Secondary menu

സഭാ ദിനം 2013

2013ലെ കാതോലിക്കാ ദിനം അഥവാ സഭാ ദിനം മാര്‍ച്ച് 17ന് (പരി. വലിയനോമ്പിലെ 36-ാം ഞായറാഴ്ച്ച) പരി. സഭ ഒന്നാകെ ആചരിക്കും. ഞായറാഴ്ച്ച രാവിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും.

എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ. ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു. എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല. തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല. ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം. നീണാള്‍ വാഴട്ടെ. ജയ് ജയ് കാതോലിക്കോസ്

വി. കുര്‍ബ്ബാനയ്ക്ക് ശേഷം സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ്വപിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെ സംബന്ധിച്ച് ഓരോ ദേവാലയങ്ങളിലും പ്രത്യേക പ്രബോധനങ്ങളും സെമിനാറുകളും നടക്കും. വി. കുര്‍ബ്ബാനയെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും സഭാ ദിന പ്രതിജ്ഞ എടുക്കും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ദ്ധനരുടെ ഉന്നമനത്തിനും, വൈദികരുടെയും, ശ്രുശ്രൂഷക്കാരുടെയും ക്ഷേമത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 5 കോടി രൂപയുടെ ടാര്‍ജറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.
മാര്‍ച്ച് 17ന് പരി. കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവലോകം അരമന ചാപ്പലില്‍ വി. കുര്‍ബ്ബാന നടക്കും. സഭാ ദിനത്തില്‍ ദേവലോകം അരമനയില്‍ പരി. ബാവാ തിരുമേനി സഭാ പതാക ഉയര്‍ത്തുകയും വിശ്വാസികള്‍ക്ക് സഭാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.

എല്ലാ ഇടവകാംഗങ്ങള്‍ക്കും സെന്റ്‌ സ്റ്റീഫെന്‍സ്‌ ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ  സഭാ ദിന ആശംസകള്‍ നേരുന്നു.

 

Copyright St.Stephens Orthodox Christian Youth Movement 2011-2016