Secondary menu

സൌജന്യ രോഗനിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും

നമ്മുടെ ഇടവകയുടെ ശതവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 2014 ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 9 മണി മുതല്‍  3 മണി വരെ സെന്റ്‌ ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍  ഹോസ്പിറ്റലിലേയും  ശാസ്താംകോട്ട പത്മാവതി സൂപ്പര്‍ സ്പെഷ്യലിറ്റി ഹാര്‍ട്ട്‌ ഹോസ്പിറ്റലിലേയും അടൂര്‍ ലൈഫ് ലൈന്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൌജന്യ രോഗനിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും  നടത്തുന്നു. രാവിലെ 8 മണിക്ക് രജിസ്ട്രെഷന്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് 8.30 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശ്രീമതി. ഏലിയാമ്മ ടീച്ചര്‍ (ബ്ലോക്ക്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍) ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍

Dr. S. Sameer MBBS, DMRT (കാന്‍സര്‍ വിഭാഗം, പരുമല സെന്റ്‌ ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍)
Dr. Mery Alex MBBS, BOMS (നേത്രരോഗ വിഭാഗം, പരുമല സെന്റ്‌ ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍)
Dr. Anoop  (നേത്രരോഗ വിഭാഗം, പരുമല സെന്റ്‌ ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍)
Dr. Sumithran MS, MCH(ഹൃദ്രോഗ വിഭാഗം,
 ശാസ്താംകോട്ട പത്മാവതി സൂപ്പര്‍ സ്പെഷ്യലിറ്റി ഹാര്‍ട്ട്‌  ഹോസ്പിറ്റല്‍ )
Dr. Tuman Unnikrishnan(ശാസ്താംകോട്ട പത്മാവതി സൂപ്പര്‍ സ്പെഷ്യലിറ്റി ഹാര്‍ട്ട്‌  ഹോസ്പിറ്റല്‍ )
Dr. S. Pappachan(ഗൈനക്കോളജി വിഭാഗം, അടൂര്‍ ലൈഫ് ലൈന്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍)

വിശദമായ നോട്ടീസ് ചിത്രത്തില്‍

Copyright St.Stephens Orthodox Christian Youth Movement 2011-2016