Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 19 min 18 sec സമയം മുമ്പ്

മഴക്കെടുതിക്കിടെ ജർമനിയിൽ; യാത്ര ചുരുക്കി മടങ്ങുമെന്ന് മന്ത്രി കെ. രാജു

Fri, 08/17/2018 - 18:50
ബേൺ(ജർമനി) ∙ വിദേശയാത്ര വെട്ടിച്ചുരുക്കി ഉടൻ മടങ്ങിയെത്തുമെന്ന് വനം മന്ത്രി കെ.രാജു. മഴക്കെടുതിക്കിടെ കോട്ടയത്തിന്റെ ചുമതലയുള്ള അദ്ദേഹം ജർമനിയിലേക്കു തിരിച്ചത് വിവാദമായിരുന്നു. ഒരാഴ്ചത്തെ സന്ദർശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.

കേരളത്തിനു കുടിവെള്ളവുമായി റെയിൽവേ; പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു

Fri, 08/17/2018 - 18:50
കൊച്ചി∙ കേരളത്തിനു കുടിവെള്ളവുമായി റെയിൽവേ. ഏഴു വാഗണുകളിൽ സിന്റ്കസ് ടാങ്കുകളിൽ വെള്ളവുമായി ഈറോഡിൽ പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു. ഇതു മധുര, തിരുനെൽവേലി വഴി തിരുവനന്തപുരത്ത് എത്തും. പാറശാല റെയിൽനീർ പ്ലാന്റിൽനിന്നു ഒരു ലക്ഷം മിനറൽ വാട്ടർ കുപ്പികൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കും.

വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനു നേരെ ആക്രമണം

Fri, 08/17/2018 - 18:50
ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഒരു സംഘം ആളുകൾ ആക്രമിച്ചു. ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു സ്വാമി അഗ്നിവേശിനു നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം ആക്രമണത്തിന് ഇരയാകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മലപ്പുറത്ത് വാഹനങ്ങളിൽ ലോറിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു

Fri, 08/17/2018 - 18:50
കോട്ടയ്ക്കൽ ∙ നിയന്ത്രണംവിട്ട ലോറി നാലു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഏഴു പേർക്കു പരുക്കേറ്റു. ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ കലകപ്പാറ വിജയന്റെ ഭാര്യ രാധ (48) ആണു മരിച്ചത്. ഇരുമ്പുസാധനങ്ങളുമായി കോട്ടയ്ക്കൽ ഭാഗത്തേക്കു വരികയായിരുന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണംവിട്ടത്.രണ്ട്

ദുരിതാശ്വാസനിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ 10 കോടി രൂപ

Fri, 08/17/2018 - 18:50
കൊല്ലം∙ മഴക്കെടുതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ പത്തു കോടി രൂപ. ദുരിതബാധിത പ്രദേശങ്ങളിൽ അമൃതാനന്ദമയി മഠം നടത്തിവരുന്ന ഭക്ഷണ വിതരണവും മെഡിക്കൽ ക്യാംപുകളും മറ്റു സഹായങ്ങളും തുടരും. മഠത്തിലെ സന്നദ്ധ സേവകരും ഭക്തരും മഠത്തിന്റെ യുവജന വിഭാഗമായ ‘അയുദ്ധ്’ (അമൃത

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി രാംകോ ഗ്രൂപ്പ്; രണ്ടു കോടി രൂപ നൽകി

Fri, 08/17/2018 - 18:50
തിരുവനന്തപുരം ∙ പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് രാംകോ ഗ്രൂപ്പിന്റെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാംകോ ഗ്രൂപ്പ് ചെയർമാൻ പി.ആർ.വെങ്കട്ടരമണ രാജയും രാംകോ സിമെന്റ്സ് ലിമിറ്റഡ് സിഇഒ എ.വി.ധർമകൃഷ്ണനും ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി.

വെള്ളപ്പൊക്കം; കുട്ടനാട്ടിൽ രണ്ട് സബ് സ്റ്റേഷനുകൾ ഓഫ് ചെയ്തു

Fri, 08/17/2018 - 18:50
ആലപ്പുഴ ∙ കുട്ടനാട്ടിലെ എടത്വ 110 കെവി സബ് സ്റ്റേഷനും കുട്ടനാട് 66 കെവി സബ് സ്റ്റേഷനും വെള്ളപ്പൊക്കം മൂലം ഓഫ് ചെയ്തു. മങ്കൊമ്പ്, കിടങ്ങറ, കൈനകരി, ചമ്പക്കുളം, എടത്വ എന്നീ സെക്‌ഷൻ ഓഫിസുകളിൽ വെള്ളം കയറി വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടതിനാൽ ഈ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു.അമ്പലപ്പുഴ, പുന്നപ്ര,

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക്; മഴയുടെ തീവ്രത കുറയും

Fri, 08/17/2018 - 15:41
കോട്ടയം ∙ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുന്നു. കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത

രക്ഷാപ്രവർത്തകർ കരുതലിൻ കരം നീട്ടി; ഹെലികോപ്ടറിൽ രക്ഷിച്ച പെൺകുട്ടിക്കു സുഖപ്രസവം

Fri, 08/17/2018 - 15:41
കൊച്ചി∙ വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽനിന്നു നാവികസേന രക്ഷപ്പെടുത്തിയ ഗർഭിണിക്കു സുഖപ്രസവം. ആലുവയിൽ നാവികസേനയുടെ ഓപ്പറേഷൻ മദദിന്റെ ഭാഗമായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഡോക്ടറെ താഴേക്കിറക്കിയ ശേഷം യുവതിയെ പരിശോധിച്ചാണു ഹെലികോപ്റ്ററിലേക്കു കയറ്റിയത്.യുവതിയുടെ ആരോഗ്യനിലയിൽ

ഇന്ധനക്ഷാമം; പ്രചാരണം അടിസ്ഥാനരഹിതമെന്ന് എഡിഎം

Fri, 08/17/2018 - 15:41
തിരുവനന്തപുരം∙ ജില്ലയില്‍ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്എഡിഎം വി.ആര്‍. വിനോദ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിന്റെപശ്ചാത്തലത്തില്‍ കൊച്ചിയില്‍നിന്ന് ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം

തോട്ടപ്പള്ളി സ്പിൽവേ തുറന്നു; പ്രളയജലം ഇറങ്ങിത്തുടങ്ങി

Fri, 08/17/2018 - 15:41
പത്തനംതിട്ട∙ തോട്ടപ്പള്ളി സ്പിൽവേയുടെ 38 ഷട്ടറുകളും തുറന്നു. രണ്ടെണ്ണം കേടാണെങ്കിലും ഇതും തുറക്കാൻ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതു പകുതിയോളമേ തുറന്നിരുന്നൂള്ളൂ. ഇപ്പോൾ പൂർണതോതിൽ തുറന്നിരിക്കുകയാണ്. പമ്പാനദിയിൽനിന്നു നല്ല തോതിൽ കടലിലേക്കു പ്രളയജലം ഒഴുകി തുടങ്ങി. പമ്പയിലെ പ്രളയജലം കടലിലേക്ക്

പ്രളയക്കെടുതിയിൽ പെട്ടവർക്കായി നമുക്ക് ചെയ്യാവുന്നത്...

Fri, 08/17/2018 - 15:41
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല. അതേസമയം 13 ജില്ലകളിലും റെഡ് അലര്‍ട് തുടരും. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു ആശ്വാസം പകരുന്നതാണ് പുതിയ അറിയിപ്പ്. പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമത്തിന് തുടക്കം.

പ്രളയം: പ്രധാനമന്ത്രിയിൽനിന്ന് ഉദാരത പ്രതീക്ഷിക്കുന്നെന്ന് യച്ചൂരി

Fri, 08/17/2018 - 15:41
ന്യൂഡൽഹി ∙ കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥിതിയുടെ ഭീകരാവസ്ഥ

കൊച്ചിയിലെ യോഗങ്ങളിൽ എന്നും ‘മലയാള’ മധുരം പകർന്ന് വാജ്പേയി

Fri, 08/17/2018 - 15:41
കൊച്ചി ∙ മലയാളത്തിന്റെ മാധുര്യം വിതറിയ അപൂർവപ്രസംഗങ്ങളാണ് വാജ്പേയിയെ ഓർക്കുമ്പോൾ കൊച്ചിയിൽ നിറയുന്നത്. പാർട്ടി പരിപാടിയായാലും ഔദ്യോഗിക പരിപാടിയായാലും കൊച്ചിയിലെത്തിയ പല അവസരങ്ങളിലും വാജ്പേയി മലയാളത്തിൽ പ്രസംഗിച്ചിട്ടുണ്ട്. ഒരിക്കൽ, നിശ്ചയിച്ച തർജമ ഉപേക്ഷിച്ചാണ് അദ്ദേഹം തന്റെ പ്രസംഗം പൂർണമായും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കണം: രമേശ് ചെന്നിത്തല 

Fri, 08/17/2018 - 15:41
തിരുവനന്തപുരം ∙ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുള്ള വീഴ്ച പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സഹായംതേടി വെള്ളത്തിൽ മുങ്ങിയ കെട്ടിടങ്ങളിലുള്ളത്. ഭക്ഷണവും ശുദ്ധജലവും കിട്ടാതെ ജനങ്ങള്‍ അവശരാണ്.

എംജിയുടെ കീഴിലെ കോളജുകൾക്ക് 28 വരെ ഓണാവധി

Fri, 08/17/2018 - 15:41
കോട്ടയം∙ എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകൾക്ക് ഓഗസ്റ്റ് 17 മുതൽ 28 വരെ ഓണാവധി ആയിരിക്കും. 29ന് കോളജുകൾ തുറന്നു പ്രവർത്തിക്കും.

മഴക്കെടുതിയിൽ കേരളം‍, കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി കെ.രാജു ജര്‍മനിയില്‍

Fri, 08/17/2018 - 15:41
തിരുവനന്തപുരം∙ കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള വനം മന്ത്രി കെ.രാജു ജര്‍മനിയില്‍. ഒരു സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് കെ.രാജു ജര്‍മനിയിലേക്ക് പോയത്. മന്ത്രിക്കൊപ്പം മറ്റു പാര്‍ട്ടികളിലെ നേതാക്കളുമുണ്ട്. ഓഗസ്റ്റ് 17 മുതല്‍ 19വരെയാണ്

മഴ കുറഞ്ഞു; കോഴിക്കോടിന് ആശ്വാസം, ഒറ്റപ്പെട്ടവർ ആരുമില്ല

Fri, 08/17/2018 - 15:41
കോഴിക്കോട് ∙ ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസമെന്നു വിലയിരുത്തൽ. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തിയിരുന്നത് രണ്ടടിയാക്കിയതോടെ കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പും ചെറുതായി താഴ്ന്നു. നഗരത്തിൽ വെയിൽ തെളിഞ്ഞിട്ടുണ്ട്.

ആലപ്പുഴയിൽ ദുരന്ത നിവാരണ സേനയുടെ അ‍ഞ്ച് സംഘം; രക്ഷാപ്രവർത്തനം ഉടൻ

Fri, 08/17/2018 - 15:41
ആലപ്പുഴ∙ ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു സംഘങ്ങളെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചു. രണ്ടു സംഘങ്ങളെ ചെങ്ങന്നൂരിലും ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാർ, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുമാണു നിയോഗിച്ചിട്ടുള്ളത്. ഇവർ ഉടൻ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങും.

പ്രളയക്കെടുതി ഗുരുതരമായി തുടരുന്നു; കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്രശ്രമം: മുഖ്യമന്ത്രി

Fri, 08/17/2018 - 15:41
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രളയക്കെടുതി ഗുരുതരമായിത്തന്നെ തുടരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്നു രാവിലെയും പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായും ബന്ധപ്പെട്ടിരുന്നു. തൃശൂര്‍. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016