Secondary menu

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട കോക്കാട്ടുവിള കുടുംബാംഗം  നെടിയകാട്ടിൽ  ശ്രീ. ബേബിക്കുട്ടി (റിട്ട. സി.ആർ. പി.എഫ്  ഉദ്യോഗസ്ഥൻ )    കർത്താവിൽ നിദ്ര പ്രാപിച്ചു.  79 വയസ്സായിരുന്നു . സംസ്കാരം നാളെ (28/09 /2019  ശനിയാഴ്ച ) രാവിലെ 11  മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോക്സ്   ഇടവകയിൽ .പരേതന്റെ   ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

ആദരാജ്ഞലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട റോയി ഭവനിൽ (കുളമാംകുഴി) ശ്രീ. കെ. വൈ. ബേബിയുടെ പത്നി  ശ്രീമതി. പൊന്നമ്മ ബേബി  കർത്താവിൽ നിദ്ര പ്രാപിച്ചു.  75 വയസ്സായിരുന്നു . ശ്രീ.റോയി ബേബി, ശ്രീമതി. ലാലി, ശ്രീമതി. സാലി എന്നിവർ മക്കളും ശ്രീമതി. അമ്മിണി , ശ്രീ. സാജൻ, ശ്രീ. മോഹൻ   എന്നിവർ മരുമക്കളും ആണ്.

വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും

പേജ് 1
പേജ് 2
പേജ് 3
പേജ് 4
ദൈവേഷ്ടമായാല്‍, ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2018   ഡിസംബർ  30  മുതല്‍ 2019 ജനുവരി 8 വരെ  തീയതികളില്‍  ഇടവക മെത്രാപ്പോലീത്താ നി.വ.ദി.ശ്രീ. സഖറിയാസ് മാര്‍ അന്തോണിയോസ്  തിരുമേനിയുടെ ആശീർവാദത്തോടും മാവേലിക്കര മെത്രാസന മെത്രാപോലീത്ത  നി.വ.ദി.ശ്രീ.  അലക്സിയോസ്‌ മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ  മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും വിപുലമായ കാര്യപരിപാടികളോടെ നടത്തപെടുന്നു.

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട തോപ്പിൽ തേരകത്തു പരേതനായ  ഡോ. തോമസ് കുര്യന്റെ ഭാര്യ  ശ്രീമതി. മറിയാമ്മ കുര്യൻ   കർത്താവിൽ നിദ്ര പ്രാപിച്ചു.  65 വയസ്സായിരുന്നു . . ശ്രീ.ബിനു റ്റി  കുര്യൻ  , ശ്രീമതി.ബീന .റ്റി കുര്യൻ  എന്നിവർ മക്കളും ശ്രീമതി. ദീപാ മേരി , ശ്രീ. മാത്യു ജോർജ്ജ്  എന്നിവർ മരുമക്കളും ആണ്.

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട മുട്ടോട്ടു കിഴക്കേക്കര വീട്ടിൽ     ശ്രീ. വൈ. ഗീവർഗ്ഗീസ്  കർത്താവിൽ നിദ്ര പ്രാപിച്ചു.  75 വയസ്സായിരുന്നു  . ശ്രീമതി സി.ചിന്നമ്മ ആണ് ഭാര്യ. ശ്രീ.റോയി. ജി , ശ്രീമതി.രാജി.ജി, ശ്രീ.ബാബു.ജി,  ശ്രീ. റെജി ജി എന്നിവർ മക്കളും ശ്രീമതി. മിനി, ശ്രീ. റെജി, ശ്രീമതി. ഷീജ,  ശ്രീമതി.ബിജി എന്നിവർ മരുമക്കളും ആണ്.

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട ഷാജി ഭവനിൽ   ശ്രീ. ബിജു കർത്താവിൽ നിദ്ര പ്രാപിച്ചു.  42 വയസ്സായിരുന്നു. ശ്രീമതി. മിനി ആണ് ഭാര്യ. ജിബിൻ , ജിനി  എന്നിവർ മക്കളും ശ്രീമതി ചിന്നമ്മ മാതാവും ആണ്. ശ്രീ. ഷാജി ആണ് സഹോദരൻ . സംസ്കാരം 27/01/2017 വെള്ളിയാഴ്ച  രാവിലെ 11  മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോൿസ്  ഇടവകയിൽ .
പരേതന്റെ   ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട സോമാലയത്തിൽ  ശ്രീ. കുഞ്ഞുകുഞ്ഞ്  കർത്താവിൽ നിദ്ര പ്രാപിച്ചു.  85 വയസ്സായിരുന്നു. ശ്രീമതി. മറിയാമ്മ  ആണ് ഭാര്യ. ശ്രീ. ബാബു, ശ്രീ. സോമൻ, ശ്രീമതി. സാലി എന്നിവർ മക്കൾ  ആണ് . സംസ്കാരം 28/01/2017 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോൿസ്  ഇടവകയിൽ .
പരേതന്റെ   ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട ചിറയിൽ ബൈജു മന്ദിരം  ശ്രീ. വൈ. തോമസ് കർത്താവിൽ നിദ്ര പ്രാപിച്ചു.  63 വയസ്സായിരുന്നു. ശ്രീമതി. പൊടിയമ്മ തോമസ് ആണ് ഭാര്യ. ശ്രീ. ബൈജു തോമസ്, ശ്രീമതി. ലാലി തോമസ് മക്കളും ശ്രീമതി. ലിജി, ശ്രീ.ലൂയിസ് എന്നിവർ മരുമക്കളും ആണ് . സംസ്കാരം പിന്നീട്.
പരേതന്റെ   ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട ചിറയിൽ വീട്ടിൽ (അലക്സ് ഭവൻ) ശ്രീ. വൈ. ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്നലെ (30.12.2016 ) ഉച്ചക്ക് 2.30. നു പാണ്ടിത്തിട്ട സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടന്നു.

പരേതയുടെ  ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

 

ഓർത്തഡോക്സ്‌ ക്രൈസ്തവ ബാലസമാജം തലവൂർ ഗ്രൂപ്പ് മീറ്റിംഗ്

ഓർത്തഡോക്സ്‌  ക്രൈസ്തവ ബാലസമാജം തലവൂർ ഗ്രൂപ്പ് മീറ്റിങ്ങും അർദ്ധ ദിന സെമിനാറും 2016 നവംബർ 13 ഞായറാഴ്ച  ഉച്ചക്ക് 1 മാണി മുതൽ കൊല്ലം ഭദ്രാസന മെത്രാപോലീത്ത അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമനസ്സിലെ മഹനീയ സാന്നിദ്ധ്യത്തിലും കൊല്ലം മെത്രാസന ബാലസമാജം ഭാരവാഹികളുടെ നേതൃത്തത്തിലും  നമ്മുടെ ഇടവകയിൽ (പാണ്ടിത്തിട്ട സെൻറ്‌  സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളി) വച്ച് നടത്തപ്പെടുന്നു.
 
വിശദമായ നോട്ടീസ്  ചുവടെ 

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016