസ്; യുവനിരയെ അണിനിരത്തും

Thu, 10/11/2018 - 20:37
ഗുവാഹത്തി∙ മിസോറം നിയമസഭാ തിരിഞ്ഞെടുപ്പിനു തൊട്ടു മുമ്പു മുതിര്‍ന്ന നേതാക്കള്‍ എതിര്‍ചേരിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ യുവനിരയെ അണിനിരത്തി തിരഞ്ഞെടുപ്പിനെ.... Mizoram Election . Mizoram News . BJP . Congress

കുരുക്കു മുറുകുന്നു; എം.ജെ. അക്ബർ മറുപടി പറയണമെന്ന് സ്മൃതി ഇറാനി

Thu, 10/11/2018 - 20:37
മീ ടൂ ആരോപണത്തിൽ‌ കേന്ദ്രമന്ത്രി എം.ജെ. അക്ബർ മറുപടി പറയണമെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പരാതിക്കാർക്കു നീതി ഉറപ്പാക്കാൻ നീതിന്യായ സംവിധാനങ്ങൾക്കു കഴിയും | Smriti Irani Demands Response From MJ Akbar

2017 ൽ ഒരു നയം, 18ൽ വേറെ: ബ്രൂവറിയില്‍ സര്‍ക്കാരിന്‍റെ കള്ളക്കളി വീണ്ടും പുറത്ത്

Thu, 10/11/2018 - 20:37
ബ്രൂവറി അനുമതിയില്‍ സര്‍ക്കാരിന്റെ കള്ളക്കളികള്‍ വീണ്ടും പുറത്ത്. 2018 അബ്കാരിനയം ചൂണ്ടികാട്ടി ബ്രൂവറിക്കുള്ള അപ്പോളോയുടെ അപേക്ഷ തള്ളിയ ഇടതു സര്‍ക്കാര്‍ 2018ല്‍ നയം മാറ്റാതെ അനുമതി നല്‍കിയതിനു രേഖകള്‍ | Brewery More Scams Are Revealing

കേരളത്തിലെ ആരാധനാലയങ്ങൾക്കു കേന്ദ്രസഹായം: 91.72 കോടി രൂപ അനുവദിച്ചു

Thu, 10/11/2018 - 20:37
കേരളത്തിലെ 147 തീർഥാടനകേന്ദ്രങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാർ 91.72 കോടി രൂപ അനുവദിച്ചു | Central Government Help For Kerala Shrine

എഎപി നേതാവിനെ തട്ടിക്കൊണ്ടു പോയത് സുഹൃത്ത്; കാറിലിട്ടു ജീവനോടെ കത്തിച്ചു

Thu, 10/11/2018 - 20:37
ഗാസിയാബാദിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ എഎപി നേതാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുൾപ്പെട്ട മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു | AAP Leader Found Dead In His Car Was Drugged Burnt Alive By Friend

കേരള ഹൈക്കോടതിയിലേക്കു പുതിയ ജഡ്ജിമാർ: അഞ്ചു പേരെ നിയമിക്കാൻ ശുപാർശ

Thu, 10/11/2018 - 20:37
മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയും കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു | New Judges To Kerala High Court

പ്രതിഷേധങ്ങളിൽ പങ്കെടുക്കാം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റി എസ്എൻഡിപി

Thu, 10/11/2018 - 17:33
ചേർത്തല∙ ശബരിമല വിഷയത്തിൽ നിലപാടു മാറ്റി എസ്എൻഡിപി. പ്രവർത്തകർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എൻഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകി. | SNDP Changed Their Opinion In Sabarimala Issue

ചുഴലിക്കാറ്റ്: ഇന്ന് 20 മിനിറ്റിന്റെ വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

Thu, 10/11/2018 - 17:33
തിരുവനന്തപുരം∙ ഒറീസാ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റിൽ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകൾ തകരാറിലായി. ഇതിനാൽ വിവിധ നിലയങ്ങളിൽനിന്നു കേരളത്തിനു ലഭ്യമാക്കേണ്ട വൈദ്യുതിയിൽ 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ലൈംഗികാരോപണം: പി.കെ.ശശിക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല

Thu, 10/11/2018 - 17:33
തിരുവനന്തപുരം ∙ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടിക്കു സാധ്യതയില്ല. പരാതിയെപ്പറ്റി അന്വേഷിച്ച എ.കെ.ബാലന്‍– പി.കെ.ശ്രീമതി കമ്മിഷന്‍ Sexual Allegation to PK Sasi MLA, CPM

ബിജെപിയുടെ പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ല: രാഹുല്‍ ഗാന്ധി

Thu, 10/11/2018 - 17:33
ബിക്കാനിര്‍∙ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നല്‍കിയതു പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക... Congress not make false promises Rahul Gandhi . Rajasthan Election

കേരളത്തിന്റെ പുനര്‍നിർമാണം: 27,000 കോടി രൂപ വേണമെന്ന് യുഎൻ

Thu, 10/11/2018 - 17:33
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 27,000 കോടിരൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ച | Kerala Needs 45000 Crore For Flood Reconstructions

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016