Secondary menu

ഒരു വര്ഷം പിന്നിടുന്ന ststephensmoc.com

ശതവാര്‍ഷിക ആഷോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്ന  പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയ്ക്കു വേണ്ടി, അതിന്റെ ഒരു ആരംഭമായി  യുവജനപ്രസ്ഥാനത്തിന്റെ ഒരു സമര്‍പ്പണം എന്നാ രീതിയില്‍ തുടക്കം കുറിച്ച ഈ എളിയ സംരഭം ഒരു വര്ഷം പൂര്‍ത്തിയാക്കുക ആണ്. ഈ വെബ്‌ പോര്‍ട്ടല്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി സഫലീകരിച്ചിട്ടില്ല എങ്കിലും അതിലേക്കു ഒരു ചെറിയ കാല്‍ വയ്പ് നടത്തുവാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കാം.  ഇതിനോട് സഹകരിക്കുകയും ഇതിനു വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാ വിശ്വാസികളോടും പ്രത്യേകിച്ച് ഇടവക ഭരണസമിതിയോടും യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോടും ഉള്ള ഹൃദയംഗമമായ നന്ദി അറിയിക്കുക ആണ്.

ഈ വെബ്‌ പോര്‍ട്ടലിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹപ്രദമാകുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ കൂടിയേതീരൂ. ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏതൊരു സംരംഭത്തിനും ശക്തി പകരും. ആശയപരമായും സാങ്കേതികപരമായും ഉള്ള സഹകരണങ്ങള്‍ ഈ വെബ്‌ പോര്‍ട്ടലിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും, അതിനെ എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രയോജനകരമാക്കി തീര്‍ക്കുവാനും സഹായിക്കും.

 

 

Copyright St.Stephens Orthodox Christian Youth Movement 2011-2016