Secondary menu

ക്രിസ്തുമസ് ആശംസകള്‍സ്നേഹത്തിന്റെയും,സാഹോദര്യത്തിന്റെയും ഒരു നല്ല ക്രിസ്തുമസ് ദിനം എല്ലാവര്ക്കും ആശംസിക്കുന്നു..

കാരള്‍ സര്‍വീസ്സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് കാരള്‍ സര്‍വീസ്‌ ഇത്തവണയും 2012 ഡിസംബര്‍ മാസം 23 നു ബഹു. ഇടവക വികാരി റവ. ഫാ. സി. ദാനിയേലിന്റെ അധ്യക്ഷതയില്‍ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

പെരുനാള്‍ മഹാമഹവും കണ്‍വെന്ഷനും 2013


വി. സ്തെഫനോസ് സഹദായുടെ 2013 ആണ്ടത്തെ പെരുനാള്‍ മഹാമഹവും കണ്‍വെന്‍ഷനും സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2013 ജനുവരി 4 മുതല്‍ 8 തീയതികളില്‍. കൊല്ലം ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ. ഡോ. സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌ തിരുമേനിയുടെ മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും നടത്തപ്പെടുന്നു.

കരോള്‍ ഡിസംബര്‍ 19, 21 തീയതികളില്‍

വരവായി വീണ്ടും ഒരു ക്രിസ്തുമസ് കാലം കൂടി..നിലാവിന്റയും നക്ഷത്രങ്ങളുടെയും ചിമ്മിനിവെട്ടത്തിന്റയും ഇത്തിരി വെളിച്ചത്തില്‍  ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ചു കരോള്‍ സംഘങ്ങള്‍ ക്രിസ്തുമസ് രാവുകളെ സമ്പന്നമാക്കുന്നു.

നമ്മുടെ ഇടവകയില്‍ ഈ വര്‍ഷത്തെ കരോള്‍  ഡിസംബര്‍ മാസം 19, 21, തീയതികളില്‍ ആയി നടക്കുന്നതാണ്

ഒരു വര്ഷം പിന്നിടുന്ന ststephensmoc.com

ശതവാര്‍ഷിക ആഷോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്ന  പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയ്ക്കു വേണ്ടി, അതിന്റെ ഒരു ആരംഭമായി  യുവജനപ്രസ്ഥാനത്തിന്റെ ഒരു സമര്‍പ്പണം എന്നാ രീതിയില്‍ തുടക്കം കുറിച്ച ഈ എളിയ സംരഭം ഒരു വര്ഷം പൂര്‍ത്തിയാക്കുക ആണ്. ഈ വെബ്‌ പോര്‍ട്ടല്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി സഫലീകരിച്ചിട്ടില്ല എങ്കിലും അതിലേക്കു ഒരു ചെറിയ കാല്‍ വയ്പ് നടത്തുവാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കാം.

വീണ്ടും ക്രിസ്മസ് രാവുകള്‍

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമെകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പഠിപ്പിച്ച ദൈവപുത്രന്റെ വാക്കുകള്‍ എല്ലാവരുടെയും മനസില്‍ തെളിയുന്ന സുന്ദര ദിനങ്ങള്‍.

ഓര്‍ത്തഡോക്സ് സഭ: ഭാരതത്തിന്റെ ക്രൈസ്തവ സാക്ഷ്യം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മലങ്കരയുടെ നാലതിരുകള്‍പ്പുറത്തേക്കു വളര്‍ന്ന് ആഗോള സഭയായി മാറിയിട്ട് കാലമേറെയായി. പൂര്‍ണമായും ഭാരതീയ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന ദേശീയ സഭയാണിത്. വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ചതിനാല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ എന്ന പേര് നിലനിര്‍ത്തുന്നു. ദേശീയത ജീവരക്തമായി കരുതുന്ന സഭയെ സംബന്ധിച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എന്ന പേര് അന്വര്‍ഥമാണ്.

കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദി: നവംബര്‍ 25 ന്

കാതോലിക്കേറ്റ് ശതാബ്ദി മഹാസംഗമം 25ന് മൂന്നു മണിക്ക് മറൈന്‍ഡ്രൈവില്‍ ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്മരണിക പ്രകാശനം ചെയ്യും. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പ്രസംഗിക്കും.

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയില്‍ പെട്ട  പാണ്ടിത്തിട്ട റോബിന്‍സ് ഹൌസില്‍ ബാബു ജയിംസ് നിര്യാതനായി.

പരുമല പെരുന്നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭാരതീയ ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍ 2012 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ ആഘോഷിക്കും.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016