Secondary menu

വീണ്ടും ക്രിസ്മസ് രാവുകള്‍

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമെകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പഠിപ്പിച്ച ദൈവപുത്രന്റെ വാക്കുകള്‍ എല്ലാവരുടെയും മനസില്‍ തെളിയുന്ന സുന്ദര ദിനങ്ങള്‍.

മാനവരാശിയെ വീണ്ടെടുക്കുന്നതിനായി ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത യേശുവിനെ സ്വീകരിക്കുന്നതിനും ആത്മീയവും ശാരീരികവുമായ ഒരുക്കങ്ങള്‍ നടത്തുന്നതിനും ഇരുപത്തിയഞ്ചുനോമ്പ് വിശ്വാസിയെ സഹായിക്കുന്നു. ശാരീരികശുദ്ധിക്കും മനോനിയന്ത്രണത്തിനും നോമ്പ് പ്രാധാന്യം നല്‍കുന്നു. മത്സ്യമാംസാദികള്‍, പാല്‍, മുട്ട തുടങ്ങിയവയും സുഖവസ്തുക്കളും നോമ്പുകാലത്ത് വര്‍ജ്യമാണ്. മനസിനെ നേര്‍വഴിക്കു തിരിച്ചുവിടുന്നതിനും കൂടുതല്‍ സമയം പ്രാര്‍ഥനയില്‍ ചിലവഴിക്കുവാനും ക്രൈസ്തവര്‍ ശ്രദ്ധിച്ചിരുന്നു. ഇന്നും ഇരുപത്തഞ്ചുനോമ്പ് വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വമാണ് ആചരിക്കുന്നതും അതിന്റെ മഹത്വം കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നതും.  നോമ്പിന്റെ അന്ത്യത്തിലേക്ക് അടുക്കുന്ന ഈ സമയത്ത് വിശ്വാസികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ആയി ഒരുങ്ങി കഴിഞ്ഞു. ദേവാലയങ്ങളില്‍ ക്രിസ്തുമസ് കരോളുകള് ആരംഭിച്ചു കഴിഞ്ഞു.

നമ്മുടെ ദേവാലയത്തിലും രക്ഷകന്റെ വരവറിയിച്ചു ആ അത്ഭുത പിറവിയെ ഉദ്ഘോഷിച്ചും ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 19, 21 ഉണ്ടായിരിക്കുന്നതാണ്.

Copyright St.Stephens Orthodox Christian Youth Movement 2011-2016