Secondary menu

ഭദ്രാസന മെത്രാപോലീത്തായുടെ സന്ദേശം

നമുക്കെത്രയും സ്നേഹിക്കപ്പെട്ടിരിക്കുന്ന നമ്മുടെ പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫെന്‍സ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളി വികാരിയും ദേശത്ത് പട്ടക്കാരും പള്ളി കൈക്കാരന്മാരും യുവജനപ്രസ്ഥാനം പ്രവര്‍ത്തകരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്ക്ക് വാഴ്വ്.

പ്രിയരേ,

ക്ഷേമം ചോദിച്ചു കൊണ്ട് സ്നേഹപുരസ്സരം എഴുതുന്നത്‌ , ആ പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയ്ക്ക് വേണ്ടി ഒരു വെബ് സൈറ്റ് ആരംഭിക്കുന്നു എന്നറിയുന്നതില്‍ നാം അതിയായി സന്തോഷിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്നു. ആധുനിക കാലഘട്ടത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഏറെ പുരോഗമിച്ചിരിക്കുന്ന കാലയളവാണല്ലോ ഇത്. www.ststephensmoc.com എന്നാ ഈ വെബ്‌ സൈറ്റിലൂടെ ഇടവകയെയും ഇടവകാംഗങ്ങളെയും കുറിച്ച് കൂടുതല്‍ അറിയുവാനും മനസ്സില്‍ ആക്കുവാനും ഇത് സഹായകരം ആകട്ടെ. ഇതിനു വേണ്ടി അധ്വാനിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ശേഷം പിന്നാലെ, ദൈവം അനുഗ്രഹിക്കട്ടെ,
സഖറിയ മാര്‍ അന്തോണിയോസ്‌ മെത്രാപ്പോലീത്താ

2012 മാര്‍ച്ച് മാസം  12 തീയതി
കൊല്ലം അരമനയില്‍ നിന്നും

Copyright St.Stephens Orthodox Christian Youth Movement 2011-2016