ചരിത്രം

പാണ്ടിത്തിട്ട പ്രദേശത്ത് ദൈവാശ്രയത്തിലും ഭക്തിയിലും നില നിന്ന് വന്ന ഏതാനും ചില സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങള്‍ അന്നു നിലവിലുണ്ടായിരുന്ന തലവൂര്‍ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ കൂടി വന്നിരുന്നു. തങ്ങളുടെ ആത്മീയകാര്യങ്ങളും കര്മമാദികളും അവിടെ തുടര്‍ന്ന് കൊണ്ട് പോകുന്നത് പല പ്രകാരങ്ങളിലും ദുഷ്കരമായി തോന്നിയതിനാല്‍ പാണ്ടിത്തിട്ട പ്രദേശത്ത് തന്നെ താല്കാലിക അടിസ്ഥാനത്തില്‍ ഒരു ദേവാലയം സ്ഥാപിച്ചു. തുടര്‍ന്ന് അന്നത്തെ കൊല്ലം മെത്രാസന ഇടവകയുടെ മെത്രാപോലീത്ത ആയിരുന്ന നി. വ. ദി. ശ്രീ. ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് (പിന്നീട് പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവ) തിരുമേനിയുടെ അറിവോടും അനുവാദത്തോടും അനുഗ്രഹത്തോടും 1915 –ല്‍ ഒരു ഇടവക രൂപം കൊണ്ടു.
എന്നാല്‍ ആ പഴയ ദേവാലയത്തിന്റെ സ്ഥാനത്ത് ഇന്ന് കാണപ്പെടുന്ന ആ മനോഹര ദേവാലയം പണി പൂര്‍ത്തീകരിച്ചത് 2002 ല്‍ ആണ്. 2002 ജനുവരി മാസം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവായാല്‍ ആണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്.
ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ് എന്ന് സ്വജീവിതം കൊണ്ട് കാട്ടി തന്ന "മഹോന്നതനായ രക്തസാക്ഷി" വി. സ്തെഫനോസ് സഹദായുടെ നാമധേയത്തില്‍ ആണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടിരിക്കുന്നത്. ഭൌതിക ജീവിതത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഉള്‍ക്കൊണ്ട് പരീക്ഷണങ്ങളെ ക്ഷമയോടെ അതിജീവിക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. ഈ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട പൂര്‍വ പിതാക്കന്മാരുടെ അര്‍പ്പണ മനോഭാവത്തിന്റെയും ത്യാഗബുദ്ധിയുടെയും ഫലം ആണ് ഇന്നത്തെ നിലയിലെ ഈ ദേവാലയം. ക്ഷമയുടെയും സ്നേഹത്തിന്റെയും സന്ദേശം പ്രദേശത്ത് ആകമാനം വ്യാപിപ്പിച്ചു കൊണ്ട് ക്രൈസ്തവരും അക്രൈസ്തവരും ആയ അനേകം വിശ്വാസികളുടെ പ്രതിസന്ധികളില്‍ പ്രകാശമരുളി, നാനാ ജാതി മതസ്ഥര്‍ക്ക് അഭയകേന്ദ്രമായി ഈ മനോഹര ദേവാലയം പ്രശോഭിക്കുന്നു .