Secondary menu

വലിയ ബാവ കാലം ചെയ്തു.

നമ്മുടെ സഭയുടെ വലിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് ബാവ കാലം ചെയ്തു. 93 വയസായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 11ു പത്താനാപുരം മൌണ്ട് താബോര്‍ ദയറായില്‍ നടക്കും. മൃതദേഹം പരുമല പള്ളിയിലെ പൊതുദര്‍ശനത്തിനു വച്ച ശേഷം തുടര്‍ന്നു കോട്ടയം പഴയസെമിനാരിയില്‍ എത്തിക്കും. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്തിനു സഭ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ എത്തിക്കും. ഉച്ചനമസ്കാരത്തിനു ശേഷം പത്താനാപുരം മൌണ്ട് താബോര്‍ ദയറായിലേക്കു വിലാപയാത്രയായി കൊണ്ടുപോകും.
 
2010ല്‍ സഭയുടെ കാതോലിക്ക, മലങ്കര മെത്രാപ്പോലീത്ത പദവികള്‍ സ്ഥാന ത്യാഗം ചെയ്തശേഷം കോട്ടയം ദേവലോകം അരമയില്‍ വിശ്രമജീവിതം യിച്ചുവന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം തിങ്കളാഴ്ച രാത്രി 7.30് പരുമല മാര്‍ ഗ്രീഗോറിയോസ് ആശുപത്രിയിലായിരുന്നു. ഡോ. യാക്കൂബ് മാര്‍ ഐറിേയോസ്, ഡോ. യൂഹാാന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. എല്‍ദോ ഏലിയാസ് എന്നിവര്‍ അന്ത്യസമയത്ത് സമീപത്തുണ്ടായിരുന്നു. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പരുമലയില്‍ എത്തി പ്രാര്‍ഥന നടത്തി.
 
Copyright St.Stephens Orthodox Christian Youth Movement 2011-2016