Secondary menu

നിയമപഠന ക്ലാസ്സ്‌ നടന്നു

ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ദേവാലയശതാബ്ദി ആഘോഷങ്ങള്‍ പ്രമാണിച്ച് നമ്മുടെ ദേവാലയത്തില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച നിയമപഠന ക്ലാസ്സ്‌ ജൂലായ്‌ 31 ഞായറാഴ്ച നമ്മുടെ ഇടവകയില്‍ വച്ച് നടന്നു.  അഡ്വ.  ശ്രീ. രാജു (Kerala Procecuters Association, Kollam district President ) മുഖ്യാതിഥി ആയിരുന്നു. പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ കുറിച്ചു അദ്ദേഹം വിശധമായ ക്ലാസ് നടത്തുകയും ചെയ്തു.

ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

നമ്മുടെ ഇടവകയുടെ ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് (2014 ജൂലൈ 5) പള്ളിയില്‍ വച്ച് വി.കുര്‍ബ്ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക മെത്രാപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം

ഒരു സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും ആയ പൈതൃകത്തിന്റെ നിത്യസ്മാരകങ്ങളിലൊന്നാണ് ദേവാലയം. ദേശവാസികളുടെയും ഇടവകാംഗങ്ങളുടെ മനസ്സില്‍ നന്മയുടെയും ശാന്തിയുടെയും ഉത്തമ ദ്രിഷ്ട്ടാന്തമായി പരിലസിക്കുന്ന ആത്മീയക്ഷേത്രമാണ്  പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‍സ്‌ ദേവാലയം. ഒരു നൂറ്റാണ്ടു പിന്നിടുന്ന ഈ ദേവാലയത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ മണ്‍മറഞ്ഞ നമ്മുടെ പൂര്‍വികരുടെ അര്‍പ്പണമനോഭാവവും വിയര്‍പ്പുതുള്ളികളുമുണ്ട്.

ചരമ അറിയിപ്പ്‌ (17-06-2014)

നമ്മുടെ ഇടവകയില്‍ പെട്ട തടത്തിവിള ജോണ്‍സ് കോട്ടേജില്‍  ശ്രീ. റ്റി. ഡി. ജോണ്‍ (പാപ്പന്‍ സര്‍)  നിര്യാതനായി. 73 വയസ്സായിരുന്നു. പരേതയായ ശ്രീമതി. സാലമ്മ ജോണ്‍ ആണ് ഭാര്യ. സംസ്കാരം പിന്നീട്.

താബോര്‍ കുന്നിലെ മുനിവര്യന്‍ : ജീവിത വഴി

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും മാവേലിക്കര ചിറമേല്‍ കുടുംബാംഗം ശോശാമ്മയുടെയും മകനായി 1921 ഒക്ടോബര്‍ 29നു ജനിച്ചു.
 

വലിയ ബാവ കാലം ചെയ്തു.

നമ്മുടെ സഭയുടെ വലിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് ബാവ കാലം ചെയ്തു. 93 വയസായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 11ു പത്താനാപുരം മൌണ്ട് താബോര്‍ ദയറായില്‍ നടക്കും. മൃതദേഹം പരുമല പള്ളിയിലെ പൊതുദര്‍ശനത്തിനു വച്ച ശേഷം തുടര്‍ന്നു കോട്ടയം പഴയസെമിനാരിയില്‍ എത്തിക്കും. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്തിനു സഭ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ എത്തിക്കും. ഉച്ചനമസ്കാരത്തിനു ശേഷം പത്താനാപുരം മൌണ്ട് താബോര്‍ ദയറായിലേക്കു വിലാപയാത്രയായി കൊണ്ടുപോകും.
 

കണ്‍വെന്‍ഷനു ഇന്ന് ആരംഭം

നമ്മുടെ ഇടവകയിലെ 2014 ആണ്ടത്തെ പെരുന്നാളിന്റെ ഭാഗമായ സുവിശേഷ യോഗങ്ങളുക്ക് ഇന്ന് ആരംഭം കുറിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ഗാന ശുശ്രൂഷയും നടക്കും. തുടര്‍ന്ന് 7.30 നു പ്രൊഫ്‌. ഇട്ടി വര്ഗ്ഗീസ് (സെന്റ്‌ സിറില്‍സ് കോളേജ്, അടൂര്‍) സുവിശേഷ പ്രസംഗം നടത്തുകയും ചെയ്യും.

പെരുന്നാള്‍ കൊടിയേറ്റ്

നമ്മുടെ ഇടവകയിലെ വി. സ്തേഫനോസ് സഹദായുടെ 2014 ആണ്ടത്തെ ഓര്‍മ്മപ്പെരുന്നാളിന്റെയും സുവിശേഷയോഗങ്ങളുടെയും തുടക്കം കുറിച്ച് കൊണ്ട് ഇന്ന് 29/12/2013 കൊടിയേറ്റ് നടന്നു. വി.കുര്‍ബ്ബാനനന്തരം ഇടവക വികാരി ബഹു. സി. ഡാനിയേല്‍ അച്ചന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. പെരുന്നാളിനും സുവിശേഷയോഗങ്ങള്‍ക്കും തുടക്കം കുറിച്ച് കൊണ്ട് ഇടവക അംഗങ്ങള്‍ക്ക് വേണ്ടി ഒരുക്ക ധ്യാനം 04/01/2014 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ബഹു. റവ. ഫാ. ഐപ്പ് നൈനാന്‍ ധ്യാനത്തിന് നേതൃത്വം നല്ക്കുന്നതാണ്.

പെരുനാള്‍ മഹാമഹവും കണ്‍വെന്ഷനും 2014

വി. സ്തെഫനോസ് സഹദായുടെ 2014 ആണ്ടത്തെ  പെരുനാള്‍ മഹാമഹവും കണ്‍വെന്‍ഷനും സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2014 ജനുവരി 4 മുതല്‍ 8 തീയതികളില്‍  നിലയ്ക്കല്‍  ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്  തിരുമേനിയുടെ മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും നടത്തപ്പെടുന്നു.

ക്രിസ്തുമസ് ആശംസകള്‍

പ്രത്യാശയും സ്‌നേഹവും പങ്കുവെച്ച്‌ ലോകമെമ്പാടുമുള്ള ക്രൈസ്‌തവ സമൂഹം ഡിസംബര്‍ 25 ബുധനാഴ്ച  ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നു. രക്ഷകന്‍ ഈ ലോകത്തിലേക്ക്  അവതരിച്ചതിന്റെ ഓര്‍മ്മ പുതുക്കി പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കും.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016