ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം
ഒരു സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും ആയ പൈതൃകത്തിന്റെ നിത്യസ്മാരകങ്ങളിലൊന്നാണ് ദേവാലയം. ദേശവാസികളുടെയും ഇടവകാംഗങ്ങളുടെ മനസ്സില്‍ നന്മയുടെയും ശാന്തിയുടെയും ഉത്തമ ദ്രിഷ്ട്ടാന്തമായി പരിലസിക്കുന്ന ആത്മീയക്ഷേത്രമാണ് പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയം. ഒരു നൂറ്റാണ്ടു പിന്നിടുന്ന ഈ ദേവാലയത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ മണ്മറഞ്ഞ നമ്മുടെ പൂര്‍വികരുടെ അര്‍പ്പണമനോഭാവവും വിയര്‍പ്പുതുള്ളികളുമുണ്ട്. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്പില് നമ്രശിരസ്കരായി ഇടവക അതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക ആണ്.
ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള വിളംബര യാത്ര ജൂണ്‍ 29 ഞായറാഴ്ച നടക്കും. നൂറു വാഹനങ്ങളും ആയി ഇടവകയില്‍ നിന്നും ആരംഭിക്കുന്ന യാത്ര തലവൂര്‍ വലിയ പള്ളി, മേലേപ്പുര സെന്റ് ജോര്‍ജ്ജ്, മഞ്ഞക്കാല ശേമവൂന്‍ ദസ്തൂനി, അമ്പലനിരപ്പ് സെന്റ് ജോര്‍ജ്ജ്, പന്തപ്ലാവ് സെന്റ് മേരീസ്, പന്ത്രണ്ട് മുറി സെന്റ് ഗ്രിഗോറിയോസ്, കന്നിമേല്‍ സെന്റ് മേരീസ് , ആറാട്ടുപുഴ സെന്റ് തോമസ്, അന്തമണ്‍ സെഹിയോന്‍, തെക്കേത്തേരി സെന്റ് ജോര്‍ജ്ജ്, താമരക്കുടി സെന്റ് മേരീസ് തുടങ്ങിയ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ സമാപിക്കുന്നതാണ്.
അതിനെ തുടര്‍ന്ന് ജൂലായ് 5 ശനിയാഴ്ച ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വി. കുര്‍ബാനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. അന്നേ ദിവസം അഭിവന്ദ്യ തിരുമേനി ശതാബ്ദിയുടെ ഭാഗമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കുകയും ചെയ്യുന്നതാണ്.