ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
നമ്മുടെ ഇടവകയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് (2014 ജൂലൈ 5) പള്ളിയില്‍ വച്ച് വി.കുര്‍ബ്ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക മെത്രാപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആതുരസേവനം, ഭവന നിര്‍മാണം, മെഡിക്കല്‍ ക്യാംപ് തുടങ്ങി വിവിധ പരിപാടികള്‍ ആണ് ഇടവക സംഘടിപ്പിക്കുക. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് തുടക്കം കുറിച്ചു. ചടങ്ങില്‍ വന്ദ്യ ഇടവക വികാരി ഫാ.ഓ.തോമസ്, മുന്‍ വികാരി വന്ദ്യ ഫാ.സി. ഡാനിയേല്‍, ശതാബ്ദി ആഘോഷ കമ്മിറ്റി രക്ഷാധികാരി വന്ദ്യ ഫാ. ജേക്കബ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.