Secondary menu

പുനലൂര്‍ ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍

പുനലൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനുള്ള ഒരുക്കങ്ങളായി. ഒന്‍പതു മുതല്‍ 12 വരെ പുനലൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടു കര്‍മം പുനലൂര്‍ - കൊട്ടാരക്കര ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് നിര്‍വഹിച്ചു. ഒന്‍പതിനു വൈകിട്ട് 6.30ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ പത്തിന് ധ്യാനയോഗം, 11നു രാവിലെ പത്തിന് എയ്ഞ്ചല്‍സ് മീറ്റ്, 12നു രാത്രി 8.15ന് ഭദ്രാസനാധിപന്‍ സമാപന സന്ദേശം നല്‍കും.

തേവലക്കര പള്ളിയില്‍ വി. മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാള്‍

മലങ്കര സഭയിലെ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാളിനും കണ്‍വന്‍ഷനും തേവലക്കര ഒരുങ്ങി. 30ന് കൊടിയേറി വചനശുശ്രൂഷ, ധ്യാനം, മൂന്നിന്മേല്‍ കുര്‍ബ്ബാന, റാസ, നേര്‍ച്ചവിളമ്പ്, ക്രിസ്തീയ രക്ഷാകര്‍തൃ പദ്ധതി തുടങ്ങിയവയോടെ ഫെബ്രുവരി എട്ടിന് സമാപിക്കും.

മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് സമാപിക്കും

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ആറാമത് ഓര്‍മ്മപ്പെരുന്നാള്‍ വ്യാഴാഴ്ച സമാപിക്കും. 

ചരമ അറിയിപ്പ്

12/01/2012

നമ്മുടെ ഇടവകിയില്‍ പെട്ട രാമന്‍ കുന്നില്‍ വീട്ടില്‍ പരേതനായ യോഹന്നാന്‍റെ ഭാര്യ സാറാമ്മ നിര്യാതയായി. 87 വയസ്സായിരുന്നു.  മക്കള്‍: ജോര്‍ജ്ക്കുട്ടി, ബേബിക്കുട്ടി, ശോശാമ്മ. സംസ്കാരം ഇന്ന് (12/01/2012)മൂന്നിനു പള്ളി സെമിത്തേരിയില്‍.

പെരുനാളിനു ഭക്തിസാന്ദ്രമായ സമാപനം

വി. സ്തെഫനോസ് സഹദായുടെ 2012 ആണ്ടത്തെ പെരുനാളിനു ഭക്തി നിര്‍ഭരമായ സമാപനം. 2012 ജനുവരി ഒന്നാം തീയതി വി.കുര്‍ബ്ബാനക്ക് ശേഷം കൊടിയേറ്റ് നടത്തിയതോടെ പെരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി .

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ജനുവരി 27 മുതല്‍

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്റെ 95-ാമത് സമ്മേളനം 2012 ജനുവരി 27 മുതല്‍ ഫെബ്രുവരി 02 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും.

ബസേലിയോസ് മാര്‍ത്തോമ്മ ദ്വിദിമോസ് പ്രഥമന്‍ വലിയ ബാവ, ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, എന്നിവരും സഭയിലെ മറ്റു തിരുമേനിമാരും വിവിധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പെരുന്നാള്‍ കണ്‍വെന്‍ഷനു തുടക്കം

വി. സ്തെഫനോസ് സഹദായുടെ 2012 ആണ്ടത്തെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കണ്‍വെന്‍ഷനു ഭക്തി പൂര്‍വമായ ആരംഭം.2012 ജനുവരി 4 നു സന്ധ്യാനമാസ്കാരത്തെ തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മുന്‍ ഇടവക വികാരി റവ.ഫാ.ജോര്‍ജ് കുട്ടി കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. റവ. ഫാ. ഓ.തോമസ്‌, ഇടവക വികാരി റവ. ഫാ. സി. ഡാനിയേല്‍ തുടങ്ങിയ ബഹു വൈദികര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.അതെ തുടര്‍ന്ന് റവ.ഫാ. ടൈറ്റസ്സ് ജോണ്‍ തലവൂര്‍ സംഗീതാത്മക വചന ശുശ്രൂഷ നയിച്ചു.

ആറാം ഓര്‍മ്മപ്പെരുന്നാള്‍

മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ ആറാം ഓര്‍മ്മപ്പെരുന്നാള്‍ തിരുമനസ് കബറടങ്ങിയിരിക്കുന്ന ശാസ്താംകോട്ട മൗണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പലില്‍ നടക്കുന്നു. ജനവരി 15 ന് ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറും. ജനവരി 25, 26 തീയതികളിലാണ് ഓര്‍മ്മപ്പെരുന്നാള്‍. ബസ്സേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. വിവിധ ഭദ്രാസനങ്ങളില്‍ നിന്ന് പദയാത്രയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

പുതുവര്‍ഷ ജാഗരണം


പുതിയ വര്‍ഷത്തിലേക്ക് പ്രാര്‍ത്ഥനയോടെ പ്രവേശിക്കുവാന്‍ ഒരുങ്ങുന്ന വിശ്വാസികള്‍ക്കായി ആണ്ടുതോറും നടത്തി വരാറുള്ള പുതു വര്‍ഷ ജാഗരണം 2011 ഡിസംബര്‍ 31ന് നടക്കും.

ചരമ അറിയിപ്പ് 10-12-2011

താമരക്കുടി ബൈജു വിലാസത്തില്‍ കുഞ്ഞുകുട്ടി (65) നിര്യാതനായി. സംസ്കാരം ഇന്നു (10-12-2011) 12നു പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ബിജു (സൌദി), ബൈജു, സുജ (ഇരുവരും ബാംഗൂര്‍), ഷൈജു. മരുമക്കള്‍: ബിന്‍സി, ബീന, ഷിബു (ഇരുവരും ബാംഗൂര്‍), ജിന്‍സി.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016