Secondary menu

താബോര്‍ കുന്നിലെ മുനിവര്യന്‍ : ജീവിത വഴി

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും മാവേലിക്കര ചിറമേല്‍ കുടുംബാംഗം ശോശാമ്മയുടെയും മകനായി 1921 ഒക്ടോബര്‍ 29നു ജനിച്ചു.
 
1939- ല്‍ പത്തനാപുരം മൌണ്ട് താബോര്‍ ദയറാംഗമായി ചേര്‍ന്നു. കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി. തിരുച്ചിറപ്പള്ളി നാഷണല്‍ കോളജില്‍ നിന്നുമുള്ള ബിരുദത്തിനു ശേഷം കാന്‍പൂര്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ നിന്ന് ഇംഗിഷ് സാഹിത്യത്തില്‍ എംഎ നേടി, പത്തനാംപുരം സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഇംഗിഷ് വിഭാഗം മേധാവിയും വൈസ് പ്രിന്‍സിപ്പലുമായി. തിരുച്ചിറപ്പള്ളി, പത്താപുരം സെന്റ് സ്റീഫന്‍സ് ഹൈസ്കൂളുകളില്‍ പ്രഥമാധ്യാപകനുമായിരുന്നു. 
 
തോമസ് മാര്‍ ദിവന്നാസിയോസ്, ഔഗേന്‍ കാതോലിക്കാ ബാവ എന്നിവരുടെ കീഴില്‍ വൈദികവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1942 മാര്‍ച്ച് 11നു കോറൂയോ പട്ടവും 1947 മേയ് 22നു ഡീക്കന്‍പട്ടവും 1950 ജുവരി 25നു വൈദികപട്ടവും സ്വീകരിച്ചു. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയാണ് വൈദികപദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 
 
1965 മേയ് 16 ന് ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവ റമ്പാന്‍ സ്ഥാത്തേക്കുയര്‍ത്തിയ അദ്ദേഹത്തെ അക്കൊല്ലം തന്നെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മേല്പട്ട (മെത്രാന്‍) സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. തോമസ് മാര്‍ തീമോത്തിയോസ് എന്ന പേരില്‍ കോലഞ്ചേരി പള്ളിയില്‍ 1966 ഓഗസ്റ്റ് 24ു ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവയില്‍ ിന്നു മെത്രാപ്പോലീത്ത സ്ഥാനം സ്വീകരിച്ചു. 1966 നവംബര്‍ 11 ന് മലബാര്‍ ഭദ്രാസനത്തിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു. പത്താപുരം മൌണ്ട് താബോര്‍ദയറായുടെ ജറല്‍ സുപ്പീരിയര്‍ പദവിയും അദ്ദേഹം വഹിച്ചുവരുന്നു.
 
1992 സെപ്റ്റംബര്‍ 10 ന് പരുമല സെമിനാരിയില്‍ സമ്മേളിച്ച മലങ്കര അസോസിയേഷന്‍ യോഗമാണ് തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കബാവയുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും പിന്‍ഗാമിയായി സഭാ ഭരണഘടപ്രകാരം തെരഞ്ഞെടുത്തത്.
 
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ സ്ഥാത്യാഗം ചെയ്തതി തുടര്‍ന്ന് 2005 ഒക്ടോബര്‍ 31 ന്പരുമല സെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മുന്‍ഗാമിയുടെ കരങ്ങളാല്‍ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ സ്ഥാചിഹ്നങ്ങള്‍ വാങ്ങുവാനും ആശിര്‍വാദം നേടാനും ആദ്യമായി ഭാഗ്യം സിദ്ധിച്ചത് ദിദിമോസ് പ്രഥമന്‍ ബാവയ്ക്കാണ്. സ്ഥാനത്യാഗം ചെയ്ത കാതോലിക്ക ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവ പരുമല പള്ളിയിലെത്തി സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്തതിനാലാണിത്.
 
വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹയുടെ സിംഹാസനത്തിലെ 90-ാമത് കാതോലിക്കയായും മലങ്കരയില്‍ കാതോലിക്കാ സിംഹാസന പുഃസ്ഥാപനത്തിുശേഷമുള്ള ഏഴാമത്തെ കാതോലിക്കയായും അദ്ദേഹം അറിയപ്പെട്ടു. സഭയുടെ 19-ാമത് മലങ്കര മെത്രാപ്പോലീത്തയായും ആയിരുന്നു. 
 
കാതോലിക്കാ സ്ഥാത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി 2010 നവംബര്‍ ഒന്നിനു സ്ഥാനത്യാഗത്തിനു ദിദിമോസ് പ്രഥമന്‍ ബാവ തയാറായി. നിയുക്ത കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി വാഴിക്കുന്ന ശുശ്രൂഷയ്ക്കു കാര്‍മികനായി ദിദിമോസ് പ്രഥമന്‍ ബാവയും പരുമല ദേവാലയത്തിലുണ്ടായിരുന്നു. നവംബര്‍ ഒന്നിനു തന്റെ പിന്‍ഗാമിയായി ബസേലിയോസ് പൌലോസ് പ്രഥമന്‍ ബാവയെ വാഴിച്ച് അുഗ്രഹങ്ങള്‍ പകര്‍ന്നു ല്‍കിയശേഷം സഭയുടെ വലിയബാവയെന്ന നിലയില്‍ കോട്ടയം ദേവലോകത്തു വിശ്രമജീവിതം നയിച്ചു വന്നു.
 
Copyright St.Stephens Orthodox Christian Youth Movement 2011-2016