Secondary menu

ക്രിസ്തുമസ് ആശംസകള്‍

പ്രത്യാശയും സ്‌നേഹവും പങ്കുവെച്ച്‌ ലോകമെമ്പാടുമുള്ള ക്രൈസ്‌തവ സമൂഹം ഡിസംബര്‍ 25 ബുധനാഴ്ച  ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നു. രക്ഷകന്‍ ഈ ലോകത്തിലേക്ക്  അവതരിച്ചതിന്റെ ഓര്‍മ്മ പുതുക്കി പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കും. നക്ഷത്രവിളക്കുകളും വൈദ്യുതി ദീപാലങ്കാരങ്ങളും കൊണ്ട്‌ നാടും നഗരവും അലങ്കരിച്ചിട്ടുണ്ട്‌. ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്ന്ന് മനുഷ്യഹൃദയങ്ങളില്‍ ക്രിസ്തുവിന് പിറക്കാന് ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്

" തിരുപ്പിറവി വാഴ്‌ത്തപ്പെടുന്ന ഈ സുദിനത്തില്‍ സത്യമായും സ്നേഹമായും ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കട്ടെ. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്‌തുമസ്‌ ആശംസകള്‍ "

Copyright St.Stephens Orthodox Christian Youth Movement 2011-2016