Secondary menu

പരുമല പെരുന്നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭാരതീയ ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍ 2012 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ ആഘോഷിക്കും.

അര്‍ദ്ധ വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ ഈ വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക പൊതു യോഗം 2012 ഒക്ടോബര്‍ മാസം 21 ഞായറാഴ്ച വൈകുന്നേരം 2.30 മണിക്ക് സംയുക്ത പ്രാര്‍ത്ഥന യോഗത്തിനു ശേഷം ബഹു. ഇടവക വികാരി റവ. ഫാ. സി. ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടുന്നതാണ്.

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയില്‍ പെട്ട  പാണ്ടിത്തിട്ട മംഗലത്ത് വീട്ടില്‍  പരേതനായ ചാക്കോ ജയിംസിന്‍റെ  ഭാര്യ ചിന്നമ്മ ജെയിംസ് നിര്യാതയായി. 83 വയസായിരുന്നു.      

ഇടവക ട്രസ്റ്റി

അവധിയില്‍ പ്രവേശിച്ച ഇടവക ട്രസ്റ്റി ശ്രീ. സി.ഡി ജേക്കബിന് പകരം ശ്രീ. ജോണ്‍ എം ജോര്‍ജ്ജിനെ താല്‍കാലിക ട്രസ്റ്റി ആയി ശനിയാഴ്ച കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി ചുമതലപ്പെടുത്തി.

ദിവ്യബോധനം ഏകദിന സമ്മേളനം

കൊല്ലം ഭദ്രാസനത്തിലെ ദിവ്യബോധനം പഠിതാക്കളുടെ ഏകദിനസമ്മേളനം, ധ്യാനം, സെമിനാറുകള്‍, എന്നിവ നാളെ (28-07-2012) വി.കുര്ബാനനന്തരം നമ്മുടെ ഇടവകയില്‍ വച്ച് നടക്കും. ഭദ്രാസനതതിലെയും സഭയിലെയും പ്രമുഖ വൈദികര്‍ ധ്യാനത്തിനും സെമിനാരുകള്‍ക്കും നേതൃത്വം നല്‍കും.

വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ വാര്‍ഷിക പൊതു യോഗം 2012 ഏപ്രില്‍  മാസം 15 നു സംയുക്ത പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിയില്‍ വച്ച് നടന്നു.  ഇടവക വികാരി ബഹു. സി. ഡാനിയേലച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീ കെ. വൈ തോമസ്‌ കുട്ടി 2011വര്‍ഷത്തെ  ഇടവക പ്രവര്ത്തന റിപ്പോര്ട്ടും വാര്‍ഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് 2012 വര്‍ഷത്തേക്കുള്ള   ഭാരവാഹികളെയും ഭരണസമിതിയേയും  പൊതുയോഗം തെരെഞ്ഞെടുത്തു.

വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതു യോഗം 2012 ഏപ്രില്‍ മാസം 15 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സംയുക്ത പ്രാര്‍ത്ഥന യോഗത്തിനു ശേഷം ബഹു. ഇടവക വികാരി റവ. ഫാ. സി. ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടുന്നതാണ്.

 

പാരിഷ് മിഷന്‍ സമാപിച്ചു

2012 മാര്‍ച്ച് 20 മുതല്‍ നമ്മുടെ ഇടവകയില്‍ കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന പാരിഷ് മിഷന്‍ സമാപിച്ചു. ഈ ദിവസങ്ങളില്‍ പാരിഷ് മിഷന് ഭാഗമായി നടന്ന ഭവന സന്ദര്‍ശനങ്ങള്‍ക്കും ധ്യാനയോഗങ്ങള്‍ക്കും കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌ മേത്രാപോലീത്തായും മറ്റു ബഹു. വൈദികരും നേതൃത്വം നല്‍കി.

രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശവുമായി ഇടയന്‍

ഭദ്രാസന പാരിഷ് മിഷന്‍റെ ഭാഗമായി നമ്മുടെ ഇടവകയില്‍ സന്ദര്‍ശനം നടത്തുന്നു ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ്‌ തിരുമേനി ഇടവകയിലെ രോഗാതുരരും പ്രായമേറിയവരും ആയ അംഗങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പാരിഷ് മിഷന്‍ സമാപനം ഇന്ന്

നമ്മുടെ ഇടവകയില്‍ 20 മുതല്‍ നടന്നു വരുന്ന പാരിഷ് മിഷന്‍ ഇന്ന് സമാപിക്കും. ഇന്ന് വൈകുന്നേരം സന്ധ്യനമാസ്കാരവും തുടര്‍ന്ന് ധ്യാനയോഗവും ശേഷം ആശിര്‍വാദത്തോട് കൂടി പാരിഷ് മിഷന് അനുഗ്രഹപ്രദമായ സമാപനമാകും.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016