Secondary menu

ഭദ്രാസന പാരിഷ് മിഷന്‍ മാര്ച് 20,21.22 തീയതികളില്

മലങ്കര ഓര്ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള പാരിഷ് മിഷന്‍ 2012 മാര്ച്ച് മാസം 20,21,22 തീയതികളില്‍ നമ്മുടെ ഇടവകയില്‍ നടക്കും. കൊല്ലം ഭദ്രാസന അധിപന് ആഭിവന്ദ്യ സഖറിയ മാര് അന്തോനിയോസ് തിരുമേനിയും മറ്റു വന്ദ്യ വൈദികരും നേതൃത്വം നല്കുന്നു.

ചരമ അറിയിപ്പ് (07.03.2012)

നമ്മുടെ ഇടവകയില്‍ പെട്ട  പാണ്ടിത്തിട്ട വലിയവിളയില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ മറിയാമ്മ ലൂക്കോസ് (79) നിര്യതയായി. മുളവന മരുതൂര്‍ കുടുംബാംഗമാണ്.      

ചരമ അറിയിപ്പ് (21/02/2012)

നമ്മുടെ ഇടവകയില്‍ പെട്ട താമരക്കുടി ജോണ്‍സന്‍ ഹൌസില്‍ ശ്രീ. എം. ജോര്‍ജ്ജ് നിര്യാതനായി. 89 വയസ്സായിരുന്നു. റവ. ഫാ. ജേക്കബ്‌ ജോര്‍ജ്ജ്, ശ്രീ. ജി. സാംകുട്ടി, ശ്രീ . ജി. പൊന്നച്ചന്‍, ജോണ്‍സന്‍ ജോര്‍ജ്ജ് എന്നിവര്‍ മക്കള്‍ ആണ്. ശവസംസ്കാരം നാളെ കഴിഞ്ഞു പള്ളി സെമിത്തേരിയില്‍. 23-02-2012 നു രാവിലെ 10 മണിക്ക് ശുശ്രൂഷകള് ഭവനത്തില്‍ ആരംഭിക്കും എന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു

ചരമ അറിയിപ്പ് (21-02-2012)

നമ്മുടെ ഇടവകയില്‍ പെട്ട സുനി ഭവനില്‍ (ചരുവില്‍) ശ്രീ. രാജന്‍ നിര്യാതനായി. ഭാര്യ ശ്രീമതി. മേരിക്കുട്ടി. മക്കള്‍: സുനി, ഷൈനി. ശവസംസ്‌കാരം ഇന്ന് (21-02-2012) ഉച്ചക്ക് പള്ളി സെമിത്തേരിയില്‍.

അഗതികളുടെ അപ്പോസ്തോലന് വിട

സഭയിലെ സീനിയര്‍ മെത്രാപ്പൊലീത്തയും നിരണം മുന്‍ ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് (94)  കാലം ചെയ്തു. ഇന്നലെ വൈകിട്ട് 7.25നു പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കബറടക്കം നാളെ മൂന്നു മണിക്ക് മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ ട്രെയിനിങ് സെന്ററില്‍. വൃക്ക സംബന്ധമായ രോഗത്തിന് ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി ആശുപത്രിയില്‍ അത്യാസന നിലയില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ മുന്‍ നിരണം ഭദ്രാസനാധിപനും മലങ്കര സഭാരത്നവുമായ ഡോ. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് (94) മെത്രാപ്പോലീത്തായെ അത്യാസന നിലയില്‍ പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ വാസ്ക്കുലര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

അനുഗ്രഹവര്ഷം ചൊരിഞ്ഞു തിരുമേനിയുടെ ഇടവക സന്ദര്‍ശനം

ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്ത നമ്മുടെ ഇടവകയില്‍ ഫെബ്രുവരി 12 നു സന്ദര്‍ശനം നടത്തി. ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി പള്ളിയില്‍ 12 നു രാവിലെ എത്തിച്ചേര്‍ന്ന തിരുമേനിയെ ഇടവക വികാരി റവ. ഫാ. സി. ഡാനിയേലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു. അനന്തരം അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. അതിനു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുമേനി ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞു.

അഭി. ഭദ്രാസന മെത്രാപോലീത്തായുടെ ഇടവക സന്ദര്‍ശനം

കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് തിരുമേനി നമ്മുടെ ഇടവകയില്‍ ഫെബ്രുവരി 11,12 തീയതികളില്‍ സന്ദര്‍ശനം നടത്തുന്നു. ശനിയാഴ്ച വൈകിട്ട് പള്ളിയില്‍ എത്തി ചേരുന്ന തിരുമേനിക്ക് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് വരവേല്‍പ് നല്‍കുന്നതാണ്. ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വി. കുര്‍ബാനയ്ക്ക് ശേഷം ഇടവക സംഗമവും വിവിധ ആദ്ധ്യാത്മികസംഘടനകളുടെ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

പുനലൂര്‍ ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍

പുനലൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനുള്ള ഒരുക്കങ്ങളായി. ഒന്‍പതു മുതല്‍ 12 വരെ പുനലൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടു കര്‍മം പുനലൂര്‍ - കൊട്ടാരക്കര ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് നിര്‍വഹിച്ചു. ഒന്‍പതിനു വൈകിട്ട് 6.30ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ പത്തിന് ധ്യാനയോഗം, 11നു രാവിലെ പത്തിന് എയ്ഞ്ചല്‍സ് മീറ്റ്, 12നു രാത്രി 8.15ന് ഭദ്രാസനാധിപന്‍ സമാപന സന്ദേശം നല്‍കും.

തേവലക്കര പള്ളിയില്‍ വി. മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാള്‍

മലങ്കര സഭയിലെ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാളിനും കണ്‍വന്‍ഷനും തേവലക്കര ഒരുങ്ങി. 30ന് കൊടിയേറി വചനശുശ്രൂഷ, ധ്യാനം, മൂന്നിന്മേല്‍ കുര്‍ബ്ബാന, റാസ, നേര്‍ച്ചവിളമ്പ്, ക്രിസ്തീയ രക്ഷാകര്‍തൃ പദ്ധതി തുടങ്ങിയവയോടെ ഫെബ്രുവരി എട്ടിന് സമാപിക്കും.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016