Secondary menu

വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ വാര്‍ഷിക പൊതു യോഗം 2012 ഏപ്രില്‍  മാസം 15 നു സംയുക്ത പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിയില്‍ വച്ച് നടന്നു.  ഇടവക വികാരി ബഹു. സി. ഡാനിയേലച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീ കെ. വൈ തോമസ്‌ കുട്ടി 2011വര്‍ഷത്തെ  ഇടവക പ്രവര്ത്തന റിപ്പോര്ട്ടും വാര്‍ഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് 2012 വര്‍ഷത്തേക്കുള്ള   ഭാരവാഹികളെയും ഭരണസമിതിയേയും  പൊതുയോഗം തെരെഞ്ഞെടുത്തു.

ഇടവക ട്രസ്റ്റിയായി ശ്രീ. സി. ഡി. ജേക്കബിനെയും സെക്രട്ടറിയായി ശ്രീ. എം. എസ്സ്. ബാബുവിനെയും യോഗം തിരഞ്ഞെടുത്തു. 2012 വര്‍ഷത്തെ ഇടവക കമ്മിറ്റി അംഗങ്ങളായി ശ്രീ. ജോണ്‍. എം. ജോര്‍ജ്, ശ്രീ. വൈ. മത്തായി, ശ്രീ. എം. ടി. ഷാ, ശ്രീ. സജി ജോര്‍ജ്, ശ്രീ. റെജി ജി, ശ്രീ അലക്സ്‌ ബഞ്ചമിന്‍, ശ്രീ സി. വൈ. പൊടിക്കുഞ്ഞ്, ശ്രീ. വൈ. തങ്കച്ചന്‍, ശ്രീ. ബിജു ബേബി, ശ്രീ. ജി. പൊന്നച്ചന്‍, ശ്രീ. എല്‍. പ്രസാദ്‌, ശ്രീ കെ. തോമസ്‌ , ശ്രീ. ബൈജു തോമസ്‌ എന്നിവരെയും ഓഡിറ്റര്‍മാരായി ശ്രീ. ഡി. കെ. ജോര്‍ജ്ജ് കുട്ടി, ശ്രീ. സുനു വര്‍ഗ്ഗീസ്‌ എന്നിവരേയും,  സെന്റ്‌ തോമസ്‌ പ്രാര്ത്ഥനയോഗം സെക്രട്ടറിയായി സി. പാപ്പച്ചനെയും യോഗം  തിരഞ്ഞെടുത്തു.

പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തോടും യോഗം സമാപിച്ചു.

Copyright St.Stephens Orthodox Christian Youth Movement 2011-2016