Secondary menu

കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദി: നവംബര്‍ 25 ന്

കാതോലിക്കേറ്റ് ശതാബ്ദി മഹാസംഗമം 25ന് മൂന്നു മണിക്ക് മറൈന്‍ഡ്രൈവില്‍ ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്മരണിക പ്രകാശനം ചെയ്യും. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പ്രസംഗിക്കും.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറു കോടിയില്‍പ്പരം രൂപയാണു ചെലവിടുന്നതെന്ന് വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമായ ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പറഞ്ഞു. സമ്മേളനത്തിന് മുംബൈയില്‍നിന്നു പ്രത്യേക ട്രെയിനില്‍ മലങ്കര ഒാര്‍ത്തഡോക്സ് സഭാംഗങ്ങള്‍ എത്തും. മറൈന്‍ഡ്രൈവിലെ പന്തലിന്റെ കാല്‍നാട്ടുകര്‍മം സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര് വഹിച്ചു.

Copyright St.Stephens Orthodox Christian Youth Movement 2011-2016